ഒരു കുടുംബം നശിപ്പിച്ചതിന്റെ ആഹ്ലാദമാണ് ഇവരുടെയൊക്കെ മുഖത്ത് ഈ കാണുന്നത്. ഇതിനൊക്കെ കാരണമായതോ, പ്രാകൃത നൂറ്റാണ്ടിലെ ഒരു കഥാപാത്രവും മതവും. ജോസഫ് മാഷിന്റെ ആത്മകഥ വായിക്കുന്ന മനുഷ്യ കുലത്തിൽ പിറന്ന ആരുടെയും മനസ്സ് ഉലഞ്ഞു പോകും. അത്രത്തോളം ക്രൂരതയാണ് ഈ മതതീവ്രവാദികൾ ആ കുടുംബത്തോട് ചെയ്തത്.
ഇവന്മാരുടെ ഈ ചിരി ഈ സമൂഹത്തിൽ ഉണ്ടാക്കിയത് ഈ സുഡാപ്പി തീവ്രവാദികളോട് ഉള്ള വെറുപ്പ് അല്ല, അത് ഖുർആൻ അടിസ്ഥാന ഗ്രന്ഥം ആക്കിയ മുസ്ലിം സമൂഹത്തോടുള്ള വെറുപ്പ് ആയിരുന്നു, ഭയം ആയിരുന്നു! ഇസ്ലാമോഫോബിയ എന്ന കാഴ്ചപ്പാട് ഈ സമൂഹത്തിൽ വളർത്തിയതിനു ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. ലോകമൊട്ടുക്കും അത് തന്നെ അവസ്ഥ. ഇസ്ലാമിക തീവ്രവാദം മുതലാളിത്തരാജ്യങ്ങളുടെ സൃഷ്ടി എന്ന് ന്യായീകരിക്കുമ്പോൾ മതം ചെറുപ്പക്കാരെ തീവ്രാദിയാക്കുന്ന ഇത്തരം സമീപനങ്ങൾക്കു ആരാണ് ഉത്തരവാദി ? സംശയമില്ല, മതം തന്നെ.
ഈ തീവ്രവാദികളെ ഓക്കെ ഇപ്പോഴും ന്യായീകരിച്ച് വെളുപ്പിച്ച് എടുക്കുന്ന മുസ്ലീങ്ങൾ മനസ്സിലാക്കിക്കൊള്ളുക, നിങ്ങളെ വെറുക്കാൻ നിങ്ങൾ ഈ സമൂഹത്തിന് വഴിയൊരുക്കുകയാണ് ഈ തീവ്രവാദികൾ. ഓരോ രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ നിങ്ങളിലെ നിയപരാധികളെ പോലും സംശയത്തോടെ കാണുന്നെങ്കിൽ അതിനു കാരണം ഇത്തരം തീവ്രവാദികൾ തന്നെയാണ്. അതിനാൽ ഒരു ആധുനിക സമൂഹത്തിൽ ഇത്തരക്കാരെ ന്യായീകരിക്കാതിരിക്കുക, അവർക്കുള്ള പിന്തുണ അവസാനിപ്പിക്കുക. മത തീവ്രവാദികളുടെ പൊതുസ്വഭാവമാണ് വിവരമില്ലായ്മ, ഒരു ചോദ്യപ്പേപ്പർ കാരണം ഒരു മനുഷ്യനെ വെട്ടിയരിയുന്നതിന് മുൻപ് സത്യാവസ്ഥ മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ അദ്ദേഹവും കുടുംബവും ഇന്നും സന്തോഷത്തോടെ ഈ സമൂഹത്തിൽ ജീവിക്കുമായിരുന്നു.
8-10-12 ഈ വർഷത്തെ ശിക്ഷയും കഴിഞ്ഞ് ഈ സമൂഹത്തിൽ തന്നെ ഇനിയും ഭയം വിതച്ച് ഉണ്ടാകും. ശരിക്കുപറഞ്ഞാൽ ഒരു കുടുംബത്തെ അപ്പാടെ നശിപ്പിച്ചതിന് ഇവരെ തൂക്കിലേറ്റുക ആണ് വേണ്ടത്..! ഒരു സാധാരണ ഗുണ്ടയ്ക്ക് പോലും ഒരു അധികാര ശക്തിയുടേയും പിൻബലമില്ലാതെ വളരാൻ പറ്റില്ല എന്നിരിക്കെ, വെറും ‘ന്യൂനപക്ഷ’ത്തിൽ നിന്നുള്ള ഈ തീവ്രവാദികൾ ഈ സമൂഹത്തിൽ ഇത്രയും ക്രൂരത കാണിക്കുന്ന അവസ്ഥയിലേക്ക് എത്തിയെങ്കിൽ ആ ഒരു അവസ്ഥയിലേക്ക് ഇവരെ എത്തിച്ച ആളുകൾ ഉൾപ്പെടെ കുറ്റക്കാർ ആണ്. എത്ര കഴുകിയാലും നിങ്ങളുടെയൊക്കെ കയ്യിലെ ചോര മായില്ല.