എസ് എൻ സ്വാമിയുടെയും കെ മധുവിന്റെയും മൊത്തം മണ്ടത്തരങ്ങളും ഏറ്റെടുക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ കുറെ കഥാപാത്രങ്ങളുടെ സമ്മേളനം ആണ് ആണ് ഒരർത്ഥത്തിൽ സിബിഐ 5 ദി ബ്രയ്ൻ . ഈ പോസ്റ്റിൽ പറയുന്നതും മറ്റൊന്നല്ല. തിയേറ്റർ റിലീസിന് ശേഷം സിനിമ ഒടിടിയിൽ റിലീസ് ചെയുമ്പോൾ കണ്ടു കണ്ടു പ്രേക്ഷകർ വിലയിരുത്തി തുടങ്ങുതെയുള്ളൂ . സനൽകുമാർ പദ്മനാഭന്റെ പോസ്റ്റ് വായിക്കാം
Sanal Kumar Padmanabhan
പണ്ടെങ്ങോ വായിച്ചു കേട്ടൊരു കഥയുണ്ട് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങിയ നാളിൽ ടൗണിലൂടെ കാറിൽ പോകുകയായിരുന്ന മോഹൻലാലിനെ കണ്ടു ഒരു കൊച്ചു പെൺകുട്ടി ഭയന്ന് നിലവിളിച്ചത്രേ ! പൂവിനു പുതിയ പൂന്തെന്നൽ ഇറങ്ങി അന്യഭാഷകളിലടക്കം തരംഗം ആയ നാളിൽ ബാബു ആന്റണിയുടെ ഫോട്ടോ കാണിച്ചു കൊടുത്തു ഭീഷണിപ്പെടുത്തിയാണത്രെ അമ്മമാർ കുഞ്ഞുങ്ങൾക്ക് ചോറ് കൊടുത്തിരുന്നതും ഉറക്കിയിരുന്നതും !
സ്ക്രീനിൽ അവരുടെ മുഖം ഒന്ന് മിന്നി മറഞ്ഞ നേരം കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത ക്രൂരതയുടെ ബാക്കിപത്രം! അവരുടെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ഉള്ളിൽ പതിപ്പിച്ച വെറുപ്പിന്റെയും ഭയത്തിന്റെയും കറകളുടെ നേർക്കാഴ്ചകൾ !!ഇതൊക്കെ കേൾക്കുമ്പോൾ ഏയ് അതെല്ലാം വെറും സിനിമയല്ലേ ? നമ്മൾ കണ്ടു കഴിഞ്ഞാൽ അപ്പോൾ തന്നെ മറന്നു പോകില്ലേ ? ഇതൊക്കെ ഓർത്തു വക്കാൻ ആർക്കാണ് നേരം ? കഥാപാത്രങ്ങൾ നമ്മളിൽ ഇങ്ങെയൊക്കെ ഇമ്പാക്ട് സൃഷ്ടിക്കുമോ ? എന്നൊക്കെ സംശയത്തോടെ ആലോചിച്ചു നടന്ന എന്റെ മുന്നിൽ ഒരിക്കൽ അയാൾ വന്നു ചാടുകയാണ് !!
അനൂപ് മേനോൻ അവതരിപ്പിച്ച ഐ ജി ഉണ്ണിത്താൻ ! ( സി ബി ഐ 5 ദി ബ്രെയിൻ )
രണ്ടു പോലീസ് ഉദ്യോഗസ്ഥന്മാർ അയാളുടെ റൂമിനു പുറത്തു നിന്ന് ” ഞങ്ങൾ അകത്തേക്ക് വരട്ടെ സാർ ” എന്ന് അനുവാദം ചോദിക്കുമ്പോൾ ” എസ് കം ഇൻ ” പറഞ്ഞു അവരെ അകത്തേക്ക് വിളിച്ചു കയറ്റിയിട്ടു , അവർ അകത്തു കയറി വരുമ്പോൾ അവരോടു “നിങ്ങൾ പോയി പുറത്തു നില്ക്കു എന്ന് പറയുന്നൊരാൾ !!
പ്രത്യകിച്ചൊരു കാരണവുമില്ലാതെ തന്റെ ഭാര്യയെ കൊല്ലുവാൻ തീരുമാനിക്കുന്നൊരു മനുഷ്യൻ ! കൊല നടത്തുവാനായി “കാപ്റ്റൻ രാജു ആരാ കാപ്റ്റൻ കൂൾ ആരാ” എന്നറിയാത്ത ,അന്നോളമുള്ള കൊലപാതകത്തിന്റെ എല്ലാ തെളിവുകളും പെൻഡ്രൈവിലാക്കി ലോക്കറ്റ് രൂപത്തിൽ കഴുത്തിൽ മാലയാക്കി തൂക്കിയിട്ടിരിക്കുന്ന..കൊല നടത്താൻ കൊട്ടേഷനെടുക്കുമ്പോൾ “ആരെയാ കൊല്ലേണ്ടത് ? ” എന്ന് പോലും ചോദിക്കാനുള്ള സാമാന്യ ബുദ്ധിയില്ലാത്ത വാടക കൊലയാളിയെ ഏൽപ്പിക്കുക ! ( ആള് മാറി അങ്ങേരു ആ മന്ത്രിയെ കൊലപ്പെടുത്തിയ ദിവസം ആ ഫ്ളൈറ്റിൽ ഉണ്ണിത്താൻ ഉണ്ടെങ്കിൽ അന്ന് ഉണ്ണിത്താനും പടം ആയേനെ ) !
എന്നിട്ടു തന്റെ ഭാര്യയുടെ ഫോട്ടോ, തന്റെ കല്യാണ ആൽബത്തിൽ നിന്നൊരു ഫോട്ടോ എടുത്തു അയക്കുന്നതിനോ , അവരുടെ ഫോട്ടോ പ്രിന്റ് ചെയ്തു വന്നിരിക്കുന്ന പേപ്പറിന്റെ തീയതി പറഞ്ഞു കൊടുക്കുന്നതിനോ പകരം അവരുടെ ഫോട്ടോ അച്ചടിച്ച് വന്ന പേപ്പറിൽ നിന്നും കീറിയെടുത്തു കൊടുത്തു അതിൽ അവരുടെ അഡ്രെസ്സ് എഴുതി കൊടുക്കുക ! അത് കൂടാതെ ആ പേപ്പറിന്റെ ബാക്കി വീട്ടിൽ സൂക്ഷിച്ചു വക്കുക !
എന്നിട്ടു ആ കൊലപാതകം സി ബി ഐ ക്കു വിടണം എന്ന് പറഞ്ഞു ഫോഴ്സ് ചെയ്തു നേടിയെടുക്കുക! അതും പോരാഞ്ഞു അവസാനം സി ബി ഐ ആ കീറിയ പേപ്പറിന്റെ ബാക്കി കഷ്ണം പൊക്കിപ്പിടിച്ചു തെളിവുമായി വരുമ്പോൾ അവരുടെ പക്കലുള്ള ഏക തെളിവായ ആ പേപ്പർ ഒന്ന് തട്ടിപറക്കാനുള്ള ഒരു ശ്രമം പോലും നടത്താതെ ചുമ്മാ എല്ലാം കേട്ട് നിൽക്കുക !!ഹോ എന്തൊരു കോമഡി പീസ് ആണു ഐ ജി ഉണ്ണിത്താൻ ! സിനിമ കണ്ടിട്ട് അഞ്ചു ദിവസം ആയിട്ടും ഉണ്ണിത്താൻ എന്റെ ഉള്ളിൽ നിന്നും ഇറങ്ങി പോകുന്നെ ഇല്ല ! അയാൾ എന്നെയിങ്ങനെ ചിരിപ്പിച്ചു കൊണ്ട് കൂടെത്തന്നെയുണ്ട് ! ഐ ജി ഉണ്ണിത്താന്റെ മുഖം എപ്പോൾ എവിടെ കണ്ടാലും ചിരി വരുന്നത് കൊണ്ട് എനിക്കിപ്പോൾ ഉറപ്പാണ് ആദ്യം പറഞ്ഞ ആ കുട്ടികൾ ഭയന്ന കഥയെല്ലാം നടന്നതാകും.