പൊന്നിയിൻ സെൽവൻ ആദ്യ തവണ കണ്ടത് മണിരത്നം, 500 കോടി, താരനിര ഒക്കെ കാരണമെങ്കിൽ രണ്ടാമത് കണ്ടത് ഇയാൾ കാരണമായിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
14 SHARES
167 VIEWS

Sanal Kumar Padmanabhan

പൊന്നിയിൻ സെൽവൻ ആദ്യ തവണ കാണുവാൻ ടിക്കറ്റ് എടുക്കുവാനായി..മണിരത്‌നം, 500 കോടി ബഡ്ജറ്റ്. വിപുലമായ താരനിര ജയറാം, ലാൽ , റഹ്മാൻ , റിയാസ് ഖാൻ , ഐശ്വര്യ ലക്ഷ്മി എന്നീ മലയാളി താരങ്ങൾ..തുടങ്ങിയ ഒരുപാടു കാരണങ്ങൾ ഉണ്ടായിരുന്നു …എന്നാൽ രണ്ടാം വട്ടം ടിക്കറ്റ് എടുത്തത് അയാൾക്ക് വേണ്ടി മാത്രമായിരുന്നു….!

മണിരത്നം സ്വപ്നം കണ്ട അദ്ദേഹത്തിന്റെ മനസിലുള്ള തിരക്കഥയിലെ ദൃശ്യങ്ങളെ അതെ അളവിൽ വെള്ളിത്തിരയിലേക്ക് പകർത്തിയ ആ അസാധ്യ പ്രതിഭക്കു വേണ്ടി …രവി വർമൻ …. !നന്ദിനി റാണി ( ഐശ്വര്യ റായ് ) യുടെ കൊട്ടാരത്തിൽ നിന്നും മടങ്ങുമ്പോൾ വന്തിയദേവൻ ( കാർത്തി ) നന്ദിനിയുടെ മുഖത്ത് നോക്കി കണ്ണിമ വെട്ടാതെ “താനൊരു വൈരക്കല്ല് കണ്ടു മയങ്ങി പോയെന്നു ” പറയുന്ന രംഗത്തിൽ വൈരക്കല്ലിനെ വെല്ലുന്ന രീതിയിൽ ഐശ്വര്യയുടെ സൗന്ദര്യത്തെ അയാൾ തന്റെ കാമറ കണ്ണിൽ ഒപ്പിയെടുത്തിരിക്കുന്നത് ഒന്നൂടെ കണ്ണ് നിറച്ചു കാണാൻ ….. !

കടലിൽ നങ്കുരമിട്ടു കിടക്കുന്ന പാന്ധ്യന്മാരുടെ കപ്പലിന് നേർക്കു പൊന്നിയിൻ സെൽവൻ തന്റെ ചെറു തോണിയിൽ വരുന്ന ആ ക്‌ളൈമാക്സ് ഷോട്ട് !കഴിഞ്ഞൊരു വ്യാഴവെട്ട കാലത്തെ എന്റെയോർമകളിലെ സിനിമകാഴ്ചകളിലെ ഏറ്റവും സൗന്ദര്യമേറിയ ആ ഷോട്ടിന്റെ പറഞ്ഞറിയിക്കാനാകാത്ത അഴക് എനിക്കൊരിക്കൽ കൂടി നുകരണമായിരുന്നു ….!ലോകത്തെ ഏറ്റവും സുന്ദരിയായ ഒരു സ്ത്രീയുടെ മുന്നിലേക്ക് ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ ഒരു സ്ത്രീയെ കയറ്റി നിർത്തി അവരിരുവരുടെയും കണ്ണുകളുടെയും ചിരികളുടെയും കവിളുകളുടെയും ഭ്രമിപ്പിക്കുന്ന സൗന്ദര്യം ഒപ്പിയെടുത്തു പ്രദർശിപ്പിച്ചു പ്രേക്ഷകരെ മയക്കുന്ന അയാളുടെ ആ മന്ത്രിക ഷോട്ടുകൾ ഒരു വട്ടം കൂടെ കാണണമായിരുന്നു!!ചെറുപ്പത്തിലെ അച്ഛനും ,പന്ത്രണ്ടാം വയസിൽ അമ്മയും മരിച്ചു അനാഥനായ.

തന്റെ കയ്യിൽ അവരുടെ ഒരു ഫോട്ടോ പോലുമില്ലല്ലോ എന്നോർത്തു നിരാശനായി നടക്കവേ, ഒരിക്കൽ തന്റെ കയ്യിൽ വന്നു പെട്ടൊരു കല്യാണ ആൽബത്തിൽ കണ്ട തന്റെ അമ്മയുടെ അവ്യക്തമായ ചിത്രം കാണവേ ” ആ ഫോട്ടോഗ്രാഫർ അതൊന്നു നന്നായെടുത്തിരുന്നെങ്കിൽ തനിക്ക് അമ്മയെ ഒന്ന് വ്യക്തമായി കാണാൻ സാധിച്ചേനെ ” എന്ന് ചിന്തിച്ച..ഓരോ ഫോട്ടോയിലും ഓരോ ജീവിതമുണ്ടെന്നു വിശ്വസിച്ചു ക്യാമെറയെ സ്നേഹിച്ചു തുടങ്ങിയ ആ കൗമാരക്കാരൻ സ്ക്രീനിൽ വിസ്മയങ്ങൾ തീർക്കുന്നത് ഒരു വട്ടം കൂടെ അനുഭവിക്കാൻ മോഹമായിരുന്നു .

തഞ്ചാവൂരിൽ ഒരു മാസത്തോളമൊരു വക്കീലിന്റെ വീട്ടിൽ ടോയ്‌ലെറ്റ് ക്ലീൻ ചെയ്യുന്നതടക്കമുള്ള വീട്ടു ജോലികൾ ചെയ്തു കിട്ടിയ 150 രൂപയെന്ന തന്റെ ഒരു മാസത്തെ ശമ്പളം കൊണ്ട് പ്രശസ്തമായ മൂർ മാർക്കറ്റിൽ നിന്നും 130 രൂപയ്ക്കു വില പേശി വാങ്ങിയ റഷ്യൻ മോഡൽ Zenit ക്യാമെറയിൽ ജീവനുള്ള ചിത്രങ്ങൾ പകർത്തി തുടങ്ങിയ മനുഷ്യൻ സ്ക്രീനിൽ ഇങ്ങനെ അത്ഭുതങ്ങൾ വിരിയിക്കുന്നത് കണ്ടു മതിയായില്ലായിരുന്നു ……!രവി വർമൻ …❤️❤️എന്റെ മനുഷ്യാ …നിങ്ങൾ ഞങ്ങളെയിങ്ങനെ ഷോട്ടുകൾ കൊണ്ട് വശികരിക്കാതെ !!!

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു