നടിയും മോഡലും ആണ് സമന്താ റൂത്ത് പ്രഭു എന്ന സാമന്ത . തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ അഭിനയിച്ചുകൊണ്ട് അഭിനയജീവിതം ആരംഭിച്ചു. നാല് ഫിലിംഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമാവ്യവസായത്തിലെ ഒരു മുൻനിര നടി ആയിട്ടാണ് അവർ അറിയപ്പെടുന്നത്.കോമേഴ്സിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയപ്പോൾ, വാണിജ്യാടിസ്ഥാനത്തിൽ മോഡലിംഗ് അസൈൻമെന്റുകളിൽ ഭാഗികസമയം ജോലി ചെയ്തിരുന്നു. ഗൗതം മേനോന്റെ തെലുങ്ക് റൊമാൻസ് ചിത്രമായ യു മായാ ചേസവേ (2010) എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രം മികച്ച നവാഗത നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ്, നന്ദി അവാർഡ് എന്നിവ നേടിയിരുന്നു

  നടന്‍ നാഗ ചൈതന്യയുമായുള്ള വേര്‍പിരിയലിനു ശേഷം താരം സിനിമകളിൽ കൂടുതൽ സജീവമാകുകയാണ് . ആമസോണ്‍ പ്രൈം സീരീസായ ദി ഫാമിലി മാന്‍ 2ല്‍ അഭിനയിച്ചതോടെ ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. താരത്തിന്റെ കഥാപാത്രം നിരൂപകപ്രശംസയും ഏറ്റുവാങ്ങിയിരുന്നു. അതിനു പിന്നാലെ ബോളിവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

ഇപ്പോൽ താരം പങ്കുവെച്ച ചിത്രമാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിംപിളായി ഡെനിം ടോപ്പും സേഫ്റ്റിപിൻ ജീൻസുമാണ് താരത്തന്റെ വേഷം.തന്റെ ജീൻസിൽ സേഫ്റ്റിപിൻ ഉപയോഗിച്ച് പുതിയ ഫാഷൻ തീർത്തിരിക്കുകയാണ് താരം. ഈ ജീൻസ് ഏവരുടേയും ശ്രദ്ധ പിടിച്ചുവാങ്ങുകയാണ്.’ഫുൾ സർക്കിൾ'(Full Circle) എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്. എന്തായാലും ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഈ സേഫ്റ്റിപിൻ ഫാഷൻ.

**

You May Also Like

ലേഡി മാക്ബത് – ഇത് കാതറിന്റെ കഥയാണ്

Santhosh Santhu Lady Macbeth – 2016 Language : English IMDb : 6.8/10…

തിമിംഗലം വിഴുങ്ങുന്ന കുട്ടികളുടെ കഥയുമായി ബലെന

കലാമണ്ഡലം ഉണ്ണികൃഷ്ണൻ. എ കലയും രചനയും സംവിധാനവും നിർവഹിച്ച ‘ബലെന’ എന്ന ഷോർട്ട് മൂവി ഈ…

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘പ്രേമലു’ വിന്റെ ട്രൈലർ

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന…

അബാം മൂവീസിൻ്റെ പുതിയ ചിത്രത്തിൽ അനൂപ് മേനോൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ,  ധ്യാൻ ശ്രീനിവാസനും ഷീലുഏബ്രഹാമും മുഖ്യവേഷങ്ങളിൽ

അബാം മൂവീസിൻ്റെ പുതിയ ചിത്രത്തിൽ അനൂപ് മേനോൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ,  ധ്യാൻ ശ്രീനിവാസനും…