Sanal Kumar Padmanabhan
സ്വകാര്യ റേഡിയോകൾ അരങ്ങു കീഴടക്കുന്നതിനു മുൻപുള്ള കാലം.റേഡിയോവിന്റെ സമസ്ത സൗന്ദര്യവും ആവാഹിച്ചു കൊച്ചി എഫ് എം 102.3 ഒഴുകുന്ന ഒരു സായാഹ്നത്തിൽ ആണ് ഒരു നാടകത്തിലൂടെ അയാളുടെ ശബ്ദം കേൾവിയിൽ പതിയുന്നത്.വിയറ്റ്നാം കോളനി എന്നാ സിനിമയിൽ റാവുത്തർ എന്നാ ഭീമാകാരന്റെ ശബ്ദത്തിന്റെ രൂപത്തിലും അയാളുടെ ഗാംഭീര്യം എന്നെ പിന്നെയും തേടി വന്നു.ജോണിയുടേം ആനിയുടെയും ജീവിതത്തിലേക്ക് ഒരു വേട്ടനായുടെ ക്രൗര്യവും ആയി കടന്നു വന്നു പ്രേക്ഷകരുടെ ഹൃദയം മുറിപ്പെടുത്തി മിഴികൾ ഈറനണിയിച്ച പ്രതിനായകൻ കേശവന്റെ രൂപത്തിൽ ആണ് അയാളെ ആദ്യമായി തിരശീലയിൽ കാണുന്നത്.
അതെ അയാൾ കലാഭവന്റെ വേദികളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രകടനങ്ങളുമായി സ്റ്റേജ് ഭരിക്കുന്ന കാഴ്ച അയാളുടെ പ്രതിഭയുടെ ധൂർത്തിനുള്ള സാക്ഷ്യം ആയിരുന്നു.പ്രമുഖ എഴുത്തുകാരൻ ജോൺ പോൾ എൻ എഫ് വർഗീസുമായുള്ള ആദ്യ കൂടിക്കാഴ്ച വിവരിക്കുന്നത് ഇപ്രകാരമാണ്” ഞാൻ എൻ എഫ് വർഗീസ് കുറെ നാടകങ്ങളും കുറച് സിനിമകളും ചെയ്തു , സിനിമയിലെ വേഷങ്ങൾ ചെറുത് ആണെങ്കിലും വേറെ ആരു ചെയ്യുന്നതിലും ഭംഗി ആയിട്ട് ചെയ്തിട്ടുണ്ട് , എന്ത് വേഷം ആണേലും വൃത്തി ആയിട്ട് ചെയ്യാം അവസരങ്ങൾ ഉണ്ടേൽ പറയണം “.
താൻ ചെയ്ത കഥാപാത്രങ്ങളെ പ്രണയിക്കുന്ന , തന്റെ ഉള്ളിലെ കലാകാരനെ തൃപ്തി പെടുത്താൻ ആയി പ്രയത്നിക്കുന്ന അയാളെ ആത്മാനുരാഗിയായ കലാകാരൻ എന്നാണ് ജോൺ പോൾ വിശേഷിപ്പിക്കുന്നത്. തന്റെ അസാധ്യമായ ശബ്ദ ഗാംഭീര്യവും അഭിനയ ശേഷിയും കൊണ്ട് അദ്ദേഹം മലയാളികളുടെ മനസ് കീഴടിക്കിയത് വളരെ പെട്ടെന്നായിരുന്നു , സഹനടൻ ആകാനും വില്ലൻ ആകാനും കോമഡി ആര്ടിസ്റ്റാവാനും തക്ക വൈഭവം കൈമുതൽ ആയി ഉണ്ടായിരുന്ന മനുഷ്യൻ.
കേവലം പത്തു വർഷങ്ങൾ കൊണ്ട് കേശവൻ , ലഹയിൽ വക്കച്ചൻ , പവിത്രൻ , വിശ്വനാഥൻ , കടയാടി രാഘവൻ തുടങ്ങി ഒരിക്കലും മരണമില്ലാത്ത 100 ഇൽ അധികം കഥാപാത്രങ്ങളെ മറ്റേതു നടൻ ചെയ്യുന്നതിലും ഭംഗി ആയി അവതരിപ്പിച്ചിട്ടു ഒടുവിൽ അയാൾ ആ വലിയ സംവിധായകന്റെ ” ഫൈനൽ കട്ട് ” നു വിധേയൻ ആയി പതിയെ മാഞ്ഞു പോയി.ഒത്തിരിയേറെ പേരുടെ ഹൃദയമിടുപ്പുകളെ സ്വാധീനിച്ച ആ ആലുവക്കാരന്റെ ഹൃദയം നിശ്ചലം ആയിട്ട് ഇരുപതു വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു . ഓർമ്മകളിൽ ആ ഡയലോഗ് ഡെലിവെറിയുടെ വശ്യത തെളിയുന്നു..
“നീ ഗൺ കണ്ടിട്ടുണ്ടോടാ ഗൺ എക്കിടയിൽ തിരുകുന്ന ഒന്നര ഞാണിന്റെ പിസ്റ്റൾ അല്ല ഗൺ ! നല്ല ഡബിൾ ബാരൽ ഗൺ !.സ്ക്രീൻ പ്രെസെൻസിലും ഡയലോഗ് ഡെലിവറിയിലും അപൂർവമായേ മോഹൻലാൽ എന്ന നക്ഷത്രത്തിന്റെ തിളക്കം കൂടെയുള്ളവരിൽ നിന്നും കുറയാറുള്ളു ” ഇത് മൂന്നേ മുക്കാൽ പെഗ്ഗ് ജോണി വാക്കറിന്റെ പുറത്തു ” എന്നും പറഞ്ഞു കൊണ്ട് ലഹയിൽ വക്കച്ചൻ സംസാരിച്ചു തുടങ്ങുമ്പോൾ കേട്ടിരിക്കുന്നവരുടെ മുന്നിൽ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു .
സ്റ്റേജിലും , സ്ക്രീനിലും മുരളി ചേട്ടന്റെ കൂടെ കട്ടക്ക് പിടിച്ചു നിൽക്കുവാൻ ഏത് നടനും ഒന്ന് വിയർത്തിരുന്ന കാലത്ത് മുരളിയേട്ടൻ തകർത്തഭിനയിച്ച ജാഗ്രത പത്രത്തിന്റെ ചീഫ് എഡിറ്റർ ശേഖരന് മുന്നിൽ കൊച്ചിയെ കയ്യിലിട്ടു അമ്മാനമാടികൊണ്ടു വിശ്വനാഥനായി അയാളുമുണ്ടായിരുന്നു . ഒപ്പം ഒപ്പത്തിനൊപ്പം പിടിച്ചു കൊണ്ട് . ഓർമ്മകൾക്ക് മുന്നിൽ പ്രണാമം