കാളിദാസന്റെ വിഖ്യാത കൃതിയാണ് അഭിജ്ഞാന ശാകുന്തളം. ഈ കൃതിയെ ആസ്പദമാക്കി, ഗുണശേഖര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശാകുന്തളം ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സാമന്തയും മലയാള നടൻ ദേവ് മോഹനും ആണ്. ശകുന്തളയുടെ കണ്ണിലൂടെയാണ് കഥപറയുന്നത്. . ‘സൂഫിയും സുജാതയും’ , പന്ത്രണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ദേവ് മോഹൻ. അദിതി ബാലൻ, മോഹൻ ബാബു, പ്രകാശ് രാജ്, അനന്യ നാഹല്ലെ, മധു ബാല എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. ചിത്രം ഫെബ്രുവരി 17-ന് തിയേറ്ററുകളിൽ എത്തും. 2022 നവംബറിൽ പുറത്തിറങ്ങാനിരുന്ന ചിത്രം ത്രീഡിയിൽ പുറത്തിറക്കാനുള്ള തീരുമാനത്തിന്റെ പുറത്താണ് റിലീസ് 2023 ഫെബ്രുവരി 17-ലേക്ക് മാറ്റിവച്ചത് . അർജുന്റെ മകൾ അല്ലു അർഹയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അല്ലു അർഹ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ശകുന്തള’ . മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.ഗുണ ടീംവർക്ക്സ് ആന്റ് ദിൽ രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ നീലിമ ഗുണയും ദിൽ രാജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ