“സജിൻ ഗോപു ചേട്ടാ നിങ്ങളുടെ സജിയേട്ടനെ ഒരുപാടിഷ്ടം ആയിട്ടോ”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
426 VIEWS

Sanal Kumar Padmanabhan എഴുതിയത്

തോളിൽ കയ്യിട്ടു നടന്നവർ പറഞ്ഞു പരത്തിയ പൊളിവചനങ്ങളിലും ഇല്ലാകഥകളിലും പെട്ടുഴറി സമൂഹത്തിൽ, സ്വന്തം മുഖച്ഛായ നഷ്ടപ്പെട്ടു പോയ ഒരാളെ ഈയിടെ കണ്ടു . അയാൾ, പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് തന്റെ കൂടെ പത്താം ക്ലാസിൽ പഠിച്ച ഒരു കൂട്ടുകാരൻ ക്ഷണിച്ചത് കൊണ്ട്‌ അവന്‍റെ ബര്ത്ഡേ പാർട്ടിക്ക് പങ്കെടുക്കാൻ ആയി വളരെ സന്തോഷത്തോടെ എത്തി, അതും…കറിവച്ചു പാർട്ടി കൊഴുപ്പിക്കുവാനായി ഒരു “ചൂരയുടെ തലയുമായി ”

ആ പഴയ പതിനഞ്ചുകാരൻ പയ്യൻ “സജിത്ത് ലാൽ 10 സി ” ആയി പാർട്ടി നടക്കുന്ന ആ വീട്ടിലേക്ക് കടന്നു വരുകയാണ് .ആ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന സമ്പത്തിനെ കണ്ടു അയാൾ തന്റെ കൂടെയുള്ളവരോട് ” കണ്ട ഇവനൊക്കെ എന്‍റെ കൂടെ ഒരേ ക്ലാസിൽ പഠിച്ചതാണ്, നിങ്ങളല്ലെ പറഞ്ഞത് ഞാൻ സ്‌കൂളിൽ പോയിട്ടില്ലെന്ന് ”
അതിനുശേഷം സമ്പത്തിനോട്
“നീയൊന്നും എന്നെ വിളിക്കില്ലലോ നമ്മളൊക്കെ വലിയ ക്രിമിനൽസല്ലേ ”
ഈ വാക്കുകളിലൂടെ തന്റെ കൂടെയുള്ളവർ തന്നെ കുറിച്ചു പറഞ്ഞു പരത്തുന്നതിന്റെ ചെറിയൊരു രൂപം പ്രേക്ഷകർക്കിട്ടു തരുന്നുണ്ട് ….

വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയ പഴയ സ്നേഹിതന്മാർ സമ്പത്തിനെയും, ഫൈസലിനെയും , ജോയ്മോനെയും ഒക്കെ കണ്ടു സന്തോഷത്തോടെ  ഒരു പെഗ്ഗ് ഒഴിച്ച് കഴിക്കാൻ തുടങ്ങുന്നതിന്റെ മുൻപാണ്
” സജിയേട്ടാ ഇറങ്ങി വാ , ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇവിടെ സേഫ് അല്ലെന്നു …ഇവര് പറയുവാ ഗുണ്ടയായ സജിയേട്ടനെ അറിയില്ലെന്ന്… സജിയേട്ടൻ നാറിയാണെന്ന് ” … എന്നും പറഞ്ഞു അലറുന്ന തന്റെ കൂടെയുള്ള കണ്ണനോട് ..
“ഡാ കണ്ണാ വധൂരി , ഒരു മരണം നടന്ന വീടാണത് ഒന്ന് മിണ്ടാതിരിയെടാ പുന്നാരമോനെ ”
എന്നാണയാൾ മറുപടി പറയുന്നത് ….

അപ്പുറത്തെ വീട്ടിൽ കിടന്നു തന്റെ പേരും പറഞ്ഞു പിന്നെയും അലമ്പുണ്ടാക്കുന്ന കണ്ണനോട്
നീയൊക്കെ കാരണം മനുഷ്യന് ഒരു പെണ്ണ് പോലും കെട്ടാൻ പറ്റുന്നില്ലെന്നും , താൻ എങ്ങനെയെങ്കിലും സ്ഥലക്കച്ചവടം ചെയ്തു പച്ചരി വാങ്ങി പൊയ്ക്കോട്ടേ എന്നും നാളെ രാവിലെ ആദ്യ വണ്ടിക്ക് നാട്ടിലേക്ക് തിരിച്ചു പൊയ്ക്കോളാനും കണ്ണനോട് പറഞ്ഞു കൊണ്ട്‌ തന്റെ നിസഹായാവസ്ഥ അയാൾ വെളിപ്പെടുത്തുന്നുണ്ട് ….

അവസാനം കൂട്ടയടി നടക്കുമ്പോൾ , അടി കൊണ്ട്‌ മൂക്കിൽ നിന്നും ചോരയൊഴുകി കൊണ്ട്‌ സജിയേട്ടൻ അവശൻ ആയി നടന്നു വരുമ്പോൾ … കൂടെയുള്ളവർ ഊതിവീർപ്പിച്ച അയാളുടെ കൊട്ടേഷൻ ഇമേജ് ഒരു ചോദ്യചിഹ്നം ആയി മാറുമോ എന്നൊരു ചോദ്യം കാണുന്നവർക്കു തോന്നുമെങ്കിലും അതിനുമുള്ള കൃത്യമായ ഉത്തരം സിനിമയിൽ സംവിധായകൻ തരുന്നുണ്ട് ..

മരണ വീട്ടിൽ നിർത്തിയിട്ടിരിക്കുന്ന ജീപ്പിൽ ഇരുന്നു വെള്ളമടിക്കുകയാണ് സജിയുടെ കൂട്ടാളി കണ്ണൻ
“പാലക്കാട് വച്ചായിരുന്നു അടി, രാത്രി ഒരു ലോഡ് ആളുകൾ ആയുധങ്ങളുമായിട്ട് . സജിയേട്ടൻ നിന്നങ്ങട് പെരുക്കി ” എന്നും പറഞ്ഞു തള്ളുന്ന ഷോട്ട് !
ഇത് പോലുള്ള കണ്ണന്മാർ ഉള്ളപ്പോൾ സജിയേട്ടന്റെ ഗുണ്ടാ ഇമേജ് അങ്ങനെയൊന്നും പൊയ്‌പോവില്ല മോനെ.  സജിൻ ഗോപു ചേട്ടാ നിങ്ങളുടെ സജിയേട്ടനെ ഒരുപാടിഷ്ടം ആയിട്ടോ

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി