fbpx
Connect with us

Entertainment

സംഗീതത്തിൽ രണ്ടുവട്ടം ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു മലയാളി !

Published

on

രണ്ടു ലേഖനങ്ങൾ

Sanal Kumar Padmanabhan

ഉള്ളിൽ അലയടിക്കുന്ന ആദരവും ബഹുമാനവും അതെ അളവിൽ വാക്കുകളിലേക്ക് പകർത്താനാകുമോ എന്ന് ഭയന്ന് ഒരു പ്രതിഭയെ കുറിച്ചേ എന്ന് വരെ ഒന്നെഴുതി നോക്കുവാൻ മടിച്ചിട്ടുള്ളു. മലയാളം കണ്ട ഏറ്റവും പ്രതിഭാശാലിയായ സംഗീതസംവിധായകനെ കുറിച്ച്. ഇന്ന് അദ്ദേഹത്തിന്റെ പതിനൊന്നാം ഓർമദിനം .300 ലേറെ ചിത്രങ്ങൾക്ക് അതിമനോഹരമായ സംഗീതം നൽകിയ ശേഷം തിരക്കുകളുടെ ഇടയിൽ നിന്നും മനഃപൂർവം അവധിയെടുത്ത ശേഷം മൂന്നു വർഷങ്ങൾ കഴിഞ്ഞു ഫോട്ടോഗ്രാഫർ ലൂടെ “എന്തെ കണ്ണനിത്ര കറുപ്പ് നിറവുമായി ” വീണ്ടും തിരിച്ചു വന്നു കൊണ്ട് തന്റെ സംഗീതശേഖരം സമുദ്രത്തിലെ ജലം പോലെയാണെന്നു തെളിയിച്ച മനുഷ്യൻ !!

മലയാള മണ്ണിലേക്ക് ആദ്യമായി ദേശീയ അവാർഡിന്റെ തിളക്കം പതിപ്പിച്ച മ്യൂസിക് ഡയറക്ടർ ! സംഗീതത്തിൽ രണ്ടു വട്ടം ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു മലയാളി! ചിന്തകളുടെ അതിരു ആകാശം മാത്രമായി കണ്ടിരുന്ന പത്മരാജൻ എന്ന,പ്രതിഭയുടെയും ഭ്രാന്തിന്റെയും നൂൽപ്പാലത്തിലൂടെ നടന്നിരുന്ന അസാധാരണ മനുഷ്യൻ എങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടി സൃഷ്ടിക്കുന്ന സാഹചര്യങ്ങൾക്കും കഥാപാത്രങ്ങൾക്കും അയാളുദ്ദേശിക്കുന്നതിനേക്കാൾ അഴകും കരുത്തുമുള്ള സംഗീതം നൽകി അവക്കു ജീവൻ കൊടുത്തിരുന്ന മനുഷ്യൻ… ( കൂടെവിടെ മുതൽ ഞാൻ ഗന്ധർവ്വൻ വരെ 11 ചിത്രങ്ങൾ ).
ഗ്രാമത്തിന്റെ പച്ചപ്പും മണ്ണിന്റെ മണവും നന്മയുള്ള മനുഷ്യരുടെ കഥയും ആയി സത്യൻ അന്തിക്കാട് തീയറ്ററുകളിൽ പ്രേക്ഷകരെയും തേടിയെത്തിയപ്പോഴൊക്കെ അദ്ദേഹത്തിന്റെ കൂടെ ആ കഥയും കഥാപാത്രങ്ങളും കാഴ്ചകാരുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുവാനായി തന്റെ സംഗീതം കൊണ്ടൊരു ചാല് കീറി സത്യന്റെ കൂടെ നിഴലായി നിന്ന മനുഷ്യൻ…… ( സത്യൻ അന്തിക്കാടിന്റെ കൂടെ 25 ഓളം ചിത്രങ്ങൾ )..കേൾവികാരുടെ ഹൃദയം മുറിയുന്ന പാട്ടുകൾ തേടി വന്ന സിബി മലയിലിനു കിരീടവും, ചെങ്കോലും , ദശരഥവും നൽകിയ മനുഷ്യൻ .

Advertisement

തിരക്കഥകൾക്ക് വേറിട്ടൊരു മാനം നൽകി ഹിറ്റുകളുടെ ഘോഷയാത്ര യൊരുക്കിയ ശ്രീനിവാസൻ, പരീക്ഷണ ചിത്രങ്ങളുമായി സംവിധായകന്റെ കസേരയിൽ കയറിയിരുന്നപ്പോഴൊക്കെ പതറാതെ യുദ്ധം ജയിക്കാനായി ഒരുറപ്പിനായി തന്റെ കൂടെ പിടിച്ചു നിർത്തിയോരാൾ.പ്രണയവും, വിരഹവും, നർമവും , പകയും , വാശിയും , സങ്കടങ്ങളും തുടങ്ങി തന്റെ കഥാപാത്രങ്ങൾ കടന്നുപോകുന്ന മുഹൂർത്തങ്ങൾക്ക് ജീവനുള്ള സംഗീതം ഇൻജെക്ട് ചെയ്യണം എന്ന പ്രിയദർശന്റെ ആവശ്യപ്രകാരം റീ റെക്കോർഡിങ് സ്റ്റുഡിയോയിൽ ആര്യനും, അഭിമന്യുവിനും , ചിത്രത്തിനും, താളവട്ടത്തിനും , വന്ദനത്തിനും, മുകുന്ദേട്ട സുമിത്ര വിളിക്കുന്നു വിനും ജീവൻ നൽകുന്ന അയാൾ ….!!

ഫാസിലിന്റെ മണിച്ചിത്ര താഴിനു വേണ്ടി വെറും വീണ കൊണ്ട് പോലും കാഴ്ചകാരെ ഭയപ്പെടുത്തിയൊരാൾ !!
മമ്മൂട്ടിക്ക് അയാളുടെ കരിയറിൽ അയാളിലെ നടനെ ചലഞ്ച് ചെയ്യുന്ന വേഷങ്ങൾ തേടിയെത്തിയപ്പോഴൊക്കെ അയാൾക്ക് അനായാസം ആടിത്തകർക്കാനായി പശ്ചാത്തല സംഗീതം കൊണ്ട് അയാൾക്കായി പെർഫെക്ട് സ്റ്റേജ് ഒരുക്കിയൊരാൾ ( തനിയാവർത്തനം , അമരം, പൊന്തന്മാട , അരയന്നങ്ങളുടെ വീട് , സുകൃതം ….. )

മോഹൻലാൽ അയാൾക്ക് മാത്രം സാധ്യമാകുന്ന രീതിയിൽ സ്ക്രീനിൽ നിന്ന് കാഴ്ചക്കാരോട് വൈകാരികമായി ഇടപഴുകി അവരെ ഇമോഷണലി തളർത്തി വേട്ടയാടി രസിക്കുമ്പോൾ ലാലിന് , പ്രേക്ഷകരെ കീഴ്പെടുത്താനായി പശ്ചാത്തല സംഗീതത്തിലൂടെ ഒന്നിനു പിറകെ ഒന്നായി മൂർച്ചയെറിയ ആയുധങ്ങൾ കൈമാറികൊണ്ടിരുന്നൊരാൾ …… ( താഴ്വാരം, ഭരതം, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാന തുമ്പികൾ, സദയം )…ജോൺസൺ മാഷ് ..ഇത് പോലെ പ്രതിഭയുടെ അതിപ്രസരവുമായൊരാൾ ഇനിയും വരുമോ ?അറിയില്ല…..കാത്തിരിക്കാം….ഒരായിരം ഓർമപ്പൂക്കൾ..

Advertisement

*ദേവാംഗണങ്ങൾ കൈയൊഴിഞ്ഞ താരകം*

രാഗനാഥൻ വയക്കാട്ടിൽ

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംഗീത സംവിധായകനായിരുന്ന ജോൺസൺൻ്റെ വേർപാടിന് പതിനൊന്നു സംവത്സരങ്ങൾ തികയുന്നു.ചലച്ചിത്ര ഗാനാസ്വാദകർക്ക് ഇത്രയും ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ വേറെ ഉണ്ടായിരുന്നോ എന്ന് സംശയമാണ്.ശ്രീ രവീന്ദ്രൻ്റെ അർദ്ധശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്ന ആസ്വാദകർ അതിനു സമാനമായോ ഉപരിയായോ ജോൺസൺൻ്റെ ലാളിത്യമാർന്ന സംഗീത രീതിയും വളരെ ഇഷ്ടപ്പെട്ടിരുന്നു. ഒരു വ്യാഴവട്ടത്തിലേക്കടുക്കുന്ന അദ്ദേഹത്തിൻ്റെ വേർപാട് മലയാള ചലച്ചിത്ര സംഗീതപ്രേമികൾക്ക് തീരാനഷ്ടം തന്നെയാണ്.

മലയാളത്തിലെ പ്രശസ്ത സം‌വിധായകരായ ഭരതനും പത്മരാജനും,സത്യൻ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതൽ സിനിമകൾക്ക് സം‌ഗീതം നൽകിയത് അദ്ദേഹമാണ്.. രണ്ടു തവണ ദേശീയ പുരസ്കാരവും അഞ്ചു തവണ കേരള സംസ്ഥാന പുരസ്കാരവും ജോൺസണു ലഭിച്ചു.1953 മാർച്ച് 26-ന് തൃശ്ശൂരിലെ നെല്ലിക്കുന്നിൽ തട്ടിൽ ആന്റണി – മേരി ദമ്പതികളുടെ മകനായി ജനിച്ച ഈ മഹാപ്രതിഭ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ധനതത്വ ശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു. തൃശൂരിൽ വോയ്‌സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഭാവഗായകൻ പി. ജയചന്ദ്രനാണ് സംഗീത സംവിധായകൻ ജി. ദേവരാജന് പരിചയപ്പെടുത്തിക്കൊടുത്തത്.മൂന്നു ദശാബ്ദത്തോളം സംഗീത സംവിധാന രംഗത്തും പശ്ചാത്തല സംഗീതരംഗത്തും ശോഭിച്ചു.2011 ആഗസ്റ്റ് 18 ന് ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ കാട്ടുപക്കത്തെ വീട്ടിൽ വച്ച് ഈ ലോകത്തോട് വിട വാങ്ങി.ഭാര്യ റാണി, മക്കൾ :ഷാൻ, റെൻ. സോഫ്റ്റ്‌വേർ എഞ്ചിനീയറായിരുന്ന റെൻ ജോൺസൺ 2012 ഫെബ്രുവരി 25-ന് ഒരു ബൈക്കപകടത്തിൽ മരണപ്പെട്ടു.മകളും ഗായികയുമായിരുന്ന ഷാൻ ജോൺസൺ 2016 ഫെബ്രുവരി 5-ന് ഹൃദയാഘാതത്തെത്തുടർന്നും മരണപ്പെട്ടു.

Advertisement

ജോൺസൺൻ്റെ ഹൃദയഹാരിയായ ഗാനങ്ങളിലൂടെ:

അദ്ദേഹത്തിൻ്റെ സംഗീത രീതികൾ ഇഷ്ടപ്പെടാൻ കാരണങ്ങൾ ഒരുപാടുണ്ട്.മറ്റെല്ലാ സംഗീതപ്രേമികളേയും പോലെ തന്നെ എനിയ്ക്കും ഏറ്റവും ഇഷ്ടമുള്ള സംഗീത സംവിധായകൻ ജോൺസൺ തന്നെയാണ്. പഴയകാലത്തെ എന്റെ ഗാനശേഖര കാസററുകളിൽ ജോൺസൺ മാഷുടേയും രവീന്ദ്രൻ മാഷിൻ്റേയും ഗാനങ്ങളായിരുന്നു തൊണ്ണൂറു ശതമാനവും. സംഗീതത്തിന്റെ ബാലപാഠം പോലും അറിയാത്തവരെ ശാസ്ത്രീയ സംഗീതത്തിന്റെ ഉത്തുംഗശ്യംഗത്തിലേക്ക് കയറി വൈഭവം പ്രകടിപ്പിക്കാൻ ജോൺസൻ മാഷ് ഒരിയ്ക്കലും ശ്രമിച്ചിട്ടില്ല. ഗോപികേ നിൻ വിരൽ: എത്ര ഹൃദ്യമായ ഗാനം.ശോകഭാവം ആസ്വാദകരിൽ നിറയുന്നു. താനേ പൂവിട്ട മോഹം എന്ന ഗാനം ‘ആ ചിത്രത്തിന്റെ രംഗത്തിന് കഥാസന്ദർഭത്തിന് അനുയോജ്യമായതിനാൽ പ്രേക്ഷകഹൃദയം ദു:ഖസാന്ദ്രമാകുയും ചെയ്യും. അനുരാഗിണി ഇതാ കരളിൽ വിരിഞ്ഞ പൂക്കൾ എന്ന അതിലളിതമായ ഗാനം ഒരു കുടക്കീഴിൽ എന്ന സിനിമ ഇറങ്ങിയ 84 കാലഘട്ടത്തിൽ അത്ര ശ്രദ്ധേയമായിരുന്നില്ല. ചാനലുകളിലെ സംഗീത പരിപാടികളിൽ കുട്ടികൾ പാടി ഹിറ്റ് ആക്കിയ ആ ഗാനം തരംഗിണിയുടെ ലളിതഗാനമാണെന്നാണ് ഭൂരിഭാഗം പേരും കരുതിയിരുന്നത് .ഇനിയൊന്നുപാടൂ ഹൃദയമേ എന്ന ലാളിത്യമാർന്ന ഗാനം എത്രകേട്ടാലും മതിവരില്ല. പാതിരാ പുള്ളുണർന്നു എന്ന ഗാനം പല്ലവിയിലും അനുപല്ലവിയിലും ചരണത്തിലും വ്യത്യസ്ത രാഗഭാവങ്ങൾ കൊണ്ട് നിറച്ച് സംഗീതം നിർവ്വഹിച്ചതാണ്..ആസ്വാദക ഹൃദയങ്ങൾ ഇപ്പോഴും പാടി നടക്കുന്നു. യേശുദാസിന്റെ സംഗീത മാധുര്യം മുഴവൻ പ്രകടിപ്പിക്കാൻ കഴിഞ്ഞ ഗാനം .. ജോൺസൺ മാഷുടെ പാട്ടിന്റെ B G M അല്ലെങ്കിൽ ഒരു ബിറ്റ് കേട്ടാൽ ഏവർക്കും തിരിച്ചറിയാൻ കഴിയും അദ്ദേഹത്തിന്റെ കൈയൊപ്പ് എല്ലാ ഗാനത്തിലും ഉണ്ട്.
തൂവാനത്തുമ്പികൾ എന്ന സിനിമയിലെ പ്രണയ രംഗങ്ങൾക്കും അതിതീവ്രമായ മറ്റു രംഗങ്ങൾക്കും പ്രത്യേക സന്ദർഭങ്ങയിൽ അകമ്പടിയായി വരുന്ന മഴയുടെ താളത്തിന് ആരവത്തിന് ആരോഹണാവരോഹണത്തിന് തികച്ചും യോജിക്കുന്ന ഹൃദയത്തിൽ തട്ടുന്ന പശ്ചാത്തലസംഗീതം നിർവ്വഹിച്ച ജോൺസൺൻ്റെ സംഗീതവൈഭവം എടുത്തു പറയാതിരിക്കാൻ കഴിയില്ല. വന്ദനത്തിലും ഇദ്ദേഹം തന്നെയാണ് പശ്ചാത്തല സംഗീതം നിർവ്വഹിച്ചത്.

.ഗാനത്തിനിടയിലെ മണിയടി ശബ്ദം ജോൺസന്റെ മാത്രം ഹൈലൈറ്റ് ആണ്. ഓരോ ഗാനങ്ങൾക്കും ഏറ്റവും മനോഹരമായ ഹമ്മിങ് കൊടുക്കുന്ന അപൂർവ്വം സംഗീത സംവിധായകരിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളത് ജോൺസൺ മാഷ് തന്നെയാണ്. ആധാരം എന്ന സിനിമയിലെ മഞ്ചാടിമണികൊണ്ട് എന്ന ഗാനത്തിൽ മനോഹരമായ എത്രആസ്വാദ്യകരമായ ഹമ്മിങ്ങ് ആണ് നല്കിയത്. സമൂഹത്തിലെ തൂമഞ്ഞിൻ എന്ന ഗാനത്തിലും ഇമ്പമാർന്ന ഹമ്മിങ്ങ് ഉണ്ട്.പാർവ്വതി എന്ന സിനിമയിലെ നന്ദസുതാവര എന്ന ഗാനത്തിലൂടെയാണ് ജോൺസൺ ഏറെ ശ്രദ്ധിക്കപ്പെട്ടത്: കുറുനിരയോ എന്ന ഗാനവും അക്കാലത്ത് വലിയ ഹിറ്റ് ആയിരുന്നു’ .ഇതു ഞങ്ങളുടെ കഥയിലെ സ്വർണ്ണമുകിലേ എന്ന ഗാനത്തോടെയാണ്കൂടുതൽ അവസരങ്ങൾ തേടിയെത്തിയത്.ഏതോ ജന്മകല്പനയിൽ, പൊന്നുരുകും പൂക്കാലം ആടിവാകാറ്റേ എന്നിട്ടും നീയെന്നെ അറിഞ്ഞില്ലെന്നോ ,മോഹം കൊണ്ടു ഞാൻ ദൂരെയേതോ എന്നീ ഗാനങ്ങൾ കൂടുതൽ ശ്രദ്ധേയമായി. എന്റെ മൺ വീണയിൽ കൂടു കൂടണയാനൊരു, പൂ വേണം പൂപ്പട വേണം പൂമകൾ വേണം, മെല്ലെ മെല്ലെ മുഖപടം, കുന്നിമണി ചെപ്പു തുറന്നെന്നെ, മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ?’കണ്ണീർപൂവിന്റെ കവിളിൽ തലോടി, പളളിത്തേരുണ്ടോ, തങ്കത്തോണി (മഴവിൽക്കാവടി)ദൂരെ ദൂരെ സാഗരം തേടി (വരവേൽപ്പ്) പൂത്താലം വലം കയ്യിലേന്തി (കളിക്കളം) കണ്ണാടിക്കയ്യിൽ കല്യാണം കണ്ടോ പാതിമെയ് മറഞ്ഞതെന്തേ(പാവം പാവം രാജകുമാരൻ,) മിഴിയിലെന്തേ നാണം ( ശുഭയാത്ര)നീല രാവിലിന്നു നിന്റെ താരഹാരമിളകീ, ഊഞ്ഞാലുറങ്ങി (കുടംബ സമേതം )എന്നീ ഗാനങ്ങൾ 90 കാലഘട്ടത്തിൽ ഗാനാസ്വാദകരുടെ മനം കവർന്നവയാണ്.രാജഹംസമേ (ചമയം)മധുരം ജീവാമൃതബിന്ദു, പാതിരാ പാൽക്കടവിൽ (ചെങ്കോൽ) ഇനിയൊന്നുപാടു ഹൃദയമേ (ഗോളാന്തരവാർത്ത ) വെണ്ണിലാവോ ചന്ദനമോ (പിൻഗാമി)വെള്ളിത്തിങ്കൾ പൂങ്കിണ്ണം(മേലേപ്പറമ്പിൽ ആൺവീട് ) തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മൂന്നാഴിക്കനവ് ( സമൂഹം ) സൂര്യാംശു ഏതോ വയൽ പൂവിലും ,മൂവന്തിയായ് (പക്ഷേ )കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ, ദേവകന്യക സൂര്യതംബുരു മീട്ടുന്നു(ഈ പുഴയും കടന്ന്) ചന്ദനച്ചോലയിൽ, പഞ്ചവർണ്ണപ്പെങ്കിളിപ്പെണ്ണേ ( സല്ലാപം) ആദ്യമായ് കണ്ട നാൾ ,പാർവ്വതീ മനോഹരീ, സിന്ദൂരം പെയ്തിറങ്ങി(തൂവൽ കൊട്ടാരം)എത്ര നേരമായ് (ഇരട്ട കുട്ടികളുടെ അച്ഛൻ ) അണിവൈരക്കല്ലുമാല (കുടമാറ്റം) ചൈത്രനിലാവിന്റെ (ഒരാൾ മാത്രം) കവിളിലൊരോമൽ (സ്വയംവരപന്തൽ) തുടങ്ങി ഏറ്റവും നല്ല ഗാനങ്ങൾ സൃഷ്ടിച്ചത് 2000 വരെ യുള്ള കാലഘട്ടത്തിലാണ്.

എന്തേ കണ്ണനിത്ര കറുപ്പു നിറം ഫോട്ടോഗ്രാഫറിലെ ഗാനം ഏറെ നാളത്തെ ഇടവേളക്ക് ശേഷം സംഗീതം കൊടുത്തതാണ്.പൊന്നിൽ കുളിച്ചു നിന്ന ആ ‘ ചന്ദ്രികാ വസന്തം മലയാളികൾക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടു. മഞ്ചാടിമണി കൊണ്ട് മലയാളി സംഗീതാസ്വാദകരുടെ മാണിക്യച്ചെപ്പ് നിറച്ച് കണ്ണീർപൂവിന്റെ കവിളിൽ തലോടി പാലപ്പൂവിന്റെ ഗന്ധർവ്വ ലോകത്തേക്ക് പോയ ആ സംഗീത ചക്രവർത്തിക്ക് പ്രണാമം.

Advertisement

 740 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Entertainment1 hour ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment2 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment2 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment2 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment2 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment3 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment3 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment3 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment3 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment4 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment4 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment5 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment16 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment17 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured23 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »