എന്തുകൊണ്ടാണ് സ്ത്രീകളുടെ മതംമാറ്റം മാത്രം വിവാദമാകുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ?

0
49

Sameer Sam

ലൗ ജിഹാദും ലൗ കുരുക്ഷേത്രയുമോക്കെ മറ്റു മതത്തിലെ പെണ്ണിനെ അടിച്ചെടുക്കാൻ ആണ്, പുരുഷനെ അടിച്ചെടുക്കാൻ ഒരു ജിഹാദും ഇല്ല, കുരുക്ഷേത്രയുമില്ല

എന്ത് കൊണ്ട് സ്ത്രീകളുടെ മതം മാറ്റം മാത്രം വിവാദം ആകുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? ഗോത്രങ്ങളുടെ നിലനിൽപ്പിന് ഏറ്റവും ആവശ്യം പ്രസവിക്കുന്ന ഉദരങ്ങൾ ആണ്. പുരുഷന്റെ ശുക്ലം ബുദ്ധിമുട്ട് ഉള്ളത് അല്ല, ഒരു വലിയ ഗോത്രത്തിന്റെ നിലനിൽപ്പിന് ഒരു പുരുഷൻ മാത്രം അവശേഷിച്ചാലും മതി. പക്ഷേ സ്ത്രീയുടെ ഗർഭപാത്രം അങ്ങനെ അല്ല. അത് വർഷത്തിൽ ഒരിക്കൽ മാത്രം ഉപയോഗിക്കാൻ പറ്റുന്നതും, ഒരു മനുഷ്യ ആയുസ്സിൽ ഏകദേശം 20 തവണ മാത്രം ഫലം തരുന്നതും ആയ വളരെ വിരളവും precious ആയതും ആണ്.

അത് കൊണ്ട് തന്നെ ഏത് ഗോത്രങ്ങൾ എടുത്താലും അവരുടെ സ്ത്രീകളെ കഴിയുന്നത്ര അടിച്ചമർത്തി, ചാക്കിൽ പഴ കുല സൂക്ഷിക്കുന്നത് പോലെ കൊണ്ട് നടക്കുന്നത്. സകല സദാചാര ബോധവും അവളിൽ അടിച്ചു ഏൽപിച്ചത്. സ്ത്രീ ആർക്ക് എന്ന തർക്കം, സ്ത്രീയെ സന്തോഷിപ്പിക്കാൻ, അവളുടെ മുന്നിൽ വീര്യം കാണിക്കാൻ ഒക്കെ തന്നെ ആണ് സകല ഇതിഹാസ യുദ്ധങ്ങളും ഉണ്ടായത്.

ലോകം ഇത്രയും പുരോഗമിച്ച് എങ്കിലും ഇന്നും സ്ത്രീയുടെ മത മാറ്റം ഒരു വിഷയം തന്നെ ആണ്. ഇന്നും ഒരു സ്ത്രീ മതം മാറ്റ വാർത്ത കേട്ടാൽ പലരുടെയും മനസ്സിൽ ഒരു അസ്വസ്ഥത തോന്നാൻ കാരണം ആ ഗോത്ര മനുഷ്യ സ്വഭാവം ഇപ്പോഴും ഉള്ളിൽ ഉള്ളത് കൊണ്ട് ആണ്. നോക്കൂ, ലൗ ജിഹാദും ലൗ കുരുക്ഷേത്രയുമൊക്കെ മറ്റൊരു മതത്തിലെ പെണ്ണിനെ അടിച്ചെടുക്കാൻ ആണ്.പുരുഷനെ അടിച്ചെടുക്കാൻ ഒരു ജിഹാദും ഇല്ല, കുരുക്ഷേത്രയുമില്ല.