Sanal Kumar Padmanabhan

ഷാജി കൈലാസ് – സുരേഷ് ഗോപി ടീമിന്റെ “ടൈഗർ ” എന്ന ചിത്രത്തിന്റെ ക്‌ളൈമാക്‌സിൽ സുരേഷ്‌ഗോപി വില്ലനോട് പറയുന്ന പോലെ ” നിന്‍റെ ട്രാക്ക് റെക്കോർഡ് ഞാൻ പരിശോധിച്ചു , മുസാഫിറിന്റെ സാന്നിധ്യം ഉള്ളിടത്തെല്ലാം അദ്ധ്യാപകനായും , ഗവേഷകൻ ആയും പോലീസ് ഓഫിസർ ആയും എല്ലാം നീ ഉണ്ടായിരുന്നു പല രൂപത്തിൽ “!! എന്നത് പോലെ മനോരമ കോമഡി ഫെസ്റ്റിവലിൽ സാജു നവോദയ സ്റ്റേജുകളിൽ സ്കിറ്റുകളുമായി പൊട്ടിത്തെറിക്കുമ്പോൾ കൂടെ പല വേഷങ്ങളിൽ അയാൾ ഉണ്ടായിരുന്നു സാജുവിന്റെ കൂടെ !! സാജുവിനോടൊപ്പവും , സുധി കൊല്ലത്തോടൊപ്പവും അസാധ്യ കൊടുക്കൽ വാങ്ങലുകളുമായി കളം നിറഞ്ഞു കളിച്ചിരുന്ന ഒരു കലാകാരൻ.

തട്ടീം മുട്ടീം താരം രാജേഷിന്റെ വിശേഷങ്ങൾ |Thatteem Mutteem| Mazhavil Manorama| Veedu| Veed |Homestyle |Manoramaonline| Manoramanewsഹരീഷ് കണാരൻ എന്ന ഒറ്റയാന്റെ കാലിക്കറ്റ് ടീമുമായി ഒക്കെ മുട്ടേണ്ടി വന്നിട്ടും , പാതി വഴിയിൽ വീണു പോകാതെ അക്കുറി സ്റ്റാർസ് ഓഫ് കൊച്ചിൻ എന്ന ടീമിനെ കിരീടം ചൂടിക്കാൻ ടീമിന്റെ പിന്നണിയിൽ നങ്കുരം ഇട്ടൊരു മനുഷ്യൻ ! രാജേഷ് പറവൂർ. എന്തൊരു അസാധ്യ കലാകാരൻ ആണു നിങ്ങൾ !! ഓണാവധിക്കു നാട്ടിലെത്തിയ പട്ടാളക്കാരന്റെ കഥ പറഞ്ഞ സ്കിറ്റിൽ ” അളിയാ ഒരു കുപ്പി ഇങ്ങെടുത്തെ നമുക്ക് രണ്ടെണ്ണം അടിച്ചു ജിൽ ജിൽ ന്നു ചാടി ചാടി നിക്കാം ” ” അതെ വേണ്ട എന്ന്‌ പറയുന്ന ആളെ ഇത്രയും നിര്ബന്ധിക്കേണ്ട ആവശ്യമുണ്ടോ ,എന്‍റെ ഷെയറിൽ നിന്നും ഒരു തുള്ളി ഞാൻ കൊടുക്കൂലാട്ടോ !! ” എന്നും പറഞ്ഞു രണ്ടെണ്ണം അടിക്കാനായി തരിച്ചു നിൽക്കുന്ന അളിയൻ.

എയർ കേരളം ഫ്ളൈറ്റിന്റെ കഥ പറഞ്ഞ സ്കിറ്റിൽ 294 മത്തെ ഫ്‌ളൈറ്റ് യാത്രക്കായി വന്നിട്ട് തൊട്ടടുത്ത സീറ്റിലെ യാത്രകാരനോട് ” ഫ്ളൈറ് ഓടിക്കുന്നത് എന്‍റെ സുഹൃത്താണ് പേര്‌ പൈലറ്റ് ” എന്ന്‌ പറഞ്ഞ ഡാംമീസ് അടിക്കാത്ത പുന്നൂസ് !!!ഷാജിയുടെ തരികിടകൾക്കിടയിൽ പെട്ടു പോയ പലചരക്കു കടക്കാരനും , പടക്കകടക്കാരനും ആയ രാജേഷ് !!തുടങ്ങി എത്രയെത്ര മറക്കാനാകാത്ത സ്കിറ്റിലെ വേഷങ്ങൾ.. ! തട്ടീം മുട്ടീം എന്ന ടി വി പ്രോഗ്രാമിനെ വേറെ തലത്തിലേക്ക് മാറ്റിയ അമേരിക്കകാരൻ സഹദേവൻ !!

May be an image of 1 person and standingഒരു ടെലിവിഷനോ , എന്തിനു ഒരു റേഡിയോ പോലുമില്ലാത്ത പറവൂരിലെ കുഞ്ഞു വീട്ടിൽ ഇരുന്നു , തൊട്ടപ്പുറത്തെ ഇളയച്ഛന്റെ വീട്ടിൽ നിന്നും ഒഴുകി വരുന്ന ടേപ്പ് റീകാർഡിലെ വി ഡി രാജപ്പന്റെ കഥാപ്രസംഗങ്ങൾ കേട്ടു പഠിച്ചു മനഃപാഠമാക്കി സ്കൂളിലെ സ്റ്റേജിൽ അവതരിപ്പിച്ചു കയ്യടി നേടി തന്റെ ആദ്യ സ്റ്റേജ് അനുഭവം ഗംഭീരമാക്കിയ ആ പത്തു വയസുകാരൻ പയ്യൻ, പിന്നീട് സ്റ്റേജുകളിൽ നിന്നും സ്റ്റേജുകളിലേക്കു ഒഴുകി ഇന്നയാൾ എത്തി നിൽക്കുന്നത് മലയാള സിനിമയുടെ പടവുകളിൽ ആണു.അയാൾ ആ പടവുകളിലൂടെ അടി വെച്ചു അടി വെച്ചു കയറി മലയാള സിനിമയുടെ തറവാടിന്റെ അകത്തളങ്ങളിലേക്കു നടന്നു കയറും എന്ന്‌ പ്രതീക്ഷിക്കാം…അതിനുള്ള മുന്നോടി ആവട്ടെ..മുന്തിരി വള്ളികൾ തളിർക്കുമ്പോളിലെ പ്ലംബർ ബെന്നിയും…ഇട്ടിമാണിയിലെ ബ്രോക്കറും…ദൃശ്യത്തിലെ തഹസിൽദാരും ഒക്കെ…നല്ല വേഷങ്ങൾ തേടി വരട്ടെ….❤❤

You May Also Like

ചെറിയപെരുന്നാളിന്റെ വലിയ ഓര്‍മകള്‍

നോമ്പും ചെറിയ പെരുന്നാളും ബലിപെരുന്നാളും എല്ലാം കുട്ടിക്കാലത്തിന്റെ ആഘോഷങ്ങളായിരുന്നു. നെയ്‌ച്ചോറിന്റെ ഗന്ധവും മൈലാഞ്ചിചുവപ്പും പുത്തനുടുപ്പുമായി പടികടന്നുവരുന്ന നന്മയുടെ വസന്തമായിരുന്നു. വിരല്‍തുമ്പില്‍ നിന്നും ഊര്‍ന്നുപോയെങ്കിലും ഇന്നും നഷ്‌ടബാല്യത്തിന്റെ പൂമുഖവാതില്‍ക്കല്‍ തന്നെ പായല്‍ പിടിക്കാതെ നില്‍പ്പുണ്ട്‌ ആഹ്ലാദത്തിന്റെ ആപെരുന്നാള്‍ ഓര്‍മകള്‍.

തക്ക തുണയെ തേടുന്നു

ദൈവം ആദം ഏകനായി ഇരിക്കുന്നത് നന്നല്ല എന്ന് കണ്ട് തക്ക ഒരു തുണയെ കൊടുത്തു. ഏകാനയിരുന്നപ്പോള്‍ പാപം അറിയാത്ത ആദം തുണ വന്നപ്പോള്‍ അതും തക്ക തുണ ജീവിതത്തിലേക്ക് വന്നപ്പോള്‍ പാപിയായി. ആദത്തിന്റെ ബോറടി മാറ്റാന്‍ ദൈവം ചെയ്ത പണി സര്‍വ മനുഷ്യരാശിക്കും പണിയായി മാറി. സകലരും പാപത്തിന്‍ കീഴായി.

ബുര്‍ജ്‌ ഖലീഫയില്‍ നിന്നുമുള്ള കാഴ്ചകള്‍ ഓണ്‍ലൈന്‍വഴി വീക്ഷിക്കാം

ദുബായിയില്‍ പോയി ബുര്‍ജ് ഖലീഫ കാണാനും അതിനു മുകളില്‍ കയറി ചുട്ടു പാടും വീക്ഷിക്കാനും എല്ലാം എല്ലാവര്ക്കും ആഗ്രഹം ഉണ്ടാവും. എത്ര പേര്‍ക്ക് അതിനു ഭാഗ്യം കിട്ടിയിട്ടുണ്ട്. അവിടെ പോയി അതിനു കഴിയാത്തവര്‍ക്കായി ഇതാ ഒരു സുവര്‍ണാവസരം. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്നുള്ള ദൃശ്യം നേരിട്ട് ആസ്വാദിക്കാം.

മൊബൈല്‍ഫോണ്‍ അമിതമായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക ഭാഗം1..

നഗരങ്ങളില്‍ നിന്ന് പക്ഷികളും ചെറുപ്രാണികളും ചിത്രശലഭങ്ങളും മറ്റും അപ്രത്യക്ഷമാകുന്നതുള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണം, ഈ റേഡിയേഷനാണെന്ന് സമിതി റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമൂലം ടവറുകള്‍ ജങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സ്ഥപിക്കരുതെന്നും, റേഡിയേഷന്‍ നിബന്ധന പാലിക്കാത്ത മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ നിരോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു