ഇന്നാണോ നിവിന്റെ ആദ്യ ഫ്ലോപ്പ് സിനിമ കാണുന്നത് ? ഇന്നാണോ നിവിന് വണ്ണം വച്ചത് നിങ്ങൾ കാണുന്നത് ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
8 SHARES
91 VIEWS

San Geo (വെട്ടുക്കിളി)

കുറഞ്ഞത് അഞ്ച് വർഷങ്ങൾ എങ്കിലുമായി അമിത വണ്ണക്കാരനായ നിവിൻ പ്രോപഗാണ്ടയുടെ ഭാഗമായി പെട്ടന്ന് തടിയൻ ആയി മാറിയതോ , നിവിനെതിരെ ആണ് നീക്കം എന്ന് മനസ്സിലാക്കാതെ അത് ഏറ്റ് പിടിച്ചു സ്വയം ഇരയായി മാറിയ റോഷന്റെ കൊറിയൻ ഉൽബോധനമോ പരാമർശിക്കാതെ ഈ സിനിമയെ സിനിമയായി മാത്രം ഒന്ന് കാണാൻ ആണ് വെട്ടുക്കിളി ശ്രമിക്കുന്നത്.

കോമഡിയും സീരിയസ് അഭിനയവും നന്നായി വഴങ്ങുന്ന, സിംഗിൾ ഹീറോ സ്റ്റാറ്റസ് ഉള്ള നാല് യുവനടന്മാർ ഒരു കോമഡി സിനിമയ്ക്കായി ഒന്നിക്കുമ്പോൾ സ്വാഭാവികമായും ഒത്തിരി പ്രതീക്ഷകൾ ഉണ്ടാവും.എന്നാൽ കോമഡി ഇലമെൻറ്സ് ഉള്ള കഥയിൽ എഴുതി വച്ചത് അഭിനയിക്കുന്നതിന് അപ്പുറം അത് ഇമ്പ്രൂവയ്‌സ് ചെയ്ത് അഭിനയിക്കുന്നതിൽ ഈ നാല് നടന്മാരും പരാജയപ്പെട്ടു. ന്യുജൻ ചൈന ടൌൺ എന്ന് ഈ സിനിമയെ വിശേഷിപ്പിക്കാം.

മൂന്ന് കൂട്ടുകാർ പിണങ്ങി പോയ മറ്റൊരു കൂട്ടുകാരനെ തേടി നടക്കുന്നു എന്ന ഒറ്റ നോട്ടത്തിൽ രസകരമായ വലിയ കൊമ്പ്ലിക്കേഷൻസ് ഒന്നുമില്ലാത്ത കഥ. ചെറിയ കിറുക്കുള്ള നായകൻ, അതിനൊരു ഫ്ലാഷ് ബാക്ക്, ഭാര്യയെ പേടിയുള്ള മറ്റ് രണ്ട് നായകന്മാർ, തരികിടയായ നാലാം നായകൻ. മൊത്തത്തിൽ കുഴപ്പമില്ല എന്ന് തോന്നിക്കാവുന്ന ഈ കഥ എങ്ങിനെയാണ് ഇത് പോലൊരു ദുരന്തം ആയി മാറിയത്? ആദ്യാന്തം ഒരു കൊച്ചു ചിരി പോലും തീയറ്ററിൽ ഉയരാത്തത് എന്താവും?

സിനിമ ലക്ഷ്യമിട്ട യുവജനങ്ങളെ പറ്റിയുള്ള തെറ്റിദ്ധാരണയാണ് പ്രധാന കാരണം. കളർഫുൾ ഡ്രസ്സ്, മ്യൂസിക്ക്, ഡ്രഗ്സ്, നൈറ്റ് പാർട്ടി, വിസ്ക്കി, ബൈക്കിൽ ഹിമാലയത്തിന് പോകുന്ന പെൺകുട്ടി, അടി, ഇടി എന്നിങ്ങനെ യുവാക്കൾക്ക് ഇഷ്ടം എന്ന് തെറ്റിദ്ധരിച്ചു കൂട്ടി ചേർത്ത ചേരുവകളാണ് ഈ സിനിമയെ അസഹ്യമാക്കി തീർത്ത പ്രധാന കാരണം.

പിന്നൊന്ന് കഥയുടെ വ്യക്തത ഇല്ലായ്മ തന്നെ. വീട്ടുകാരെക്കാളും കൂട്ടുകാരെ സ്നേഹിക്കുന്ന പ്രായത്തിലെ സുഹൃത്തുക്കളുടെ സ്നേഹബന്ധത്തേക്കാൾ പക്വത എത്തിയ പഴയ ക്‌ളാസ്‌മേറ്റ്സ് തമ്മിലുള്ള ഭിന്നതയാണ് കഥയിൽ മുഴച്ചു നിൽക്കുന്നത്. ലൈഫ് സെറ്റിൽ ആകാൻ പണക്കാരിയെ കെട്ടി അടിമയാകുക എന്നതല്ലാതെ വേറൊന്നും നാല് നായകൻമാർക്കും ലക്ഷ്യം ഇല്ല. അത് സാധിച്ച മൂന്ന് പേർക്കും ഒട്ട് മനസമാധാനവും കിട്ടുന്നില്ല.

പുതു തലമുറക്കായി തൊങ്ങലുകൾ കൂട്ടി ചേർക്കാൻ ചിലവഴിച്ച സമയത്തിന്റെ പകുതിയെങ്കിലും കഥാപാത്രങ്ങൾക്ക് വ്യക്തതയും, കഥയ്ക്ക് ത്രിമാനതയും നൽകാൻ ഉപയോഗിക്കാമായിരുന്നു. നാല് പേരുടെയും ബോണ്ടിങ് കാണിക്കുന്ന ഒരു സീനോ ഫ്ലാഷ് ബാക്കോ ചേർക്കാൻ മെനക്കേടാതെ എന്തിനാണ് സുഹൃത്തേ ദുബായിക്കും മൈസൂറിനുമൊക്കെ പാഞ്ഞു നടന്നു സമയവും പണവും കളയുന്നത്? കൊച്ചിയിലോ തിരുവനന്തപുരത്തോ ഈസിയായി ഒതുക്കാവുന്ന ഈ സിനിമ എന്തിനാണ് ഈ ലോകം മുഴുവൻ കൊണ്ട് നടന്ന് പണം പൊടിച്ചത്?

അതെന്തോ ആകട്ടെ, എണ്ണം പറഞ്ഞ സിനിമകൾ ചെയ്തിട്ടുള്ള റോഷന് ഇത് രണ്ടാം കാസനോവയായി മാത്രം കൂട്ടിയാൽ മതി. പക്ഷെ നിവിനോ? ഇന്നാണോ നിവിന്റെ ആദ്യ ഫ്ലോപ്പ് സിനിമ കാണുന്നത്? ഇന്നാണോ നിവിന് വണ്ണം വച്ചത് നിങ്ങൾ കാണുന്നത്? സഖാവും മൂത്തോനും ഉൾപ്പെടെ തുടർച്ചയായി പൊട്ട സിനിമകൾ മാത്രം തരുന്ന നിവിൻ ഈ സിനിമയിൽ ഇത്രമാത്രം ആക്രമണം ഏറ്റ് വാങ്ങാൻ കാരണം എന്താവും?

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ