സാമ്പ്രാണിക്കോടിക്ക് ആ പേര് ലഭിച്ചതെങ്ങനെ ?

അറിവ് തേടുന്ന പാവം പ്രവാസി

കൊല്ലം ജില്ലയിലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ പ്രാക്കുളത്തിന്റെ തെക്കേ യറ്റത്തുള്ള മുനമ്പാണ് സാമ്പ്രാണിക്കോടി. അറബിക്കടലിന്റെ കൂട്ടുകാരി അഷ്ടമുടി ക്കായൽ തൊട്ടരികിൽ ചേർത്തു വയ്ക്കു ന്നൊരു ഗ്രാമമാണ് സാമ്പ്രാണിക്കോടി. പ്രകൃതിയുടെ മനോഹാരിത കൊണ്ടു വിനോദസഞ്ചാരികളെ അതിശയിപ്പിക്കുന്ന തീരം. അറബിക്കടലിലെ തിരമാലകളും , അഷ്ടമുടിയിലെ ഓളങ്ങളും ഗ്രാമത്തിന്റെ മുഖശ്രീയാണ്.

പണ്ടു കാലത്ത് ചെറുകപ്പലുകൾ ചരുക്കു കയറ്റാനും , ഇറക്കാനും നങ്കൂരമിട്ടിരുന്ന തീരം. അക്കാലത്ത് ഇവിടെ വന്നിരുന്ന ചൈനീസ് ചെറുകപ്പലുകളുടെ വിളിപ്പേരായിരുന്നു ചാമ്പ്രാണി. അങ്ങനെ വായ്മൊഴിയായി സാമ്പ്രാണിക്കോടി എന്നു പേരു വന്നു . 19-ാം നൂറ്റാണ്ടിൽ സാമ്പ്രാണിക്കോടി, പ്രാക്കുളം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അക്കാലത്ത് ചരക്കുനീക്കത്തിനും എത്തിക്കുന്നതിനും കടവുകൾ ഉണ്ടായിരുന്നു.
സാമ്പ്രാണി എന്ന മരം ഉണ്ടായിരുന്ന കോണിനു സാമ്പ്രാണി എന്നു പേരു വന്നെന്നും പറയ പ്പെടുന്നു . എന്തായാലും, സാമ്പ്രാണിയുടെ സൗന്ദര്യം ഗംഭീരമാണ് .മത്സ്യത്തൊഴിലാളികളും , സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ഇവിടെ ദിനംപ്രതി നൂറുകണക്കിനു വിനോദ സഞ്ചാരികളാണു കാഴ്ചകൾ കാണാനെ ത്തുന്നത്. റോഡിലൂടെയും , കായലിലൂടെയും ഇവിടെയെത്താം.ജലഗതാഗത വകുപ്പിന്റെ കൊല്ലം- സാമ്പ്രാണിക്കോടി ബോട്ടിലും , വഞ്ചിവീടുകളിലും കാറുകളിലുമായി നൂറുകണക്കിനു വിദേശ- ആഭ്യന്തര വിനോദസഞ്ചാരികൾ എത്തുന്നുണ്ട്.

മൺറോത്തുരുത്ത് കേന്ദ്രീകരിച്ചു വികസി ക്കുന്ന കായൽ ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ ഗ്രാമം . രണ്ടേക്കറോളം വരുന്ന ദ്വീപാണിത്. ദേശീയ ജലപാതയ്ക്കു വേണ്ടി കായൽ ഡ്രജ് ചെയ്തെടുത്ത മണ്ണ് കൂട്ടിയിട്ടപ്പോൾ അതൊരു ദ്വീപായി. വേലിയേറ്റ സമയത്തുപോലും ഇവിടെ മുട്ടിനു താഴെ വെള്ളമേ കാണൂ. വേലിയിറക്ക സമയത്തു കരഭൂമി തെളിഞ്ഞു നിൽക്കും.ഡിടിപിസി തയാറാക്കിയ ഫ്ലോട്ടിങ് ബോട്ടു ജെട്ടിയിൽ ഇറങ്ങിയാൽ ദ്വീപിൽ കാൽ നനച്ചു ചുറ്റി നടക്കാം. കക്കയും , ചിപ്പിയും പെറുക്കി നടക്കാം. ചുറ്റുപാടും അഷ്ടമുടിയുടെ വിശാല സൗന്ദര്യം.

തൊട്ടപ്പുറത്ത് അറബിക്കടൽ. മൺറോത്തുരു ത്തിലേക്കുള്ള വഞ്ചിവീടുകൾ കടന്നുപോകുന്ന പ്രധാന പോയിന്റ് കൂടിയാണ് ഈ ദ്വീപ്. മഞ്ഞ കണ്ടൽ ഉൾപ്പെടെ 9 ഇനം അപൂർവ കണ്ടൽ ച്ചെടികൾ ഇവിടെ തഴച്ചു വളരുന്നു. പുതിയ ബൈപ്പാസ് റോഡിലെ കുരീപ്പുഴ പാലത്തിൽ നിന്നു നോക്കിയാൽ ദ്വീപിന്റെ ആകാശക്കാഴ്ച കാണാം. ഡിടിപിസി യുടെ നിയന്ത്രണത്തി ലാണ് ദ്വീപ്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഇവിടേക്കു വള്ളത്തിൽ വരാം. സന്ധ്യയ്ക്കു മുൻപു മടങ്ങണം. സൂര്യാസ്തമയം കാണാൻ പറ്റിയ സ്ഥലം. കടലും കായലും കൺകുളി ർക്കെ കണ്ട്, നല്ല കാറ്റേറ്റ് കുറച്ചു നേരം ചെലവിടാം.

You May Also Like

400 ഡിഗ്രി സെൽഷ്യസ് ചൂടിൽ ജീവിക്കുന്ന ജീവികൾ !

Baijuraj Sasthralokam 400 ഡിഗ്രി സെൽഷ്യസ് ചൂടിൽ ജീവിക്കുന്ന ജീവികൾ ! . അഗ്നിപർവ്വത ഒച്ചുകൾ.…

പൗരന്മാർ ആരും കുറ്റംചെയുന്നില്ല, എന്നാലും കുറ്റകൃത്യനിരക്കിൽ വത്തിക്കാൻ ഒന്നാമതായതിന്റെ കാരണം രസകരമാണ്

വത്തിക്കാൻ: ലോകത്തിൽ കുറ്റകൃത്യനിരക്ക് ഏറ്റവും കൂടുതൽ ഉള്ള രാജ്യം ! അറിവ് തേടുന്ന പാവം പ്രവാസി…

ഓക്സ്പെക്കർ പക്ഷികൾ കാണ്ടാമൃഗങ്ങളുടെ പുറത്തിരുന്ന് സഞ്ചരിക്കുന്നത് എന്തിന്?

കാണ്ടാമൃഗങ്ങളിലെ ഒരിനം സ്വതവേ കാഴ്ചശക്തി ഇല്ലാത്തവയാണ്. അവയ്ക്ക് കാഴ്ച കൂടി ഇല്ലെന്നു വന്നാൽ സ്ഥിതി കൂടുതൽ കഷ്ടമാകും.എന്നാൽ മനുഷ്യരുടെ ആക്രമണത്തിൽ നിന്നും അവരെ രക്ഷിക്കുന്ന ചങ്ങാതിമാരുണ്ട് ഒക്സ്പെക്കർ എന്ന പക്ഷികൾ

പ്രധാന മന്ത്രിയുടെ സുരക്ഷാഭടന്മാർ പകലും രാത്രിയിലുമെല്ലാം കറുത്ത കണ്ണട ധരിക്കുന്നതെന്തുകൊണ്ട് ?

പ്രധാന മന്ത്രിയുടെ സുരക്ഷാഭടന്മാർ പകലും, രാത്രിയിലുമെല്ലാം കറുത്ത കണ്ണട ധരിക്കുന്നതെന്തുകൊണ്ട് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന…