കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
155 VIEWS

Sanal Kumar Padmanabhan

തെറ്റിദ്ധാരണയുടെ പുറത്തു ജീവിതം സ്വയമവസാനിപ്പിച്ചു പ്രാണനായവൾ കൂട്ടത്തിൽ നിന്നും ഇറങ്ങി പോയപ്പോൾ ഒറ്റക്കായതിന്റെ നീറ്റലിൽ നിന്നും രക്ഷപെടാനായി മദ്യത്തിൽ അഭയം തേടിയ ഡാൻസർ നന്ദഗോപാലിനെയും ….

ഒരു തലമുറയെ സ്ക്കോച്ചിൽ കരിക്കൊഴിച്ചു കഴിക്കാൻ പ്രചോദിപ്പിച്ച…. നല്ല കലാകാരന്മാരുടെ മുന്നിൽ മാത്രം തോൽക്കാറുള്ള ദേവനും അസുരനും കൂടിയ ജന്മം നീലകണ്ഠനെയും ….ക്രിക്കറ്റ് മാച്ച് കാണുവാൻ ട്രെയിനിൽ മദ്രാസിന് പൊകാവേ കൂട്ടുകാരോടൊപ്പം രണ്ടെണ്ണം അടിച്ചു ആ ട്രെയിനിലുള്ളവരുടെയെല്ലാം മെക്കിട്ട് ഇടിച്ചു കയറി അലമ്പാക്കുന്ന ടോണി കുരിശിങ്കലിനെയും …

നിങ്ങൾ തുടങ്ങിക്കോ നാലാമത്തെ പെഗിൽ ഐസ് ഇടുമ്പോഴേക്കും താനെത്തുമെന്നും , കാലിനു ഉറപ്പും തലയ്ക്കു വെളിവും പോകുന്നത് വരെ കുടിക്കണം എന്നും കൂട്ടുകാരോട് പറഞ്ഞിരുന്ന ജഗനാഥനെയും…..ഒരുപാതിരാത്രിയിൽ അപ്രതീക്ഷിതമായി തനിക്ക് നഷ്ടമായ പ്രിയപെട്ടവളുടെ ഓർമകളിലും അവക്ക് കാരണമായ വീട്ടുകാരോടുള്ള അമർഷത്തിലും ജീവിക്കുവാൻ ചില്ലുകുപ്പിയിലെ വർണ്ണവൈവിദ്യങ്ങളിൽ ആനന്ദം കണ്ടെത്തിയ ശിവരാമനെയും…..

ഉള്ളിലുള്ള സങ്കടങ്ങളെ ആരും കാണാതിരിക്കാൻ അതിനു മുകളിലൊരു നോവലിസ്റ്റിന്റെ കുപ്പായവുമിട്ടു “നമുക്ക് കിട്ടിയ ഈ ജീവിതം ആസ്വദിക്കണം “എന്നും പറഞ്ഞു മദ്യകുപ്പികളോട് കൂട്ടു കൂടിയ സാഗർ കോട്ടപ്പുറത്തെയും…..മദ്യത്തടാകത്തിൽ ഒരു മുതലയെപ്പോലെ മുങ്ങികിടന്ന രഘുനന്ദനെയും …..ഓർമകളെ പൊള്ളിക്കുന്ന കുഞ്ഞിന്റെയും ഭാര്യയുടെയും മുഖങ്ങളെ മറക്കുവാനും , അതിനു കാരണകാരായവരെ പകയോടെ ഓർക്കുവാനും മദ്യത്തെ കൂട്ടുപിടിച്ച ശിവൻ കുട്ടിയെയും .,..അവസ്‌മരണീയമാക്കിയ….

ഓരോ മദ്യപാനിയുടെ കഥപാത്രങ്ങൾക്കും വ്യത്യസ്തങ്ങളായ മനറിസങ്ങൾ നൽകുവാൻ അതീവ ശ്രദ്ധലുവായിരുന്ന…ഒരു നായക നടനു സംവിധായകൻ വി എം വിനു ഒരു പാട്ട് സീനിൽ ഒരു പെഗ് ഒളിച്ചു കഴിക്കുന്നൊരാളുടെ രംഗം നൽകുകയാണ് …ഒരു കർട്ടന്റെ മറവിൽ നിന്നും ഒറ്റ വലിക്കു സാധനം തീർക്കുന്ന ഒരു ചെറിയ നോർമൽ ഷോട്ട് പ്രതീക്ഷിച്ചു സെറ്റ് ചെയ്തിരിക്കുന്ന ക്യാമെറക്ക് മുന്നിലേക്ക് ഒരു കള്ളിമുണ്ടും ഹാഫ് കൈ ഷർട്ടുമിട്ടു കൊണ്ട് അയാൾ പതിയെ ഭരണിയിൽ ഒളിപ്പിച് വച്ചിരിക്കുന്ന കുപ്പിയുടെ അടുത്തേക്ക് പോകുകയാണ് …..

ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഓട്ട കണ്ണിട്ടു ചുറ്റും നോക്കികൊണ്ട് കള്ളച്ചുവടുകളോടെ കള്ളു കുപ്പിയിരിക്കുന്ന ഭരണിയുടെ നേരെ ഒഴുകി നീങ്ങി , ഭരണിയിൽ നിന്നും കുപ്പിയെടുത്തു മുഖം പൊടുന്നനെ വാതിലിന്റെ മറവിലേക്കു നീക്കി കൊണ്ട് ഒരു വലി. ശരീരം വാതിലിന്റെ മറവിലേക്കു ഒരല്പം മാറുന്നത് കൊണ്ട് ഇടതു കാലിലാണ് ശരീരഭാരം ബാലൻസ് ചെയ്യുന്നത് എന്ന് കാണികളെ ബോധ്യപ്പെടുത്താൻ തനിയെ ഉയരുന്ന വലതു കാൽ !! അവിടെ നിന്നും തിരിച്ചു വരുമ്പോൾ സാധനം ഡ്രൈ അടിച്ചു തൊണ്ട പൊള്ളിയ പോലൊരു അക്ഷനും!! വെറും മൂന്നെ മൂന്നു സെക്കന്റ് ..അതിനുള്ളിൽ എല്ലാം കഴിഞ്ഞിരുന്നു …
കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു ..

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ