San Geo
സെന്ന ഹെഡ്ഗേക്ക് ആദ്യ സിനിമയായ “തിങ്കളാഴ്ച നിശ്ചയം” വിജയമായതിനെ പറ്റി ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു എന്ന് ഈ സിനിമ കണ്ടപ്പോഴാണ് വ്യക്തമായത്.സുഹൃത്തേ, നിങ്ങളുടെ ആദ്യ സിനിമ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടത് രണ്ട് കാരണങ്ങൾ കൊണ്ടാണ്. ഒന്ന്, ഞങ്ങൾക്ക് കണക്ട് ചെയ്യാൻ പറ്റിയ കഥയും കഥാപാത്രങ്ങളും. രണ്ട്, ഒരുപിടി അഭിനേതാക്കളുടെ മിന്നുന്ന പ്രകടനം. എന്നാൽ അത് മനസ്സിലാക്കാതെ 10 വർഷം മുൻപ് ന്യുജൻ എന്ന് വിശേഷിക്കപ്പെട്ടിരുന്ന ഉപരിപ്ലവമായ വികാരങ്ങളുള്ള വെറും മട്ടാഞ്ചേരി മസാല വിളമ്പാൻ നോക്കിയാൽ അത് ജനങ്ങൾ പുച്ഛിച്ചു തള്ളും.
സിനിമയുടെ അവസാനം ഒരു ടീവി വാർത്തയിലൂടെ LGBQ etc യോട് അനുഭാവവും കേന്ദ്ര സർക്കാറിനോട് പ്രതിഷേധവും കാട്ടിയാൽ സിനിമ ഓൺലൈനിൽ ഏറ്റെടുക്കപ്പെടും എന്ന തെറ്റിദ്ധാരണ ഇപ്പോൾ മാറിയിട്ടുണ്ടാകും എന്ന് കരുതുന്നു. ആശിക്ക് അബുവിന് ഗാങ്സ്റ്റർ പോലെയും ലിജോ പല്ലിശേരിക്ക് ഡബിൾ ബാരൽ പോലെയും ഇപ്പോഴും ഉറക്കം കിട്ടാത്ത രാത്രികൾ സമ്മാനിക്കുന്ന ദുസ്വപ്നമായി ഇനി മുതൽ കുറേ കാലം നിങ്ങളെയും ഈ സിനിമയുടെ റെസ്പോൺസ് വേട്ടയാടും എന്നുറപ്പ്.
സുരാജിന് വെച്ചിരുന്ന സീരിയസ് വേഷങ്ങളിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ഷറഫുദ്ദിൻ മോശം നടനൊന്നുമല്ല. പക്ഷേ അദേഹത്തിന്റെ കോമഡി അഭിനയത്തിന് ഗിരിരാജൻ കോഴിയുടെ ഒരേയൊരു ഭാവം മാത്രമേയുള്ളൂ എന്ന് ഈ സിനിമ ഒന്ന് കൂടി തെളിയിച്ചു.സിനിമയുടെ കഥയെ പറ്റി പറഞ്ഞാൽ പഴയ മുകേഷ് ജഗദീഷ് കോമഡി സിനിമകളിൽ പ്രധാന കഥയ്ക്ക് മെമ്പോടിയായി ചെയ്തിരുന്ന ആൾമാറ്റത്തിന്റെയും കൺഫ്യുഷന്റെയും ഒരു സീൻ മാത്രം എടുത്ത് വലിച്ചു നീട്ടി അടിച്ചു പരത്തി വെച്ചിരിക്കുന്നു.
ഹെഡ്ഗയുടെ ഭാവിയിൽ ഇനി എനിക്ക് പ്രതീക്ഷ ഉണ്ട്. കാരണം പ്രേക്ഷകരെ വിലകുറച്ചു ചിന്തിക്കുന്ന അമിത ആത്മവിശ്വാസം കൊണ്ടുണ്ടായ അപകടം ശരിക്കും മനസ്സിലായ ആഷിക്ക് അബുവും LJP യും ഇന്ന് നിലത്ത് നിന്ന് സിനിമകൾ പിടിച്ചു ജനഹൃദയത്തിൽ വീണ്ടും സ്ഥാനം പിടിച്ചു മാതൃക കാട്ടിയിട്ടിട്ടുള്ളത് കാണാതിരിക്കാൻ മാത്രം കണ്ണുപൊട്ടൻ ആണ് നിങ്ങൾ എന്ന് ഞാൻ വിശ്വസിക്കുന്നില്ല.