നെഹ്റു ആർക്കേലും ബീഡി കത്തിച്ചു കൊടുത്തു എന്നത് ഒരു പോരായ്മ അല്ല

204

നെഹ്‌റു സിഗരറ്റ് വലിക്കുമായിരുന്നു , പുള്ളിക്ക് സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായിരുന്നു , അവരെ ആലിംഗനം ചെയ്യുമായിരുന്നു , അവർക്ക് സിഗരറ്റ് ലൈറ്റ് ചെയ്തു കൊടുക്കുമായിരുന്നു.അത് കൊണ്ട് ? അതുകൊണ്ടിപ്പോ ഒന്നുമില്ലേ എന്നാണോ ചോദ്യം ? ഉണ്ട്. അദ്ദേഹം സ്വയം ഉത്തമനാണെന്ന് നടിച്ചിരുന്നില്ല. സ്ത്രീകൾ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന മണ്ടൻ തിയറിയിൽ അന്നത്തെ കാലത്തു പോലും വിശ്വസിച്ചിരുന്നില്ല .അവർക്ക് അശുദ്ധിയുണ്ടെന്നോ മാറ്റിനിർത്തപ്പെടേണ്ടവർ ആണെന്നോ കരുതിയിട്ടില്ല.സ്ത്രീകളുമായുള്ള സൗഹൃദം ഒരു തെറ്റായി കണ്ടിട്ടുമില്ല , വേറെ എവനെങ്കിലും അത് വച്ചു തന്നെ വിലയിരുത്തും എന്നോർത്തു ഭയന്നിട്ടുമില്ല , സദാചാരവാദികൾക്ക് പുല്ലു വില പോലും കൊടുത്തിട്ടില്ല എന്ന് ചുരുക്കം

ലോകനേതാക്കള് അദ്ദേഹത്തെ ഇങ്ങോട്ട് വന്നു ആദരിച്ചിരുന്നു… ചേരി ചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്…. നെഹ്‌റുവിനെ പരിചയമുണ്ട് എന്നു പറയുന്നത് ലോക നേതാക്കൾക്ക് അഭിമാനം ആയിരുന്നു അവരിൽ ആരോടും പത്തു മിനിറ്റ് സംസാരിച്ചിരുന്നു ചിയേഴ്സ് പറയാൻ തക്ക വിവരവും വ്യക്തിത്വവും ഉണ്ടായിരുന്നു.നേതാവെന്ന നിലയിലും വ്യക്തി എന്ന നിലയിലും ബഹുമാനിക്കപ്പെട്ടിരുന്ന കിടിലൻ മനുഷ്യനായിരുന്നു അങ്ങേര്. ഏതൊരു രാഷ്ട്രീയ നേതാവിനെയും പോലെ തെറ്റ് കുറ്റങ്ങൾ ഉണ്ടായിരുന്നിരിക്കാം..ഇക്കാലത്തും പെണ്ണുങ്ങളെ ആർത്തവത്തിന്റെ അശുദ്ധി പറഞ്ഞകറ്റി നിർത്തുന്ന അവസ്ഥ നിലനിൽക്കുമോൾ അന്ത കാലത്ത് അവർക്ക് സിഗററ്റിന് തീ കൊളുത്തി കൊടുത്ത നെഹ്‌റു തന്നെയാണ് കുട്ടികളുടെ മാതൃകയാകണ്ടത്. ..മകളെ ഇന്ത്യ പോലെ ഒരു രാജ്യത്തെ കൈ വെള്ളയിൽ ഇട്ട് അമ്മാനം ആടാൻ തക്ക രീതിയിൽ പാകപ്പെടുത്തിയെടുത്ത അയാൾ തന്നെയാണ് പെൺകുട്ടികളുള്ള അച്ഛന്മാർക്ക് മാതൃകയാകേണ്ടത്.

Yea guys , he was a cool dude.ഇനി എത്ര പതിറ്റാണ്ട് ഇന്ത്യയെ ആരു ഭരിച്ചാലും ലോകത്തിന് മുന്നിൽ ഇന്ത്യ അറിയപ്പെടാൻ പോകുന്നത് നെഹ്രുവിന്റെ പേരിൽ തന്നെ ആയിരിക്കും …!! ഇന്ന് ഇന്ത്യയുടെത് എന്ന് പറയുന്നതെല്ലാം ആ തന്തയും മോളും കൂടെ ഉണ്ടാക്കി വച്ചത് ആണ് അയാളുടെ ദീര്ഘ വീക്ഷണത്തിൽ പിറന്നതാണ് ISRO AIIMS IIM IIT തുടങ്ങി സർവതും.
ഇന്ന് ചന്ദ്രയാൻ വിക്ഷേപിക്കാൻ സത്ഗുരുവിന്റെ കാലടിയിൽ മുഹൂർത്തം നോക്കുന്ന ചെയർമാൻ ഉള്ള അതെ ഐഎസ്ആർഒ തന്നെ.. കാലത്തിന്റെ വികൃതികൾ.2020 il ഇതാണ് അവസ്ഥ എങ്കിൽ 1947 il അദ്ദേഹം അല്ല ഇന്ത്യയുടെ പ്രധാന മന്ത്രി എങ്കിൽ ഇന്നു നമുക്ക് ഇറൻ മോഡൽ ആത്മീയ supreme നേതാവ് ആയി ബാബ രാം ദേവ് പോലെ ആരെങ്കിലും പ്രസിഡന്റിനും പ്രധാന മന്ത്രിക്കും ഉപദേശം കൊടുക്കാൻ മുകളിൽ ദേമോക്ലാസിന്റെ വാളും ആയി ഉണ്ടായിരുന്നേനെചുമ്മാ ഏഷണിയും വൃത്തികെട്ട സദാചാരവും പറഞ്ഞു നടക്കാതെ ഒരു കിടു മനുഷ്യൻ നമ്മുടെ പ്രധാനമന്ത്രി ആയിരുന്നു എന്ന് രാജ്യത്തിന് പുറത്തു പോകുമ്പോൾ നാലു പേരോട് പറയാം എന്നോർത്ത് അഭിമാനിക്കിനെടെ

Photo fake ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് ഈ ഫോട്ടോ ഇട്ടത്.ഇല്ലെങ്കിൽ സംഘി പോരാളികൾ ഇൗ പോസ്റ്റിന് താഴെ ഒട്ടിക്കുന്ന ആദ്യ ഫോട്ടോ ഇത് ആയിരിക്കും പിന്നെ ഇത് edited ആണോ അല്ലയോ എന്ന രീതിയിൽ ചർച്ച പോകും.നമ്മൾ ആയി തന്നെ ഇട്ടാൽ പ്രശ്നം ഇല്ലല്ലോ നെഹ്റു ആർക്കേലും ബീഡി കത്തിച്ചു കൊടുത്തു എന്നത് ഒരു പോരായ്മ അല്ല… അങ്ങനെ കരുതുന്ന സംഘി ഊളകൾക്കു ഒരു കൊട്ട് … അതെ ഉദ്ദേശിച്ച് ഉള്ളൂ )

Advertisements