Sanal

കേരളത്തിലെ ഡ്രഗ്സ് കേസുകൾ ഇക്കഴിഞ്ഞ കഴിഞ്ഞ 5 വർഷങ്ങളിൽ ഏതാണ്ട് 25 ഇരട്ടിയോളം വർധിച്ചിട്ടുണ്ട്.ഏതാണ്ട് അഞ്ച് വർഷം മുൻപ് പ്രതിമാസം ഏകദേശം നൂറു കേസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്തു ഇന്ന് അത് 2000-2500 കേസുകൾ ആണ്. മാത്രവുമല്ല മുൻപുള്ള കേസുകളെക്കാൾ കൂടുതൽ കേസും സിന്തറ്റിക്ക് ഡ്രഗ്സ് ആണ്. ഇത് നമ്മൾ ഇപ്പോൾ ചിന്തിക്കുന്നതിനേക്കാൾ ഗുരുതരമായ അവസ്ഥ ആണ് സമൂഹത്തിൽ ഉണ്ടാകാൻ പോകുന്നത്.2022 ഇലെ ആദ്യ നാല്‌ മാസത്തിനുള്ളിൽ ഏകദേശം 8500 കേസുകൾ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടത് അതിൽ ഭൂരിഭാഗവും ഏതാണ്ട് 85% ആളുകളും 30 വയസ്സിനു താഴെ ഉള്ളവർ ആണ്. മയക്കുമരുന്ന് വിപണനത്തിലും ഉപയോഗത്തിലും ഇന്ത്യയിൽ പഞ്ചാബിന്റെ വഴിയേ ആണ് കേരളവും എന്ന് ദേശീയ മാധ്യമങ്ങൾ വിധി എഴുതി കഴിഞ്ഞിരിക്കുന്നു.

ഒന്നാമത്തെ പ്രശ്നം പണ്ട് നഗരങ്ങളിലും പോർട്ടിന്റെ പരിധികളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സിന്തറ്റിക് ഡ്രഗ്സ് ഗ്രാമങ്ങളിൽ വരെ സുലഭം ആണ് എന്നുള്ളതാണ്. നഗരത്തിലെ ക്ളോസ്ഡ് സർക്യൂറ്റുകളിൽ നിന്ന് സിന്തറ്റിക് ഡ്രഗ്സ് നാട്ടിൻ പുറങ്ങളിൽ വേഗത്തിലാണ് പ്രചരിക്കുന്നത്. കേസുകളിൽ 25 ഇരട്ടി വർധന എന്ന് മുകളിൽ പറഞ്ഞത്, ഇതിന്റെ വ്യാപാര കണ്ണികളേ പിടികൂടിയ കണക്കാണ്. അതിനും എത്രയോ ഇരട്ടി വരും മാർക്കറ്റിൽ നടക്കുന്ന വിപണനം. അതിനും പതിമടങ്ങു കൂടുതലാകും അത് ഉപയോഗിക്കുന്നവരുടെ എണ്ണം. എന്ന് വച്ചാൽ നമ്മൾ ഗൗരവമായി ചിന്തിക്കേണ്ട ഒരു വലിയ വിഭാഗം ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട്.
ഉപയോഗിക്കുന്ന ആൾ തന്നെ പിന്നീട് ഇതിന്റെ ഏജന്റ്റ് ആകുന്ന ബിസിനസ് മോഡൽ ആണ് ഇത്. അതായത് ഒരു മൾട്ടി ലെവൽ മാർക്കറ്റിംഗ് പോലെ, ഉപയോഗം തുടങ്ങുന്ന അഞ്ചിൽ ഒരാൾ പിന്നീട് അതിന്റെ കാരിയർ ആകുന്നു. സിന്തറ്റിക് ഡ്രഗ്സുകളിൽ പ്രധാനമായും വിപണനം നടക്കുന്നത് MDMA മുതലായ അതി തീവ്രമായ ഡ്രഗ്സ് ആണ്.

അമിതമായ ലൈംഗീക ഉണർവും അക്രമവാസനയും ഉപയോഗിക്കുന്നവരിൽ സാധാരണം ആണ്. അമിതമായ ലൈംഗീകതയും ആക്രമണ ത്വരയും വളരെ അപകടകരമായ കോമ്പിനേഷൻ ആണ്. ഇതിന്റെ അനന്തര ഫലം എന്നത് സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്ക് എതിരെ ഉള്ള കുറ്റ കൃത്യങ്ങൾ കൂടും എന്നാണ് . ഒപ്പം തന്നെ സ്ത്രീകൾ പങ്കാളി ആകുന്ന കുറ്റകൃത്യങ്ങളും. മിക്കവാറും കേസുകളിൽ ആറു മാസം നീണ്ടു നിൽക്കുന്ന ജയിൽ വാസം അനുഭവിച്ചു ഉറങ്ങുന്നവർ മിക്കപ്പോഴും മാനസിക പരിവർത്തനം സംഭവിക്കുക അല്ല, മറിച്ചു ജയിലിലെ കാലയളവിൽ കൂടെ താമസിച്ച ഇതേ പോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട മറ്റു കാരിയെഴ്‌സുമായി ബന്ധം സ്ഥാപിച്ചു നെറ്റ്വർക്ക് വലുതാക്കുക ആണ് ചെയ്യുന്നത്. വേറെ ഒരു തരത്തിൽ പറഞ്ഞാൽ ഈ കേസിന്റെ പണിഷ്മെന്റ് അല്ലെങ്കിൽ ശിക്ഷനടപടികളിൽ കാര്യമായ മാറ്റങ്ങൾ വരുത്തണമോ എന്ന് കൂടി ചിന്തിക്കേണ്ടത് ഉണ്ട്.

കേസുകൾ ഒരുപാട് ചാർജ് ചെയ്യപ്പെടുന്നുണ്ട് എങ്കിലും അതിനും ഇരട്ടി ആണ് പിടികൂടാതെ ഉള്ള കേസുകൾ. പിടിക്കപ്പെടുന്ന യുവാക്കൾക്ക് സർക്കാർ തലത്തിൽ ഫ്രീ റിക്രിയെഷൻ സെന്ററുകൾ ഉണ്ടെങ്കിൽ പോലും ആരും അത് ഉപയോഗപ്പെടുത്തിന്നില്ല. കോളേജുകൾ, നാട്ടിൻ പുറത്തെ സംഘടന സംവിധാനങ്ങൾ, സന്നദ്ധ പാർട്ടി സംഘടനകൾ, മറ്റു NGO തുടങ്ങിയവ മുഖേന കൗൺസലിംഗ് അല്ലെങ്കിൽ മറ്റു നയപരിപാടികൾ നടത്തിയില്ല എങ്കിൽ, പ്രോഡക്റ്റിവിറ്റിയും ക്രിയേറ്റിവിറ്റിയും ഇല്ലാത്ത ഒരു തലമുറ നമ്മുടെ സ്റ്റേറ്റിന്റെ വളർച്ചയെ തന്നെ ബാധിക്കും.ഇതിലെ ജിഹാദും മലരുമൊക്കെ അന്വേഷിക്കുന്ന സമയത്തിന്റെ പകുതിയിൽ ഒന്ന് മൊത്തം മലയാളികൾക്കും അവയർനസ് കൊടുക്കാൻ കഴിഞ്ഞാൽ അത് നല്ല കാര്യം ആകും.

Leave a Reply
You May Also Like

ആദാമിന്റെ വാരിയെല്ല് – മലയാളസിനിമയിലെ സ്ത്രീപക്ഷസിനിമകളിലെ നാഴികക്കല്ല്

ആദാമിന്റെ വാരിയെല്ല് – മലയാളസിനിമയിലെ സ്ത്രീപക്ഷസിനിമകളിലെ നാഴികക്കല്ല് Aneesh Nirmalan ആദാമിന്റെ വാരിയെല്ല് എന്ന സിനിമ…

ശ്രീവള്ളി ഗാനം ഗൂഗിളിലെ മികച്ച 10 ഗാനങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്ത്

സംവിധായകൻ സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘പുഷ്പ ദ റൈസ്’. നടൻ അല്ലു അർജുൻ ഇതുവരെ…

വലിയ ബ്രില്ല്യൻസുകളോ ഗിമ്മിക്കുകളോ ഇല്ലാത്ത സ്ട്രൈറ്റ് ആൻഡ് ഫാസ്റ്റ് സ്റ്റോറിലൈൻ, പിടിച്ചിരുത്തുന്നുണ്ട്

Kerala Crime Files (2023) Jaseem Jazi നഗരമധ്യത്തിലെ ഒരു രണ്ടാംകിട ലോഡ്ജിൽ നടക്കുന്ന കൊലപാതകം.…

ഭർത്താവ് മറ്റു സ്ത്രീകളെ തേടി പോകാതിരിക്കാൻ ഭാര്യ തന്നെ ഒരു വഴി കണ്ടെത്തി

മറ്റു സ്ത്രീകളെ തേടി പോകാതിരിക്കാൻ, ഭാര്യ ഭർത്താവിന് ഒരു കാമുകിയെ കണ്ടെത്തി തങ്ങളുടെ ബന്ധങ്ങൾ തകരാതിരിക്കാൻ…