Sanal Kumar Padmanabhan

പണ്ട് എവിടെയോ വായിച്ച ഒരു കഥയുണ്ട് മനസിനുള്ളിൽ.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തരംഗം തീർത്തു കൊണ്ടിരുന്ന നാളുകളിലൊന്നിൽ ട്രാഫിക് ബ്ലോക്കിൽ നിർത്തിയിട്ടിരുന്ന കാറുകളിലൊന്നിൽ ഇരുന്നു തലയൊക്കെ പുറത്തിട്ടു ചിരിച്ചു കളിക്കുക ആയിരുന്ന ഒരു കുഞ്ഞു പെൺകുട്ടിയോട് , തൊട്ടപ്പുറത്തെ കാറിൽ നിന്നും ഗ്ലാസ് താഴ്ത്തി പിന് സീറ്റിലെ യാത്രക്കാരൻ( മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നരേന്ദ്രന്റെ വേഷം ചെയ്‌ത നടൻ ) സ്നേഹത്തോടെ ” മോളു ” എന്ന്‌ വിളിച്ചപ്പോൾ ആ പെൺകുട്ടി ” അമ്മേ ” എന്ന്‌ പേടിച്ചു നിലവിളിച്ച കഥ ! നരേന്ദ്രനിലെ വില്ലനിസത്തിന്റെ ഭാവങ്ങൾ വേട്ടയാടിയ ആ കുട്ടിയുടെ കഥ ആരുടെയെങ്കിലും ഭാവനയാണോ അതോ അനുഭവം ആണോ എന്ന്‌ ഉറപ്പില്ല.

Prashanth Alexander Hindi Film: Prashanth Alexander's appearance in Arjun  Kapoor's film India's Most Wanted garners attention | Malayalam Movie News  - Times of Indiaഎന്നാൽ ആക്ഷൻ ഹീറോ ബിജുവിലെ ജോസ്‌ പൊറ്റക്കുഴിയെയും , ഓപ്പറേഷൻ ജാവയിലെ ബഷീർ സാറിനെയും അനുഭവിച്ചറിഞ്ഞവർ ഇങ്ങേരെ ഇരുട്ടത്തു തനിച്ചു കിട്ടിയപ്പോൾ പിടിച്ചു ചുമരിൽ ഉരച്ചു എന്ന്‌ കേട്ടാൽ അതിൽ ഒരു അത്ഭുതവും വേണ്ട. ആ കഥാപാത്രങ്ങൾ അത്രയേറെ പ്രേക്ഷകരെ അലോസരപ്പെടുത്തിയിട്ടുണ്ട്.പ്രശാന്ത് അലക്‌സാണ്ടർ….❤❤❤പ്രതിഭയാണ്…പ്രതിഭാസം ആണു.

ഇക്കയും , അക്കയും ഉണ്ടായിരുന്ന മധുരരാജായിലെ ” മോഹ മുന്തിരി ” പാട്ടിൽ മനസ്സിൽ ഇടം പിടിച്ചത് ഇടം കയ്യിൽ ഷർട്ടൂരി കറക്കി കൊണ്ടുള്ള ചുവടുകളിലൂടെ കളം നിറഞ്ഞ അയാൾ ആയിരുന്നു..ഒരു നല്ല തീയേറ്റർ പോലുമില്ലാത്ത നാട്ടിൽ ,മാർത്തോമ സഭയിലെ പുരൊഹിതന്റെ മകനായി ജനിച്ചിട്ടും , “അച്ഛന്റെ മകൻ സിനിമയിലൊക്കെ പോകുന്നത് ശെരിയാണോ “എന്ന് 10-15 വര്ഷം മുൻപ് കേട്ടിട്ട് അതൊന്നും വക വെയ്ക്കാതെ സിനിമയുടെ പിറകെ ഇറങ്ങിത്തിരിച്ച മനുഷ്യനാണ്.

മീഡിയ കമ്മ്യൂണിക്കേഷനിൽ ദേശീയ തലത്തിൽ റാങ്കോടു കൂടി പാസ് ആയ ഈ കലാകാരനെ ഒന്ന് “നോട്ട്” ചെയ്തോളു.ഇയാൾ നാളെ നിങ്ങളെ വിസ്മയിപ്പിക്കും അത് തീർച്ച.അയാളെ കുറിച്ചു എഴുതിയപ്പോൾ പശ്ചാത്തലത്തിൽ അയാൾ അഭിനയിച്ചു തകർത്ത ഓപ്പറേഷൻ ജാവയിലെ സോങ് ” ഇത് വരെ കണ്ടത് പ്രീപറേഷൻ ഇനി കാണുന്നത് ഓപ്പറേഷൻ ” അപ്പുറത്തെ മുറിയിലെ കമ്പ്യൂട്ടറിൽ നിന്നും ഒഴുകി വന്നതും യാധൃശ്ചികം ആകാം.ഇനിയും ഒരുപാട് നല്ല വേഷങ്ങൾ ലഭിക്കട്ടെ.

You May Also Like

ബിക്കിനിയിൽ അടിപൊളിയായി സംയുക്ത

ഫെല്ലിനി സംവിധാനം ചെയ്ത ടോവിനോ തോമസിന്റെ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സംയുക്ത മേനോൻ. തീവണ്ടിക്ക് ശേഷം നിരവധി സിനിമകളിൽ

ദുര്‍മന്ത്രവാദി

രാമന്‍, മനസ്സിലും മുഖഭാവത്തിലും വളരെയധികം നിഗൂഡതകള്‍ പേറി നടക്കുന്ന,ഗ്രാമത്തിലെ ദുര്‍മന്ത്രവാദിയെന്നു സ്ഥാനക്കയറ്റം കിട്ടിയ (തെറ്റിദ്ധരിക്കപ്പെട്ട?)ഒരു ജന്മം.

ഉമ്മ സ്വര്‍ഗത്തിലായിരിക്കും – കഥ

തുറന്നു കിടക്കുന്ന ഒറ്റപ്പൊളി വാതിലിന്റെ ഉമ്മറപ്പടിയില്‍ അസ്വസ്ഥയായി നില്ക്കുകയാണ് ഞാന്‍ ചെല്ലുമ്പോള്‍ ഉമ്മ.

കൊവിഡ് പ്രോട്ടോകോൾ മനുഷ്യന് വേണ്ടിയാണ്, മനുഷ്യൻ പ്രോട്ടോകോളിന് വേണ്ടിയല്ല സാറന്മാരേ

പാവങ്ങൾക്ക് ഇന്നാട്ടിൽ ജോലി ചെയ്ത് ജീവിക്കണ്ടേ? അവർ കക്കാനും പിടിച്ച് പറിക്കാനും അല്ലല്ലോ ശ്രമിച്ചത്. 2020 മാർച്ചിൽ തുടങ്ങിയ ലോക്ക് ഡൗണും മറ്റുമാണ്. സൂപ്പർ