പേരന്ററിംഗ് ഒരു വിഷയം ആയി വരുമ്പോൾ , മിക്കവരും മറന്നു പോകുന്ന ഒരു സിനിമയാണ് ഓർക്കാപ്പുറത്ത്

0
374

Sanal Kumar Padmanabhan

നിത്യ ചിലവിനു ക്യാഷ് ഒപ്പിക്കാനായി തന്റെ മകൻ ഫ്രഡ്‌ഡി, മമ്മാസ് ബാറിൽ പഞ്ച ഗുസ്തി പിടിച്ചു ഓരോരുത്തരെ വിയർപ്പൊഴുക്കി തോൽപ്പിക്കുമ്പോൾ കാണികളിൽ ഒരാളായി ആർപ്പു വിളിച്ചു നിന്നിട്ടു , അവസാനം വിജയിക്കുള്ള പണം ചോദിക്കുമ്പോൾ ഫ്രഡിയോടു ” ഫൗൾ ചെയ്തത് കൊണ്ട് ” പണം തരില്ല എന്ന് പറഞ്ഞ എതിരാളിയെ ” തന്റെ മകൻ ഫൗൾ ചെയ്യില്ല എന്നുറപ്പു ഉള്ളതിനാൽ ” ആ പറഞ്ഞവനെ തല്ലുവാൻ ആയി മകൻ ഫ്രഡ്‌ഡി ക്കു മൗനാനുവാദം നൽകുന്ന പപ്പാ നിക്കോളാസ് !

DOWNLOAD: Mohanlal Best Action Scene Englishsubtitle .Mp4 & MP3, 3gp |  NaijaGreenMovies, Fzmovies, NetNaijaനാലെണ്ണം അടിച്ചിട്ട് നേരെ നടക്കാനാകാതെ കുഴയുന്ന കാലുകളുമായി, തന്റെ മകൻ ഫ്രഡ്‌ഡി പിറകെയുണ്ട് താൻ കാലു വേച്ചു പിറകിലേക്ക് വീണാൽ അവൻ താങ്ങിക്കോളും എന്ന ഉറപ്പിൽ ” ധൈര്യമായി ” അപ് സ്റ്റെയറുകൾ കയറുന്ന നിക്കോളാസ് !! സ്റ്റെപ് കയറുന്നതിനിടെ കാലു വഴുതി പിറകിലേക്ക് വീഴുമ്പോൾ സുരക്ഷിതമായി പിറകിൽ നിന്നു താങ്ങി നിർത്തുന്ന മകൻ ഫ്രഡ്‌ഡി !

ഒറ്റ മുറിയിൽ രണ്ടു കട്ടിലിൽ പരസപരം കണ്ടു കിടന്നിട്ടു തൃപ്തിയാകാതെ അപ്പന്റെ നെഞ്ചിന്റെ ചൂട് പറ്റി കിടന്നു അപ്പന്റെ പാട്ടു കേൾക്കാൻ ആയി പപ്പയുടെ അടുത്തേക്ക് ഉരുണ്ടു വരുന്ന ഫ്രഡ്‌ഡി ! പപ്പ പാടുന്ന പാട്ടും കേട്ട് പപ്പയെ കെട്ടി പിടിച്ചു കൊണ്ടുള്ള അയാളുടെ ഉറക്കം !!

വ്യത്യസ്ത അഭിപ്രായങ്ങൾ ഉടലെടുക്കുമ്പോൾ വേണമെങ്കിൽ പരസ്പരം “ഒരു കൈ നോക്കി ” ജയിക്കുന്നവൻ പറയുന്ന പോലെ തീരുമാനിക്കാം എന്ന നിലയിൽ വരെ പോയിട്ട് , “ടോസ് ” ഇട്ടു തീരുമാനിക്കാം എന്നതിലേക്ക് എത്തുന്ന അവരുടെ സമീപനങ്ങൾ !

സംഭവം എങ്ങനെ കൈ വിട്ടു പോയാലും പപ്പ ഇടയിൽ കയറി തിരിച്ചു ട്രാക്കിൽ കൊണ്ട് വരും എന്ന ഉറപ്പിൽ, ബിസിനസ് നടക്കാൻ ആയി ആരോടും എന്നതും പറയാം എന്ന രീതിയിൽ ഒരിക്കൽ ഫ്രഡ്‌ഡി , പുരാവസ്തു ആയ ഒരു കാർ വിൽക്കുവാൻ ആയി മേനോൻ സാറിന്റെ അടുത്തു പോയി ” ഈ കാർ പണ്ട് രാജാവ് ക്ഷേത്ര ദർശനത്തിനു പോകുവാൻ ഉപയോഗിച്ചിരുന്നതാണ് എന്ന് പറഞ്ഞിട്ട് കാറിന്റെ ബുക്ക് കാണിക്കുമ്പോൾ ബുക്കിൽ ഓണറിന്റെ പേര് “വില്യം ” എന്ന് കാണുമ്പോൾ കാര്യങ്ങൾ കൈ വിട്ടു പോയ അവസ്ഥയിൽ നിൽക്കുമ്പോൾ ” ഡാ നീ എന്ന പണിയ ഈ കാണിക്കുന്നേ വേറൊരു തറവാട്ടുകാരന്റെ കയ്യിൽ നിന്നു അഡ്വാൻസ് വാങ്ങിയിട്ട് നീ ഇത് വേറെ ആൾക്ക് കൊടുക്കാൻ നോക്കുന്നോ ” എന്നൊരു ആറ്റൻ നമ്പറുമായി ഫ്രദ്ദിയുടെ രക്ഷക്ക് എത്തുന്ന പപ്പ നിക്കോളാസ് ! ( ഏതു പ്രതിസന്ധിയിലും കയ്യെത്തും ദൂരത്ത് പപ്പയുണ്ടാകും എന്നൊരു വിശ്വാസം മകനിൽ ഉറപ്പിക്കുന്ന പപ്പ )

കാർ വിറ്റു അപ്രതീക്ഷിതം ആയി കുറച്ചു ക്യാഷ് കിട്ടിയ ദിവസം രണ്ടെണ്ണം കൂടുതൽ അടിച്ചിട്ട് നേരത്തെ കിടന്നിട്ടു , പാതിയുറക്കത്തിനിടയിൽ എന്തോ മറന്ന പോലെ പൊടുന്നനെ ചാടിയെണീക്കുന്ന നിക്കോളാസ് ! ,
അത് കണ്ടിട്ട് , “പപ്പാ എന്താണ് എണീക്കാൻ ഇത്ര വൈകുന്നത്” എന്ന് നോക്കി കിടക്കുക ആയിരുന്ന ഫ്രഡ്‌ഡി യുടെ മുഖത്ത് വിരിയുന്ന ചിരി !

പിന്നീട് പപ്പയെയും കയറ്റി നേരെ പലിശക്കാരൻ അവരാനെ കാണുവാനും രണ്ടെണ്ണം പറയുവാനും അവറാന്റെ കയ്യിൽ ആയ തങ്ങളുടെ മാർത്ത ബോട്ട് കാണുവാനും പോകുന്ന ഫ്രഡ്‌ഡി !
(അപ്പന്റെ മനസ് അറിയുന്നവൻ ആകണം മകൻ എന്നതിനൊരു ചെറിയ എക്സിബിഷന് ! )
വെള്ളമടിച്ചിട്ടു തന്നെ ചീത്ത പറഞ്ഞിട്ട് പോകുന്ന നിക്കോളാസിനെ നോക്കി മകൻ ഫ്രഡിയോടു ” എന്റെ ഫ്രഡ്‌ഡി നിനക്ക് നിന്റെ അപ്പനോട് ഒന്ന് നന്നായി കൊള്ളാൻ പറയാൻ പാടില്ലേ ” എന്ന് ചോദിക്കുന്ന അവറാനോടു ” എന്റെ അപ്പന് എന്താ കുഴപ്പം ? എന്താ കുഴപ്പം ” എന്ന് ചോദിക്കുന്ന ഫ്രഡ്‌ഡി ! (തന്റെ അപ്പൻ ചെയ്യുന്നതിൽ ഒരു ന്യായം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന മകൻ )

ഞാൻ നിങ്ങള്ക്ക് നിങ്ങളുടെ ബോട്ട് തിരിച്ചെടുക്കാൻ ഉള്ള 50000 രൂപ തരാം ഇന്നാ പിടിച്ചോ എന്നും പറഞു ജെ ജെ ഫ്രദ്ദിയ്ക്കും നിക്കോളാസിനും നേരെ ക്യാഷ് നീട്ടുമ്പോൾ അത് എടുക്കുവാൻ ശ്രമിക്കുന്ന ഫ്രദ്ദിയെ നിരുത്സാഹപ്പെടുത്തി കൊണ്ട് ” ജെ ജെ ഞങ്ങൾക്കു എന്തിനാണ് ക്യാഷ് തരുന്നത് പകരം എന്താണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് “എന്ന് ചോദിക്കുന്ന നിക്കോളാസ് ! ഒരു കാര്യത്തിന് എടുത്തു ചാടുന്നതിനു മുൻപ് ഇരുവട്ടം ആലോചിക്കണം എന്ന് ഫ്രദ്ദിയെ ഓർമപ്പെടുത്തുന്ന പപ്പാ !

പപ്പാ ജെ ജെ യുടെ പിടിയിൽ ആയ അന്ന് , തന്റെ കട്ടിലിനപ്പുറെ പപ്പയെ കാണാനാകാതെ ഉറങ്ങാനാകാതെ വിങ്ങിപൊട്ടുന്ന ഫ്രഡ്‌ഡി ! ലോകത്തിൽ തനിക്കു ഏറ്റവും വിലപ്പെട്ടത് കുറച്ചു നേരത്തേക്കു എങ്കിലും നഷ്ടമായവന്റെ വേദന !

പാതി രാത്രിയിൽ ജെ ജെ യുടെ തടവറയിൽ തന്നെ തേടി പ്രതിബന്ധങ്ങളെ തരണം ചെയ്തു മകൻ ഫ്രഡ്‌ഡി എത്തുമ്പോൾ പപ്പാ നിക്കോളാസിന്റെ മുഖത്ത് വിരിയുന്ന ഒരു അഭിമാന ചിരിയുണ്ട് ! ഏതു അപകടത്തിൽ നിന്നു തന്നെ പൊക്കിയെടുക്കാൻ തന്റെ മകൻ കൂടെയുണ്ടാകും എന്ന് ഉറപ്പുള്ള ഒരു അപ്പന്റെ ആത്മവിശ്വാസത്തിന്റെ ചിരി !!
നിറതോക്കുമായി നിൽക്കുന്ന ജെ ജെ കും ചാച്ച ക്കും മുന്നിൽ അകപ്പെട്ട് നിക്കോളാസ് നിൽക്കുമ്പോൾ അവരുടെ ” ഫ്രഡ്‌ഡി എവിടെ ” എന്ന ചോദ്യത്തിന് “അറിയില്ല” എന്ന് പറഞ്ഞു കൊണ്ട് ഒരിക്കലും മകനെ അവരുടെ മുന്നിൽ കാട്ടികൊടുക്കനാകാതെ സ്വയം മരണത്തിനു കീഴടങ്ങാൻ തയാറാകുന്ന പപ്പാ നിക്കോളാസ് !
പേരന്ററിംഗ് ഒരു വിഷയം
ആയി വരുമ്പോൾ , മിക്കവരും
മറന്നു പോകുന്ന ഒരു സിനിമയാണ് ഓർക്കാപ്പുറത്ത് …..❤❤
എന്ത് മനോഹരം ആയാണ് അപ്പൻ – മകൻ ബന്ധത്തെ ഈ സിനിമയിലൂടെ ഷിബു ചക്രവർത്തി സാർ വരച്ചു കാട്ടിയിരിക്കുന്നതു …..

ഒരായിരം അച്ഛൻ മകൻമാർക്കു നേർ വഴി കാട്ടികൊണ്ടു ഈ സിനിമ ഇനിയും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ നിന്നു ഹൃദയങ്ങളിലേക്ക് വളരട്ടെ …….
ഫ്രഡ്‌ഡി : പപ്പാ ഇന്ന് എന്താണ് പ്രോഗ്രാം , മമ്മാസ് ബാറിൽ പോയി രണ്ടെണം അടിച്ചാലോ ?
നിക്കോളാസ് : ഈ രാവിലെ തന്നെ ആര് വരാനാ ബാറിൽ ?
❤❤