മൂസ ഖാദർ അദ്ദേഹത്തിന് “ഒരു ഗെയിം ചെയിഞ്ചർ ” വേഷം ആകട്ടെ …
ചരിത്രത്തിൽ ആദ്യമായി രണ്ടു ഓട്ടോറിക്ഷയിൽ ഒരുമിച്ചു യാത്ര ചെയ്തു ഒരു ഓഫീസിന്റെ മുന്നിൽ” ബാലകൃഷ്ണ തൊരപ്പ ഇറങ്ങി വാടാ നായിന്റെ മോനെ ” എന്നും പറഞ്ഞു
235 total views

Sanal Kumar Padmanabhan
ചരിത്രത്തിൽ ആദ്യമായി രണ്ടു ഓട്ടോറിക്ഷയിൽ ഒരുമിച്ചു യാത്ര ചെയ്തു ഒരു ഓഫീസിന്റെ മുന്നിൽ” ബാലകൃഷ്ണ തൊരപ്പ ഇറങ്ങി വാടാ നായിന്റെ മോനെ ” എന്നും പറഞ്ഞു സിനിമയിലേക്കും മലയാളികളുടെ ഹൃദയത്തിലേക്കും ഇറങ്ങി വന്ന ഒരു 75 കാരൻ ഉണ്ട് മലയാളസിനിമയുടെ ചരിത്രത്തിൽ …..
അപരൻ : എന്താ പേര് ?
ഇക്ക : “ജബ്ബാർ”
അപരൻ : നായരാ ?
ഇക്ക : ” അല്ല നമ്പൂതിരി അവർക്കാണല്ലോ ജബ്ബാർ എന്ന് പേരിടു ”
വഴിപോക്കൻ : “ഈ റോഡ് ഇപ്പൊ എങ്ങോടാ പോകുന്നെ ?”
ഇക്ക : “ഞാൻ ഇവിടെ ഒരു പത്തു മുപ്പതു വര്ഷം ആയിട്ടുണ്ട് ഈ റോഡ് ഇവിടെ നിന്നും എങ്ങോട്ടും പോയിട്ടില്ല ”
ഇക്ക : ഞാൻ ഇപ്പൊ വരാം ( പോലീസ് ജീപ്പിൽ നിന്നും ഇറങ്ങാൻ പോകുന്ന പോലീസ് കാരൻ ) ഭാര്യ പറഞ്ഞു കുറച്ചു മീൻ വാങ്ങണം എന്ന്
വേറൊരു പോലീസ് കാരൻ : തന്റെ ഭാര്യക്കു മീൻ വാങ്ങാൻ ആണോടോ പോലീസ് ജീപ്പ് ?
ഇക്ക : പിന്നെ നാല് അയല വാങ്ങാൻ ഇനി ഞാൻ ടെമ്പോ ബുക്ക് ചെയ്യാം !
ഇക്ക : തകഴിയുടെ കൊഞ്ച് വായിച്ചിട്ടുണ്ടോ ?
അപരൻ : എടൊ തകഴിയുടെ ചെമ്മീൻ !
ഇക്ക : പിന്നെ ഞാൻ എന്നാ ആവോലി എന്നാണോ പറഞ്ഞത് ?
ചായക്കടയിലേക്കു കയറുന്ന ഇക്ക : ഒരു ചായ ?
കടക്കാരൻ : കഴിക്കാൻ വല്ലതും വേണോ ?
ഇക്ക : പിന്നെ കയ്യും കാലും കഴുകാൻ ആണോ ചായ ?
ദുഷ്യന്തൻ : തപോ വനത്തിൽ വണ്ട് ?
ഗുരു : വണ്ടെന്നു പറഞ്ഞാൽ ഏജ്ജ്ജ്ജാതി വണ്ട് !
തുടങ്ങി പിൽക്കാലത്തു തഗ് ലൈഫ് കളുടെ പെരുമഴ തീർത്ത ഒരാൾ….
കോഴിക്കോടൻ ഭാഷയെ ഇത്രയും ജനകീയമാക്കിയ ഒരാൾ…….
“കള്ള ഹിമാറെ എന്നും നായിന്റെ മോനെ ” എന്നും ഉള്ള ചീത്ത വിളിയിലൂടെ പോലും ആളുകളെ ചിരിപ്പിക്കുവാൻ കഴിഞ്ഞിരുന്ന മനുഷ്യൻ !!
കീലേരി അച്ചുവായും…
ഗഫൂറുക്ക ആയും…
ഹംസക്കോയ യായും..
അബൂബക്കറായും…
മൈമുനയുടെ മാമ ആയും….
ജമാൽ ആയും…
തുടങ്ങി
സ്പോട്ട് കൗണ്ടറുകൾ വാരി വിതറിയും , തഗ് ലൈഫുകളുടെ പെരുമഴ സൃഷ്ടിച്ചു കൊണ്ടും ഉള്ള കഥാപാത്രങ്ങളിൽ തളക്കപ്പെട്ട അതെ മനുഷ്യന്റെ ടൈപ്പ് കാസ്റ്റിങ്ങിൽ നിന്നും ഉള്ള പുറത്തു കടക്കൽ കൂടി ആണു കുരുതിയിലെ മൂസ ഖദർ ❤
” മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നത് ആദവും ഹവയിലൂടെയുമല്ല…
അത് കയെൻ ആബേലിനെ പകമൂത്ത് കൊന്നപ്പോഴാണ്
യഥാർത്ഥ ആദിപാപം.”
“ചോരക്ക് ചോര
പകയ്ക്ക് പക
പ്രതികാരത്തിന് പ്രതികാരം….
പട്ടിണി കിടന്നാലും കൂര ചോർന്നാലും
തുറുങ്കിൽ പോയാലും വേണ്ടീല
മനുഷ്യന് അവന്റെ ശത്രു തീർന്ന് കണ്ടാൽ മതി ! അതാണ് വെറുപ്പിന്റെ ശക്തി!!
“അക്ഷരങ്ങൾ പറഞ്ഞു കൊടുത്തിട്ടില്ലെങ്കിലും മക്കൾക്ക് വെറുക്കണ്ടത് ആരെയാണെന്ന് പറഞ്ഞു കൊടുക്കും, ആ വെറുപ്പിൽ കിടന്നു തലമുറകൾ ഇനിയും ആളി കത്തും… മനുഷ്യൻ മരിച്ചാലും അവന്റെ ഉള്ളിലെ വെറുപ്പ് ജീവിക്കും”
“രാത്രി കാട്ടിൽ ഇല്ലാത്ത വഴിയിലൂടെ നിനക്ക് ജീപ്പ് ഓടിക്കാൻ ഒരാള് വേണമെങ്കിൽ ഇയ്യ് സംസാരിക്കണ്ടത് എന്നോടാണ് മൂസ ഖാദറിനോട്”
“ആ വീട് എന്റെ വാപ്പ ഖാദർ
ഉണ്ടാക്കിയതാണ് അവിടെ കിടന്നു ഹറാംപിറപ്പ് കാണിച്ചവൻമാരിലെ ഒരുത്തനെ എങ്കിലും കൊണ്ടേ മൂസ ഖാദർ പോകു ”
ഇബ്രൂ ജിന്നെറിയട !!
തുടങ്ങി കണ്ണാടിയിൽ നോക്കി മീശയും തടവി , തീപ്പൊരി ഡയലോഗുകളും ആയി കൂടെയുള്ളവരെ എല്ലാം സൈഡ് ആക്കുന്ന കുരുതിയിലെ മാമുക്കോയ എന്തൊരു മനോഹര കാഴ്ചയാണ് !!
മികച്ച നടനുള്ള ( കോമഡി )സംസ്ഥാന സർക്കാരിന്റെ അവാർഡ് ആദ്യമായി നേടിയ ഈ നടനു ഇതുപോലൊരു മികച്ച വേഷം ലഭിക്കാൻ 450 ലേറെ കഥാപാത്രങ്ങളെയും 40 വർഷങ്ങളെയും കാത്തിരിക്കേണ്ടി വന്നു എന്നതാണൊരു ദുഖകരമായ സത്യം !!!
മൂസ ഖാദർ അദ്ദേഹത്തിന് “ഒരു ഗെയിം ചെയിഞ്ചർ ” വേഷം ആകട്ടെ ….
മലയാളികളെ അത്ര മേൽ അത്ര മേൽ രസിപ്പിച്ച ഈ കലാകാരനെ ഇനിയും ഒരുപാട് മികച്ച വേഷങ്ങൾ തേടി വരട്ടെ ..
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ….❤
236 total views, 1 views today
