fbpx
Connect with us

Entertainment

താൻ ഈണം നൽകിയ പാട്ടുകൾ പാടി പലരും അംഗീകാരങ്ങൾ നേടുമ്പോഴും ഹാർമോണിയ പെട്ടിയും തൂക്കി പിന്തിരിഞ്ഞു നടന്നൊരു മനുഷ്യനുണ്ട്

Published

on

Sanal Kumar Padmanabhan

താൻ ഈണം നൽകിയ പാട്ടുകൾ പാടിയ എം ജി ശ്രീകുമാറും ( ചാന്തു പൊട്ടും ചങ്കേലസും) വിധു പ്രതാപും , ജ്യോത്സനയും ( സുഖമാണീ നിലാവ് ) പ്രശംസകളുടെയും പുരസ്കാരങ്ങളുടെയും കൈപിടിച്ച് പ്രശസ്തിയുടെ പടവുകളേറി പോയപ്പോൾ വിസ്‌മൃതിയുടെ ഇരുട്ട് വീണ നാട്ടു വഴികളിലേക്ക് ഈണങ്ങളേറെ വിരിഞ്ഞ തന്റെ ഹാര്മോണിയ പെട്ടിയും തൂക്കി പിന്തിരിഞ്ഞു നടന്നൊരു മനുഷ്യനുണ്ട് ഇന്നും ഓർമകളിൽ !

“രാരീ രാരീരം രാരോ എന്നൊരു മെഗാഹിറ്റ് പാട്ടോടെ അരങ്ങേറിയിട്ടു ഒട്ടേറെ ഹിറ്റുകളും , സൂപ്പർ ഹിറ്റുകളും നൽകിയിട്ടും ഒരു സംസ്ഥാന പുരസ്‌കാരം ലഭിക്കുവാനായി 25 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നതെന്താണ് ?
എന്നൊരു ചോദ്യത്തിന്
“ ഞാൻ ഇപ്പോഴായിരിക്കും ഒരു നല്ല പാട്ടു ചെയ്തത് എന്ന് അവർക്കു തോന്നിയത് “ എന്ന്
വിനയത്തോടെ മറുപടി പറഞ്ഞ ഒരു നാട്ടുമ്പുറത്തുകാരൻ !

 

Advertisement

നവോദയ ടീം നിർമിക്കുന്ന പുതു ചിത്രത്തിന് , പുതിയ സംഗീത സംവിധായകനെ തേടുന്ന സമയത്തു , സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ നിർദ്ദേശപ്രകാരം ഒഡീഷന് എത്തിയപ്പോൾ നിർമാതാവ് ജിജോയുടെ “മ്യൂസിക് കംപോസ് ചെയ്യാൻ പറ്റുമോ ? എന്ന ചോദ്യത്തിന് “ എനിക്ക് അറിയില്ല സാർ , എനിക്ക് ഉറപ്പു പറയാൻ പറ്റുന്നില്ല സാർ ക്ഷമിക്കു “ എന്ന് പറഞ്ഞു മാറി നിന്ന !

സിനിമയുടെ റീ റെക്കോർഡിങ് ടൈമിൽ സ്റ്റുഡിയോയിൽ ഷോട്ടുകളിങ്ങനെ സ്‌ക്രീനിൽ ഓടിക്കൊണ്ടിരിക്കെ രാജീവ് കുമാറിനോട് “ഇത് ചെയ്യാൻ എനിക്ക് കഴിയില്ല ഇത് എനിക്ക് പറ്റിയ പണിയല്ല” എന്നും പറഞ്ഞു സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി പോന്ന !
സ്വന്തം കഴിവിലും പ്രതിഭയിലും വിശ്വാസക്കുറവുള്ള ചരിത്രമുള്ള ആ മനുഷ്യൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ മാത്രമേ അതിൽ അമ്പരപ്പുണ്ടാകുമായിരുന്നുള്ളു …!! …

അയാളുടെ ആ ഉത്തരത്തിൽ ആശങ്കപ്പെട്ട നിർമാതാവ് ജിജോയെ, അയാളുടെ പ്രതിഭയിലുള്ള വിശ്വാസം കൊണ്ട്, പറഞ്ഞു കണ്വിന്സ് ചെയ്തു സംവിധായകൻ രാജീവ്കുമാർ, അയാളോട് “ ഒരു താരാട്ട് ഈണം ഉണ്ടാക്കി കാണിക്കു” എന്ന് പറഞ്ഞു ഹാർമോണിയം കൊടുത്തു ഒരു റൂമിലേക്ക് പറഞ്ഞയക്കുക ആണ് ….
ആത്മവിശ്വാസം വീണ്ടെടുക്കാനായി ഒന്ന് ചാരി നിൽക്കാനൊരു ചുമര് തിരക്കിയിറങ്ങിയ അയാൾക്ക് മുന്നിൽ ഉരുക്കിന്റെ വന്മതിൽ കെട്ടി രാജീവ് കുമാർ കൂടെ നിന്നപ്പോൾ നവോദയ ടീമിന്റെ സങ്കല്പങ്ങൾക്കുമപ്പുറേയുള്ള ഈണങ്ങൾ അയാളുടെ ഹാര്മോണിയപെട്ടിയിൽ നിന്നും ഉതിർന്നു വീഴുകയാണ് …

 

Advertisement

 

രാരീ രാരീരം രാരിരോ …..❤❤
ആ അനശ്വരമായ പാട്ടിലൂടെ
മലയാളസിനിമാലോകത്തേക്കു പുതിയൊരു സംഗീത സംവിധായകൻ വലതുകാൽ വച്ച് കയറുകയാണ് ..
മോഹൻ സിതാര ….❤
ഒരു താരാട്ട് പാട്ടിന്റെ ഈണം ആവശ്യപ്പെട്ട …ടി കെ രാജീവ് കുമാറിനും , സിബി മലയിലിനും , സത്യൻ അന്തിക്കാടിനും , ബ്ലെസ്സിക്കും , അലി അക്ബറിനും, വയർ കത്തുന്ന വിശപ്പടക്കി പിടിച്ചു പച്ചവെള്ളം കുടിച്ചുകൊണ്ട് അമ്മയുടെ ഇരു കയ്യിലും തലവെച്ചു കിടന്നു കൊണ്ട് ‘അമ്മ പാടുന്ന താരാട്ടു കേട്ട് കൊണ്ട് കിടന്നുറങ്ങിയിരുന്ന അയാളുടെയും ചേച്ചിയുടെയും കുട്ടികാലം ഓർത്തു കൊണ്ട് അയാളുടെ വിരലുകളിങ്ങനെ ഹാര്മോണിയത്തിൽ ഓടിത്തുടങ്ങവേ ഈണങ്ങളിങ്ങനെ പതിയെ അടർന്നു വീഴുകയായിരുന്നു
“രാരീ രാരീരം രാരോ ..”
“ഉണ്ണി വാവാവോ പൊന്നുണ്ണി വാവവ്വോ .”
“താലോലം താനേ താരാട്ടും ..”
“മിണ്ടാതെടി കുയിലേ കണ്ണനുണ്ണി ഉറങ്ങണ നേരത്തു ..”
“കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ ..”
എന്നിങ്ങനെ കണ്ണ് നീരിന്റെ നനവുള്ള താരാട്ടു ഈണങ്ങൾ … !

ഒരു വിരഹഗാനം ആവശ്യപ്പെട്ട സംവിധായകൻ മോഹൻ രൂപിനു ഒരിക്കൽ തന്നെ തനിച്ചാക്കി , വിരഹത്തിന്റെ വേദനയും നൽകി അകന്നു പോയ പ്രാണനായി കരുതിയിരുന്നവളെ ഓർമിച്ചു കൊണ്ട് ചിട്ടപ്പെടുത്തിയ ” ഇല കൊഴിയും ശിശിരത്തിൽ ” എന്ന ഗാനം !

ആഹാരം കഴിക്കുന്നിടത്തു നിന്നും അപമാനിച്ചിറക്കി വിടുമ്പോൾ കരുമാടിക്കുട്ടൻ നെഞ്ചു പൊട്ടി പാടുന്നൊരു പാട്ടു വേണമെന്ന വിനയന്റെ ആവശ്യപ്രകാരം ” നെഞ്ചുടുക്കിന്റെ തളതുടിപ്പിൽ നൊമ്പരങ്ങൾ പാടാം ഞാൻ ” എന്ന ഗാനം സൃഷ്ടിക്കുമ്പോൾ അയാളുടെ ഉള്ളിൽ ഒരിക്കൽ ഒരു പ്രശസ്ത സംഗീതസംവിധായകന്റെ കൂടെ ഒരു കാസെറ്റിന് വേണ്ടി പാട്ടൊരുക്കുന്നതിനു ഭാഗമായി അസിസ്റ്റന്റ് ആയി നിന്നു വളരെ ആക്റ്റീവ് ആയി ആദ്യദിനം ജോലി ചെയ്തിട്ട് , രണ്ടാം ദിനം തന്നെ ഒരു കാരണവും പറയാതെ ആ പ്രൊജക്ടിൽ നിന്നും ഒഴിവാക്കിയ അനുഭവം ഓര്മ വന്നിരിക്കാം അത് കൊണ്ട് തന്നെ വിനയൻ പറഞ്ഞ രംഗത്തിനു അനുയോജ്യമായ ഈണവും അയാൾക്ക്‌ സുപരിചിതമായിരുന്നു …..!

Advertisement

പിന്നിട്ട കാലത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഓർക്കുന്ന ഗൃഹാതുരത്വമുണർത്തുന്ന ഒരു ഈണം വേണമെന്ന കമലിന്റെ നിർദ്ദേശപ്രകാരം പണ്ട് യേശുദാസ് സാറിന്റെ തരംഗിണി സ്‌കൂളിൽ ഫ്രീ ആയി വയലിൻ പഠിക്കുന്ന കാലത്തു , കൂടെയുള്ളവരെല്ലാം നന്നായി വയലിൻ വായിക്കുന്നത് കണ്ടിട്ട് തനിക്കും അവരെപ്പോലെ നന്നായി വായിക്കണം എന്ന വാശിയിൽ രാവ് വെളുക്കുവോളം പ്രാക്ടീസ് ചെയ്തു അവസാനം ക്ലാസിലെ ടോപ് വയലിനിസ്റ് ആകുകയും ആ സ്‌കൂളിൽ വയലിൻ അധ്യാപകൻ ആകുകയും ചെയ്ത ആ മധുര കാലം ഓർത്തെടുത്തു കൊണ്ട് “സുഖമാണീ നിലാവ് , എന്ത് രസമാണീ സന്ധ്യ” എന്ന ഗാനം സൃഷ്ടിക്കുന്ന അയാൾ !

പാട്ടു പഠിക്കുവാനായി കുട്ടികൾ പോകുന്ന കുട്ടികാലം ചിത്രീകരിക്കുന്ന ഒരു പാട്ടു വേണമല്ലോ എന്ന ബ്ലെസ്സിയുടെ ആവശ്യത്തിന് സ്‌കൂൾ കാലത്തു ഉച്ചഭക്ഷണമില്ലാതെ ഡെസ്കിൽ മുഖം മറച്ചു കിടന്നിരുന്ന ആ കാലവും , ആറാം ക്ലാസിൽ സുനന്ദ ടീച്ചറുടെ ഉപദേശത്തിന് വഴങ്ങി ഒരു പാട്ടിനു ഈണം നൽകിയ ഓർമകളെ തഴുകികൊണ്ട് “അണ്ണാറക്കണ്ണ വാ പൂവാല ചങ്ങാത്തം കൂടാൻ വാ” എന്ന ഈണം ഒരുക്കുന്ന അയാൾ .. !

പാട്ടു കേൾക്കുന്നവരെല്ലാം താളം പിടിക്കുന്ന പാട്ടൊരെണ്ണം വേണമല്ലോ എന്ന് പറഞ്ഞ കെ ബി മധുവിന് വേണ്ടി പണ്ട് സിതാര മ്യൂസിക് ട്രൂപ്പിൽ പാട്ടു പാടിയും , വയലിൻ വായിച്ചും ആളുകളെ താളം പിടിപ്പിച്ചു തുള്ളിച്ച ആ പഴയ വയലിനിസ്റ്റിന്റെ ഓർമയിൽ “ പ്രണയകഥ പാടി വന്നു തെന്നൽ “ഒരുക്കുന്ന അയാൾ !
ഇനി കുറേകാലം ഡാൻസ് പ്രോഗ്രാമുകൾക്ക് സ്റ്റേജുകൾ ഭരിക്കുവാൻ പോകുന്ന പാട്ടാണ് നമുക്ക് വേണ്ടത് എന്ന സുന്ദര്ദാസിന്റെയും , സിബി മലയിലിന്റെയും നിർദ്ദേശങ്ങൾക്ക് വഴങ്ങി, വല്ലപ്പോഴുമൊരിക്കൽ മാത്രം ചിരി വിരിയുന്ന തന്റെ മാതാപിതാക്കളുടെ മുഖത്ത് , ചിരി വിരിയാൻ തന്റെ കയ്യിലെ സമ്മാനങ്ങൾക്കു കഴിയുമെന്ന് മനസിലാക്കി സ്‌കൂളിലെ, ഡാൻസും , നാടകവും , സ്കിറ്റും തുടങ്ങി എല്ലാ പരിപാടികൾക്കും കയറിയിരുന്ന ആ കാലം ഓർത്തെടുത്തു കൊണ്ട് “ചഞ്ചല ദ്രുത പത താളവും , ഇന്ദ്രനീലം ചൂടിയും അണിയിച്ചൊരുക്കുന്ന അയാൾ !

തുടങ്ങി അയാൾ ഈണമിട്ട ഗാനങ്ങളൊക്കെയും അയാളുടെ ജീവിതത്തിൽ നിന്നടർത്തിയെടുത്തതായതു കൊണ്ട് തന്നെ ആ ഗാനങ്ങൾക്കെല്ലാം വല്ലാത്തൊരു ജീവനുണ്ടായിരുന്നു ….❤150 ലേറെ ചിത്രങ്ങൾ ..
അവയിലായി 400 ലേറെ പാട്ടുകൾ ..അവയിലേറിയ പങ്കും സൂപ്പര്ഹിറ്റുകളും ഹിറ്റുകളും ..
എന്നിട്ടും എങ്ങനെയാണ് മോഹനേട്ടാ നിങ്ങൾ മറവിയുടെ കാണാക്കയത്തിലേക്കു മുങ്ങി പോയത് ?😔

Advertisement

ഒരു മൂവി ഗ്രൂപ്പിൽ , ഒരു ആൽബത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ചാർട്ടിൽ കയറ്റിയ സംഗീത സംവിധായകരെ പരിചയപെടുത്തു എന്ന പേരിൽ വന്ന പോസ്റ്റിൽ അന്യഭാഷാ സംഗീത സംവിധായകരും , നമ്മുടെ സംഗീത സംവിധായകരും ആഘോഷിക്കപ്പെട്ടപ്പോൾ എണ്ണം കൊണ്ട് അവരെക്കാൾ കൂടുതലോ ഒപ്പത്തിനൊപ്പമോ നിന്നിട്ടും നിങ്ങൾ എന്ത് കൊണ്ടാണ് മോഹനേട്ടാ ആഘോഷിക്കപ്പെടാതെ പോയത് .. ( സാന്ത്വനം ,ദീപസ്തംഭം ,വാസന്തിയും ലക്ഷ്മിയും ,മഴവില്ലു ,ജോക്കർ ,ദാദാസാഹിബ് ,വര്ണക്കാഴ്ചകൾ ,വല്യേട്ടൻ ,ഇഷ്ടം , കരുമാടിക്കുട്ടൻ ,ഊമപ്പെണ്ണു , സ്നേഹിതൻ , സ്വപ്നകൂട് , കാഴ്ച , തന്മാത്ര )
അറിയില്ല !!
മോഹനേട്ടാ പണ്ട്
“ എനിക്ക് മ്യൂസിക് ചെയ്യാനറിയില്ല” എന്ന് പറഞ്ഞു കൊണ്ട് നവോദയ ജിജോയോട് ബൈ പറഞ്ഞു ഇറങ്ങിയ നിങ്ങളെ, നിങ്ങളുടെ കഴിവ് അറിഞ്ഞു പിടിച്ചു നിർത്തി സംഗീത സംവിധായകന്റെ കുപ്പായം അണിയിച്ച രാജീവ് കുമാറിന് നിങ്ങൾ സംഗീത രൂപത്തിൽ തിരിച്ചു നൽകിയ ആ മറുപടിയെ സ്നേഹിക്കുന്ന ……..
മഴവില്ലിന്റെ ഷൂട്ടിംഗ് സമയത്തു
“ ഇളയരാജയെ കൊണ്ട് മ്യൂസിക് ചെയ്യിക്കണമെന്നാണ് സിനിമയുടെ പിന്നണിയിലെ എല്ലാവര്ക്കും. എന്റെ നിര്ബന്ധമാണ് നിന്നെ കൊണ്ട് ചെയ്യിക്കണം എന്നത് കേട്ടോ”
എന്ന് പറഞ്ഞ നിർമാതാവ് സേവ്യർ നു ഒന്നിനൊന്നു മികച്ച അഞ്ചോളം പാട്ടുകൾ ഒരുക്കി നൽകിയ നിങ്ങളിലെ ആ വാശികാരനെ ..
ഇന്നും ഇഷ്ടപെടുന്ന ..
എല്ലാ പാട്ടിലും ഒരു നാടൻ പാട്ടിന്റെ താളം ആണല്ലോ എന്ന് പറഞ്ഞ നിരൂപകന്മാരുടെ മുന്നിലേക്ക് “കറുപ്പിനഴകും , രാക്ഷസിയും , പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോയും , പ്രണയകഥ പാടി വന്നു തെന്നലും ഇട്ടു കൊടുത്ത നിങ്ങളിലെ പ്രതിഭയെ ..
ആദരിക്കുന്ന ….
നിങ്ങളുടെ ഒരു ഗംഭീര തിരിച്ചു വരവ് ആഗ്രഹിക്കുന്ന എത്രയോ പേരുണ്ടെന്നോ …❤❤❤❤❤

 

 

Advertisement

“നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്യനെ പോല്‍..വെറും അന്യനെ പോല്‍.
അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
നാമറിയാതെ നാം കൈമാറിയിലെത്ര മോഹങ്ങള്‍..നോമ്പരങ്ങള്‍..”
ഫോണിലിങ്ങനെ ഇഷ്ട്ടമുള്ളൊരു പാട്ട് ഓടിക്കൊണ്ടിരിക്കുകയാണ് …..
ഒരിക്കൽ വെറുതെ കേട്ട് ഇഷ്ടമായി പാടി നടന്ന ഈ വരികൾ ഇപ്പോൾ കേൾക്കുമ്പോൾ ഇടനെഞ്ചിലെവിടെയോ ഒരു വിങ്ങലാണ് ..

ആ വരികൾ മോഹൻ സിത്താരയെന്ന മഹാനായ സംഗീത സംവിധായകനെയും , സംഗീതപ്രേമികളെയും കുറിച്ചുള്ളതാണെന്നുള്ള ഒരു തോന്നൽ മനസിനെ അലട്ടുന്നു !
ഈണങ്ങൾ കൊണ്ട് ഒരായിരം മോഹങ്ങളും നൊമ്പരങ്ങളും കൈമാറി അയാൾ നമ്മളിലേക്ക് പകർന്നു തന്നെങ്കിലും …..നിർമിഴി മീലിയിൽ നീര്മണി തുളുമ്പി അയാൾ ഒരിക്കൽ നമ്മുടെ അരികിൽ വന്നു നിന്നപ്പോൾ കണ്ണ് നീര് തുടക്കാതെ ഒന്നും പറയാതെ വെറുമൊരു അന്യനായി നോക്കി നിന്ന പോലെ കുറ്റബോധം കലർന്നൊരു തോന്നൽ!

 1,181 total views,  8 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Food43 mins ago

കള്ളടിക്കാനും പുതിയ രുചികൾ പരീക്ഷിക്കാനുമായി ചങ്കത്തികാൾ മേനാമ്പള്ളി ഷാപ്പിൽ

Entertainment1 hour ago

ഒരിടത്തൊരു ഫയൽവാനിൽ ഞാൻ കണ്ട ചക്കരയെ വരയ്ക്കുമ്പോൾ

Entertainment1 hour ago

അച്ഛന്റെ സിനിമ കാണാൻ മകൻ ഇസഹാഖും

Entertainment2 hours ago

‘ദേവദൂതർ പാടി’ ചാക്കോച്ചന്റെ ബാധ കയറി മഞ്ജുവാര്യരും

Featured2 hours ago

“ഒരു രൂപ പോലും ചിലവില്ലാതെ എല്ലായിടത്തും ഉൽപ്പന്നതിന്റെ പേരെത്തിക്കാൻ ഉള്ള വഴി തെരഞ്ഞെടുത്ത സിനിമയാണ് “ന്നാ താൻ കേസ് കൊട്….”

Entertainment2 hours ago

പത്മരാജൻ സിനിമകളിലെ സ്ത്രി കഥാപാത്രങ്ങളുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ ആവാത്താതാണ്

Environment3 hours ago

വിക്രം നായകനായ കോബ്ര ആഗസ്റ്റ് 31 ന്

Entertainment3 hours ago

മോഹൻലാലിൻറെ നരസിംഹത്തെ ആ വർഷം തന്നെ കടത്തിവെട്ടിയതു ഒരു സുരേഷ്‌ഗോപി ചിത്രം ആയിരുന്നു

Entertainment3 hours ago

“നല്ല സിനിമകളിൽ ഭാഗമാവുക എന്ന ശീലം കുഞ്ചാക്കോ തെറ്റിച്ചില്ല”, ‘ന്നാ താൻ കേസ് കൊട്’ ഫസ്റ്റ് റിപ്പോർട്ട്

condolence4 hours ago

പിടി ഉഷയുടെ എന്നത്തേയും എതിരാളി ആയിരുന്ന ലിഡിയ ഡി വേഗാ വിടപറഞ്ഞു

Entertainment4 hours ago

പതിയെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ത്രില്ലർ സിനിമ

controversy5 hours ago

“ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നത്”, ‘കുഴി പരസ്യ ‘ വിവാദത്തിൽ പ്രതികരിച്ചു കുഞ്ചാക്കോ ബോബൻ

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Food2 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment3 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment3 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment4 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment5 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment5 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour5 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING6 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment6 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »