എന്ത് കൊണ്ടാണ് ചാർട്ടേഡ് വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കൂടുതലും വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായു ള്ള എയര്‍ ഇന്ത്യ വിമാനങ്ങളുടെ നിരക്ക് കുറവും ?

44

Sam Basheer (കെഎംസിസി)
——————————–
എന്ത് കൊണ്ടാണ് ചാര്ട്ടേഡ് വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കൂടുതലും വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായു ള്ള എയര്‍ ഇന്ത്യ വിമാനങ്ങളുടെ നിരക്ക് കുറവും ?

ലാന്റിംഗ് ഫീസ്‌, ഗ്രൌണ്ട് ഹാന്റ്ലിംഗ് ഫീസ്‌, ഫ്യു വല്‍ സര്ചാരജ്ജ് തുടങ്ങി കാക്കത്തൊള്ളായിരം ഫീസുകള്‍ നല്കിയാണ്‌ സ്വകാര്യ വിമാനങ്ങള്‍ സര്‍വ്വീസ്സ് നടത്തേണ്ടത്.എന്നാല്‍ സര്ക്കാര്‍ നേരിട്ട് നടത്തുന്ന വിമാനങ്ങള്ക്ക് ഈ സൌകര്യങ്ങളുടെ ഫീസുകള്‍ തീര്‍ത്തും സൌജ ന്യമോ നാമ മാത്രമോ ആയിരിക്കും.അത് കൊണ്ടാണ് സ്വകാര്യ വിമാനങ്ങള്‍ ചാര്ട്ടെര്‍ ചെയ്യപ്പെടുമ്പോള്‍ അവരുടെ വാടക നിരക്ക് കൂടിയിരിക്കുന്നത്.മാത്രവു മല്ല ഒരു ഭാഗത്തേക്ക് മാത്രമേ യാത്രക്കാര്‍ ഉള്ളൂ എന്നതും പ്രത്യേകം ശ്രദ്ധിക്കുക.
ചാര്‍ട്ടര്‍ വിമാനത്തിന്റെ വാടക ഏറ്റവും ചുരു ങ്ങി യത് എണ്പ്തിനായിരം അമേരിക്കന്‍ ഡോളര്‍ ആ ണ്. (സുമാര്‍ നാല്പ്പതു ലക്ഷം ഇന്ത്യന്‍ രൂപ)

കേരള സെക്ടറിലേക്ക് പറക്കുന്ന വിമാനങ്ങളില്‍ 180 സീറ്റുകളാണ്‌. ഇതില്‍ തിരിച്ചു പറക്കാനുള്ള ക്യാബി ന്‍ ക്രൂ എമര്ജന്സി ക്വാറന്റൈന്‍ സീറ്റുകള്‍ മാറ്റി വെച്ചാല്‍ 165 യാത്രക്കാരെയാണ് പരമാവധി അനുദിക്കുക.ഖത്തറില്‍ ഒരു വിമാനത്തിലെ യാത്രക്കാരന് 1200 മുതല്‍ 1400 വരെ റിയല്‍ ഏകദേശം 24000 രൂപ മുത ല്‍ 2 5 0 0 0 രൂപ വരെ ചെലവ് കണക്കാക്കണം. ഈ കാശ് ആണ് കെ എം സി സി ടിക്കറ്റ്‍ തുക ആയി ഉദ്ദേ ശിക്കുന്നത്.ഇതില്‍ എന്ത് ലാഭമാണ് സംഘാടകര്ക്ക് ഉണ്ടാവുക എന്ന് വെറുതെ വാങ്ങുന്ന ഇന്ത്യന്‍ രൂപയുടെ കണ ക്കു പറഞ്ഞു ആളുകളെ വിഡ്ഢിയാക്കുന്ന വിമര്ശ കര്‍ പറയണം.

പൊള്ളയായ ഇത്തരം വാദങ്ങള്‍ നിരത്തി കേരള മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാനാണ് സാധ്യത.ആര്‍ക്കെങ്കിലും ഇക്കാര്യങ്ങളില്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഗള്ഫ് നാടുകളില്‍ പ്രവര്ത്തി ക്കുന്ന ഇടതുപക്ഷ സംഘടനകളോടും മറ്റു ബന്ധപ്പെട്ട വരോടും അന്വേഷിക്കട്ടെ.ഇനിയും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് സംശയം ബാക്കി ഉണ്ടെങ്കില്‍ ഈ ബുക്കിംഗ് നോര്ക്ക വഴി ആക്കിത്തന്നാല്‍ മതി. കെ എം സി സികള്‍ പൂര്ണ്ണ മായും സഹകരിക്കും.ഞങ്ങള്ക്ക് ഈ ആളുകളെ ഇവിടെ നിന്നും കൊണ്ട് പോയാല്‍ മതി.പിന്നെ എന്ത് കൊണ്ട് കെ എം സി സികള്‍ മാത്രം മുന്നിട്ടിറങ്ങുന്നു എന്ന ചോദ്യം പ്രസക്തമാണ്. ആ ചോദ്യം യഥാര്ത്ഥ ത്തില്‍ ഉന്നയിക്കേണ്ടത് മറ്റു ള്ള വരോടാണ്.ഇപ്പോള്‍ അവരില്‍ പലരും മുന്നോട്ടു വന്നിട്ടുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് കെ എം സി സി ഇക്കാര്യത്തില്‍ മുന്‍ കൈ എടുക്കുന്നത്.

ഒന്ന് ജനിതകമായിത്തന്നെ കെ എംസി സി യില്‍ ഉള്ച്ചേര്ന്നിട്ടുള്ള സാമൂഹ്യ പ്രതിബദ്ധത.

രണ്ടു. സദാ ജനങ്ങള്ക്കിടയില്‍ പ്രവര്ത്തിക്കുന്ന ഒരു സംഘടന എന്ന നിലയില്‍ ഇവിടത്തെ പ്രശ്നങ്ങളുടെ തീവ്രത നേരിട്ട് അനുഭവിക്കേണ്ടി വരുന്നവരാണ് കെ എം സി സി ക്കാര്‍ എന്നത്.സന്ദര്ശ്ക വിസയില്‍ വന്നു പെട്ട് പോയ കുറെ ഹതഭാഗ്യര്‍ ഗള്ഫു നാടുകളിലുണ്ട്. അവ രില്‍ പലരും ജോലി അന്വേഷിച്ചു വന്നവരാണ്.ബന്ധുക്കളെ കാണാന്‍ വന്നവരാണ്. ചെറു കിട ബിസിനെസ്സ് ആവശ്യങ്ങള്ക്ക് വന്നവരാണ്.അക്കൂട്ടത്തില്‍ വയോ വൃദ്ധരുണ്ട്. രോഗികളുണ്ട്.അവരൊക്കെ അനുഭവിക്കുന്ന മാനസിക പിരി മു റുക്കവും സംഘര്ഷകവും വിവരണാ തീതമാണ്.ഈ സങ്കടക്കാഴ്ച്ചകള്‍ നിത്യേന നേരിട്ട് കാണുന്നവ രാണ് കെ എം സി സി പ്രവര്ത്തകര്‍ എല്ലാവരും.ഈ ജനങ്ങളെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിച്ചി ല്ലെങ്കില്‍ ഉണ്ടാകാവുന്ന സാമൂഹ്യ പ്രത്യാഘാതം വലുതാണ്‌.ആത്മഹത്യകളുടെ പരമ്പര തന്നെ സൃഷ്ടിച്ചേ ക്കാവു ന്ന സാ ഹചര്യമാണ് ഇവിടങ്ങളില്‍.

ഇവരെയൊക്കെ നാട്ടില്‍ എത്തിക്കുന്നത് അനിശ്ചി ത മായി നീണ്ടു പോവുകയും വന്ദേ ഭാര ത്‌ മിഷ ന്റെ വളരെ ചുരുങ്ങിയ വിമാന സര്വ്വീസുകള്‍ അപര്യാ പ്തമാണെന്ന് ബോധ്യ പ്പെടുകയും ചെയ്ത തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും ചുരുങ്ങിയ വാടക യ്ക്ക് വിമാനങ്ങള്‍ ചാര്ട്ടര്‍ ചെയ്തു ഇവരെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് കെ എം സി സി മുന്കൈ എടുക്കുന്നത്.
ഇന്ത്യാ ഗവര്ണ്മെ ന്റിന്റെ വന്ദേ ഭാരത്‌ മിഷന്റെ ടിക്കറ്റ് നിരക്ക് മാത്രം ചാര്ട്ടേഡ് വിമാനങ്ങള്ക്കും ഈടാക്കിയാല്‍ ഒരു വിമാനം ഇവിടെ നിന്നും പറ ന്നു യരുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് ചാര്ട്ടര്‍ ചെയ്യുന്നവര്ക്ക് ഒരു ലക്ഷം റിയാലില്‍ അധികം (ഏതാണ്ട് ഇരുപതു ലക്ഷം ഇന്ത്യന്‍ രൂപ യുടെ) നഷ്ടമാണ് വരിക.

നാടിന്റെ സാമ്പത്തിക വളര്ച്ചരക്കും അഭിവൃ ദ്ധിക്കും നേരിട്ടും അല്ലാതെയും കാരണ ക്കാരായ പ്രവാസികളെ അവരുടെ ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ ചേര്ത്തു പിടിക്കണമെന്നു കേരളത്തിലെ ജനങ്ങളോടും അഭ്യര്ത്ഥി ക്കുന്നു.
രാഷ്ട്രീയം കളിക്കേണ്ട സമയമല്ല ഇത്. രാഷ്ട്രീയ വിഭാഗീയതകള്ക്ക് അതീതമായി നമ്മള്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില്ക്ക്ണമെന്നു സഹ പ്രവാസി സംഘടനകളെ ഉണര്ത്തു ന്നു.

കെ എം സി സി ചാര്ട്ടര്‍ ചെയ്യുന്ന വിമാനങ്ങളില്‍ കെ എം സി സിക്കാര്‍ മാത്രമല്ല യാത്ര ചെയ്യുക. കക്ഷി രാഷ്ട്രീയത്തിനതീതമായി ജാതിമത ഭേദമന്യേ അപേ ക്ഷ നല്കികയവരില്‍ അര്‍ ഹരായ എല്ലാവരെയും കൊണ്ട് പോകാനാണ് ഈ ഏര്പ്പാ ട്.
വന്കിട കമ്പനികള്‍ ചാര്ട്ടര്‍ ചെയ്യുന്ന വിമാനങ്ങ ളി ല്‍ വിമാന ടിക്കറ്റിന്റെ തുകയില്‍ ഒരു പ്രശ്ന വും ഇല്ലാതെ ഒരു അലോസരവുമില്ലാതെ നാട്ടിലേക്ക് പോകുന്നവരെ നോക്കി നെടുവീര്പ്പി ടുന്ന ആയി ര ങ്ങള്ക്ക് വേണ്ടിയാണീ സാഹസത്തിനു മുതിരുന്നത്.

ഇതില്‍ രാഷ്ട്രീയ മുതലെടുപ്പില്ല. സാമ്പത്തിക ലാഭവും ഇല്ല. കെ എം സി സി ചാര്ട്ടര്‍ ചെയ്യുന്നു എന്നതാണ് പ്രശ്നമെങ്കില്‍ നോര്ക്ക വഴിയോ മറ്റേതെങ്കിലും മാര്ഗ്ഗ ങ്ങള്‍ ഉപയോഗിച്ചോ ഇവരെയൊക്കെ എത്ര യും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സംവി ധാനം ഏര്പ്പെ ടുത്തണമെന്ന് കേരള മുഖ്യമന്ത്രിയോട് അഭ്യര്ത്ഥിക്കുകയാണ്.

Advertisements