fbpx
Connect with us

Featured

ഗ്രാമഫോൺ സിനിമയുടെ ഒർജിനൽ ക്ളൈമാക്സ് മാറ്റേണ്ടിയിരുന്നില്ല ! അത് തന്നെയായിരുന്നു അതിന്റെ ജീവനും

Published

on

Sanal Kumar Padmanabhan

സംഗീതജ്ഞനായ അച്ഛൻ രവീന്ദ്രനാഥിന്റെ മദ്യപാനവും , സംഗീതവും താളം തെറ്റിച്ച തന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ ഒന്ന് കൂട്ടിമുട്ടിക്കാൻ സാധ്യമായ എല്ലാ വഴികളിലൂടെയും യാത്ര ചെയ്തു വലഞ്ഞു നിൽക്കുന്ന സച്ചിയുടെ മുന്നിൽ കാലം അയാൾക്ക് ഒരു താങ്ങായും തണലായും
അവളെ കൊണ്ട് നിർത്തുകയാണ്… !

മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലെ പാതിയിരിട്ടു വീണ ഒറ്റമുറിയിൽ ഒരു പാട്ടുകാരനെയും അയാളുടെ പാട്ടുകളെയും പ്രണയിച്ചു കാലം കഴിച്ചു കൂട്ടുന്ന സാറയുടെ പിന്മുറക്കാരി ജെന്നിയെ .!!❤
സേട്ടുപ്പാപ്പയുടെ വെള്ളച്ചായം പൂശിയ ചുമരിൽ കരിക്കട്ട കൊണ്ട് അവൾ കോറിയിട്ട പ്രണയത്തിന്റെ മണമുള്ള അക്കങ്ങളുടെ കടങ്ങൾ കൂട്ടിയും കുറച്ചും ക്രിയ ചെയ്യുമ്പോൾ അതിന്റെ ശിഷ്ടം വന്നു കുമിഞ്ഞു കൂടുന്നത് തന്റെ ഹൃദയത്തിൽ ആണെന്ന് അയാൾ പതിയെ തിരിച്ചറിയുന്നുണ്ടായിരുന്നു .

എങ്കിലും ഒരിക്കൽ തന്റെ അച്ഛൻ, അവളുടെ കുടുമ്പത്തിനു വരുത്തി വച്ച നഷ്ടങ്ങളുടെയും വേദനയുടെയും ചരിത്രം താനായിട്ടു വീണ്ടും ആവർത്തിക്കേണ്ടെന്നു കരുതി ആ ഇഷ്ടങ്ങളെ ആരും കാണാതെ ഉള്ളിൽ പട്ടട ഒരുക്കി എരിയിച്ചു കളയുവാൻ ആയിരുന്നു അയാൾക്കിഷ്ടം …!ഇസ്രായേലുകാരൻ ഇസഹാക്കുമായുള്ള വിവാഹം പറഞ്ഞുറപ്പിച്ച ശേഷം “എപ്പോഴും വഴക്കിടാനും കളിയാക്കാനും കാശ് കടം ചോദിക്കാനും മാത്രമേ തനിക്കു എന്നെ ആവശ്യമുള്ളോ ? തനിക്കു എന്നോട് അതിലുപരി ഒട്ടും സ്നേഹമില്ലേ ? ”

Advertisement

എന്നവൾ ചോദിക്കുമ്പോൾ “നിന്റെ മനസ് ഒരു കണ്ണാടി പോലെ എനിക്ക് കാണാൻ സാധിക്കുന്നുണ്ട് പക്ഷെ ഒന്നും വേണ്ട ജെന്നി , ഇഷ്ടങ്ങളൊക്കെ വേണ്ടാന്ന് വെക്കാൻ ശീലിച്ചവരാണ് നമ്മൾ ! നമുക്ക് ഇതും വേണ്ട എന്ന് വെക്കാം ” എന്നാണ് അയാൾ മറുപടി പറയുന്നത് .!! ഒടുവിൽ അവസാന യാത്രയും പറഞ്ഞു
“ഞാൻ പോകുവാ ” എന്നും പറഞ്ഞു അവൾ അയാളിൽ നിന്നും പിന്തിരിഞ്ഞു നടക്കുമ്പോൾ അയാൾ , അച്ഛന്റെ സുഹൃത്തായ സേട്ടുപാപ്പയെ കെട്ടിപിടിച്ചു ” ഇഷ്ടമില്ലാത്തൊരു ജീവിതം ജീവിച്ചു തീർക്കാൻ അവളെ വിട്ടു കൊടുത്തില്ലേ ഞാൻ ? പോകേണ്ട എന്നൊരു വാക്കു ഞാൻ പറഞ്ഞിരുന്നെങ്കിൽ ഇന്നും അവൾ എൻ്റെ കൂടെ ഉണ്ടായേനെ ! ഞാൻ പറഞ്ഞില്ല എന്തൊരു സ്നേഹമില്ലാത്തവനാണ് ഞാൻ ”
എന്നും പറഞ്ഞു വിങ്ങിപൊട്ടുന്ന സച്ചിയേ കണ്ടു കൊണ്ട് നിൽകുമ്പോൾ സേട്ടു ഉപ്പാപ്പയുടെ മനസിൽ രണ്ടു മുഖങ്ങൾ ഇങ്ങനെ തെളിഞ്ഞു വരുകയായിരുന്നു ….❤❤

“മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് …
കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നവളെ “പോലെ , ഒരു അന്യജാതിക്കാരനായ പാട്ടുകാരനെ പ്രണയിച്ചതിനു ജൂതത്തെരുവിലെ ഇരുനിലവീട്ടിലെൽ വീട്ടു തടങ്കലിൽ ആയ …..
ഒരൊറ്റ പ്രണയത്തിന്റെ പ്രായശ്ചിത്തമായി നാല് ചുവരുകൾക്കുള്ളിൽ തന്റെ ലോകത്തെ തളച്ചിട്ട..
ഒറ്റമുറിയിലെ ജനലഴികളിലൂടെ പുറത്തേക്കു മിഴികൾ നട്ടു…അവൾക്കായി മാത്രം പാടുന്ന “അനുരാഗം മീട്ടും ഗന്ധർവനെ” കാത്തിരുന്ന സാറായുടെയും .പരസ്പരം പിരിയുവാൻ വിധിക്കപ്പെട്ടവർ ആണെന്നറിഞ്ഞിട്ടും വേദനയുടെ സുഖമുള്ള ആ നോവിനെ നെഞ്ചോട് ചേർത്ത് അവൾക്കായി

“എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിൻ മിഴിയാകും മധുപാത്രത്തിലെ
മാസ്‌മരമധുരം നുകരാം ഞാൻ ”

എന്ന് ഉറക്കെ പാടിക്കൊണ്ടിരുന്ന രവീന്ദ്രനാഥ് എന്ന തന്റെ പ്രിയ സുഹൃത്തിന്റെയും മുഖം ..
മറ്റുള്ളവർക്ക് വേണ്ടി സ്വന്തം സന്തോഷങ്ങളും സ്വപ്നങ്ങളും ത്യാഗം ചെയ്യുന്നത് പുണ്യം ആണെന്ന് ചിന്തിച്ച തന്റെ പഴയ സുഹൃത്തുക്കളെ നന്നായി അറിയാവുന്നതു കൊണ്ടാകും സച്ചിയുടെ പുറത്തു തട്ടി “നീ ചെയ്തത് തന്നെയാണ് അതിന്റെ ശരിയെന്നു ” പറയാൻ സേട്ടു വിനു തോന്നിയതും ….തങ്ങളുടെ സുഹൃത്തിന്റെയും , അദ്ദേഹത്തിന്റെ മകന്റെയും പ്രണയത്തിനും , വിരഹത്തിനും സാക്ഷികളായി നിന്ന ആ നാലുപേർ വിഷാദം തളം കെട്ടിയ മിഴികളുമായി അവിടെ നിൽക്കുന്നുണ്ടായിരുന്നു …
സേട്ടു ഉപ്പാപ്പയും ..
തബല ഭാസ്കരനും ..
സൈഗാളും…
ലൂയിസും …

അവരെ കാഴ്ചക്കാരാക്കി അച്ഛന്റെ സംഗീതവും , ജീവിതവും പാരമ്പര്യമായി പകർന്നു കിട്ടിയ മകൻ സച്ചി പാടുകയാണ്
“നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിർവൃതിയെല്ലാം പകരാം ഞാൻ “❤❤❤
പ്രിയ കമൽ സാർ , ഇഖ്ബാൽ കുറ്റിപ്പുറം സാർ ,
ഗ്രാമഫോൺ സിനിമയുടെ ഒർജിനൽ ക്ളൈമാക്സ് മാറ്റേണ്ടിയിരുന്നില്ല ! അത് തന്നെയായിരുന്നു അതിന്റെ ജീവനും ….❤

Advertisement

തന്റെ കുടുമ്പത്തിന്റെ മുഴുവൻ സന്തോഷത്തിനു വേണ്ടി അവളുടെ സന്തോഷം വേണ്ടെന്നു വയ്ക്കുന്ന ജെന്നി ….
ജെന്നിക്ക് പകരമാകില്ല മറ്റൊരാളും എന്നുള്ള തിരിച്ചറിവിൽ സംഗീതത്തെ പ്രണയിച്ചു കാലം കഴിക്കുന്ന സച്ചി ……..

എന്തൊരു ഫീൽ ആയിരുന്നു അവരുടെ ആ പ്രണയങ്ങൾക്കു …. ❤❤❤
( എന്തെ ഇന്നും വന്നീലാ , വിളിച്ചതെന്തിന് വീണ്ടും….ഈ രണ്ട് പാട്ടുകൾ ഈ ആൽബത്തിന് നൽകിയ ഗിരീഷ് പുത്തഞ്ചേരി , വിദ്യാജി നിങ്ങളോടുള്ള നന്ദി എങ്ങനെയാണ് അറിയിക്കുക !! അറിയില്ല ❤❤❤❤)

 

Advertisement

 1,224 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment3 hours ago

പുതുമ ആഗ്രഹിച്ച് തീയറ്ററിൽ എത്തുന്ന പ്രേക്ഷകന്റെ മനസ്സ് നിറക്കുന്ന സിനിമ

SEX4 hours ago

സെക്‌സിന് ശേഷം പുരുഷന്മാർ അങ്ങനെ ചെയ്താൽ സ്ത്രീകൾ വെറുത്തുപോകും

Entertainment4 hours ago

താൻ ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സുസ്മിത സെൻ

Entertainment4 hours ago

നമ്പി നാരായണന്റെ ജീവിതം തിരശ്ശീലയിൽ കാണാനെത്തിയത് വെറും 6 പേർ, കുറിപ്പ്

Entertainment4 hours ago

നടൻ മാധവന്റെ ഭാര്യയെ ചുംബിച്ച അജ്ഞാതൻ ആര് ? ഭാര്യാസഹോദരൻ ഫോട്ടൊകണ്ടു ഞെട്ടിയെന്ന് മാധവൻ

Entertainment4 hours ago

പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment5 hours ago

അരങ്ങേറ്റം ഗായകനായിട്ട്, തുടർന്ന് അഭിനയത്തിലേക്ക് ചുവടുമാറ്റം, പിന്നീട് നിർമ്മാതാവിന്റെ റോളിൽ

Cricket6 hours ago

250 വിക്കറ്റുകൾ പലരും നേടിയിട്ടുണ്ടെങ്കിലും കെമർ റോച്ചിന്റെ നേട്ടം എടുത്തുപറയാൻ കാരണമുണ്ട്

Entertainment6 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment6 hours ago

പൃഥ്വിരാജ് കടുവയെ കുറിച്ച് ‘തള്ളി’മറിക്കുന്നതിനെതിരെ അഡ്വ സംഗീത ലക്ഷ്മണയുടെ കുറിപ്പ്

SEX7 hours ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

knowledge7 hours ago

നമ്മൾ യാത്രചെയ്യുന്ന ഒരു ട്രെയിനുണ്ടാക്കാൻ എത്ര ചെലവ് വരും ? തുക കേട്ടാൽ ഞെട്ടും

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX4 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 day ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment6 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 day ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment4 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured4 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy6 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment6 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Advertisement
Translate »