കെജിഫ് തരംഗമാണ് എവിടെയും. ഒരൊറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ യാഷിന്റെ വാർത്തകൾ ആണ് എവിടെയെയും. അദ്ദേഹത്തിന്റെ ഭൂതകാലം വരെ തിരഞ്ഞു മാധ്യമങ്ങളുടെ പ്രവാഹമാണ്. യാഷ് നേടിയെടുത്ത ആരാധകർക്ക് കയ്യുംകണക്കുമില്ല. സ്ത്രീകൾ യാഷിൽ വീരനായകൻ കണ്ടെത്തുമ്പോൾ പുരുഷമാർ അസൂയപ്പെടുകയാണ്. ഇതൊരു യാഥാർഥ്യമാണ്.
ഇങ്ങനെയൊരു നായകപരിവേഷം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ബാഹുബലി പൗരാണികമായ കഥ ആയതുകൊണ്ട് തന്നെ ഒരു സ്റ്റൈലിഷ് നായകൻ എന്ന നിലയ്ക്കു പ്രഭാസ് പേരെടുത്തിരുന്നില്ല. ഇവിടെ യാഷിനു ആ ഭാഗ്യവും കൈവന്നിരിക്കുകയാണ്.. എന്താ ലുക്ക്, എന്താ ഡ്രെസിങ് , എന്താ നടത്തം, എന്താ ഡയലോഗ്. എന്താ സ്‌ക്രീൻ പ്രെസൻസ് ….
വടക്കുനോക്കി യന്ത്രത്തിലെ ഭാഗങ്ങളാണ് ഇവിടെ ട്രോളായി ഉപയോഗിക്കുന്നത്. മോഹൻലാലിൻറെ സിനിമ കണ്ടിട്ടുവന്ന തളത്തിൽ ദിനേശനും ഭാര്യ ശോഭയും തമ്മിലുള്ള സംഭാഷണമാണ് പ്രമേയം. മോഹൻലാലിനെ പുകഴ്ത്തിയ ശോഭയെ നിരുത്സാഹപ്പെടുത്താൻ ദിനേശൻ പലതും പറയുന്നു. അതുതന്നെയാണ് ഇപ്പോൾ യാഷിനെ പുകഴ്ത്തുന്ന ഭാര്യമാരോടും ഇവിടെ ഭർത്താക്കന്മാർ ചെയ്യേണ്ടി വരുന്നത്. സനൽ കുമാർ പദ്മനാഭൻ എഴുതിയ രസകരമായ കുറിപ്പാണു ചുവടെ.
കെ ജി എഫ് 2 കണ്ടതിനു ശേഷം വീടിനുള്ളിലെ അവസ്ഥ … !
സനൽ കുമാർ പദ്മനാഭൻ
വൈഫ് : യാഷ് ! എന്നാ കിടിലൻ പേരാണ് പുള്ളിയുടെ !
നമ്മൾ : അതൊക്കെ അയാൾ സ്വയം വിളിക്കുന്ന പേരല്ലേ അയാളുടെ ശരിക്കും പേര് നവീൻ കുമാർ എന്നാണ് !
വൈഫ് : എന്നാ കിടു താടിയാണ് ! കണ്ണുകളും നോട്ടവുമെല്ലാം ഒരേ പൊളി !
നമ്മൾ : അതൊക്കെ ഫുൾ മേക്കപ്പ് ആണു , പിന്നെ ആൾ ഫുൾ ടൈം നല്ല വെള്ളമാണെന്നാണ് കേൾക്കുന്നത് ..
വൈഫ് : പുള്ളീടെ നടത്തത്തിന്റെ ആ ഒരു സ്റ്റൈൽ !!
നമ്മൾ : ആള് ഒരു ചെയിൻ സ്മോക്കർ ആണെന്നും കേട്ടു …
വൈഫ് : ഫോർമലായിട്ടു വന്നാലും കാഷ്വൽ ആയിട്ട് വന്നാലും ഒടുക്കത്തെ ലുക്ക് !
നമ്മൾ : ആള് സ്ത്രീ ജനങ്ങളോടൊക്കെ മോശമായി പെരുമാറുമെന്നും ഒരു സംസാരമുണ്ട് !
വൈഫ് : പുള്ളീടെ ചിരി ഒരു രക്ഷയുമില്ല !
നമ്മൾ : അങ്ങേരു ഭയങ്കര ജാഡയാണെന്നാണ് പൊതു അഭിപ്രായം ….
ഈ ചങ്ങാതീടേം ഹൃതിക് റോഷന്റേയുമൊക്കെ സിനിമകൾ തീയറ്ററിൽ കുടുംബസമേതം കണ്ടാൽ നമ്മൾ , നമ്മൾ പോലുമറിയാതെ തളത്തിൽ ദിനേശൻ ആയി മാറിപോകുമെന്നതാണ് ശാസ്ത്രം ……
ശോഭേ : ഞാൻ മദ്യപിക്കാറില്ല , വലിക്കാറില്ല , മേക്ക്അപ് ഇടാറില്ല വളരെ മാന്യനുമാണ് ഒരു ജാഡയുമില്ല !
***