അന്നയുടെ ഇത് വരെയുള്ളതിൽ ബെസ്റ്റ് തന്നെയാണ് നാരദനിലെ ഷാക്കിറ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
385 VIEWS

അന്ന ബെൻ. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ്. ശ്യാം പുഷ്ക്കർ തിരക്കഥയെഴുതി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സാണ് ആദ്യ സിനിമ., ഹെലനിലെ അഭിനയത്തിന് അന്ന ബെന്നിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. 2020 ലെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അന്ന ബെൻ കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് നേടിയെടുത്തു. സാറാസ് എന്ന സിനിമയിൽ വളരെ ബോൾഡായ, സ്വന്തം പാഷനുവേണ്ടി ജീവിക്കുന്ന പെൺകുട്ടിയായി വന്നു കയ്യടിവാങ്ങിയ അന്ന ഇപ്പോൾ നാരദനിൽ അതുപോലെ ബോൾഡ് ആയ ഒരു അഭിഭാഷകയെ ആണ് അവതരിപ്പിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്‌സിന്റെ കാസ്റ്റിങ്ങ് കോള്‍ പോസ്റ്റര്‍ സംവിധായകന്‍ ആഷിക് അബുവിന്റെ ഇന്‍സ്റ്റാഗ്രാമില്‍ കണ്ട് മെയില്‍ ചെയ്യുകയായിരുന്നു അന്ന . പിന്നീട് ചിത്രത്തിന്റെ ഓഡീഷന് പങ്കെടുക്കുകയും ചെയ്തു .എന്നാല്‍ ഓഡീഷന് പങ്കെടുത്തപ്പോള്‍ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് താനെന്ന കാര്യം പറഞ്ഞിരുന്നില്ല. നാല് ഓഡിഷനുകള്‍ക്കുശേഷം ചിത്രത്തിലേക്ക് സെലക്ട് ചെയ്തപ്പോഴാണ് വീട്ടില്‍ അറിയുന്നത് . ഷെയിന്‍ നിഗത്തിനൊപ്പമായിരുന്നു അന്നയുടെ അരങ്ങേറ്റം. ഇരുവരും ഒരുമിച്ചുള്ള പ്രണയഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

സനൽകുമാർ പദ്മനാഭന്റെ കുറിപ്പ്

സനൽകുമാർ പദ്മനാഭൻ

“കുമ്പളങ്ങിയിൽ ബോബിയോടൊപ്പം കൗണ്ടറുകളടിച്ചും ചിരിച്ചും, കളിച്ചും ,കരഞ്ഞും , കലഹിച്ചും നടക്കുന്ന ബേബിമോൾ ഒരു കൗതുകകാഴ്ചയായിരുന്നെങ്കിൽ, അവിചാരിതമായി മൈനസ് ഡിഗ്രിയുള്ള സൂപ്പർമാർക്കറ്റിന്റെ സ്റ്റോറിൽ കുടുങ്ങിപ്പോയി , ഒരു രാവ് വെളുക്കുവോളം മരണത്തിന്റെ മുഖമുള്ള തണുപ്പിനോട് മല്ലിട്ടു കൊണ്ടിരുന്ന ഹെലനും , വിഷ്ണുവെന്ന ഓട്ടോക്കാരന്റെ കപട പ്രണയത്തിന്റെ നീരാളിപ്പിടുത്തത്തിൽ കുടുങ്ങി ശ്വാസം മുട്ടിയ ജെസ്സിയും ഒരു നൊമ്പരകാഴ്ചയായിരുന്നെങ്കിൽ …..”

“പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ സ്വന്തം നിലപാടുകളിലുറച്ചു നിന്ന സാറ ഒരു സുന്ദരമായ കാഴ്ച്ചയായിരുന്നെങ്കിൽ … നട്ടെല്ലിന് വളവില്ലാത്ത , ഉള്ളിൽ നേരും നെറിയും, കണ്ണുകളിൽ തീയും ആത്മവിശ്വാസവും നിറഞ്ഞ വക്കീൽ ഷാക്കിറ അഭിമാനമുണർത്തുന്ന അനുഭവമാണ് .ഓരോ സിനിമകൾ കഴിയുന്തോറും തന്നിലെ നടിയെ പോളിഷ് ചെയ്‌തെടുക്കുന്ന അന്ന ബെൻ ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല .”

“ആളുടെ ഇത് വരെയുള്ള ബെസ്റ്റ് തന്നെയാണ് നാരദനിലെ ഷാക്കിറ ….രഞ്ജി പണിക്കരുമായുള്ള കോടതിയിലെ കോമ്പിനേഷൻ സീനെല്ലാം ചുമ്മാ തീ എന്നെ പറയാനാവൂ …..കോടതിമുറിയിൽ സീനിയർ വക്കീൽ ഗോവിന്ദമേനോൻ (രഞ്ജി പണിക്കർ ,) ജൂനിയർ വക്കീൽ ആയ ഷാക്കിറ യോട് ” നീ പുതിയ കൊച്ചല്ലേ ? ഈ അടുത്ത കാലത്തല്ലേ വക്കീൽ പണി തുടങ്ങിയത് ? ഞങ്ങളൊക്കെ ഇവിടെ പണ്ടേ ഉള്ളതാ കേട്ടോ ?”

“ഷാക്കിറ : “സാറേ എരപ്പാം പള്ളിയിൽ വര്ഷങ്ങളോളം തൂങ്ങി കിടന്ന വവ്വാൽ അല്ല , ഇന്നലെ വന്ന അച്ഛനാണ് കുർബാന നടത്തുന്നത് “
ആ ഡയലോഗ് 🔥🔥🔥🔥…ഇനിയും ഇതുപോലെ ഞങ്ങളെ രസിപ്പിച്ചു കൊണ്ടേ ഇരിക്കു ..”

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ