Sanal Kumar Padmanabhan

അഞ്ചാം പാതിരാ, മോഹൻകുമാർ ഫാൻസ്‌ , നായാട്ട്, നിഴൽ, ഭീമന്റെ വഴി, പട..നല്ല സിനിമകളിൽ ഭാഗമാവുക എന്ന ശീലം കുഞ്ചാക്കോ തെറ്റിച്ചില്ല.”ന്നാ താൻ കേസ് കൊട് “.റോഡിലെ കുഴി മൂലമുണ്ടാകാൻ സാധ്യതയുള്ളൊരു ആക്സിഡന്റിൽ നിന്നും രക്ഷപെടാൻ ആയി തൊട്ടടുത്ത മതിൽ ചാടിക്കടന്ന രാജീവനെ ആ വീട്ടുവളപ്പിലെ നായ കടിക്കുകയും , അവിടെ ഓടിക്കൂടിയവർ അയാളെ കള്ളനായി മുദ്രകുത്തി മർദിക്കുകയും ചെയ്യുന്നു .കുടുംബത്തിന്റെ മുന്നിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ രാജീവൻ നടത്തുന്ന നിയമപോരാട്ടം ആണ് സിനിമ പറയുന്നത്.കഥാസന്ദർഭങ്ങൾ ചിലപ്പോഴൊക്കെ പുണ്യാളനിലെ ജോയ് താക്കോൽ കാരനെയും അയാളുടെ കേസുകളെയും ഓര്മിപ്പിക്കുന്നുണ്ടെങ്കിലും, കോടതി മുറിയിൽ നർമരൂപത്തിൽ ഉരുത്തിരിയുന്ന കഥ , കണ്ണൂരിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചത് ഒരു പുതുമയുള്ള അനുഭവം കാണികൾക്കു നൽകുന്നുണ്ട് .

കുഞ്ചാക്കോ ബോബൻ നിസ്സഹായനും കൗശലക്കാരനുമായ കൊഴുമ്മൽ രാജീവനെ മനറിസങ്ങൾ കൊണ്ടും , കണ്ണൂർ ശൈലി സംഭാഷണം കൊണ്ടും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് .രാജീവന്റെ കണ്ണും കരുത്തും അയാളുടെ ചാലക ശക്തിയുമായ ദേവിയെന്ന തമിഴ് കഥാപാത്രത്തെ ഗായത്രിയും നല്ല വെടിപ്പായി ചെയ്തിട്ടുണ്ട്.ശഹബാസ് അമന്റെ വോയ്‌സിൽ “ആടാലോടകം ആടി നിക്കണ് ” എന്ന പാട്ടും, ദേവധൂതർ പാടിയും സിനിമക്കു വല്ലാത്തൊരു വശ്യത നൽകുന്നുണ്ടെങ്കിലും ജെറി അമൽദേവ് സാറിന്റെ “ആയിരം കണ്ണുമായി ” എന്ന മാസ്റ്റർ പീസ് സോങ് ഇതിൽ പ്ളേയ്‌സ് ചെയ്തിരിക്കുന്നത് വിജയിച്ചില്ല എന്ന് തോന്നുന്നു.ധൈര്യമായി കുടുംബസമേതം ടിക്കറ്റ് എടുത്തോളു എന്തെന്നാൽ…

Official poster of Kunchacko Boban-starrer ‘Nna Thaan Case Kodu’ released

ട്രെയിലറിൽ പറയുന്നത് പോലെ കയ്യൂക്കുള്ളവനും കാശുള്ളവനും എന്ത് തെമ്മാടിത്തരം കാണിച്ചാലും അതിനെതിരെ ചോദിയ്ക്കാൻ പോയാൽ അവർ പറയുന്നൊരു വാചകമുണ്ട് ” ന്നാ താൻ കേസ് കൊട് എന്ന് ” അങ്ങനെ അത് കേട്ടിട്ടു, കേസ് കൊടുക്കാൻ മടിയായത് കൊണ്ടും , കൊടുത്താലും ജയിക്കുമെന്ന് ഉറപ്പില്ലെന്നുള്ളത് കൊണ്ടും ഒന്നും ചെയ്യാതെ നിരാശരായി തലയും താഴ്ത്തി നടന്ന നമ്മളെപോലുള്ള സാധാരണക്കാർക്ക് വേണ്ടിയാണ് രാജീവൻ കേസ് കൊടുത്തിരിക്കുന്നതും കോടതിയിൽ വാദിക്കുന്നതും . സ്പെഷ്യൽ മെൻഷൻ : മജിസ്‌ട്രേറ്റ് ആയി വേഷമിട്ട പി പി കുഞ്ഞികൃഷ്ണൻ ഇജ്ജാതി കിടിലൻ പെർഫോമൻസ് .പിന്നെ ചോക്ലേറ്റ് നായകൻ എന്ന ഇമേജിൽ കിടന്ന മനുഷ്യനെ കൊഴുമ്മേൽ രാജീവൻ ആക്കി മാറ്റിയ ഹസൻ വണ്ടൂർ എന്ന മേക്കപ്പ് ആർട്ടിസ്റ്റിനും .

റേറ്റിംഗ് 3.75 /5

Leave a Reply
You May Also Like

ഒറ്റയ്ക്ക് അടിച്ചു തന്നെയാടാ ഇതുവരെ എത്തിയത്…..

രാഗീത് ആർ ബാലൻ ഒറ്റയ്ക്ക് അടിച്ചു തന്നെയാടാ ഇതുവരെ എത്തിയത്….. നരസിംഹവും വല്യട്ടനും കമ്മീഷണറും ആറാം…

കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ഫെമിനിസ്റ്റുകളെ വലിച്ചുകീറി ജോമോൾ ജോസഫിന്റെ പോസ്റ്റ്

വിജയ് ബാബു വിഷയം സജീവമായി തുടരുമ്പോൾ അയാളെയും ഇരയായി പറയപ്പെടുന്ന നടിയെയും ചിലർ പക്ഷം പിടിച്ചു…

ബിഗ് ബുൾ വരുന്നു, ഡബിൾ ഐ സ്മാർടിൽ സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

“ബിഗ് ബുൾ വരുന്നു”; റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം ‘ഡബിൾ ഐ…

സാഹോയിലെ പോലീസുകാരിയുടെ ഹോട്ട് & ബോൾഡ് ചിത്രങ്ങൾ വൈറലാകുന്നു

പ്രഭാസ് നായകനായ ‘സാഹോ’ എന്ന ബ്രഹ്മാണ്ഡ സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ദാമിനി ചോപ്ര പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്.…