Sanal Kumar Padmanabhan

റേഷൻ കടയിൽ മണ്ണെണ്ണ വാങ്ങുവാൻ പോയ ആയിഷ രാവുത്തർ എന്ന ഉമ്മയുടെ തലയിൽ , തൊട്ടടുത്ത വീടിന്റെ ടെറസിൽ വെള്ളക്ക (മച്ചിങ്ങ ) കൊണ്ടു ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന പത്തു വയസുകാരൻ കുഞ്ഞുമോൻ അടിച്ച സിക്സർ വന്നു വീണതിനെ ചൊല്ലിയുണ്ടായ അടിപിടിയും കലഹവും എന്ന….
ഇന്ന് ഇന്ത്യ രാജ്യത്തു പെന്റിങ് ആയി കിടക്കുന്ന 47 മില്യൻ കേസുകളിൽ നിന്നും ഒരെണ്ണം എടുത്തു സിനിമരൂപത്തിൽ തരുൺ മൂർത്തി തന്റെ രണ്ടാമത്തെ ചിത്രവുമായി വരുമ്പോൾ…

പ്രേക്ഷകർക്കു ലഭിക്കുന്നത് എങ്ങനെ അഞ്ചു മിനിറ്റ് കൊണ്ടു പറഞ്ഞവസാനിപ്പിക്കാൻ പറ്റാവുന്ന ഒരു ചെറു കഥയെ തേച്ചു മിനുക്കി രണ്ടര മണിക്കൂറുള്ള തിരക്കഥയാക്കി മാറ്റി കാണികളെ പിടിച്ചിരുത്തി അവരുടെ മനസ് നിറച്ചു വിടാം എന്നുള്ളതിന്റെ കൃത്യമായ നേർക്കാഴ്ചയാണ് .ഒരിക്കൽ ചെയ്തു പോയ തെറ്റിന് പ്രായശ്ചിത്തം ചെയ്യുവാൻ വെമ്പുന്ന മനസോടെ നടക്കുന്ന ആയിഷ ഉമ്മ. ഉമ്മയോടും ഭാര്യയോടുമുള്ള സ്നേഹകൂടുതൽ കൊണ്ടു രണ്ടുപേർക്കുമിടയിൽ നിസ്സഹായൻ ആയി പോകുന്ന സത്താർ ..

കൂട്ടുകാരന് വേണ്ടി ഏതു പാതിരാത്രിയിലും മുന്നും പിന്നും നോക്കാതെ എന്തിനും കൂടെ നിക്കുന്ന ബ്രിട്ടോ….കിട്ടുന്ന ഓരോ അവസരങ്ങളിലും തന്റെ ശത്രുവിനെതിരെ തന്നാലാവും വിധം പണിയുന്ന ബോസേട്ടൻ ..കണ്ണ് നിറയുന്ന മനുഷ്യനെ ചേർത്ത് പിടിക്കുന്നതിലും വലുതൊന്നുമില്ല എന്ന് കാണിച്ചു തന്നിട്ടു പോയ ആ ഓട്ടോക്കാരൻ .തന്റെ മുന്നിൽ വരുന്ന ഓരോ കേസും സത്യസന്ധമായി ഡീൽ ചെയ്യുന്ന പോലീസ് ഓഫിസർ..തുടങ്ങി സ്ക്രീനിൽ വരുന്ന ഓരോ കഥാപാത്രവും കാണികളിലേക്ക് എത്തുന്നുണ്ടെന്നു ഉറപ്പാക്കി അതി സൂക്ഷ്മമായി സൃഷ്ടിച്ച അതി മനോഹര തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല് … ❤️❤️..
നമ്മൾ നിത്യജീവിതത്തിൽ കണ്ടു മുട്ടുന്ന മനുഷ്യന്മാരുടെ , അവരുടെ പച്ചയായ ജീവിതം പറയുന്ന, നല്ലൊരു ജീവനുള്ള സിനിമ കാണുവാൻ ധൈര്യമായി ടിക്കറ്റ് എടുക്കാം ..

പ്രത്യേക പരാമർശം : സുജിത് ശങ്കർ ❤️❤️❤️❤️
ഇത്രയും കാലം നിങ്ങളെനിക്ക് പ്രകാശൻ സിറ്റിയിൽ വച്ചു മഹേഷ് ഭാവനയെ ചവിട്ടി കൂട്ടുവാനായി ഒരു ഭാവവുമില്ലാതെ ഒരു ഓട്ടോറിക്ഷയിൽ നിന്നുമിറങ്ങിയ ജിംസൻ ആയിരുന്നു… എന്നാൽ ഇന്നുമുതൽ നിങ്ങളെനിക്കു ഒരായിരം ഭാവങ്ങൾ മുഖത്ത് വാരി വിതറി കാക്കിയുമിട്ടു ഓട്ടോയുമോടിച്ചു പോകുന്ന സത്താർ ആണ്‌..ക്ലാസ് പെർഫോമൻസ്…..
റേറ്റിംഗ് 4/5

വാൽകഷ്ണം : സിനിമ കഴിഞ്ഞു ടൈറ്റിൽ കാർഡിൽ സംവിധായകന്റെ പേരും തീയറ്ററിന്റെ ഇരുണ്ട അകത്തളങ്ങളിൽ വെളിച്ചവും തെളിയവേ ജാള്യതയോടെ ചുറ്റുവട്ടവും നോക്കി കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന തുള്ളികൾ തുടച്ചു കൊണ്ടു പുറത്തേക്ക് ഇറങ്ങുന്നവരെ കാണുമ്പോൾ ഉള്ളിൽ അറിയാതെ ഒരല്പം സന്തോഷം ഇങ്ങനെ ഉയരുകയായിരുന്നു …. തന്റെ സഹജീവികളുടെ സങ്കടവും സന്തോഷവും തങ്ങളുടേത്‌ കൂടെയാണെന്ന് കരുതി അവരുടെ സുഖദുഃഖങ്ങളിൽ ഒന്ന് പോലെ പങ്കു ചേർന്നു ചിരിക്കുന്ന , കരയുന്ന മനുഷ്യന്മാർ എന്തൊരു സുന്ദര കാഴ്ചയാണ് …… ❤️❤️❤️❤️

Leave a Reply
You May Also Like

അനിമൽ ചിത്രത്തിൽ താൻ പൂർണ്ണ നഗ്നയായ ആ ബെഡ്‌റൂം സീൻ ചിത്രീകരണ സമയത്തു രൺവീറിന്റെ പെരുമാറ്റം എടുത്തു പറഞ്ഞു തൃപ്തി ദിമ്രി

‘പോസ്റ്റർ ബോയ്‌സ്’, ‘ലൈലാ മജ്‌നു’ തുടങ്ങിയ അത്ര അറിയപ്പെടാത്ത ചിത്രങ്ങളിലൂടെയാണ് ദിമ്രി തന്റെ കരിയർ ആരംഭിച്ചത്,…

ഡിയർ ഫ്രണ്ട്” ഉയർത്തുന്ന ചിന്തകൾ

ഡിയർ ഫ്രണ്ട്” ഉയർത്തുന്ന ചിന്തകൾ Santhosh Iriveri Parootty വിനീത് കുമാർ സംവിധാനം ചെയ്ത “ഡിയർ…

അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച ‘ഒരു സ്മാർട്ട് ഫോൺ പ്രണയം’ എന്ന ചിത്രം ജൂലൈ 5ന് തീയറ്ററിൽ എത്തുന്നു

ചാൾസ് ജി തോമസ് എഴുതി പ്രശാന്ത് മോഹന്റെ സംഗീതസംവിധാനത്തിൽ വിനീത് ശ്രീനിവാസനും ആരതിപ്പൊടിയും പാടിയ ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു

‘കക്ഷി അമ്മിണിപ്പിള്ള’ യിലെ നായിക മുടിഞ്ഞ ആത്മവിശ്വാസത്തിലാണ്

ആസിഫലി നായകനായി വന്ന ‘കക്ഷി അമ്മിണിപ്പിള്ള’ ഒരു നല്ല ചിത്രമായിരുന്നു. അതിലൂടെ അരങ്ങേറ്റം കുറിച്ച നായികയാണ്…