എനിക്ക് എന്നെ കാണിച്ചു ആളുകളെ ചിരിപ്പിക്കാൻ വേറൊരുത്തന്റെയും സഹായം വേണ്ട
ഒരു തഹസിൽദാർ ആയിരുന്നിട്ടു പോലും എഴുത്തുകാരൻ ആയ കൂട്ടുകാരന്റെ നോവലിൽ കോമാളി ആകാൻ വിധിക്കപെട്ട രാമകൃഷ്ണൻ ! ( അയാൾ കഥ എഴുതുക ആണു )
218 total views

ഒരു കഴിവുമില്ലാതെ, വല്ലവനും എഴുതിയ സ്ക്രിപ്റ്റ് മോഷ്ടിച്ച് അഭിനയിച്ചു പെട്ടെന്നൊരു ദിവസം കൊണ്ട് വെള്ളിത്തിരയിൽ താരം ആയ സരോജ്കുമാർ !തന്റെ സുഹൃത്ത് നരേന്ദ്രന്റെ മകൻ ജയകാന്തനെ തന്റെ നാട്ടിൽ നിന്നും ഓടിക്കാൻ നോക്കി എപ്പോഴും താൻ കുഴിച്ച കുഴിയിൽ ചാടുന്ന ഭാർഗവൻ .. !
തിരക്കഥ എഴുതിത്തയ്യാറാക്കി കുട്ടയിൽ വെച്ചു വിൽക്കുവാൻ നടക്കുന്ന മാനസിക രോഗി ജെയിംസ് !! ( സ്വയംവരപ്പന്തൽ ) !
ഒരു തഹസിൽദാർ ആയിരുന്നിട്ടു പോലും എഴുത്തുകാരൻ ആയ കൂട്ടുകാരന്റെ നോവലിൽ കോമാളി ആകാൻ വിധിക്കപെട്ട രാമകൃഷ്ണൻ ! ( അയാൾ കഥ എഴുതുക ആണു ) മാമന്റെ ഉപദേശം കേട്ടു ചാണ്ടിയുടെയും കൂട്ടരുടെയും തന്ത്രങ്ങൾ ചോർത്താനായി അവരുടെ കൂടെ “കൂലിയും വേണ്ട ആഹാരവും വേണ്ട ” എന്നും പറഞ്ഞു ജോലിക്കു കയറുന്ന മരുത് ( മറവത്തൂർ കനവ് ) ..
മീരയെ ഇമ്പ്രെസ്സ് ചെയ്യുവാൻ ആയി അതിരാവിലെ ഓടുകയും ചാടുകയും , പാട്ട് പാടുകയും , ഹിന്ദി സംസാരിക്കുകയും ഒക്കെ ചെയ്യുന്ന സ്മാർട്ട് ആയ ബാബുരാജ് ! ( മൈ ഡിയർ മുത്തശ്ശൻ )ചീറി വരുന്ന വെടിയുണ്ടകള്ക്കു നേരെ വിരിമാറ് കാണിച്ചു കൊടുത്തേക്കാൻ , പെണ്ണ് കാണാൻ പോകുമ്പോൾ പെണ്ണിന് പറയുന്ന , പോളണ്ടിനെക്കുറിച്ചു ഒരക്ഷരം മിണ്ടിയാൽ ചൂടാവുന്ന പ്രഭ .. !!
അമേരിക്കയിൽ പോകാൻ ആയി , തന്റെ കൂട്ടുകാരന് ചുമ്മാ തമാശക്ക് തല്ലുവാൻ ആയി തന്റെ കവിൾ കാണിച്ചു കൊടുക്കുന്ന വിജയൻ !!
ഉപമകൾ ഒന്നും വേണ്ടി വരാത്ത തളത്തിൽ ദിനേശൻ !! തന്റെ കൂട്ടുകാരൻ സേതുവിനെ ഒന്ന് ഒഴിവാക്കാൻ ആയി കള്ളന്റെ വേഷം കെട്ടി സ്വയം കുടുങ്ങിയ മാധവൻ ! ( ഗാന്ധിനഗർ ) ഒരു ലോഡ് അമേരിക്കൻ തന്ത്രങ്ങളും ആയി ഇന്ത്യയിൽ ലാൻഡ് ചെയ്ത എം എ ധവാൻ എന്ന മാധവൻ …( മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ) അവിവേകം വെച്ചു പൊറുപ്പിക്കാത്ത , കാക്കിക്കുള്ളിലെ കലാകാരൻ ഇൻസ്പെക്ടർ രാജേന്ദ്രൻ ! ( സന്മനസുള്ളവർക്കു സമാധാനം )
തുടങ്ങി എത്രയെത്ര “സ്വയം പരിഹാസ്യർ ആകുന്ന ” കഥാപാത്രങ്ങൾ !! സ്വന്തം തിരക്കഥയിൽ , മറ്റുള്ളവരെ ചിരിപ്പിക്കാനായി തനിക്കായി ഒരു കോമാളിയുടെ വേഷം തുന്നി പിടിപ്പിക്കുക !!എന്നിട്ടു മറ്റുള്ളവരുടെ മുന്നിൽ തന്റെ പൊക്കകുറവിനെ , നിറത്തെ , സംസാര രീതിയെ , നടത്തത്തെ തുടങ്ങി എല്ലാ കുറവുകളേയും വളരെ സമർത്ഥമായി ഹാസ്യാവിഷ്കരിച്ചു മറ്റുള്ളവരെ ചിരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ ക്യാഷ് അവരറിയാതെ ഊറ്റിയെടുത്ത് തന്റെ സിനിമകൾ ഹിറ്റും സൂപ്പർ ഹിറ്റും ആക്കി മാറ്റിയിരുന്ന മലയാളത്തിലെ ഒരേ ഒരു എഴുത്തുകാരൻ ….. !!! സി ഐ ഡി മൂസയിൽ പറയുന്ന പോലെ ” എനിക്ക് എന്നെ കാണിച്ചു ആളുകളെ ചിരിപ്പിക്കാൻ വേറൊരുത്തന്റെയും സഹായം വേണ്ട ”
ശ്രീനിയേട്ടൻ ❤❤❤
219 total views, 1 views today
