Sanal Kumar Padmanabhan
“ശരത്തെ നമ്മുടെ പടത്തിനു വേണ്ടി ഓ എൻ വി സാർ എഴുതിയ ഗാനം ഞാനൊന്നു വായിച്ചു നോക്കി അതിമനോഹരം ആയിട്ടുണ്ട് ”
“ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്…”
നമുക്കി പാട്ടിനു വേണ്ടത് റിലേഷന്ഷിപ് പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള സംഗീതം ആണു , പവിത്രത്തിന്റെ സംവിധായകൻ രാജീവ് കുമാർ സെറ്റിൽ സംഗീത സംവിധായകനോട് സാഹചര്യം വിവരിക്കുക ആണു ….
ഇപ്പൊ ശരിയാക്കി തരാം എന്നൊരു ഭാവത്തിൽ ഹാർമോണിയം കയ്യിലെടുത്തു ഇരുന്നിട്ട് റിലേഷൻഷിപ് കാണിക്കേണ്ടത് ആരുടെയാണ് ഉണ്ണിയുടെയും മീരയുടെയും പ്രണയം അല്ലെ ? എന്ന ശരത്തിന്റെ ചോദ്യത്തിന്
“ഉണ്ണിയുടെയും മീരയുടെയും പ്രണയം , പിന്നെ ഉണ്ണിയുടെ അച്ഛന്റെയും അമ്മയുടെയും ലാസ്യവും പ്രണയവും , പിന്നെ അയൽവക്കത്തെ പട്ടാളക്കാരന്റെയും ഗർഭിണിയായ അയാളുടെ ഭാര്യയുമായുള്ള ബന്ധവും പിന്നെ അവസാനമായി ഇന്നസെന്റിന്റെ കഥാപാത്രത്തിന്റെ ആ വീടിനോടുള്ള ദാസ്യഭാവവും !! എന്ന രാജീവ് കുമാറിന്റെ മറുപടി കേട്ടപ്പോൾ ” ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയത് ” എന്ന ഭാവമായിരുന്നു ശരത്തിനു ….. !
എന്നാൽ ഒരല്പം മെനക്കെട്ടു അണ്ണൻ ഖരഹരപ്രിയ രാഗത്തിൽ പാട്ടിനു ഈണമിടുകയും വരികളുടെ ഇടയിൽ അല്പം കർണാട്ടിക്കും ക്ലാസിക്കും സംഗതിയും മിക്സ് ചെയ്തു കയറ്റുകയും , ദാസേട്ടൻ ആ വരികളുടെയും ഈണത്തിന്റെയും സത്ത ഉൾക്കൊണ്ട് പാടിയപ്പോൾ പിറന്നു വീണ ആ പാട്ടിനെ മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന് തന്നെ !!
എന്ന് കേട്ടവരെല്ലാം വാഴ്ത്തിയപ്പോൾ ശരത്തിനും ദാസേട്ടനും മനസിൽ അതിയായ ആഗ്രഹം ആ പാട്ടിന്റെ ചിത്രീകരണം എങ്ങനെയായിരിക്കും എന്നറിയാൻ ആയി !!!
കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനിടെ കണ്ടു മുട്ടുന്ന ഉണ്ണിയും മീരയും അവരുടെ പ്രണയവും ഒപ്പിയെടുക്കുന്ന രംഗങ്ങളും , ഒരു ഊഞ്ഞാലിൽ ആടുന്ന സീൻ കൊണ്ട് അച്ഛന്റെയും അമ്മയുടെയും ഭാവങ്ങളും , പട്ടാളക്കാരന്റെ ഗര്ഭിണിയായുള്ള ഭാര്യയും ആയുള്ള രംഗങ്ങളും അയാളുടെ തിരിച്ചുള്ള യാത്രയും എല്ലാം ക്യാമെറയിൽ ഇങ്ങനെ പതിഞ്ഞു തങ്ങളുടെ പാട്ടിനു ഇങ്ങനെ ജീവൻ വക്കുന്നത് കണ്ടു നിൽകുമ്പോൾ ശരത്തിനൊരു സംശയം ” അല്ല രാജീവേ നമ്മുടെ പാട്ടിനിടയിൽ ഉള്ള ആ ” സംഗതികൾ ” വരുന്ന രംഗം എങ്ങനെയാണ് ചിത്രീകരിക്കാൻ പ്ലാൻ ? അത് ആരേലും പാടുന്നത് ആയിട്ട് കാണിക്കാൻ ആണോ ?
അതിനു രാജീവിന്റെ മറുപടി കയ്യിൽ നീട്ടിപ്പിടിച്ച ഒരു പ്ലാസ്റ്റിക് കവർ ആയിരുന്നു !!
പടവലങ്ങയും , തേങ്ങയും , കുമ്പളങ്ങയും , സവാളയും ഉള്ളിയും ഒക്കെ അടങ്ങിയ ഒരു പച്ചക്കറി കിറ്റ് !
“ഇത് കൊണ്ടെന്തു ചെയ്യാനാ “എന്ന് ഒരല്പം അന്ധാളിപ്പോടെ നിന്ന ശരത്തിനോട് രാജീവ്കുമാർ പറയുകയാണ് ” മറ്റുള്ളവർ ഇത് ഉപയോഗിക്കുമ്പോൾ കാണുന്നവർക്കു ഇത് സാധാരണ പച്ചക്കറികൾ ആയി തോന്നും പക്ഷെ എന്‍റെ പക്കൽ രണ്ട് മായാജാലക്കാർ ഉണ്ട് !!
അവരിത് ഉപയോഗിക്കുമ്പോൾ കാണുന്നവർക്കു ഇത് സംഗീത ഉപകരണം ആയി തോന്നും ….. ! ലാലും ലളിത ചേച്ചിയും !!!
“ശ്രീരാഗമോ”യുടെ 1.15 മുതൽ 1.45 വരെയുള്ള ക്ലാസിക്കൽ പോര്ഷന്
എന്ത് ഭംഗിയായാണ് , എത്ര അനായാസമായാണ് രണ്ടു പടവലങ്ങയും, അച്ചിങ്ങയും, തക്കാളിയും മത്തങ്ങയും കൊണ്ടും ലാലേട്ടനും ലളിതച്ചേയും മാനേജ് ചെയ്തിരിക്കുന്നത് ….. ❤❤👌