പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുവിറ്റു ഇവന്മാർ നാളെ തെക്കേപ്പറമ്പ് എന്നുകരുതി കേരളത്തെയങ്ങാനും എടുത്തു വിൽക്കുമോ എന്തോ

163
Sanal Janardanan
വിൽക്കാനുണ്ട്
പണ്ട് ചില കുടുംബത്തിൽ ആണുങ്ങൾ വലിയ ജോലി ഒന്നും ചെയ്യില്ല മേലനങ്ങാതെ തിന്നു കുടിച്ചു നാട് മുഴുവൻ കറങ്ങി നടക്കണം. നമുക്കങ്ങു സുഖിക്കണം എന്ന ചിന്ത മാത്രം. കുടുംബത്തുള്ളവർ എങ്ങനെ നശിച്ചാലും, കുടുംബം തന്നെ നശിച്ചാലും ഒരു പ്രശ്നവുമില്ലാത്തവർ
ഇക്കൂട്ടർ പിതാമഹന്മാർ സമ്പാദിച്ച പണം ധൂർത്തടിച്ചു തീരുമ്പോൾ വീട്ടിലുള്ള കിണ്ടി, ഓട്ടുരുളി, ചെമ്പ് പാത്രങ്ങൾ മുതലായവ വിറ്റ് ധൂർത്തടിക്കും
അത് കഴിയുമ്പോൾ അലുമിനിയം പാത്രങ്ങൾ മുതൽ ആടുമാട്, കോഴി മുതലായ സകല ജംഗമ വസ്തുക്കളും വിറ്റു തുലക്കും .ജംഗമ വസ്തുക്കൾ മുഴുവൻ വിറ്റ് തീരുമ്പോൾ , പൂർവികർ സമ്പാദിച്ച വസ്തു വകകൾ വിറ്റ് തുടങ്ങും .ആദ്യം തെക്കേപ്പറമ്പിലെ ഒരു അഞ്ച് സെന്റ് വിൽക്കും പിന്നെ മെല്ലെ വടക്കോട്ടു ഒരറ്റത്തൂന്നു വിറ്റ് തുടങ്ങും.
അങ്ങനെ എയർ ഇന്ത്യ വരെ വിൽക്കാൻ തീരുമാനിച്ചു കഴിഞ്ഞു. ഇനി വിൽക്കാൻ ജംഗമ വസ്തുക്കൾ ഒന്നുമില്ല .അപ്പോൾ തെക്കേപ്പറമ്പ് മുതൽ വില്പന തുടങ്ങുമോ ? വിറ്റു തിന്നുന്ന കാരണവർക്ക് ഒട്ടും താല്പര്യമില്ലാത്ത മക്കളും മരുമക്കളുമാണ് തെക്കേപ്പറമ്പിൽ താമസം. കുടുംബത്തിൽ അല്പം വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ളവർ. ഇവന്റെ ഒക്കെ കയ്യിൽ ചോദിച്ചാൽ അപ്പോൾ തന്നെ കാണിക്കാൻ പാകത്തിന് ഡിഗ്രി സർട്ടിഫിക്കറ്റ് ഒക്കെ ഉണ്ട്.
കേരളത്തിലുള്ള നമ്മൾ ഒന്ന് സൂക്ഷിക്കുന്നത് എല്ലാം കൊണ്ടും നന്നായിരിക്കും .അല്ലെങ്കിൽ ഒരു ദിവസം രാത്രി .ഭായിയോം ഓർ ബഹനോം ബീസ് സൗ ബീസ് നവംബർ ആട്ട് താരിഖ് മധ്യരാത്രി സെ കേരൾ നഹി ഹോൻഗേ എന്നെങ്ങാനും കേൾക്കേണ്ടി വന്നാൽ. എന്റെ ആറ്റുകാവിലമ്മച്ചീ കാത്തോളണമേ .