പോരാട്ട വീര്യത്തിന്റെയും മത്സരക്ഷമതയുടെയും അർപ്പണബോധത്തിന്റെയും പര്യായമാണ് ഉണ്ണിമുകുന്ദൻ. ഇത്രയും നായകന്മാർ കസറുന്ന ഒരു ഇൻഡസ്ട്രിയിൽ ‘മേപ്പടിയാൻ’ വരെ നീളുന്ന, നായകനായും വില്ലനായുമുള്ള അഭിനയജീവിതം സ്റ്റേബിൾ ആയി കൊണ്ട് പോകുക അത്ര എളുപ്പമല്ല. ഉണ്ണിക്കു അത് സാധിക്കുന്നെങ്കിൽ അയാളുടെ മത്സരക്ഷമത തന്നെയാണ് കാരണം. അത് ‘മല്ലുസിങ്ങി’ൽ കുഞ്ചാക്കോ ബോബനൊപ്പമുള്ള ഡാൻസ് സീനിൽ പോലും നമുക്ക് വായിച്ചെടുക്കാം
സനൽ കുമാർ പദ്മനാഭന്റെ പോസ്റ്റ് വായിക്കാം
ഒന്നും അങ്ങനെ എളുപ്പം വിട്ടു കൊടുക്കാതെ പൊരുതുന്ന പോരാളികളെ ഒരുപാട് ഇഷ്ടമാണ് .തോറ്റു പോകുവാനുള്ള സാധ്യതയാണേറെയും എന്നുറപ്പായിട്ടും ആത്മവിശ്വാസത്തോടെ അവസാനശ്വാസം വരെ പോരാടുന്നവരോട് ആരാധനയാണ് .അങ്ങനെ അത്തരത്തിൽ ആരാധന തോന്നിയ ഒരു മനുഷ്യനെ കുറിച്ചു പറയാം .
വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രം ചെയ്തു പ്രശസ്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ആ നടന് തന്റെ കരിയറിൽ ബ്രേക്ക് ത്രൂ ആകും എന്നുറപ്പുള്ള ഒരു റോൾ കിട്ടുകയാണ് . പോക്കിരിരാജ , സീനിയേഴ്സ് എന്നീ രണ്ട് സൂപ്പര്ഹിറ്റുകൾക്കു ശേഷം വൈശാഖ് അണിയിച്ചൊരുക്കിയ മല്ലു സിങ് എന്ന സിനിമയിൽ നായകൻ ആയി .ഏതൊരു നടന്റെയും സ്വപ്നം പോലൊരു വേഷം .
പടത്തിലെ തീപ്പൊരി ആക്ഷൻ രംഗങ്ങളും ഇമോഷണൽ രംഗങ്ങളും നർമ്മങ്ങളും എല്ലാം നന്നായി അവതരിപ്പിച്ചു കയ്യടി നേടിയ അയാൾക്കു മുന്നിൽ ആദ്യ പ്രതിസന്ധി രൂപപെടുകയാണ് ! എം ജയചന്ദ്രൻ സാർ ഒരു വെറൈറ്റിക്കു പിടിച്ച ഫാസ്റ്റ് നമ്പർ സോങ്ങിൽ ചടുലമായി നൃത്തം ചെയ്യുക !അതും ഒരു ഡാൻസർ എന്ന ലേബലിൽ പോലും ഇന്ത്യയിലെ ഏത് ഷൂട്ടിംഗ് ലൊക്കേഷനിലേക്കും സ്റേജിലേക്കും അനായാസേന കയറിചെല്ലാവുന്ന കുഞ്ചാക്കോ ബോബന്റെ കൂടെ !
പന്ത്രണ്ടു വയസ് മുതൽ ഡാൻസ് ട്രെയിൻ ചെയ്യുന്ന മലയാളം കണ്ട ഏറ്റവും മികച്ച ഡാൻസറുടെ കൂടെ അയാളും പതുക്കെ ചുവടു വച്ചു തുടങ്ങുകയാണ്. വെള്ളമുണ്ടും മടക്കി കുത്തി തലയിലൊരു കെട്ടുമായി കുഞ്ചാക്കോ സ്‌ക്രീനിൽ ഇങ്ങനെ തകർക്കുമ്പോഴും ഒരു തരി വിട്ടു കൊടുക്കാതെ കട്ടക്ക് കൂടെ പിടിക്കുന്ന അയാൾ !
ആദ്യം രണ്ട് പേരുടെയും ഡാൻസ് പോർഷൻസ് സെപ്പറേറ്റ് ഷൂട്ട് ചെയ്തും അയാളുടെ പോർഷൻസ് ലോങ്ങ് റേഞ്ചിൽ എടുത്തും നിന്ന വൈശാഖിനു, അയാൾക്ക് കുഞ്ചാക്കോയോടൊപ്പമുള്ള ഡാൻസ് കോമ്പോ സീനുകൾ ക്ലോസ് അപ്പിൽ ഷൂട്ട് ചെയ്യുവാനുള്ള ആത്മവിശ്വാസം നൽകുന്നതിൽ വരെയെത്തിയ പോരാട്ടവീര്യം !!
യൂട്യൂബിൽ ഇടയ്ക്കിടെ ഡാൻസ് പെർഫോമൻസ് കാണുവാൻ വേണ്ടി മാത്രം കാണുന്ന സോങ് ആണ്…
“കണ്ടത്തില്‍ കെടക്കണ മുണ്ടത്തിപ്പരലിന്റെ കണ്ണ്
ചെലചെല മേപ്പോട്ട്… മേപ്പോട്ട്…
മാനത്ത് പറക്കണ ചെമ്പരുന്തിന്റെ കണ്ണ്
ചെലചെല കീഴ്പ്പോട്ട്…
കണ്ണ് ചെലചെല കീഴ്പ്പോട്ട്…
കാക്കാമലയിലെ കായ്ക്കാമരത്തിലെ കാറ്റിന്‍
കൊഞ്ചലോ പെണ്ണേ നീ..
കണ്ണേ താമരേ… കാതില്‍ തേന്മഴേ…
കണ്ടം പൂട്ടെടീ പൂഞ്ചോലേ…
ഉണ്ണി മുകുന്ദൻ ❤❤
വയറും ചാടി ശരീരമാകെ മാംസം മുറ്റി “തടിയാ ” എന്ന് വിളിച്ച ആളുകളുടെ മുന്നിൽ സിക്സ് പാക്ക് മസിലും അടിച്ചു കയറ്റി അവരെക്കൊണ്ടു “മസിലളിയാ ” എന്നും വിളിപ്പിച്ചു അയാൾ വന്നു നിൽക്കും .ഒന്നും അയാൾ അങ്ങനെ ചുമ്മാ വിട്ടു കളയും എന്നു തോന്നിയിട്ടില്ല .