fbpx
Connect with us

സമരമുഖങ്ങളിലെ തീപ്പന്തം: സഖാവ്‌ കുഞ്ഞാലി

Published

on

ബ്രിട്ടീഷ്‌ ആധിപത്യം ഇന്ത്യയില്‍ വേരുറച്ചതിനുശേഷമായിരുന്നു
കാര്‍ഷികവൃത്തി ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി കണ്ടിരുന്ന
ജനവിഭാഗങ്ങളെയും സാമ്രാജ്യത്വ വിരുദ്ധ കലാപങ്ങളെക്കുറിച്ച്‌
ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയുണ്ടായത്‌.ബ്രിട്ടീഷുകാര്‍ കാര്‍ഷിക
രംഗത്തും ഭൂനികുതികളിലും വരുത്തിയ മാറ്റങ്ങളായിരുന്നു ഇത്തരം
കലാപങ്ങള്‍ക്കു പിന്നിലെ ഹേതുവും.

കര്‍ഷക സമരങ്ങളെ സാമുദായിക കലാപങ്ങളായും വിവരം കെട്ടവരുടെ ബുദ്ധിമോശമായും
ചിത്രീകരിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍. ചരിത്രത്തിന്റെ ഇടനെഞ്ചില്‍
വൈകൃതങ്ങള്‍ കുത്തിനിറച്ച ശേഷം എഴുതപെട്ടതായിരുന്നു ആദ്യത്തെ ഇന്ത്യാ
ചരിത്രം പോലും. ഇന്ത്യയിലെ ആദ്യത്തെ സംഘടിതവും സുപ്രധാനവുമായ കാര്‍ഷിക
കലാപം 1885 ലെ സാന്താള്‍ കലാപമായിരുന്നു. ഈ പ്രക്ഷോഭം മുതല്‍ 1921 ലെ
മലബാര്‍ കലാപത്തില്‍ പോലും വര്‍ഗീയതയുടെ നിറം കൊടുത്തായിരുന്നു
രേഖപ്പെടുത്തിയത്‌.

മലബാര്‍ കലാപം ഏറനാട്‌ വെള്ളുവനാട്‌ താലൂക്കുകളുടെ ആത്മാവുകളെതന്നെ
പിളര്‍ത്തിയ മഹാദുരന്തമായിരുന്നു. കലാപം പെയ്‌തൊഴിഞ്ഞിട്ടും ഞെട്ടിക്കുന്ന
ഓര്‍മകളില്‍ ആ പ്രദേശങ്ങള്‍ പതിറ്റാണ്ടുകളായി വിറങ്ങലിച്ചു കിടന്നു. പഴയ
തലമുറ അപ്പോഴും ഭീതിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കണ്ട്‌ ഞെട്ടി ഉണര്‍ന്നു.
ആലംബമില്ലാതായ കുടുംബങ്ങള്‍, പിതാവ്‌ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങള്‍,
വിധവകള്‍, അവക്കൊന്നിനും രേഖപ്പെടുത്തിയ കണക്കുകളുണ്ടായിരുന്നില്ല.
കൊല്ലപ്പെട്ടവരെപോലെ തന്നെ, എല്ലാത്തിനും അപ്പുറത്ത്‌ മുറിവേറ്റു
വീണുപോയത്‌ രണ്ടു മതങ്ങള്‍ക്കിടയിലെ പരസ്‌പര വിശ്വാസത്തിന്റെയും
സ്‌നേഹത്തിന്റെയും നെടും തൂണുകളിലായിരുന്നുവല്ലോ. അത്‌ തിരിച്ചറിയാന്‍
പലര്‍ക്കുമായി. ആ വിശ്വാസത്തിന്റെ ബലത്തിലായിരുന്നു ആ ജനസമൂഹം പിന്നെയും
ജീവിതത്തിലേക്ക്‌ പിച്ചവെച്ചു കയറിയത്‌.

എന്നിട്ടും കൊടിയ വേദനകളും ദുരിതങ്ങളും കഷ്‌ടപ്പാടുകളുമാ യിരുന്നു അവരെ
കാത്തിരിക്കുവാനുണ്ടായിരുന്നത്‌. ബാക്കിയായ പുരുഷന്‍മാരില്‍ പലര്‍ക്കും
കലാപത്തിന്റെ ശേഷിപ്പുകളുമായി ജയിലുകളില്‍ കഴിയേണ്ടി വന്നു. വേറെ ചിലര്‍
നിയമ നടപടികളെ നേരിട്ടു .പീഡന കാലത്തിന്റെ ഇരുള്‍ ദിനങ്ങള്‍ നീന്തി
കടന്ന്‌ വീട്ടകങ്ങളില്‍ എത്തിയപ്പോഴേക്കും പലരും രോഗങ്ങളെ പ്രസവിക്കുന്ന
യന്ത്രങ്ങളായി തീര്‍ന്നിരുന്നു.

Advertisementഎല്ലാത്തിനും ഒടുവിലായി കൊടിയ പട്ടിണി, ഭക്ഷ്യക്ഷാമം, ഇതിനെ എല്ലാം
അതിജീവിച്ച പഴയ തലമുറ യുവാക്കളുടെ ജീവിതം രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്‌
തീറെഴുതുന്നതിനെ തീരെ ഇഷ്‌ടപ്പെട്ടില്ല. സ്വാതന്ത്ര്യദാഹവുമായി
നടന്നിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ വക്താക്കള്‍ക്ക്‌ ഈ അരക്ഷിതാവസ്ഥയില്‍
കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വന്നു. അതിന്റെ ഫലമായിട്ടായിരുന്നു വീണ്ടും
ഏറനാടിന്റെ മണ്ണില്‍ നിന്നും വര്‍ഗ സ്‌നേഹവും ദേശീയ ബോധവുമുള്ള ഒരു തലമുറ
സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടത്‌. മറ്റു
പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുവാനും
സന്നദ്ധരായത്‌.

ഇവിടെ അരങ്ങേറിയ സമരങ്ങള്‍ക്കു പിന്നിലെ അടിസ്ഥാന പരമായ ആവശ്യങ്ങള്‍
പ്രധാനമായും രണ്ടാണ്‌. അതിലൊന്ന്‌ സമാധാനമായി ജീവിക്കുക എന്നതായിരുന്നു.
ഇതിന്‌ ഒരു പക്ഷേ ലഭ്യമാകുന്ന സൗകര്യങ്ങളോ അനുവദിക്കപ്പെടുന്ന വേതനങ്ങളോ
മതിയാവാതെ വരുന്നു. അവയില്‍ നിന്നുണ്ടാകുന്ന ദുസ്സഹമായ ജീവിതങ്ങളുടെ
പൊട്ടിത്തെറികള്‍, അരക്ഷിതാവസ്ഥകളുടെ ഭൂകമ്പങ്ങള്‍, പൊറുതിമുട്ടലുകള്‍
ഇവയില്‍ നിന്നും ഉത്ഭവിക്കുന്നതായിരുന്നു കൂലിവര്‍ധനക്കുണ്ടാകുന്ന സമരം.
മറ്റൊന്ന്‌ മണ്ണിനുവേണ്ടിയുള്ളതാണ്‌. സ്വന്തമായി ഒരു തുണ്ട്‌ ഭൂമി.
അന്തിയുറങ്ങാനും അന്നന്നത്തെ അന്നത്തിനുള്ളതെങ്കിലും കൃഷി ചെയ്‌ത്‌
കണ്ടെത്താനും വേണ്ടി ഒരിത്തിരി മണ്ണ്‌. സ്വന്തമായി
ഭൂമിയില്ലാത്തവര്‍ക്കുവേണ്ടി ഭൂമി നേടി എടുക്കുക എന്ന ആവശ്യവുമായി
കേരളത്തില്‍ ഒരുപിടി സമരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌. ഇന്ത്യയിലും
സമരങ്ങളുടെ ഘോഷയാത്രയുണ്ടായി. ബംഗാളിലെ സാന്താള്‍ കലാപം, മഹാരാഷ്‌ട്രയിലെ
മറാഠാ കലാപം, തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവ നേതൃത്വം നല്‍കിയ കുണ്ടറ
വിളംബരം, 1891 ലെ മലയാളി മെമ്മോറിയല്‍, മലബാര്‍ കലാപം എല്ലാം കര്‍ഷകര്‍
ബ്രിട്ടീഷുകാര്‍ക്കെതിരെയും ഭൂവുടമകളായ ജെമീന്ദര്‍മാര്‍ക്കെതിരെയും മറ്റും
നടത്തിയ കലാപങ്ങളില്‍ ചിലത്‌ മാത്രമാണ്‌.

സെമീന്ദര്‍മാരുടെയും ജന്മിമാരുടേയും കൊട്ടാരങ്ങളിലേക്കും ഗവണ്‍മെന്റുകളുടെ
തലസ്ഥാനങ്ങളിലേക്കുമായിരുന്നു പട്ടിണി ജാഥകള്‍. കര്‍ഷകരുടെ അടിയന്തര
ആവശ്യങ്ങള്‍ ഭൂവുടമകളേയും അധികാരികളെയും അറിയിക്കുക എന്നതായിരുന്നു ഈ
ജാഥകളുടെ ലക്ഷ്യം. കാല്‍നടയായി കര്‍ഷകര്‍ നൂറു കണക്കിന്‌ മൈലുകള്‍ യാത്ര
ചെയ്‌തു. ഈ പ്രക്ഷോഭ യാത്ര നാട്ടിന്‍പുറങ്ങളുടെ ആഴങ്ങളിലേക്ക്‌ കടന്നു
ചെന്നു. ഓരോ ഗ്രാമത്തിനും കര്‍ഷകരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നും അവ
നേടി എടുക്കുന്നത്‌ എങ്ങനെയൊക്കെയാണെന്നും ജാഥയില്‍ നേതാക്കള്‍
ഗ്രാമീണര്‍ക്ക്‌ വിവരിച്ച്‌ കൊടുത്തു. 1937 ആയപ്പോഴേക്കും പട്ടിണിജാഥകള്‍
ഏറ്റവും നല്ല സമരമുറയായി പ്രചാരം സിദ്ധിച്ചു. 

കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ
സമരങ്ങള്‍, 1936ലെ പട്ടിണി ജാഥ, 1938ലെ തിരുവിതാംകൂര്‍ ജാഥ, കര്‍ഷകരുടെ
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ എ കെ ജി നടത്തിയ നിരാഹാര സമരങ്ങള്‍, ഇവക്കു
പുറമെ ഭൂരഹിതരായ കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും ആവശ്യം
ഉന്നയിച്ച്‌ നടന്ന പ്രക്ഷോഭങ്ങള്‍, ഇതിന്റെയൊക്കെ നേതൃനിരയില്‍ എ കെ
ഗോപാലനുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ച തന്നെയായിരുന്നു 1952ലെ തരിശ്‌ പ്രക്ഷോഭങ്ങളും. എ കെ ജി
തന്നെയായിരുന്നു ഈ സമരങ്ങളുടെയും അമരത്ത്‌. അതോടെ കേരളത്തില്‍
ഭൂമിക്കായുള്ള കര്‍ഷക പ്രക്ഷോഭത്തിന്‌ കൂടുതര്‍ കരുത്താര്‍ജിച്ചു. അലകടല്‍
പോലെ ഇളകിവന്നു സമരക്കാര്‍. കേരളത്തിന്റെ ഓരോ കോണിലും കര്‍ഷകര്‍ തരിശ്‌
ഭൂമി കയ്യേറി കുടില്‍കെട്ടി.

Advertisementവടക്കേ മലബാറില്‍ എ വി കുഞ്ഞമ്പു, കെ പി ആര്‍ ഗോപാലന്‍, ഇ കെ നായനാര്‍
തുടങ്ങിയവരായിരുന്നു നേതൃനിരയില്‍. എറനാട്ടില്‍ ആ പ്രക്ഷോഭത്തിന്റെ
നേതൃത്വം കുഞ്ഞാലിക്കായിരുന്നു.

കുഞ്ഞാലിയുടെ കരുത്തുറ്റ പിന്‍ബലത്തില്‍ കര്‍ഷകര്‍ മലയോര പ്രദേശങ്ങളിലെ തരിശ്‌ ഭൂമി
കയ്യേറി കൃഷിയിറക്കി. ജന്മിമാരും ഭൂവുടമകളും രോഷാകുലരായി. അതൊന്നും
കയ്യേറ്റക്കാര്‍ കാര്യമായെടുത്തില്ല. എന്തു വന്നാലും കുഞ്ഞാലിയുണ്ടെന്ന
ധൈര്യമായിരുന്നു അവര്‍ക്ക്‌.

കരുവാരക്കുണ്ട്‌, അമരമ്പലം, കാളികാവ്‌, ചുങ്കത്തറ, എടക്കര, മരുത,
നിലമ്പൂര്‍, വഴിക്കടവ്‌ തുടങ്ങി വനപ്രദേശങ്ങള്‍ കൂടുതലുണ്ടായിരുന്ന
ഭാഗങ്ങളിലെല്ലാം കയ്യേറ്റക്കാരെകൊണ്ട്‌ നിറഞ്ഞു.
സമരക്കാര്‍ക്കു നേരെ പോലീസ്‌ അഴിഞ്ഞാടി. മൃഗീയമായി അവരെ
ചവിട്ടിയരക്കപ്പെട്ടു. ഇതിന്‌ ജന്മിമാരുടെ കൈമടക്കും പോലീസ്‌
വാങ്ങിയിരുന്നു. അതിനു ശേഷമായിരുന്നു നരവേട്ട. സമരക്കാര്‍ ഒഴിഞ്ഞുപോകാന്‍
കൂട്ടാക്കിയില്ല. അവരും അക്രമത്തെ ചെറുത്തു. ആയിരക്കണക്കിന്‌ കര്‍ഷകര്‍ക്കു
നേരെ പോലീസ്‌ കേസെടുത്തു. നൂറു കണക്കിനുപേര്‍ അറസ്റ്റിലായി. പോലീസ്‌
നേരത്തെ ഇറക്കി വിട്ടവര്‍ തന്നെ വീണ്ടും അതെ ഭൂമി കയ്യേറി കുടിലുകെട്ടി.

ഏതു മര്‍ദനത്തെയും അതിജീവിക്കാനായിരുന്നു കുഞ്ഞാലിയുടെ നിര്‍ദേശം.
കര്‍ഷകര്‍ അതിനെ ശിരസാവഹിച്ചു. കുഞ്ഞാലി എല്ലാവര്‍ക്കും വേണ്ട
നിര്‍ദേശങ്ങള്‍ നല്‍കി എല്ലായിടത്തും ഓടി നടന്നു. സ്ഥിതി വിവരങ്ങള്‍
വിലയിരുത്തി. പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കാന്‍ ഡോ. ഉസ്‌മാന്‍,
കുഞ്ഞുണ്ണി, കുഞ്ഞികൃഷ്‌ണന്‍ ഇങ്ങനെ എന്തിനും തയ്യാറായി നിരവധി
സഖാക്കളുണ്ടായിരുന്നു. നിലമ്പൂര്‍ കോവിലകം കുടുംബങ്ങളില്‍പ്പെട്ട
കുഞ്ഞുക്കുട്ടന്‍ തമ്പാന്‍, ബാലകൃഷ്‌ണന്‍ തമ്പാന്‍ എന്നിവരുടെ സഹായവും
ലഭിച്ചിരുന്നു. ഇവര്‍ക്കൊക്കെ പ്രത്യേക ചുമതലകള്‍ ഏല്‍പ്പിച്ചു കൊടുത്തു.
സമരം ശക്തമായി.
 ഭൂവുടമകളുമായി
വാക്കേറ്റങ്ങളും സംഘര്‍ഷങ്ങളും പതിവായി. ശിങ്കിടികളും പോലീസും ഇടപെട്ട്‌
സമരക്കാരെ അടിച്ചൊതുക്കലും ഇറക്കിവിടലും തുടര്‍ന്നു. ഇതിനെതിരെ
പ്രക്ഷോഭകര്‍ ഉണര്‍ന്നു. അവരും തിരിച്ചടിക്കാന്‍ തുടങ്ങി. അതൊരു ജീവന്‍
മരണ പോരാട്ടമായി വളര്‍ന്നു.
കുഞ്ഞാലിക്ക്‌ ഊണും ഉറക്കവും ഇല്ലാതായി.
പാതിരാത്രിയിലും അയാള്‍ തളര്‍ച്ചയറിയാതെ സമരക്കാരെ കര്‍മ നിരതരാക്കാന്‍
ഓടി നടന്നു. തരിശ്‌ ഭൂമി പ്രക്ഷോഭം ഏറനാട്ടില്‍ വന്‍വിജയത്തിലേക്ക്‌
കുതിച്ചു. ഭൂവുടമകളുടേയും പോലീസിന്റേയും കണക്കു കൂട്ടലുകള്‍ തെറ്റിച്ച്‌
കൊണ്ടായിരുന്നു കുഞ്ഞാലിയുടെ മുന്നേറ്റം. അവരുടെ നീക്കങ്ങളെ കുഞ്ഞാലി
മണത്തറിഞ്ഞു. നിരവധി കേസുകള്‍ ചാര്‍ജ്‌ ചെയ്യപ്പെട്ട കുഞ്ഞാലിക്കെതിരെ
അറസ്റ്റ്‌ വാറന്‍ഡുകളും പുറപ്പെടുവിച്ചു. 

Advertisementഎന്നിട്ടും കുഞ്ഞാലിയെ പിടികിട്ടിയില്ല. പോലീസ്‌ തിരച്ചില്‍
ഊര്‍ജിതമാക്കി. നിലമ്പൂര്‍ കോവിലകത്തെ കുഞ്ഞുക്കുട്ടന്‍ തമ്പാന്റേയും
ബാലകൃഷ്‌ണന്‍ തമ്പാന്റേയും പ്രക്ഷോഭത്തിനുണ്ടായിരുന്ന പിന്തുണയും
കുഞ്ഞാലിക്കും സമരക്കാര്‍ക്കും ഏറെ സഹായകമായി. 

കുഞ്ഞാലിയുടെ വളര്‍ച്ചയെ എന്തു വിലകൊടുത്തും തളര്‍ത്താനും പ്രസ്ഥാനത്തെ
ഉന്മൂലനം ചെയ്യാനും എല്ലാത്തരം കളികളിലും ഏര്‍പ്പെട്ടിരുന്നു ഭൂവുടമകളും
ശത്രുപക്ഷത്തുണ്ടായിരുന്നവരും. എന്നിട്ടും മുതലാളിത്വ സംഘശക്തിക്കുനേരെ
ഒരു വലിയ നിരതന്നെ ഉയര്‍ന്നു വരുന്നതാണ്‌ കാണാനായത്‌. കുഞ്ഞാലി കൂടുതല്‍
കരുത്തനായി. എതിരാളികളെ പോലും ആകര്‍ഷിച്ച്‌ മുന്നേറിക്കൊണ്ടിരുന്നു.

പോലീസിന്റെ കണ്ണ്‌ വെട്ടിച്ചായിരുന്നു കുഞ്ഞാലിയുടെ സഞ്ചാരം. എന്തെങ്കിലും
അപകട സൂചനകളുണ്ടായാല്‍ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ്‌ നല്‍കി. ഒളിവില്‍
നടന്ന്‌ പ്രക്ഷോഭത്തെ നയിച്ച്‌ കൊണ്ടിരുന്നു കുഞ്ഞാലി. പെട്ടെന്നൊരു
ദിവസമായിരുന്നു ആ വാര്‍ത്ത പരന്നത്‌.
കേട്ടവര്‍ക്ക്‌ വിശ്വസിക്കാനായില്ല.
പക്ഷെ സത്യമായിരുന്നു. കുഞ്ഞാലിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നു.

 318 total views,  6 views today

AdvertisementAdvertisement
Entertainment9 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized10 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history11 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment13 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment13 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment13 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment15 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science15 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment16 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy16 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING16 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy16 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy7 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment19 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story3 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement