പെൺകുട്ടികളുടെ വിവാഹപ്രായം പത്തിൽ താഴെ ആക്കണം എന്നാകും സമസ്തയുടെ അഭിപ്രായം

81

ബക്കർ അബു

“പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തൊന്ന് ആക്കുന്നതിലൂടെ സാംസ്കാരിക അധ:പതനത്തിനും മൂല്യച്ച്യുതിക്കും കാരണമാവും.അതിനും പുറമേ പെണ്‍കുട്ടികളുടെ ശാരീരിക മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൌലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിതെന്നും സമസ്ത വ്യക്തമാക്കി. അതുകൊണ്ട് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമാ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു”

സമസ്തയുടെ ഏകോപനസമിതിയില്‍ പെണ്‍കുട്ടികളെ പ്രതിനിധീകരിച്ച് ഇരുപത്തൊന്നിന് ശേഷം വിവാഹിതരായി അധ:പതിച്ചു മൂല്ല്യച്ച്യുതിവന്ന് നശിച്ച എത്ര സ്ത്രീകള്‍ അനുഭവസ്ഥരായി ഉണ്ടായിരുന്നെന്ന് ചോദിക്കാതെ നമുക്ക് കാര്യത്തില്‍ കടക്കാം.
2011 ലെ സെന്‍സസ് പ്രകാരം നമ്മുടെ രാജ്യത്തെ വിവാഹിതരായ പെണ്‍കുട്ടികളുടെ ശരാശരി പ്രായം 21.1 വയസ്സും 2017ലെ SRS (Sample Registration System) സര്‍വ്വേപ്രകാരം അത് 22.1 ഉം 2018ല്‍ അത് വീണ്ടും ഉയര്‍ന്നു 22.3 വയസ്സുമാണ്. അതില്‍തന്നെ ജമ്മുകാശ്മീരിനെ കുറിച്ച് പ്രസ്താവിക്കുന്നത് “Jammu and Kashmir has the maximum mean age of marriage of women at 26.7 years എന്നുമാണ്.

മൊത്തം ജനതയുടെ നാല്പത്തെട്ട് ശതമാനം സ്ത്രീകളുള്ള ഒരു രാജ്യത്തിന്‍റെ കണക്കാണ് മേല്‍ഉദ്ധരിച്ചത്. ആ Statistics വെച്ച് സാംസ്കാരിക അധ:പതനത്തിനും മൂല്യച്ച്യുതിക്കും കാരണമായവരുടെ കണക്കും സമസ്ത വ്യക്തമാക്കിയിരുന്നെങ്കില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തരുതെന്ന തീരുമാനത്തിന് ഒരു Credibility ഉണ്ടാവുമായിരുന്നു.
അല്‍-അറേബിയ 2018 ജനുവരിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ സൌദിയിലെ സ്ത്രീകള്‍ വിവാഹിതരാവുന്ന ശരാശരി പ്രായം 20.4 എന്ന് കാണാം. ആ വാര്‍ത്തയെക്കാള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ശിച്ചത് UAE യിലെ എമിരാറ്റി സ്ത്രീകളുടെ ഉയര്‍ന്ന വിവാഹപ്രായവും അതിലൂടെ അവര്‍ നേടുന്ന വിദ്യാഭ്യാസവുമാണ്.

Local Women were marrying at an average age of 23.7 in 1995 but this has steadily risen to 25.9 last year, figures released by the Statistics Centre Abu Dhahi (SCAD) show.
മനസ്സിലായല്ലോ ഉലമാക്കളെ, അതായത് ഇരുപത്തഞ്ച് വര്ഷം മുന്പ് അവിടുത്തെ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം ഇരുപത്തിമൂന്ന് വയസ്സിനു മുകളിലാണെന്നും ഇപ്പോള്‍ അത് കൂടിക്കൂടി ഇരുപത്താറ് ആയെന്നുമാണ് ആ പറഞ്ഞതിന് അര്‍ഥം.
നിങ്ങള്‍ പറഞ്ഞ ശാരീരികവും മാനസികവുമായ ആവശ്യങ്ങളുടെ നിരാകരണവും,മൌലീകഅവകാശ ലംഘനവും വിവാഹപ്രായം ഉയര്ന്നതിലൂടെ അവരുടെ ജീവിതത്തിനെ ബാധിച്ചിട്ടില്ല എന്ന് മാത്രമല്ല ബാപ്പ പിടിച്ചു കെട്ടിച്ചു വീടിറക്കി ബാധ്യത ഒഴിവാക്കുന്നത് ഒഴിവായപ്പോള്‍ ശാരീരികവും മാനസികവുമായി പ്രാപ്തി ബാധിച്ചതിലൂടെ അവരുടെ കുടുംബജീവിതത്തില്‍ അത് കൊണ്ട് ഉണ്ടായ നേട്ടം വിഹാഹമോചന നിരക്ക് കുറഞ്ഞുവെന്നതുമാണ്.

Delaying marriage seems to have led to a wiser choice of spouses as the rise in divorce rates has halted.
വിവാഹം വൈകുന്നതല്ല, ഇനി കല്ല്യാണം തന്നെ അറബികളുടെ ജീവിതത്തില്‍ മുന്ഗണനാപ്രകാരത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നില്ല എന്നാണ് Dr. Ahmad Alomosh, Chairman of the Sociology department at the University of Sharjah പറയുന്നത്.
“Before there was a stronger system of family, Now there is independence as women and men from their own personalities. Marriage is no longer a priority. EDUCATION AND WORK and other aspects in life are, even in the ARAB WORLD GENERAL.
അറബിലോകത്തിന്‍റെ പുതിയ മാറ്റങ്ങള്‍ പഠിച്ച Dr. Ahmad Alomosh,:
“Women were now educated and capable of working and earning a living, so no longer needed to marry for financial support. She is independent financially so she will look for marriage later. When she is ready for it, as it is no longer her first choice”
Dr. Soad Al Oraimi, Sociologist at UAE University ഇത് ശരിവെച്ചു കൊണ്ട് “This is completely normal, there is no need to question this” എന്ന് കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്.
സ്വന്തം രാജ്യത്തിലെയും അയല്‍ രാജ്യങ്ങളിലെയും ജീവിതമാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ പോലും സാമാന്യബുദ്ധിയില്ലാതെ ഫത്വ ഇറക്കാന്‍ ഏത് ശൂറാകൌണ്‍സിലിനും സാധിക്കും.

ലോകത്ത് വിവാഹപ്രായം ഇരുപത്തൊന്നിന് മുകളിൽ ശരാശരിയുള്ള അനേകം രാജ്യങ്ങളുണ്ട്.
പെണ്മക്കളുടെ വിവാഹം ബാധ്യത ഒഴിവാക്കല്‍ ചടങ്ങാണ് എന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അര്‍ബുദമനസ്ഥിതിക്ക് ലേസര്‍ കത്തിവെച്ചാല്‍ ഇന്ന് കാണുന്നതിലും കൂടുതല്‍ മേന്മയുള്ള സമുദായ സ്ത്രീ സമൂഹത്തിനെ വാര്‍ത്തെടുക്കാന്‍ കഴിയും, മാത്രമല്ല ആണ്‍കുട്ടികള്‍ വിവാഹ ആലോചനക്ക് പോവുമ്പോള്‍ എന്‍റെ പതിനെട്ട് വയസ്സുള്ള മോളെ എങ്ങിനെയാ ഇരുപത്തെട്ടുകാരനെ കെട്ടിക്കുക എന്ന ചോദ്യത്തിനും പരിഹാരമാവും.

ആണിനും പെണ്ണിനും ഉയര്‍ന്ന വിദ്യാഭ്യാസവും അതിലൂടെ ജോലിയും നേടി ഒരാള്‍ മറ്റൊരാളെ ആശ്രയിച്ചു നില്‍ക്കാതെ കൂടിച്ചേര്‍ന്നുള്ള നല്ലൊരു കുടുംബാന്തരീക്ഷത്തിന് ഹേതുവാകുന്ന ജീവിതത്തെ നിരാകരിക്കുന്നതാണ് അധ:പതനവും മൂല്ല്യച്ചുതിയും. #ബക്കര്‍ അബു