ഗുരുതരമായ സ്കിൻ രോഗത്തെ തുടർന്ന് അമേരിക്കയിലേക്ക് ചികിത്സയ്ക്കുപോയ സാമന്തയ്ക്ക് ‘പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍’ എന്ന രോഗമാണെന്ന് സ്ഥിരീകരിച്ചു. ഇതൊരു ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. സിനിമയില്‍ നിന്നും താരം ഇടവേളയെടുത്തതായി ആണ് റിപ്പോര്‍ട്ടുകള്‍. സൂര്യപ്രകാശം തൊലിയിലേല്‍ക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ കഴിയാത്ത അവസ്ഥ വരുന്നതിനെയാണ് ‘പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍’ എന്ന് പറയുന്നത്. വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു. കൈകളുടെ പുറം ഭാഗങ്ങളില്‍, കഴുത്തിന് പുറകുവശത്ത്, പാദങ്ങളില്‍ ഒക്കെയാണ് സാധാരണ രോഗാവസ്ഥ കാരണമുള്ള പാടുകള്‍ കാണപ്പെടാറ്. രണ്ടാഴ്ചയായി താരം സമൂഹ മാധ്യമങ്ങളില്‍ സജീവമല്ല. ചികിത്സക്കായി യു.എസ്.എയിലേക്ക് പോയ സാമന്ത എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാമന്ത ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും തന്നെ നല്‍കിയിട്ടില്ല. സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ യശോദയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. പ്രമോഷൻ പരിപാടികളിൽ താരത്തിന് പങ്കെടുക്കാൻ കഴിയാത്തതിനാൽ ആണ് റിലീസ് മാറ്റിവച്ചത്. അതോടൊപ്പം കാളിദാസന്റെ അഭിജ്ഞാന ശകുന്തളത്തെ ആസ്പദമാക്കി ചെയുന്ന ശാകുന്തളം എന്ന സിനിമയുടെ ചിത്രീകരണവും മാറ്റിവച്ചു. ചിത്രത്തിൽ ശകുന്തളയായി അഭിനയിക്കുന്നത് സാമന്തയാണ്. മലയാള നടന്‍ ദേവ് മോഹന്‍ ദുഷ്യന്തൻ ആയും വേഷമിടുന്നു.

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ ജീവനക്കാർ തടഞ്ഞുവച്ച സംഭവം കോളിളക്കം സൃഷ്ടിച്ചു
ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ