Music
എംജി ശ്രീകുമാറിനെ കൊണ്ട് പാടിച്ച പാട്ട് പിന്നെ ദാസേട്ടനെ കൊണ്ട് പാടിപ്പിച്ചതിനു പിന്നിലെ കാരണം
കൈതപ്രത്തിന്റെ ആരെയും ഭാവഗായകനാക്കുന്ന വരികൾക്ക് , പതിവ് രീതികളിൽ നിന്നെല്ലാം വിട്ടു മാറി വ്യത്യസ്തമായൊരു താളത്തിൽ ഫ്ലൂട്ടും , വീണയും , വയലിനും , മൃദങ്കവും
142 total views

Sanal Kumar Padmanabhan
കൈതപ്രത്തിന്റെ ആരെയും ഭാവഗായകനാക്കുന്ന വരികൾക്ക് , പതിവ് രീതികളിൽ നിന്നെല്ലാം വിട്ടു മാറി വ്യത്യസ്തമായൊരു താളത്തിൽ ഫ്ലൂട്ടും , വീണയും , വയലിനും , മൃദങ്കവും എല്ലാം സമാസമം ചേർത്തു ദര്ബാറികാനഡ രാഗത്തിൽ ദാസേട്ടനെ മാത്രം മനസ്സിൽ കണ്ടു ഒരു ഗാനം തിട്ടപ്പെടുത്തിയിട്ടു ആ ഗാനം റെക്കോർഡ് ചെയ്യുവാൻ ആയി ദാസേട്ടനെ ഫോണിൽ വിളിക്കുകയാണ് മോഹൻ സിതാര ….
” ഞാൻ സാറിനെ മനസ്സിൽ കണ്ടു ഒരു പുതിയ ഒരു പാട്ട് റെഡി ആക്കിയിട്ടുണ്ട് എപ്പോഴാണ് റെക്കോർഡിങ്ങിനായി സ്റ്റുഡിയോയിൽ വരാൻ പറ്റുക ” എന്ന അയാളുടെ ആകാംക്ഷയേറിയ ചോദ്യത്തിന് ” അയ്യോ മോനെ ഞാൻ നാളെ ഒരു മൂന്നാഴ്ചത്തേക്കു അമേരിക്കൻ സന്ദർശനത്തിന് പോകുക ആണല്ലോ , ഞാൻ തിരിച്ചു വന്നിട്ട് പാടിയാൽ മതിയോ ” എന്നായിരുന്നു ദാസേട്ടന്റെ മറുപടി …
എന്നാൽ ആ സോങ് ചിത്രീകരിക്കാൻ മൂന്നാഴ്ച കാത്തിരിക്കുവാൻ വയ്യെന്ന നിലപാടിൽ പ്രൊഡ്യൂസർ ഉറച്ചു നിന്നതോടെ അന്ന് തന്നെ ആ പാട്ട് എം ജി ശ്രീകുമാറിനെ കൊണ്ട് പാടിക്കാൻ മോഹൻ നിര്ബന്ധിതൻ ആവുകയായിരുന്നു !!അന്ന് വൈകിട്ട് എം ജി വന്നു അസാധ്യമായി തന്നെ ആ പാട്ട് പാടുകയും റെക്കോർഡിങ് പൂർത്തിയാവുകയും സംവിധായകനും നിർമാതാവും പിറ്റേന്ന് സോങ് ചിത്രീകരണത്തെ കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണു മോഹൻ സിതാരയുടെ ഫോൺ റിങ് ചെയ്യുന്നത് …
ഫോണിനപ്പുറെ അയാൾ ലോകത്തിലേറ്റവും ഇഷ്ടപെടുന്ന അയാളുടെ പ്രിയപ്പെട്ട ശബ്ദം ആയിരുന്നു ” മോനെ നാളെ രാവിലെ 9 മണിക്ക് ആണു ഫ്ളൈറ്റ് , ഞാൻ ഇപ്പോൾ അങ്ങോടു വരാം നീ പറഞ്ഞ ആ പാട്ട് പാടിയിട്ടേ പോകുന്നുള്ളൂ , അല്ലെങ്കിൽ മനസിന് ഒരു സ്വസ്ഥത ഉണ്ടാവില്ല ” എന്നായിരുന്നു ദാസേട്ടന്റെ സന്ദേശം …..
ദാസേട്ടൻ വരാമെന്നു ഏറ്റത് നല്ലതാണെങ്കിലും , എം ജി പാടിയ പാട്ട് എങ്ങനെ ദാസേട്ടനെക്കൊണ്ട് റീ റെക്കോർഡിങ് ചെയ്യിക്കും എന്നൊരു ആശയക്കുഴപ്പത്തിൽ നിന്ന സംവിധായകന്റെയും , നിര്മാതാവിന്റെയും മുന്നിലേക്ക് പോം വഴിയുമായി മോഹൻ സിത്താര തന്നെ കടന്നു വന്നു ” എം ജി പാടിയ കാര്യം നമ്മൾ ഇപ്പോൾ ദാസേട്ടനോട് പറയുന്നില്ല , അദ്ദേഹത്തിന് ഞാൻ ട്രാക്ക് പാടികൊടുത്തോളം , അത് കേട്ടു അദ്ദേഹം പാടി കൊള്ളും “..
അങ്ങനെ മോഹൻ സിത്താര പാടിയ ട്രാക്ക് കേട്ടു ദാസേട്ടൻ പതിയെ റെക്കോർഡിങ് സ്റ്റുഡിയോയിൽ പാടി തുടങ്ങുക ആയി …
“സഫലമീ ജീവിതം പ്രേമപൂര്ണ്ണം പാര്വ്വതീലോല നിന് കരുണയാലേ
തിരുജടയ്ക്കുള്ളിലിളകിയുണരുന്നു ലോകധാത്രിയാം ശിവഗംഗ
ലയമുണര്ത്തുന്നു സ്വരമുയര്ത്തുന്നു തുടിയ്ക്കുമുഷസ്സില് നഭസ്സിലുയര്ന്നു
മൃഗമദതിലകിത സുരജനമഖിലം ശിവദമമൃതനടന ധിരന തില്ലാനാ ആ ആ”………
ശിവദം ശിവനാമം ശ്രീപാര്വ്വതീശ്വരനാമം…. !!!
എം ജി ശ്രീകുമാർ പാടിയിരുന്നുവെങ്കിലും ആ ഗാനം മികച്ചതാകുമെന്നു ഉറപ്പാണെങ്കിലും മോഹൻ സിതാരയുടെ ദി ബെസ്റ്റ് എന്ന് പറയാനാകുന്ന പാട്ട് മലയാളത്തിന്റെ മഹാഗായകന്റെ ശബ്ദത്തിൽ ആകുന്നതു തന്നെയാണ് അതിന്റെ അഴകും … ! ❤
അവസാന ഒന്നരമിനിറ്റ് കൊണ്ട് ആ പാട്ടിനെ വേറെ ഏതോ തലത്തിലേക്ക് കൊണ്ട് പോയ ചിത്ര അമ്മക്ക് പ്രത്യേക പരാമർശം ….. ❤❤❤❤
143 total views, 1 views today