Sanal Kumar Padmanabhan

എല്ലാവരും ചാക്കോയിലും സോളമനിലും എല്ലാം സൈക്കോ കില്ലറെ ആരോപിക്കുമ്പോൾ യഥാർഥ സൈക്കോ ഒറ്റ കൈ കൊണ്ട് തേങ്ങാ പൊതിക്കുക ആയിരുന്നു. എബ്രഹാം മാത്യു മാത്തൻ!! കൊല നടത്തിയത് ചാക്കോ ആണെന്ന് വിൻസി പറയുമ്പോൾ ” കൊല നടത്തിയത് ചാക്കോ ആണെങ്കിൽ കേരളത്തിലെ 450 സ്റ്റേഷനിലെ 49000 പോലീസുകാർ വിചാരിച്ചാലും അവനെ കിട്ടില്ല ” എന്നും, നീ എന്തിനാ ഇപ്പോൾ ഈ കേസിന്റെ പിറകെ പോകുന്നതെന്ന് പ്രൊഫസർ ചോദിക്കുമ്പോൾ “മാൻ ഈസ് ബോൺ അനിമൽ ” എന്നും,”പാപ്പന് ചാക്കോയുമായി എന്തെങ്കിലും ബന്ധമുണ്ടോ ” എന്ന് വിൻസി തിരക്കുമ്പോൾ “എനിക്ക് നിന്നെയും പേടിയില്ല നിന്റ ഡിപ്പാർട്മെന്റിനെയും പേടിയില്ല ” എന്നും ഒരു പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുന്ന പാപ്പൻ !!

സ്വന്തം ഭാര്യയുടെ മരണത്തിനും തന്റെ ജോലി നഷ്ടപെടുന്നതിനും കാരണക്കാരനായ ഇരുട്ടൻ ചാക്കോയെ ഇടക്കിടെ ജയിലിൽ പോയി കണ്ടിട്ട് ” നീ പുറത്തിറങ്ങുമ്പോൾ നിന്നെയും കാത്തു ഞാൻ ഉണ്ടാകും ” എന്ന് ഭീഷണിപ്പെടുത്തിയിട്ടു അവസാനം ചാക്കോ പുറത്തിറങ്ങുമ്പോൾ ചാക്കോക്ക് പൊറോട്ടയും ബീഫും വാങ്ങി കൊടുത്തു അയാൾ കഴിക്കുന്നതും നോക്കി വെറുതെ നിൽക്കുന്ന പാപ്പൻ ! സൈക്കോ ഇരുട്ടൻ ചാക്കോ , ഒരാളെ മരത്തിൽ കെട്ടിയിട്ടു കത്തിക്കു കുത്തി കൊല്ലുവാൻ ശ്രമിക്കുന്നത് തൊട്ടപ്പുറത്തെ മതിലിന്റെ ഇടയിലൂടെ നോക്കി നിൽക്കുന്ന ഡ്യൂട്ടിയിലുള്ള പോലീസ് ഓഫിസർ പാപ്പൻ !

സ്വന്തം മകളെ സൈക്കോ കില്ലർ തട്ടികൊണ്ട് പോയി ആക്രമിച്ചു കൊണ്ടിരിക്കെ , മകളെയും ആക്രമിയെയും തേടി പോകുന്നതിനു മുൻപ് കയ്യിലുള്ള തോക്ക് കൂടെയുള്ള മൈക്കിളിനു കൊടുത്തു കൊണ്ട് ” ഡാ പത്ത് മിനിറ്റ് കഴിഞ്ഞിട്ട് ഞാൻ തിരിച്ചു വരുന്നില്ലെങ്കിൽ നീ പൊക്കോണം ” എന്ന് പറഞ്ഞ് വെറും കയ്യോടെ മകളെ രക്ഷിക്കാൻ പോകുന്ന സ്നേഹനിധിയായ അപ്പൻ പാപ്പൻ! സൈക്കോ കില്ലറും , പോലീസും ഓരോരോ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോഴും കണ്ടു പിടിക്കുമ്പോഴും ചുമ്മാതെ ഒരു ആവശ്യവുമില്ലാതെ ചുരുട്ടും വലിച്ചു മാസ്സ് ബി ജി എമ്മിൽ കലിപ്പ് ലുക്കിൽ നടക്കുന്ന പാപ്പൻ! കൃത്രിമ തെളിവിനായി ഇരട്ടകത്തി ഉണ്ടാക്കി കോടതിയിൽ അവതരിപ്പിച്ചു, അടപടലം തെളിവ് പൊളിഞ്ഞു കോടതി ശിക്ഷിച്ചു സെർവിസിൽ നിന്നും പിരിച്ചു വിട്ടതിന്റെ വാശിക്കു ഒർജിനൽ കത്തിയെ വെല്ലുന്നൊരു കത്തി ഉണ്ടാക്കി തന്റെ ഓവർകോട്ടിനിടയിൽ തിരുകി നടക്കുന്ന പാപ്പൻ !

ഒറ്റ കയ്യേ ഉള്ളുവെങ്കിലും ചുമ്മാതെ ഇരിക്കുമ്പോൾ ആ ഉള്ളൊരു കൈ കൊണ്ട് കമ്പി പാര കൊണ്ട് തേങ്ങാ പൊതിക്കുന്ന പാപ്പൻ!! ( പൊതിച്ച തേങ്ങയുടെ ചകിരി കടിച്ചു പറിക്കുമെന്ന് കരുതാം )താൻ കാരണം ഒരു കള്ളൻ മരണപെട്ടു എന്നൊരു കുറ്റബോധത്തിൽ ആ കള്ളന്റെ ഭാര്യയെയും മകനെയും കൂടെ കൂട്ടി വീട്ടിൽ കൊണ്ട് പോയി എല്ലാ വീട്ടു ജോലിയും ചെയ്യിച്ചു കിടക്കാൻ ഒരു കട്ടിൽ പോലും കൊടുക്കാതെ നിലത്തു കിടത്തി ഉറക്കുന്ന ഉള്ളിൽ നന്മയുള്ള പാപ്പൻ !!

പിന്നെ ക്‌ളൈമാക്സിൽ സൈക്കോ കില്ലർ ” 1996 അഗസ്റ് 26 ലെ രാത്രി അയാളുടെ ചേട്ടനെ കുറേപേർ മർദിക്കുന്നത് കണ്ടു ചേട്ടനെ രക്ഷിക്കാൻ സഹായം ചോദിച്ചു പാപ്പന്റെ അടുത്ത് വന്നപ്പോൾ പാപ്പൻ , അവനെ തിരിഞ്ഞു നോക്കാതെ, ഷോക്ക് അടിച്ചു കിടന്ന പാപ്പന്റെ മകളെ ആശുപത്രിയിൽ കൊണ്ട് പോയി അതെനിക്ക് ഇഷ്ടമായില്ല ” എന്ന പാപ്പനെ പിന്തുടരാനുള്ള കാരണം പറയുമ്പോൾ ഈ കാരണം കേട്ടിട്ടു ” ഇതൊക്കെ ഒരു റീസൺ ആണോടാ നാറി ” എന്നും ചോദിച്ചു അവനു ഒരെണ്ണം പൊട്ടിക്കാതെ ഞെട്ടി തരിച്ചു നിന്ന പാപ്പൻ! എബ്രഹാം മാത്യു മാത്തൻ എന്ന സൈക്കോ പാപ്പൻ. അങ്ങേരെ കാണാൻ ആയി പാപ്പൻ കണ്ടാൽ സമയം നഷ്ടമാകില്ല .ഏജ്‌ജാതി കാരക്ടർ

Leave a Reply
You May Also Like

റാഹേൽ മകൻ കോര ട്രെയിലർ ദുൽക്കർ സൽമാൻ പ്രകാശനം ചെയ്തു

റാഹേൽ മകൻ കോര ട്രെയിലർ ദുൽക്കർ സൽമാൻ പ്രകാശനം ചെയ്തു ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽമകൻ…

കൊറോണ പേപ്പേഴ്സ് എന്ന പ്രിയദർശൻ – ഷെയിൻ നിഗം ചിത്രം തമിഴ് സിനിമയായ എട്ട് തോട്ടകളുടെ റീമേക്ക് ആണോ ?

കൊറോണ പേപ്പേഴ്സ് – 8 തോട്ടകൾ Narayanan Nambu കൊറോണ പേപ്പേഴ്സ് എന്ന പ്രിയദർശൻ –…

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകളാണ് 19(1)(a)

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മുറിപ്പാടുകളാണ് 19(1)(a) ********************************** രമേഷ് പെരുമ്പിലാവ് 19(1)(a) ഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്യുന്ന…

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു. നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്‍റെ പരാതിയിൻമേൽ ആണ് നടപടി. തലശേരി കോടതിയിൽ നവംബര്‍ 7ന്…