Connect with us

ഹൃദയത്തിൽ തുളച്ചു കയറുന്ന, ഹൃദയത്തെ തഴുകി തലോടുന്ന ശബ്ദവുമായി സ്റ്റുഡിയോകളിൽ നിന്നും സ്റ്റുഡിയോകളിലേക്കു ഇനിയും ഒഴുകുവാൻ സാധിക്കട്ടെ

“വിനീത് തകർത്തു എന്ത് അടിപൊളി ആയിട്ടാണ് ഡബ് ചെയ്തിരിക്കുന്നത് ഹാറ്സ് ഓഫ് ” ! ലാലേട്ടൻ പ്രിത്വി ടീമിന്റെ ലൂസിഫറിനെ കുറിച്ചുള്ള റിവ്യൂസ് വായിച്ചു കൊണ്ടിരിക്കുമ്പോൾ

 53 total views,  2 views today

Published

on

Sanal Kumar Padmanabhan

“വിനീത് തകർത്തു എന്ത് അടിപൊളി ആയിട്ടാണ് ഡബ് ചെയ്തിരിക്കുന്നത് ഹാറ്സ് ഓഫ് ” ! ലാലേട്ടൻ പ്രിത്വി ടീമിന്റെ ലൂസിഫറിനെ കുറിച്ചുള്ള റിവ്യൂസ് വായിച്ചു കൊണ്ടിരിക്കുമ്പോൾ തെളിഞ്ഞു വന്നു കൊണ്ടിരുന്ന വിനീതിനെക്കുറിച്ചുള്ള മികച്ച കമന്റുകൾ കാണുമ്പോൾ , സിൽവർ സ്ക്രീനിനു പിന്നിൽ അദൃശ്യമായൊരു മറ തീർത്തു ശബ്ദം കൊണ്ട്‌ വിസ്മയം തീർത്തിരുന്നവരുടെ പേരുകൾ പതിയെ ആ അദൃശ്യ നിഴലിനെ വകഞ്ഞു മാറ്റി പുറത്തേക്കു വരുന്ന കാഴ്ച കണ്ടത് കൊണ്ടാകാം .മനസിന്റെ കരിങ്കൽ ചുവരുകളിൽ സന്തോഷത്തിന്റെ ഒരായിരം ചിരാതുകൾ പതിയെ തെളിഞ്ഞു വരുന്ന അനുഭൂതി !ലൂസിഫറിൽ വിവേക് ഒബ്‌റോയിയുടെ ബോബിക്ക് ഡബ് ചെയ്തത് വിനീത് ആണെന്ന ഇൻഫർമേഷൻ ഒരൊറ്റ ക്ലിക്കിന്റെ മാത്രം അകലത്തിൽ അവൈലബിൾ ആയിരിക്കുന്ന ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ ആയിരുന്നത് കൊണ്ടാകാം ‘വിനീത് ലൂസിഫറിൽ തകർത്ത് ” എന്നൊരു കമന്റ് കാണുമ്പോൾ “വിനീത് ആ സിനിമയിൽ ഉണ്ടായിരുന്നോ ? ”

എന്നൊരു സംശയം ഉരുത്തിരിയുന്നവരുടെ എണ്ണം തീരെ കുറയുന്നതും !എന്നാൽ ഇന്നത്തെ പോലെ വിരൽത്തുമ്പിലെ ഒരൊറ്റ ക്ലിക്കിൽ ഒരായിരം അറിവുകൾ തുറക്കുന്ന ജാലകം ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു !!ഏറെ ദൂരത്തല്ലാത്ത ഇന്നലെകളിൽ .ദൃശ്യവും ശബ്ദവും സമന്വയിച്ചു തിരശീലയിൽ “കാഴ്ചകൾ” വിസ്മയം സൃഷ്ടിയ്ച്ചു കൊണ്ടിരിക്കെ , സ്ക്രീനിലെ സീനുകൾക്കു ശബ്ദം നൽകുന്നത് അഭിനയിക്കുന്നവർ തന്നെയാണോ എന്നോ , ശബ്ദം നൽകുവാൻ ആയി വേറെ ആളുകൾ ഉണ്ടായിരുന്നോ എന്നൊന്നും ആരും അറിഞ്ഞിരുന്നില്ലാത്ത , അറിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ലാത്ത ഒരു കാലം …. !അക്കാലത്തു റെക്കോർഡിങ് സ്റ്റുഡിയോയിൽ ദൈവം വരമായി നൽകിയ തന്റെ ശബ്ദം കൊണ്ട് കേൾവിക്കാരെ അമ്പരിപ്പിച്ചിരുന്നൊരു കലാകാരി ഉണ്ടായിരുന്നു …!!

കണ്ണൂർ നാരായണി എന്ന അനുഗ്രഹീതയായ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ അമ്മയുടെ കലാ പാരമ്പര്യം സിരകളിലും സ്വനപേടകത്തിലും പകർന്നു കിട്ടിയ ശ്രീജ എന്ന മകൾ …!അനവധി ടേക്കുകളും റീ ടേക്കുകളും ആയി ഒട്ടനവധി പേരുടെ മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഭാഗമായി ഫിലിം റീലിനകത്തു വിശ്രമിക്കുന്ന നിശബ്ദമായ ചിത്രങ്ങൾക്ക് ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ട് ശബ്ദം കൊടുത്ത് ജീവൻ നൽകിയിരുന്ന പ്രതിഭ .രേവതി , മാതു, ചാര്മിള , രോഹിണി , സുനിത , കാവ്യാ , ഗോപിക , സംഗീത , നയൻ‌താര , വാണി വിശ്വനാഥ് , ചിപ്പി , ദിവ്യ ഉണ്ണി , ലൈല ,വസുന്ധര ദാസ് , മീര വാസുദേവ് , ശാലിനി തുടങ്ങി അയാളിലൂടെ വെള്ളിത്തിരയിൽ പ്രേക്ഷകരുമായി വികാര വിക്ഷോഭങ്ങൾ പങ്കു വച്ച എത്രയെത്ര താരങ്ങൾ !തന്റെ നാടിനെ വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ആയി മുനികുമാരനെ തേടിയിറങ്ങിയ വൈശാലിക്കും ,വികലാംഗൻ ആയ നാരായണൻ കുട്ടിയെ പ്രണയിച്ച ശ്രീദേവി ടീച്ചറിനും ( കേളി ),കന്യാസ്ത്രി കുപ്പായത്തിലെ തീപ്പൊരി ആയ സിസ്റ്റർ അമലക്കും.. ( ക്രൈം ഫയൽ ),എത്ര ദൂരത്താണെലും ഒന്ന് കണ്ണടച്ചാൽ പ്രിയപ്പെട്ടവളെ തൊട്ടടുത്തു കാണുന്ന എബിയുടെ സോനക്കും ( നിറം ) ,മണിക്കശേരി മനയിലുള്ളവരുടെ നാശം കാണാൻ ഇറങ്ങിയ യക്ഷി ഗംഗക്കും ( ആകാശഗംഗ ),ഉസ്താദ് പരമേശ്വരനെ പോലീസ് ലോക്കപ്പിൽ സൂക്ഷിക്കാൻ ഉള്ള ചങ്കുറപ്പ് കാണിച്ച പോലീസ് ഓഫിസർ വര്ഷക്കും ( ഉസ്താദ് ), അച്ചായന്മാരുടെയും അമ്മച്ചിയുടെയും സ്നേഹത്തിനും , സുധിയുടെ പ്രണയത്തിനും മുന്നിൽ പകച്ചു പോയ മിനിക്കും ( അനിയത്തിപ്രാവ് ),തൂ മേരെ സാമൻസ് ഹി ഹാട്ടോ ? എന്ന് ചോദിച്ചു സി ഐ ഡി സഹദേവനെ വലച്ച മീനക്കും ( സി ഐ ഡി മൂസ ), ഒരൊറ്റ “സോറി ” കൊണ്ട് കള്ളൻ മാധവന്റെ മനസ് കട്ടെടുത്ത രുഗ്മിണിക്കും .. ( മീശ മാധവൻ ), മത്തായി മാപ്ലയുടെ മരണശേഷം ഒറ്റക്കായി പോയ റെജിയെ അനാഥത്വത്തിലേക്കു തള്ളി വിടാതെ ചേർത്തു പിടിച്ച ഗൗരിക്കും ( മനസ്സിനക്കരെ ),അനുവാദമില്ലാതെ ശരീരത്തു കൈ വെച്ചവന്റെ കൈവിരൽ മുറിച്ചു മാറ്റിയ ദേവസേനക്കും ( ബാഹുബലി ) ടൊയോട്ട പ്രാഡോയിൽ രാവണൻ തട്ടികൊണ്ടു പോയ ജാനകിക്കും ( രാവണപ്രഭു ) .ശബ്ദം നൽകിയ അതെ അനായാസതയോടെയും ലാഘവത്തോടെയും പെർഫെക്ഷനിൽ ഒരു തരി കുറവ് വരാതെ തന്നെ .

കുഴൽക്കിണറിൽ കാൽ വഴുതി വീണ മൂന്നര വയസുകാരി മാളൂട്ടിക്കും ( മാളൂട്ടി )…
ഡ്രൈവറങ്കിളിന്റെ കൂടെ അയാളുടെ നാടും വീടും കാണുവാൻ പോയ അഞ്ചു വയസുകാരി ഗീതൂട്ടിക്കും.. ( പൂക്കാലം വരവായി )ഈ ലോകത്തു എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് പപ്പാ ആണെന്ന് പറയുന്ന ആറു വയസുകാരൻ അപ്പൂസിനും .. ( പപ്പയുടെ സ്വന്തം അപ്പൂസ് ).ഹരിക്കുട്ടൻ സോറി പറഞ്ഞില്ലേ മാഷേ , മാഷ് പോകരുത് , പ്ളീസ് മാഷ് എന്റെ കൂടെ വരണം എന്ന് പറഞ്ഞു മാഷിനെ തിരിച്ചു വിളിക്കുന്ന ഏഴു വയസുകാരൻ ഹരിക്കും ( അനുബന്ധം )കളഞ്ഞു പോയ തന്റെ പാദസരം തിരിച്ചു കിട്ടുന്നതിന് വേണ്ടി കുട്ടിശങ്കരന് ആരും കാണാതെ മുത്തം കൊടുക്കുന്ന പത്തു വയസുകാരി അഞ്ജലി ക്കും ( അഴകിയ രാവണൻ )ശബ്ദം നല്കിയിരുന്നോരാൾ !! 😇😇

ആഷിഖ് അബുവിന്റെ സ്ലട് ആൻഡ് പേപ്പറിലെ ഡബ്ബിങ് ആര്ടിസ്റ് ആയി ജോലി നോക്കുന്ന നായിക മായയെ ( ശ്വേതാ മേനോൻ ) ഇന്നും ഓർമയുണ്ട് അന്യ ഭാഷ നടിമാരുടെ ഉച്ചാരണപ്രശ്നം കാരണം ലിപ് സിങ്ക് ഒപ്പിക്കാൻ ആയി കഷ്ടപ്പെടുന്ന മായ !ആ മായയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ സ്റ്റുഡിയോയിൽ മൈക്കിന്റെ മുന്നിൽ, ലിപ് സിങ്കും ഇമോഷനും വോയിസ് മോഡുലേഷനും എല്ലാം സെറ്റ് ആക്കാൻ ” അയാൾ” ഉണ്ടാകും എന്ന ധൈര്യത്തിൽ മറുനാട്ടിൽ നിന്നും വണ്ടി കയറി കേരളത്തിൽ ഷൂട്ടിംഗ് സൈറ്റിൽ ക്യാമറക്കു മുന്നിൽ ഇറങ്ങിയ

ജൂഹി ചൗള ( ഹരികൃഷ്ണൻസ് )
റോമാ ( നോട്ടുബുക്ക് , ചോക്ലേറ്റ് )
പ്രിയരാമൻ ( ആറാം തമ്പുരാൻ )
രംഭ ( ക്രോണിക് ബാച്ലര് )
ഖുശ്‌ബു ( പ്രാഞ്ചിയേട്ടൻ )
ശ്രിയ സരൺ ( പോക്കിരി രാജ )
സ്നേഹ ( തുറുപ്പു ഗുലാൻ )
കത്രീന കൈഫ് ( ബൽറാം വെസ് താരാദാസ് )
മീര വാസുദേവ് ( തന്മാത്ര )
തുടങ്ങി എത്രയെത്ര അന്യഭാഷാ നടിമാർ!
ഒരറ്റത്ത് ഇങ്ങനെ പേരുകൾ മാറിക്കൊണ്ടേ ഇരുന്നു മറു വശത്തു ശബ്ദം നൽകിയത് ശ്രീജ രവി എന്ന പേര് മാറ്റമില്ലാതെയും … !അവരുടെ പ്രതിഭയുടെ അതിപ്രസരത്തിൽ പൂർണ വിശ്വാസത്തിൽ തന്റെ സിനിമയിലെ നായികയ്ക്കും ( ഐശ്വര്യക്കും , ദീപ ക്കും ) കൂടെയുള്ള കുറെ കുട്ടികൾക്കും ശബ്ദം കൊടുക്കുന്നതിനു നേരെ അയാളുടെ പേര് എഴുതി വച്ച രാജീവ് അഞ്ചലും ( ബട്ടർ ഫ്‌ളൈസ് ) സനലും ( പ്രിയം )!!
തന്റെ സിനിമയിൽ രണ്ടു നായികമാർക്കും ശബ്ദം നൽകുന്നതിന് നേരെ അയാളുടെ പേര് എഴുതി വെച്ച ഷാജോൺ കാര്യാൽ ( വടക്കും നാഥൻ-കാവ്യാ , പത്മപ്രിയ ) !!

Advertisement

May be an image of 2 people and people standingആയിരത്തിലധികം ചിത്രങ്ങളിൽ വോയിസ് ആര്ടിസ്റ് ആയി ക്യാമറക്കു പിന്നിലും , ആറു ചിത്രങ്ങളിൽ ക്യാമറക്കു മുന്നിലും (മനസ്സ് , സേതുബന്ധനം , രാത്രിയിലെ യാത്രക്കാർ , അപാര സുന്ദര നീലാകാശം , ജിമ്മി ഈ വീടിന്റെ ഐശ്വര്യം , വരനെ ആവശ്യമുണ്ട് ) ഈ മുഖം ഉണ്ടായിരുന്നു .കേരളം സർക്കാരിന്റെ നാല് സംസ്ഥാന അവാർഡുകളും ആ കൈകളിൽ ഭദ്രം .തന്റെ അമ്മയിൽ നിന്നും പാരമ്പര്യം ആയി പകർന്നു കിട്ടിയ ശബ്ദസൗകുമാര്യം തന്റെ മകൾക്കു ( പ്രശസ്ത വോയിസ് ആര്ടിസ്റ് രവീണ രവി ) കൂടി പകർന്നു നല്കിയിട്ടാണ് അവർ വീണ്ടും മൈക്കുകൾക്കു മുന്നിലേക്കുള്ള യാത്ര തുടരുന്നത് !!

നാല്പതോളം വർഷങ്ങൾ ആയി ചെറു മൂളലുകൾ കൊണ്ട് .. പൊട്ടിച്ചിരികൾ കൊണ്ട് ….വിങ്ങി പൊട്ടലുകൾ കൊണ്ട് …പ്രണയാർദ്രമായ സംഭാഷണ ശകലങ്ങൾ കൊണ്ട് ….പൊട്ടിത്തെറിക്കലുകൾ കൊണ്ട്.സിനിമ എന്ന ഈ കലാരൂപത്തെ പ്രണയിക്കുന്ന ഞങ്ങളെ പോലുള്ളവരെ കാണാമറയാതിരുന്നു ശബ്ദം കൊണ്ട് രസിപ്പിച്ചതിനു ..കരയിപ്പിച്ചതിനു..ചിരിപ്പിച്ചതിനു ….ഒരായിരം നന്ദി ..❤❤പ്രിയ ശ്രീജാ രവി ചേച്ചി ..ഹൃദയത്തിൽ തുളച്ചു കയറാനും , തഴുകി തലോടാനും തക്ക ശേഷിയുള്ള ശബ്ദവുമായി ഇനിയും സ്റ്റുഡിയോകളിൽ നിന്നും സ്റുഡിയോകളിലേക്കു ഒഴുകുവാൻ സാധിക്കട്ടെ .

 54 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement