Connect with us

ഇത് പോലെ തീയറ്റർ മാറി അല്ലെങ്കിൽ പടം മാറി കണ്ടവർ ഉണ്ടോ ?

എടാ കോതമംഗലത്തു റോസ് എന്നൊരു തീയറ്റർ , പിന്നെ ആലുവയിൽ മാധുര്യ എന്നൊരു തീയറ്റർ , പിന്നെ കുറുപ്പും പടിയിൽ

 28 total views

Published

on

Sanal Kumar Padmanabhan

“എടാ കോതമംഗലത്തു റോസ് എന്നൊരു തീയറ്റർ , പിന്നെ ആലുവയിൽ മാധുര്യ എന്നൊരു തീയറ്റർ , പിന്നെ കുറുപ്പും പടിയിൽ ന്യൂ എന്നൊരു തീയറ്റർ ഇവിടെയൊക്കെ പോയാൽ നല്ല “അടിപൊളി ” കിടുക്കാച്ചി പടങ്ങൾ കാണാം ! അതിൽ കുറുപ്പും പടി ന്യൂ ഫസ്റ്റും സെക്കൻഡുമേ ഉള്ളു അത് നിങ്ങള്ക്ക് പറ്റത്തില്ല ! 😔😔”
“നിങ്ങള്ക്ക് പറ്റിയത് റോസോ അല്ലെങ്കിൽ മാധുര്യയോ ആണു ..”

ക്രിസ്മസ് വെക്കേഷന് സ്കൂൾ അവധിക്കു ചുമ്മാ ഒരു ഓളത്തിനു തൊട്ടടുത്ത തടിമില്ലിൽ തക്കാളി പെട്ടി അടിക്കാൻ വന്ന എട്ടാം ക്ളാസുകാരോട് ആശാൻ ആയ ഒരു പതിനെട്ടുകാരൻ ആ പ്രായത്തിൽ കണ്ടിരിക്കേണ്ട സിനിമയെ കുറിച്ചു ക്ലാസ് എടുക്കുകയാണ് ……

May be an image of 12 people, beard, people standing and textആശാന്റെ ക്ലാസിൽ ആകൃഷ്ടനായി രോമാഞ്ചകഞ്ചുകൻ ആയി ഒരു 13 കാരൻ എങ്ങെനെയെങ്കിലും ഞായറാഴ്ച്ച ആയാൽ മതി എന്നൊരു മൈൻഡ് സെറ്റിൽ ഇങ്ങനെ കാത്തിരിക്കുക ആണു …😇😇
അങ്ങനെ ശനിയാഴ്ച വൈകുന്നേരം ആയി മില്ലിലെ മുതലാളി വന്നു തക്കാളി പെട്ടി എണ്ണി നോക്കി അതിനനുസരിച്ചുള്ള പൈസയും തന്നു ..🥰

കയ്യിൽ നൂറിലേറെ രൂപ കിട്ടിയ ആ രാത്രി ഉറങ്ങാൻ കിടക്കവേ മനസ് മൊത്തം ആശാന്റെ ഉപദേശങ്ങളും പ്ലാനുകളും ആയിരുന്നു ” രാവിലെ പേപ്പർ നോക്കി മാധുര്യയിൽ ഇംഗ്ലീഷ് സിനിമ ആണെന്ന് ഉറപ്പ്‌ വരുത്തുക , ഉച്ചക്ക് രണ്ടേ മുക്കാലിന് ആണു ടിക്കറ്റ് കൊടുക്കുന്നത് അത് കൊണ്ട്‌ 3 ഒക്കെ ആകുമ്പോൾ ടിക്കറ്റ് കൗണ്ടറിൽ എത്തിയാൽ മതി അല്ലെങ്കിൽ തിരക്കായിരിക്കും ആളുകൾ നമ്മളെ ശ്രദ്ധിക്കും ! , 3 മണിക്ക് ടിക്കറ്റ് എടുക്കാനായി കൗണ്ടറിൽ ചെല്ലുക ടിക്കറ്റ് എടുക്കുക രണ്ടാമത്തെ നിലയിൽ ആണു മാധുര്യ തീയറ്റർ ടിക്കറ്റ് കൊടുത്തു അകത്തു കയറുക , എന്നിട്ടു ഏതേലും മൂലയിൽ പോയിരിക്കുക . പടം മാക്സിമം ഒരു ഒന്നര മണിക്കൂർ ഉണ്ടാകു , ഒരു ഒന്നേകാൽ മണിക്കൂർ ആകുമ്പോൾ ഇറങ്ങി പോരുക അപ്പോൾ ആരും ശ്രദ്ധിക്കില്ല !! അല്ലേൽ പടം തീരുമ്പോൾ ആൾകൂട്ടം ആകും അത് പണിയാണ് ” തുടങ്ങി ആശാന്റെ ഉപദേശം എല്ലാം മനസാവഹിച്ചു കൊണ്ട്‌ രണ്ടേകാൽ ആയപ്പോൾ പെരുമ്പാവൂരിൽ നിന്നും ആലുവ ബസ് കയറി രണ്ടേമുക്കാൽ ആയപ്പോൾ ആലുവ എത്തി പതിയെ നടന്നു

2.55 നു തീയറ്ററിന്റെ മുൻപിൽ എത്തി പതിയെ പടത്തിന്റെ പോസ്റ്റർ ഒളി കണ്ണിട്ടു നോക്കി അതിൽ വട്ടം വരച്ചിട്ട ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരം കണ്ടു ഉള്ളു നിറഞ്ഞു കൗണ്ടറിലെ തിരക്ക് കുറയവെ ഓടി ചെന്നു മാധുര്യയിലെ ടിക്കറ്റും എടുത്തു ചുറ്റും ഉള്ള ആരെയും ശ്രദ്ധിക്കാതെ ഓടി ഡോറിലെ ചേട്ടന്റെ കയ്യിൽ ടിക്കറ്റും കൊടുത്തു മാധുര്യയുടെ അകത്തെ ചെയറിൽ ഇരുട്ടിന്റെ മറവിൽ എ സി യുടെ കുളിരിൽ ഇങ്ങനെ വരാൻ പോകുന്ന മധുര മായിക കാഴ്ചകൾക്ക് കണ്ണും കാതും കൂർപ്പിച്ചു കാത്തിരിക്കവെ സ്‌ക്രീനിൽ പതിയെ അക്ഷരങ്ങൾ തെളിയുക ആയി .. ” പ്രണവം മൂവി ഇന്റർനാഷ്ണൽ അവതരിപ്പിക്കുന്ന ” ഒളിമ്പ്യൻ അന്തോണി ആദം ” !!! 💔💔

താഴെയും മുകളിലും തീയറ്റർ ഉള്ള ആലുവ മാതാ – മാധുര്യയിൽ കഴിഞ്ഞ ആഴ്ച്ച മാതായിൽ കളിച്ച ഒളിമ്പ്യൻ ആള് കുറവായതു കൊണ്ട്‌ ഈ ആഴ്ച മാധുര്യയിൽ കയറ്റി കളിപ്പിച്ചിരിക്കുന്നു !!
നമ്മുടെ ഇംഗ്ലീഷ് സിനിമ മാതയിലും കളിക്കുന്നു !!!
കണ്ണിൽ ഇരുട്ട് കയറുന്ന അവസ്ഥ !!
സ്‌ക്രീനിൽ പൊട്ടനെ പോലെ ആക്ട് ചെയ്തു കൊണ്ട്‌ ഗുണ്ടാ വരുന്നു …
കാളയെ ഓടിച്ചു കൊണ്ട്‌ ലാലേട്ടൻ വരുന്നു ….
ഭീകരൻ നാസർ വരുന്നു …
വട്ടോളിയായി ജഗതി വരുന്നു ….
ചക്രാഷൂവും കൊണ്ട്‌ ആ ചെക്കൻ വരുന്നു …
മീന വരുന്നു …
പക്ഷെ നമ്മൾ പ്രതീക്ഷിച്ചതു മാത്രം വന്നില്ല !! 😔😔
ഇത് പോലെ തീയറ്റർ മാറി അല്ലെങ്കിൽ പടം മാറി കണ്ടവർ ഉണ്ടോ ??

 29 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment20 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement