മാവൂരിനടുത്താണ് റഹീമിന്റെ വീട്. റിയാസിന്റെ സ്വദേശം കല്‍പ്പറ്റയിലും. ഇതവരുടെ യഥാര്‍ഥപേരല്ല, ശരിക്കുള്ളപേരെന്നനിലയില്‍ അവര്‍ പറഞ്ഞതും ഒറിജനലാണോ എന്ന് അവര്‍ക്കും ദൈവത്തിനും മാത്രമെ അറിയൂ. എന്നാല്‍ പറഞ്ഞകഥ സത്യമാണെന്ന് കരുതാം. റിയാസ് ചെയ്ത കാര്യങ്ങള്‍ വെളിപ്പെടുത്തിയത് റഹീമും റഹീമിന്റെ ലീലാവിലാസങ്ങള്‍ സാക്ഷ്യപ്പെടുത്തിയത് റിയാസുമായിരുന്നു.
ഒരാള്‍ പറഞ്ഞ കാര്യങ്ങള്‍ മറ്റേയാളോട് ചോദിച്ചപ്പോള്‍ ജാള്യതയോടെ സമ്മതിക്കുകയുമുണ്ടായി. ഇവരെ പരിചയപ്പെടുത്തി തന്നതും അവരിലൊരാള്‍ തന്നെ. ഇപ്പോള്‍ 19 വയസുണ്ട് റഹീമിന്. കാണാന്‍ സുന്ദരന്‍. വെള്ളാരം കണ്ണുകള്‍. മുപ്പതുവയസ്സിനുമുകളിലുള്ള ആളുകളാണവന്റെ ആവശ്യക്കാര്‍. അതില്‍ അറുപതുകാര് വരെയുണ്ട്. അവര്‍ക്കൊക്കെ ഒരു പ്രത്യേകതയുണ്ടാവും. ദാമ്പത്യജീവിതത്തില്‍ പരാജിതരാണ്. ചിലര്‍ക്ക് രണ്ട് ആവശ്യങ്ങളാണുള്ളത്. ഒന്ന് അവരുടെ കാര്യം. മറ്റൊന്ന് ഭാര്യമാരുടേതും. എല്ലാം നടത്തികൊടുക്കുന്നു റഹീം. അത്തരക്കാരോടെ റഹീമിന് താത്പര്യമൊള്ളൂ. അവനെ ഉപയോഗിച്ചവരുടെ കണക്കെടുക്കുക പ്രയാസം. പതിമൂന്നാം വയസ്സില്‍ തുടങ്ങിയതാണ്. ഇപ്പോഴും പൂര്‍വാധികം ശക്തിയോടെ തുടരുന്നു.
വയനാട്ടിലെ അന്പത്തഞ്ചുകാരന് ഇന്ന് ജീവിച്ചിരിപ്പില്ല. റഹീമിന്റെ സ്ഥിരം കസ്റ്റമറായിരുന്ന അയാള്‍ വണ്ടിബ്രോക്കറായിരുന്നു. മിക്ക ദിവസങ്ങളിലും കോഴിക്കോട് കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡില്‍ രാത്രി സവാരിക്കിറങ്ങും. പലകുട്ടികളെയും തേടിപ്പിടിക്കും. പുതിയ പയ്യന്മാരെ രംഗത്തെത്തിക്കുന്നതിലും വിദഗ്ധന്‍. പല നാടുകളില്‍ നിന്നും തൊഴില്‍തേടിയെത്തുന്നവരുടേയും വഴിത്തെറ്റിയെത്തുന്നവരുടേയും രക്ഷകനാകും. ചെറുപ്പക്കാരിയായ ഇദ്ദേഹത്തിന്റെ ഭാര്യക്കുകൂടിവേണ്ടിയിട്ടായിരുന്നു ഇരകളെതേടിയിരുന്നത്.
മടങ്ങുമ്പോള്‍ ഇദ്ദേഹത്തോടൊപ്പം ചില കുട്ടികളും കാണും. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ മകനാണെന്നെ പറയൂ. കയ്യില്‍ മരുന്നുകളോ എക്സറേയോ കരുതും. അദ്ദേഹത്തിന്റെ വീട്ടില്‍ ആഴ്ചകളോളം തങ്ങിയിരുന്നു പയ്യന്മാര്. രണ്ടുവര്‍ഷം മുമ്പ് ഇദ്ദേഹം കോഴിക്കോട് കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിന്റെ മുമ്പിലെ ബെഞ്ചില്‍ കിടന്നാണ് മരിച്ചത്. ഹൃദയ സ്തംഭനമായിരുന്നു.
പ്രിയപ്പെട്ട കസ്റ്റമറുടെ മരണം വല്ലാതെ വേദനിപ്പിച്ചുവെന്ന് റഹീം പറഞ്ഞു. റിയാസിനും താത്പര്യം കസ്റ്റമേഴ്സിന്റെ ഭാര്യമാരോടാണ്. അല്ലെങ്കില്‍ പകരം മറ്റൊരു സ്ത്രീയെ ഏര്‍പ്പാടാക്കി കൊടുക്കണം. ഈ കൈമാറ്റക്കരാറിന് ഒരുക്കമാവുന്നവരെ ഏതുരീതിയിലും അവന് സന്തോഷിപ്പിക്കുന്നു. കോഴിക്കോട്ട് സമൂഹത്തില്‍ വളരെ മാന്യനായ ഒരാളുടെയും ഭാര്യയുടേയും ആവശ്യങ്ങള്‍ താന്‍ നിറവേറ്റികൊടുത്തിരുന്നതായി റഹീം വെളിപ്പെടുത്തി.
റഹീമിന്റെ സംഘത്തിലുണ്ടായിരുന്ന മറ്റൊരു പയ്യന്റെ കഥ പറഞ്ഞു ഇവരെ പരിചയപ്പെടുത്തി തന്ന ഇടനിലക്കാരന്. വ്യാപാരിയായ ഒരാള്‍ പയ്യനെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുമായിരുന്നു.
നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ അങ്ങനെയാണവനെ പരിചയം. അയാളുടെ ഭാര്യക്കും അവനെ ഇഷ്ടമായിരുന്നു. അയാള്‍ക്കതില്‍ വിരോധവുമുണ്ടായിരുന്നില്ല. ഒടുവില്‍ അയാളുടെ ഭാര്യ വീണ്ടും ഗര്‍ഭിണിയായി. പ്രസവിക്കുകയും ചെയ്തു. കുട്ടിക്ക് പയ്യന്റെമുഖവും കണ്ണുകളും ചെവിയുമായിരുന്നു. അതോടെ ആളുകള്‍ അടക്കിപ്പറയുവാന്‍ തുടങ്ങി. അതില്‍ പിന്നെയാണ് അയാളുടെ മനോനില തെറ്റിയത്. രണ്ടു തവണ ആത്മഹത്യക്കും ശ്രമിച്ചു. ആറുവയസുള്ള ഈ കുഞ്ഞ് ഇന്നും അവരുടെവീട്ടില്‍ വളരുന്നുണ്ടെന്നും അയാള്‍ പറയുന്നു.
ഇരകള്‍ക്കും വേട്ടക്കാര്‍ക്കും വ്യത്യസ്ത മുഖങ്ങളാണ് എവിടേയും. സ്വവര്‍ഗ പ്രണയം മൂത്ത് ഒളിച്ചോടി പോകുന്നു ചിലര്‍. സാധാരണക്കാരനും സമ്പന്നനും രാഷ്ട്രീയക്കാരനും പൊതുപ്രവര്‍ത്തകനും എല്ലാവരുമുണ്ടവരില്‍.
എറണാകുളത്തെ മുന്‍ കോര്പ്പറേഷന് കൗണ്‍സിലറും ഭരണകക്ഷിയിലെ പാര്‍ട്ടിയുടെ ജില്ലാ നേതാവുമായിരുന്ന വ്യക്തിയെ ഈയിടെ പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്തി. അയാള്‍ക്കെതിരെയുള്ള കുറ്റപത്രത്തില്‍ മുന്നിട്ടു നിന്നിരുന്നത് പ്രകൃതി വിരുദ്ധ പീഡനമായിരുന്നു.
മലബാറിലെ ചില ജനപ്രതിനിധികള്‍ അത് രഹസ്യമാക്കി വെക്കുന്നു. ഒരു വിഭാഗം പയ്യന്മാരെ സംരക്ഷിക്കാന്‍ എന്തും ചെയ്യുന്നു. വിവാഹ ബന്ധം പോലും ഉപേക്ഷിക്കുന്നു മറ്റുചിലര്‍.അടുത്ത കാലത്ത് ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ച ഫറോക്കിനടുത്തുള്ള ഒരാളെ അദ്ദേഹത്തിന്റെ പെണ്മക്കളുടെ വിവാഹക്കാര്യംപോലും അറിയിക്കുകയുണ്ടായില്ല ബന്ധുക്കള്‍. കൊച്ചുപയ്യന്‍മാരോടുള്ള പ്രണയം നാട്ടില്‍ പാട്ടായതാണ് കാരണം. പിതാവ് ജീവിച്ചിരിപ്പുണ്ടായിട്ടും മൂത്തമകനാണ് സഹോദരിയുടെ വിവാഹകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ഈ വിവാഹത്തില്‍ പങ്കെടുത്ത അയല്ക്കാരന് പറഞ്ഞു. ഇതൊരു മനോ വൈകല്യമാണെന്നും ചികിത്സയുണ്ടെന്നും പലര്‍ക്കും അറിയില്ല. തലവേദനക്കും ജലദോഷത്തിനും എല്ലാം ആശുപത്രിയിലേക്ക് ഓടുന്ന മലയാളി ഇതിന്റെ പേരില്‍ ചികിത്സതേടുന്ന പ്രവണതയില്ലെന്ന് മനോരോഗ വിദഗ്ധനായ ഡോ പി എന്‍ സുരേഷ്കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്നാല്‍ ഇത്തരം സംഭവങ്ങളുണ്ടാക്കിയെടുക്കുന്ന പ്രശ്നങ്ങള്‍ ഗൗരവതരമാണ്. സാമൂഹികവും ആരോഗ്യപരവുമായി വന്നുഭവിക്കുന്ന പ്രതിസന്ധികള്‍ ഭീതിതവുമാണ്. എന്നിട്ടും ഒരിടത്തും ചര്‍ച്ചക്കുപോലും വരുന്നില്ല.
സ്വന്തം ഭാര്യയെ മറ്റുള്ളവര്‍ക്ക് കൈമാറുന്നവര്‍ ഇന്ന് പുതുമയുള്ള വാര്‍ത്തയെയല്ല. ഗതിമുട്ടുമ്പോള്‍ അതിനോട് താദാത്മ്യം പ്രാപിക്കുന്നു കുടുംബിനികളായ സ്ത്രീകള്‍ പോലും. ദാമ്പത്യജീവിതത്തില്‍ പരാജയപ്പെടുന്നവര്‍ക്കാണ് ഇത്തരക്കാരെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത്.
അത്തരം ബന്ധങ്ങളില്‍ പിറക്കുന്ന ജാരസന്തതികള്‍ കേരളത്തിലും പുതിയ കഥയല്ലാതായിരിക്കുന്നു. തങ്ങളെ മനസിലാക്കാന്‍ കഴിയുന്ന ഒരുപാര്‍ട്ണര്‍ക്ക് വേണ്ടി ഭാര്യമാരെ കൈമാറ്റം ചെയ്യുന്നവര്‍ തങ്ങള്‍ക്കിടയിലുണ്ടെന്ന് സമ്മതിക്കുന്നു കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വവര്‍ഗാനുരാഗികളുടെ സംഘടനയായ മലബാര്‍ കള്‍ച്ചറല്‍ സെന്ററിന്റെ സെക്രട്ടറി നാസര്‍ അടിവാരം.
ഇന്ത്യാടുഡേ 2008 ഡിസംബറില്‍ നടത്തിയ സെക്സ് സര്‍വേയില്‍ ഇരുപത്തി ഏഴ് ശതമാനം സ്ത്രീകളും തങ്ങള്‍ പങ്കാളികളെ പരസ്പരം കൈമാറിയിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ പത്തൊമ്പത് ശതമാനം പുരുഷന്മാരെ ഇതിനോട് യോജിച്ചുള്ളൂ. എന്നാല്‍ ഈ സര്‍വേയില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല, ഇപ്പോഴിതാ അതിന്റെ ജീവിക്കുന്ന തെളിവുകള്‍ നമ്മുടെ മുമ്പിലുമെത്തിയിരിക്കുന്നു.
ഇതിന് എങ്ങനെയാണ് ഒരുസ്ത്രീ ഒരുക്കമാവുന്നതെന്ന സംശയം പ്രകടിപ്പിച്ചപ്പോള്‍ റഹീമിന്റെ മറുപടി ഇങ്ങനെയായിരുന്നു. അവരുടെ ഭര്‍ത്താക്കന്‍മാരെകൊണ്ട് സാധിക്കുന്നില്ല, അപ്പോള്‍ അവര്‍ തന്നെ പുതിയ ആളെ ഏല്‍പ്പിക്കുന്നു. അപ്പോള്‍പിന്നെ ഇതിനേക്കാള്‍ സുരക്ഷിതമായ മാര്‍ഗമുണ്ടോ…?
കോഴിക്കോട് നഗരത്തിലെ ഓരോ മുക്കിലും മൂലയിലുമുണ്ട് എന്തിനും പോന്ന പയ്യന്മാര്. റഹീമിന്റേയും റിയാസിന്റേയും അറിവില്‍മാത്രം നാല്പതുപേരുണ്ട്. എണ്‍പതുശതമാനവും ഇവിടുത്തുകാരല്ല. മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുമുള്ളവര്‍. ആഴ്ചകളും മാസങ്ങളും നഗരത്തില്‍ തങ്ങി വീട്ടിലേക്ക് മടങ്ങുന്നു. വീട്ടില്‍ പലര്‍ക്കും അറിയില്ല മക്കളുടെ യഥാര്‍ഥ ജോലി. സങ്കല്പ്പിക്കാന് പോലുമാകാത്ത സൗഭാഗ്യങ്ങള്‍ കൈപ്പിടിയിലെത്തുമ്പോള്‍ അവര്‍ മറ്റൊന്നും ആലോചിക്കുന്നില്ല.
കൗമാരം പുതിയ വഴിത്തിരിവുകളിലാണിപ്പോള്‍. കൈനിറയെ പണം, മുന്നില്‍ ധാരാളം അവസരങ്ങള്‍. മക്കളെ കയറൂരിവിട്ടിരിക്കുന്ന ചില രക്ഷിതാക്കളും. അത്തരം സമൂഹത്തില്‍ ഇതൊന്നും സംഭവിച്ചില്ലങ്കിലല്ലെ അത്ഭുതം. അപ്പോള്‍ നിയമപാലകരും നിയമവ്യവസ്ഥയും ഈ അപഥസഞ്ചാരത്തിനെതിരെ എന്ത് ചെയ്യുന്നുവെന്ന ചോദ്യം സ്വാഭാവികമായുമുയരാം. അതിനെക്കുറിച്ച് വൈകാതെ….