സിനിമ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കുന്നതിൽ എപ്പോഴും മികച്ച് നിന്നിട്ടുള്ള താരമാണ് നന്ദമുരി കല്യാൺ റാം. ‘ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ സംയുക്ത നായികയായി എത്തുന്നു. വിരുപക്ഷ എന്ന ബ്ലോക്ബസ്റ്റർ ഹിറ്റിന് ശേഷം തെലുങ്കിൽ റിലീസ് ചെയ്യുന്ന സംയുക്തയുടെ ചിത്രം കൂടിയാണ് ‘ഡെവിൾ’. ‘ഡെവിൾ’ലെ സംയുക്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംയുക്തയുടെ ജന്മദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്റർ സംയുക്തയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ്. നൈഷാദയായി സംയുക്ത എത്തുന്ന ചിത്രം ‘ബ്രിട്ടീഷ് സീക്രട്ട് ഏജന്റ്’ എന്ന ടാഗ് ലൈനിലാണ് പുറത്തിറങ്ങുന്നത്.

കുറച്ച് നാളുകൾക്ക് മുൻപ് റിലീസായ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ഒരുപാട് പ്രതീക്ഷകളാണ് ആരാധകർക്ക് ഗ്ലിമ്പ്സ് വീഡിയോ സമ്മാനിച്ചത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. ആരാധകരുടെ ആഗ്രഹം പോലെ ചിത്രത്തിന്റെ റിലീസ് തീയതി ഇന്ന് പ്രഖ്യാപിച്ചു. നവംബർ 24, 2023 ൽ ചിത്രം തീയേറ്ററുകളിലെത്തും. ആരെയും ഞെട്ടിക്കുന്ന പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒരു നിഗൂഢമായ സത്യം പുറത്തുകൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രെട്ട് ഏജന്റായിട്ടാണ് കല്യാൺ റാം ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷം ബിംബിസാര എന്ന ചിത്രത്തിലൂടെ തെലുഗ് ഇന്ഡസ്ട്രിയുടെ തന്നെ വലിയ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച കല്യാൺ അടുത്ത പ്രതീക്ഷയുണർത്തുന്ന ചിത്രവുമായി എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.

ഹിന്ദിയിലും റിലീസാകുന്ന ചിത്രത്തിന്റെ ഹിന്ദി ഗ്ലിമ്പ്സ് വീഡിയോയും വൈറലായിരുന്നു. അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറിൽ ദേവാനഷ് നാമ, അഭിഷേക് നാമ എന്നിവർ നിർമിക്കുന്നു.
നവീൻ മേദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീകാന്ത് വിസ്സ ഒരുക്കുന്നു. മ്യുസിക്ക് – ഹർഷവർഥൻ രമേശ്വർ, ഛായാഗ്രഹണം – സൗന്ദർ രാജൻ, പ്രൊഡക്ഷൻ ഡിസൈനർ – ഗാന്ധി നടികുടികർ, എഡിറ്റർ – തമ്മി രാജു, പി ആർ ഒ – ശബരി.

You May Also Like

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Dileep Mpk സംവിധാനം ചെയ്ത ‘അന്നുപെയ്ത മഴയിൽ’ എന്ന ഷോർട്ട് മൂവി അപവാദങ്ങളിൽ കുടുങ്ങി ജീവിതം…

അഭിനേതാക്കൾക്ക് ചെയ്യാൻ പ്രയാസമുള്ള സീനുകൾ ബോഡി ഡബിളിനെ വച്ച് ചെയ്യാറുണ്ട്., എന്നാൽ ജീവിതത്തിൽ ഇതുപോലെ ഡബിളിനെ വയ്ക്കുന്ന ഏർപ്പാട് അറിയാമോ ?

THE DEVIL’S DOUBLE (2011) Rameez Muhammed സിനിമയിൽ സ്റ്റണ്ട് അടക്കം അഭിനേതാക്കൾക്ക് ചെയ്യാൻ പ്രയാസമുള്ള…

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കാപ്റ്റൻ മില്ലറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മുൻനിര നടൻ ധനുഷിനെ നായകനാക്കി സത്യജ്യോതി ഫിലിംസ് നിർമ്മിച്ച് അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ‘ക്യാപ്റ്റൻ…

പുതിയ പുസ്തകത്തിന്റെ പണിപ്പുരയിൽ എത്തുന്നതുമുതൽ അവൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ

Bestseller(2010) Country :South Korea 🇰🇷 തന്റെ 20 വർഷത്തെ രചനാവൈഭവം കൊണ്ട് കൊറിയയിലെ തന്നെ…