അതുകണ്ടപ്പോൾ ജെ സി ഡാനിയേൽ ദരിദ്രവാസി ആയതിൽ അത്ഭുതപെടാൻ ഒന്നുമില്ലെന്നു മനസിലായി

0
173

Sanal Kumar Padmanabhan

ജാതി വെറി പൂണ്ട മത ഭ്രാന്തന്മാർ തന്റെ സിനിമയെയും സിനിമ സ്വപ്നങ്ങളേയും സിനിമ ഇറങ്ങുന്ന അന്ന് തന്നെ പിച്ചിച്ചീന്തുന്നത് കണ്ടു ഹൃദയം പൊട്ടുന്ന വേദനയോടെ കണ്ടു നിന്നൊരു ചെറുപ്പക്കാരൻ ഉണ്ട് കമലിന്റെ സെല്ലുലോയ്ഡ് എന്ന സിനിമയിൽ .നിരാകരിക്കപ്പെട്ട മലയാളസിനിമയുടെ ആ പിതാവിനെ തേടി , അദ്ദേഹത്തിന്റെ വാർധ്യക്യകാലത്തു ഒരു പത്രപ്രവർത്തകൻ ചരിത്രം ചികഞ്ഞു എത്തുമ്പോൾ ആ എഴുപതുകാരൻ പതിയെ നമ്മളെയും കൂട്ടി അയാളുടെ ഇന്നലെകളിലൂടെ സഞ്ചരിച്ചു ഇന്നിലേക്കു പതിയെ നടന്നു കയറുക ആണ്‌ …

“അങ്ങനെ ജെ സി ഡാനിയേൽ സിനിമാക്കാരനും അല്ലാതായി , ഡോക്ടറും അല്ലാതായി അതിനിടയിൽ ജാനെറ്റിനെ പറ്റിയോ കുഞ്ഞുങ്ങൾ വളരുന്നതിനെ പറ്റിയോ അവരുടെ ജീവിതത്തെ പറ്റിയോ ഒന്നും ചിന്തിച്ചില്ല , അതോണ്ട് അവരീന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കുന്നത് ശരിയല്ലാലോ ! ഇന്ന് എല്ലാം ഓരോ വഴിക്കു പോയി !! ഇവള് മാത്രം ഇഷ്ടവും , വെറുപ്പും , ദേഷ്യവും പട്ടിണിയും എല്ലാം പങ്കു വെച്ചു കൂടെ !

ഇന്നാള് ഒരു പത്രത്തിൽ വായിച്ചു ഹോളിവുഡ് നിശബ്ദ സിനിമയുടെ മാസ്റ്റർ ഫിലിം മേക്കർ ഗ്രിഫിത് അവസാന നാളുകളിൽ പരമ തെണ്ടി ആയി ഹോളിവുഡ് തെരുവുകളിലൂടെ ആർക്കും വേണ്ടാതെ അലഞ്ഞു നടന്നെന്നു !അപ്പൊ പിന്നെ ഒന്നുമില്ലാത്ത ആ ജെ സി ഡാനിയേൽ ദരിദ്രവാസി ആയതിൽ അത്ഭുതപെടാൻ ഒന്നുമില്ലെന്നു ഞാൻ ഇവളോട് പറഞ്ഞു ! ”

ശബ്ദ വ്യതിയാനം കൊണ്ട്‌ , ശരീര ചലനങ്ങൾ കൊണ്ട്‌ , ശരീര ഭാഷ കൊണ്ട്‌ , നോട്ടവും , മൂളലും കൊണ്ട്‌ പ്രായാധിക്യത്തിന്റെ എല്ലാ അവശതകളും അനുഭവിക്കുന്ന 75 കാരൻ വൃദ്ധൻ ജെ സി ഡാനിയേൽ ആയി പൃഥ്വിരാജ് സുകുമാരൻ എന്ന 31 കാരൻ പരിപൂർണമായി പരിണമിക്കുന്ന കാഴ്ച !!

ആ വേഷത്തിനു സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് ആക്ടർ അവാർഡ് നേടിയെങ്കിലും , യുവതാരങ്ങൾ പ്രായമേറിയ വേഷങ്ങൾ ചെയ്തതിന്റെ ചർച്ചകളിൽ ഒന്നും ഏറെ ഇടം പിടിക്കാതെ പോകുന്നൊരു വേഷം ആണ്‌ പ്രിത്വിയുടെ ജെ സി ഡാനിയേൽ .എത്ര അനായാസമായിട്ടാണ് പ്രിത്വി ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ….. !!

ഇരുപതാം വയസിൽ കൊച്ചിയെ കൈപ്പിടിയിൽ ഇട്ടു അമ്മാനമാടിക്കൊണ്ടിരുന്ന സാത്താനെയും ( സ്റ്റോപ്പ് വയലൻസ് ), 21 ആം വയസിൽ , സ്വന്തം ഭാര്യയെ വരെ ചൂത് വെക്കേണ്ടി വന്ന ലോറിക്കാരൻ ചന്ദ്രഹാസനെയും( ചക്രം ) അവതരിപ്പിച്ച അയാൾക്ക് 31 ആം വയസ്സിലെ ആ 75 കാരന്റെ വേഷവും ഒരു പൂ പറിക്കുന്നതു പോലെ നിസാരമായിരുന്നു …. അത്രക്കായിരുന്നു അയാളിലെ പ്രതിഭയും …..❤