Connect with us

Entertainment

അതിജീവനത്തിന്റെ ഒറ്റയാൾ പോരാട്ട വീര്യവുമായി ‘സംഹാരം’

Published

on

Prajith prasannan തിരക്കഥയും സംവിധാനവും നിർവ്വഹിച്ച പതിനഞ്ചു മിനിട്ടോളമുള്ള ഒരു ഷോർട്ട് മൂവിയാണ് സംഹാരം. പേര് പോലെ തന്നെ സംഹാരങ്ങളുടെ കഥയാണ്. ഇതൊരു പക്കാ വയലൻസ് ത്രില്ലർ ആണ്. വയലൻസ് മൂവീസ് ഇഷ്ടമുള്ളവർക്ക് ധൈര്യമായി കാണാൻ കഴിയുന്ന നല്ലൊരു ശ്രമം ആണിത്. ഇതിൽ കഥയോ ആശയങ്ങളോ എന്നതിലുപരി സാങ്കേതികമായതും ദൃശ്യാനുഭവം നൽകുന്നതുമായ ഷോട്ടുകൾ അനവധിയുണ്ട്. സംഘടന രംഗങ്ങൾ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. പുതിയ കാലത്തെ ഷോർട്ട് മൂവീസിന്റെ എല്ലാ ചേരുവകളും ഇതിലുണ്ട്.

ഈ സിനിമ ഒരു കഥ എന്നതിലുപരി, ഇങ്ങനെ ഒരാൾക്ക് സംഭവിച്ചാൽ അയാൾ അതിജീവനത്തിനു വേണ്ടി എന്തുചെയ്യും എന്നതിന്റെ നേർക്കാഴ്ചയാണ്. മനുഷ്യർക്കിടയിലെ കാട്ടാളന്മാർ എന്ത് തിന്മയും ചെയ്തു ജീവിക്കുന്ന ലോകമാണിത്. നാല് കാശിനുവേണ്ടി കൊലപാതകമോ തട്ടിക്കൊണ്ടുപോകാലോ …അങ്ങനെ എന്തും ചെയ്യാൻ ആളുള്ള കാലമാണ്. അത്തരം ദുഷ്ടശക്തികൾ ലോകമെങ്ങും ഉണ്ട്. നിയമവും കോടതികളും പലപ്പോഴും അപര്യപ്തമാകുന്നുണ്ട് ഇവരെ ഉന്മൂലനം ചെയ്യാൻ. മാത്രവുമല്ല നിയമത്തിൽ തന്നെ ഇവർക്കുവേണ്ടി നിലകൊള്ളുന്നവർ അനവധിയുണ്ട്.

സംഹാരത്തിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

കുട്ടികളെ കിഡ്നാപ്പ് ചെയുന്ന സംഘങ്ങൾ പണ്ടുമുതലേ ഇവിടെയുണ്ട്. പണമുള്ള വീട്ടിലെ കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട് വൻതുക ആവശ്യപ്പെടുന്ന സംഘങ്ങൾ. നോർത്തിന്ത്യയിൽ ഇത്തരം ക്രിമിനൽ ആക്ടിവിറ്റിസ് വലിയ തോതിൽ സംഭവിക്കുന്നുണ്ട്.

ഈ കഥ ഒരാളിന്റെ ഒറ്റയാൾ പോരാട്ടമാണ് . അയാൾ അങ്ങനെ ചെയ്യണമെന്ന് കരുതി വന്നതല്ല. എന്നാൽ സാഹചര്യം കൊണ്ട് അയാൾക്കും ആയുധം എന്തേണ്ടി വരികയാണ്. കട്ടിൽ ഒരു സിനിമയുടെ ലൊക്കേഷൻ നോക്കാൻ കൂട്ടുകാരനൊപ്പം എത്തുന്ന അയാൾ പിന്നെ കണ്ടേണ്ടിവന്നത് തന്റെ കൂട്ടുകാരൻ കുത്തേറ്റു മരിച്ചുകിടക്കുന്നതാണ്. അവിടെ ഒരു ബാലനെ കിഡ്നാപ്പ് ചെയ്തു വച്ചിട്ടുമുണ്ടായിരുന്നു. ഈ സിനിമയുടെ പ്രസക്തി , ഇത് നിങ്ങൾക്കെന്നല്ല ആർക്കും സംഭവിച്ചേയ്ക്കാം എന്നതാണ്. നിങ്ങൾ തളർന്നുപോയാൽ നഷ്ടം നിങ്ങൾക്കുമാത്രമാണ്.

ഈ കഥയിലെ നായകൻ, അയാൾ ചെന്നുപെട്ട അപകടകരമായ ഇടത്തു നിന്നും രക്ഷപെടാൻ… അയാളുടെ അതിജീവനത്തിനു വേണ്ടി ദൃഷ്ടശക്തികളോട് പോരാടേണ്ടിവരുന്നു. അയാൾ കാട്ടാളന്മാരെ ഉൻമൂലനം ചെയ്യുമോ ? അതോ കൂട്ടുകാരനെ പോലെ അയാളും ആ കാട്ടിൽ ഒടുങ്ങുമോ ? കണ്ടു തന്നെ അറിയേണ്ടതുണ്ട്.

സംഹാരത്തിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

‘സംഹാര’ത്തിന്റെ കഥയും സംവിധാനവും നിർവ്വഹിച്ച Prajith prasannan ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാൻ ഡിഗ്രി കഴിഞ്ഞു നിൽക്കുകയാണ്. ആലപ്പുഴയാണ് സ്വദേശം. സംഹാരം എന്നത് ശരിക്കുമൊരു ഇൻസിഡന്റ് ആണ്. അതൊരു കഥയല്ല. രണ്ടു കൂട്ടുകാരന്മാർ സിനിമയുടെ ലൊക്കേഷൻ തേടി ഒരു സ്ഥലത്തോട്ടു വരികയാണ്. അവിടെ അവർ നേരിടുന്ന പ്രശ്നങ്ങൾ . ഒരാൾ മരിച്ചുപോകുന്നു , മറ്റെയാൾ അവിടെ വച്ച് കിഡ്നാപ്പ് ചെയ്യപ്പെട്ട ഒരു കുട്ടിയെ കാണുന്നു. ഈ സാഹചര്യത്തിൽ നമ്മളിൽ ആരെങ്കിലുമാണ് എങ്കിൽ നമ്മൾ എന്താണ് അവിടെ ചെയുക…അത്രയും ഗുണ്ടകളെ ഒറ്റയ്ക്ക് അടിക്കാൻ പറ്റില്ല. കൂട്ടുകാരൻ മരിച്ചു കിടക്കുന്നതുകൊണ്ടു അവനെയും ഇനി രക്ഷിക്കാൻ കഴിയില്ല. അപ്പോൾ അവിടെ നിന്ന് രക്ഷപെടുകയേ മാർഗ്ഗമുള്ളൂ. അപ്പോൾ അവിടെയുള്ള ആ കുട്ടിയെ കൂടി രക്ഷിക്കാം എന്ന് കരുതുന്നു. ഇത് അവന്റെ സർവൈവൽ ആണ്. അതിൽ കുറച്ചു സിനിമാറ്റിക് എലമെൻറ്സ് കൂടി കലർത്തി ചെയ്തതാണ്. സ്റ്റണ്ടിനു ഇമ്പോർട്ടൻസ് കൊടുത്തുള്ള ഒരു സർവൈവൽ ത്രില്ലർ. ആ ഒരു സിറ്റുവേഷനിൽ നമ്മൾ ഫേസ് ചെയുന്ന ആ പ്രോബ്ലം ആണ് അത്.”

“ഒരു സിനിമയുടെ ഒരു ക്ളൈമാക്സ് പോർഷനെ ഞാൻ എന്റേതായ രീതിയിൽ അവതരിപ്പിച്ചു, അത് ചെയ്യാൻ ഒരുപാട് ലിമിറ്റേഷൻസ് ഉണ്ടായിരുന്നു . അതിന്റെ A to Z ഞാൻ ആണ് ചെയ്തത്. പ്രൊഡ്യൂസർ ഒന്നും ഇല്ല.. എല്ലാം ഞാൻ തന്നെയാണ് ചെയ്തത്. ഇതെന്റെ ഫസ്റ്റ് വർക്ക് കൂടിയാണ്. ഒരു മെസ്സേജ് കൊടുക്കുന്നതിന് പകരം കാണുന്നവർക്ക് ഇതിന്റെ മേക്കിങ് ഇഷ്ടപ്പെടണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.”

Advertisement

സംഹാരത്തിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“മെസ്സേജ് കൊടുക്കുന്ന ഷോർട്ട് മൂവീസ് ഒരുപാടുണ്ട്. എല്ലാത്തിലും അങ്ങനെ കൊടുക്കണം എന്ന് കരുതാൻ ആകില്ലല്ലോ. ഷോർട്ട് മൂവീസിനു ഒരുപാട് സാധ്യതകളുണ്ട്. സിനിമ തന്നെ മാറിക്കൊണ്ടിരിക്കുകയാണ് . ഷോർട്ട് മൂവീസും അതുപോലെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. നല്ല നല്ല വെറൈറ്റി ഷോർട്ട് മൂവീസ് അനവധി വരുന്നുണ്ട്.അഭിനയിച്ചവർ എല്ലാം എന്റെ സുഹൃത്തുക്കൾ തന്നെയാണ്.”

“ബൂലോകം ആപ്പ് നല്ല സ്റ്റാൻഡേർഡ് ഉള്ള ഒന്നാണ്. ഞാൻ കയറി നോക്കാറുണ്ട്. പ്രേക്ഷകർക്ക് ഏതു കാറ്റഗറി ഷോർട്ട് മൂവിയാണ് ഇഷ്ടം , അവർക്കു അത് തിരഞ്ഞെടുത്തു കാണാനുള്ള അവസരമുണ്ട്. റൊമാൻസ് ആണെങ്കിൽ അങ്ങനെ, ആക്ഷൻ ത്രില്ലർ എങ്കിൽ അങ്ങനെ .”


സംഹാരം എല്ലാരും കാണുക വോട്ട് ചെയുക

Written & Director: Prajith prasannan 8547933051
Cinematographer : Prajith kalavoor
Action choreographer : Aju & sojan
Co-producer : sona p
Producer : Prajith Prasannan
Editer : vishnu
Bgm : yedhu
Sound design & Sound mixing : fire frame studio
DI : Pranav
Makeup man : midhun
Assistant.director : Achu, rishab , sarath
Poster and title design : rohit & shanu

 789 total views,  12 views today

Advertisement
Entertainment14 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement