വിവാദങ്ങളെ കൂസാതെ ‘സല്യൂട്ട് ‘ പ്രദർശനം തുടങ്ങി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
220 VIEWS

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രുസ് അണിയിച്ചൊരുക്കിയ ‘സല്യൂട്ട് ‘ പ്രദർശനം ആരംഭിച്ചു. സോണി ലിവിൽ ആണ് ആണ് പ്രദർശനം. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും പുകിലുകളും അവസാനിച്ചിട്ടില്ല. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ദുല്ഖറിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ സല്യൂട്ട് ആദ്യമേ തന്നെ ഒടിടി റിലീസ് ആയിരുന്നു ഉദ്ദേശിച്ചതെന്ന് ദുൽഖർ പറയുകയുണ്ടായി.

മാർച്ച് 18 -നാണു റിലീസ് ഉദ്ദേശിച്ചിരുന്നത് എങ്കിലും ഒരുദിവസം മുന്നേ പ്രദർശനം തുടങ്ങുന്നു എന്ന് ദുൽഖർ പറയുകയുണ്ടായി. വേഫറെര്‍ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് സല്യൂട്ട്. തിരക്കഥ ഒരുക്കിയത് ബോബി സഞ്ജയ് .ഡയാന പെന്റിയാണ് നായിക. ‘മുംബൈ പൊലീസ്’ പോലെയുള്ള ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള റോഷൻ ആൻഡ്രൂസിന്റെ മറ്റൊരു മികച്ച സിനിമ ആയിരിക്കും സല്യൂട്ട് എന്നതിൽ സിനിമാസ്വാദകർക്കു സംശയമില്ല. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ മുതലായ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

 

***

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്