Sanal Kumar Padmanabhan

ഓരോ സെലിബ്രിറ്റിയുടെയും രൂപം കണ്ണുകൾക്കുള്ളിൽ പതിഞ്ഞു തുടങ്ങുന്ന അകലത്തിൽ കാണുമ്പോഴേ അവരിലേക്ക് ഓട്ടോഫോകസ് ആകുന്ന ആയിരം മൊബൈൽ ക്യാമെറകളും സി സി ടി വി കളും നിറഞ്ഞൊരു കാലത്ത്, ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വന്ന ഗ്രേസ് ആന്റണി എന്ന ആർട്ടിസ്റ്റിന്റെ നേരെ. “പെണ്ണിന്റെ ശരീരം ഈയൊരു പരിപാടിക്ക് “മാത്രമുള്ളതാണെന്നും , സിനിമാ ഫീൽഡിലുള്ളവരെല്ലാം” പോക്ക് കേസുകളാ “ണെന്നും വിശ്വസിച്ച ഒരു മനോവൈകൃതമുള്ളവന്റെ കൈ നീണ്ടു വരുകയാണ് ..എനിക്കുറപ്പാണ് ആ സിനിമ താരത്തിന്റെ നേരെ ഫോക്കസ് ചെയ്യപ്പെട്ട ക്യാമെറകളിൽ ഏതെങ്കിലുമൊന്നിൽ ആ അഴുക്കു പുരണ്ട മനസ്സുള്ളവന്റെ മുഖമുണ്ടാകും ..പെൺ ശരീരത്തിനു നേരെ ആർത്തിയോടെ നീളുന്ന ആ കൈകളും….. ! പ്രിയ ഗ്രേസ് നിങ്ങൾ നിയമനടപടികളുമായി മുന്നോട്ടു പോകുക ..നമുക്കവനെ നിയമത്തിനും ലോകത്തിനും മുൻപിൽ കൊണ്ട് വരണം .നമുക്കവന് നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കണം .

പട്ടാപകൽ ആൾക്കൂട്ടത്തിനിടയിൽ ഒരു സ്ത്രീയെ കടന്നു പിടിച്ച മാനസികരോഗിയുടെ മുഖം സോഷ്യൽ മീഡിയയുടെ വാളുകളിൽ നിറയണം .തന്നെ അവജ്ഞയോടെയും വെറുപ്പോടെയും കാണുന്ന സമൂഹത്തിന് മുന്നിലൂടെ അവനും , ഇത്തരമൊരു മകന് ജന്മം നൽകിയവരും നടക്കുന്ന കാലം വരണം …..
അവന്റെ അനുഭവം, നാളെ അന്യ പെണ്ണൊരുത്തിയെ കാണുമ്പോൾ ആണത്തമുണരുന്നവർക്കൊരു മുന്നറിയിപ്പാകണം..ഈ ദുരനുഭവത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്നും നിങ്ങൾക്ക് എത്രയും പെട്ടെന്ന് മുക്തയാകാൻ സാധിക്കട്ടെ…❤️നിങ്ങളുടെ…സ്കൂൾ ഇടനാഴിയിൽ വച്ച് റാഗ് ചെയ്യാൻ വന്ന സീനിയേഴ്‌സിനെ ” പാട്ട് പാടി കരയിച്ച ” ഹാപ്പി വെഡിങ്ങിലെ ടീനയെയും ..”ഏതു ചേട്ടൻ ആണേലും മര്യാദക്ക് സംസാരിക്കണം” എന്ന് ഷമ്മിച്ചേട്ടനോട് തുറന്നു പറഞ്ഞ കുമ്പളങ്ങിയിലെ സിമിയെയും…ഒരു സിനിമയുടെ ആത്മാവിനെതന്നെ സുരക്ഷിതമായി തോളിലെടുത്തു വച്ച കനകം കാമിനി യിലെ ഹരിപ്രിയയെയും ….
എല്ലാം..ഒരുപാട് ഇഷ്ടമുള്ളവർ നിങ്ങളുടെ കൂടെ കട്ടക്ക് എപ്പോഴും ഉണ്ട്

Leave a Reply
You May Also Like

തിരുവനന്തപുരം പാലോടിനടുത്ത് മൈലുംമൂടെന്ന സ്ഥലത്തെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സുമതി വളവിന് ആ പേര് ലഭിച്ചത് എങ്ങനെ ?

തിരുവനന്തപുരം പാലോടിനടുത്ത് മൈലുംമൂടെന്ന സ്ഥലത്തെ കുപ്രസിദ്ധിയാര്‍ജ്ജിച്ച സുമതി വളവിന് ആ പേര് ലഭിച്ചത് എങ്ങനെ ?⭐…

ഇന്ന് വന്നാൽ അകത്താകും, വിജയ്ബാബു യാത്രാമാറ്റി, ബുധനാഴ്ച എത്തും

ലൈംഗിക പീഡനകേസിൽ പ്രതിയായ നിമ്മാതാവും നടനുമായ വിജയ്ബാബു തിങ്കളാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും യാത്ര മാറ്റിവച്ചു…

നടൻ ഗോവിന്ദൻകുട്ടിക്കെതിരെ ബലാത്‌സംഗ കേസ്, വിവാഹവാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടത് നടി

നടനും അവതാരകനും എ ബി സി മലയാളം യൂട്യൂബ് വാർത്താ ചാനൽ എംഡിയുമായ ഗോവിന്ദൻകുട്ടിക്കെതിരെ യുവതിയുടെ…

അന്ധവിശ്വാസങ്ങൾ കവർന്നെടുത്ത ജീവിതങ്ങൾ

????2018-ജൂലൈ 29 ഞായറാഴ്ച അടിമാലീന്ന് തൊടുപുഴയിലോട്ട് എതാണ്ട് പത്തറുപത് കിലോമീറ്റർ ദൂരമുണ്ട്.. ബൈക്കിനാണേൽ ഒരാവറേജ് സ്പീഡിൽ…