ഐസിസ് ആയാലും താലിബാനായാലും ഭീകരകൊലപാതകങ്ങൾ ചെയ്യുമ്പോൾ ഒരുപാട് ആളുകൾ വന്നു പറയുന്ന ഒന്നാണ്, എല്ലാം ജൂത ഗൂഢാലോചന ആണ്, അമേരിക്കൻ സാമ്രാജ്യത്വ കെണി ആണ് എന്നൊക്കെ. അവരോട് ഈ വീഡിയോ കാണാൻ അഭ്യർത്ഥിക്കുന്നു.
അസിയ ബീവി എന്ന ഈ യുവതിയുടെ രക്തത്തിന് വേണ്ടി ദാഹിച്ച പാകിസ്താനിലെ സാധാരണ വിശ്വാസികൾ ഏത് ജൂത ഗൂഢാലോചനയുടെ ഭാഗം ആണ്? അവിടെ അവർക്ക് വേണ്ടി വാദിച്ച ഗവർണറിനെയും കേന്ദ്രമന്ത്രിയേയും വധിച്ച സാധാരണ വിശ്വാസികൾ ഏത് അമേരിക്കൻ തന്ത്രത്തിന്റെ ഫലം ആണ്? മതം എന്നതിന് സ്വാധീനം ഉള്ള ഒരു സമൂഹം എത്ര ക്രൂരം ആയി, മനുഷ്യത്വം ഇല്ലാതെ മാറും എന്നതിന് ഉത്തമ ഉദാഹരണം ആണ് ആസിയ ബീവിയുടെ കഥ.ഞാൻ ഇത് ഇവിടെ പ്രത്യേകം പറയാൻ കാരണം, അവിടെ ആ സ്ത്രീയെ കൊല്ലണം എന്ന് പറഞ്ഞു തെരുവിൽ ഇറങ്ങിയ കുട്ടികൾ ഉൾപ്പെടെ ഉള്ളവര് ഒരു തീവ്രവാദ സംഘടനയുടെ അംഗങ്ങൾ അല്ല. സാധാരണ മനുഷ്യർ ആണ്, നമ്മളെ പോലെ.
ആ സാധാരണ മനുഷ്യരിൽ പോലും ഇത്രയും കഠിനമായ വെറുപ്പ് സൃഷ്ടിച്ചത് ജൂതന്മാർ ആണോ? അമേരിക്ക ആണോ? അതോ അവരുടെ കുഞ്ഞ് നാൾ മുതൽ ഊട്ടി വളർത്തിയ മതമോ? ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ടത് മതം അതിന്റെ സ്വത്വം കാണിക്കാൻ പറ്റാത്ത സാഹചര്യത്തിൽ പൗഡർ ഇട്ട് സ്വന്തം മുഖം മിനുക്കി സമാധാനത്തിന്റെ വക്താക്കൾ ആകും.അതെ സമയം, അവർക്ക് സ്വാധീനം കിട്ടി കഴിഞ്ഞാൽ തികഞ്ഞ മാനവികത വിരുദ്ധം ആയി മാറുകയും ചെയ്യും.അതിൽ അവർക്ക് ഒരിക്കലും പശ്ചാത്താപം തോന്നുകയും ഇല്ല, കാരണം, അവരുടെ കാഴ്ചപ്പാടിൽ ആവർ അവരുടെ ദൈവത്തിന് വേണ്ടി ചെയ്യുന്ന പുണ്യ പ്രവർത്തി ആണ് അത്, നാളെ മരിച്ചു സ്വർഗ്ഗത്തിൽ പോകുമ്പോൾ ദൈവത്തിന്റെ ചോദ്യത്തിന് ഉള്ള ഉത്തരവും വലിയ പ്രതിഫലവും ഉള്ള കാര്യവും ആണ് അത്.
മതങ്ങൾ എവിടെ എങ്കിലും സമാധാനത്തിന്റെ വക്താക്കൾ ആകുന്നുണ്ട് എങ്കിൽ, അതിന് ഒരു കാരണം മാത്രമേ ഉള്ളൂ, അവരുടെ സ്വത്വം പുറത്ത് എടുക്കാൻ ഉള്ള അംഗ ബലം അവർക്ക് ഇല്ല എന്നത് മാത്രം.
Isis ആയാലും താലിബാൻ ആയാലും അവർ ചെയ്യുന്നത് ചെയ്യാൻ ഒരു ജൂത ഗൂഢാലോചന യൊ അമേരിക്കൻ തന്ത്രമോ ആവശ്യം ഇല്ല, അവരുടെ മതത്തിന് വളക്കൂറ് ഉള്ള മണ്ണ് ആയാൽ മതി എന്ന് ചുരുക്കം