നല്ല ഇടിവെട്ട് ആക്ഷൻ ചിത്രവുമായി തിരിച്ചു വരൂ

39

Sanal Kumar Padmanabhan

തിരശീലയിൽ ചിരി വിരിയിച്ചു ഇരിപ്പിടങ്ങളിൽ ആളെ നിറച്ച നായകന്മാർ.ജയറാം , മുകേഷ് , ജഗദീഷ് , സിദ്ധിഖ് , ദിലീപ് , ജയസൂര്യ തുടങ്ങി കുറെയേറെ ഉണ്ടായിട്ടുണ്ട് മലയാള സിനിമയിൽ .ഇമോഷണൽ രംഗങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ വിള്ളൽ വീഴ്ത്തി മിഴികളിൽ മഴ പെയ്യിച്ചു തീയറ്ററിൽ ആളെ നിറച്ച ലോഹിതദാസിനൊടോപ്പവും , കെട്ടുറപ്പുള്ള കഥയിൽ ആണത്തവും പൗരുഷവും സന്നിവേശിപ്പിച്ചു ആക്ഷന് മുൻ‌തൂക്കം നൽകി ഡെന്നിസ് ജോസഫും , ടി ദാമോദരനും , എസ് എൻ സാമിയും , രഞ്ജി പണിക്കരും , രഞ്ജിത്തും എല്ലാം എഴുതിയ തിരക്കഥയിൽ തകർത്തഭിനയിച്ചു.

Babu Antony plays Thangal in 'Kayamkulam Kochunni'... Who is he ...തീയറ്ററുകൾക്കു പൂരപ്പറമ്പുകളുടെ പ്രതീതി നൽകിയ മമ്മൂട്ടി , മോഹൻലാൽ , മുരളി തുടങ്ങിയ നടന്മാരും ഉണ്ടായിരുന്നു നമ്മുടെ സിനിമയിൽ .പോലീസ് വേഷങ്ങളിൽ തീ പാറിച്ചു കൊണ്ട് പ്രേക്ഷകരെ അമാനുഷീകതയുടെ അതിര്വരമ്പുകൾക്കുറത്തേക്കു കൊണ്ട് പോയി തീയറ്ററുകൾ ആൾക്കൂട്ട പൂരിതം ആക്കിയ സുരേഷ് ഗോപിയും , മമ്മൂട്ടിയും , ഉണ്ടായിരുന്നു ഇന്നലെകളിൽ .പ്രണയം കൊണ്ട് കാണികളുടെ ഹൃദയത്തിൽ കുളിർ മഴ പെയ്യിച്ചു സിനിമ കാണുവാൻ ആയി തീയറ്ററുകളിൽ ആളുകളെ എത്തിച്ച കുഞ്ചാക്കോ ബോബനും , വിനീതും എല്ലാം ഉണ്ടായിരുന്നു ഇന്നലെകളിലും ഇന്നും .എന്നാൽ നല്ല ” സ്റ്റൈലുള്ള അടി കാണാൻ പോരുന്നോ ” ? എന്നൊരു ചോദ്യവുമായി മലയാളികളെ തീയേറ്ററിലേക്ക് വിളിച്ചു വരുത്തിയ ഒരാളെ ഉള്ളു ഇന്നലെകളിലും ഇന്നും ഒരു പക്ഷെ നാളെകളിലും .

ചിലമ്പ് എന്ന മാന്ത്രിക വിളക്കിന്റെ അടപ്പൂരി ഭരതൻ മലയാളികളുടെ മുന്നിൽ തുറന്നു വിട്ട ഈ ജിന്ന് മലയാളി ഇന്നോളം കാണാത്ത ആക്ഷൻ ചുവടുകളും ആയി സ്ക്രീൻ നിറഞ്ഞാടിയ അയാൾക്ക് അവർ തങ്ങളുടെ സ്നേഹം പങ്കു വച്ചതു ദാദ , ചന്ത , കമ്പോളം , കടൽ , രാജകീയം , ഉപ്പുകണ്ടം ബ്രദേഴ്‌സ് തുടങ്ങിയ അയാളുടെ ചിത്രങ്ങളെ ഹിറ്റ് ചാർട്ടിൽ കയറ്റിക്കൊണ്ടായിരുന്നു .”യുദ്ധത്തിന്റെ നീതി ശാസ്ത്രത്തിൽ ചതി എന്നൊന്നില്ല മിസ്റ്റർ ശിവൻ തന്ത്രങ്ങളെ ഉള്ളു ” എന്ന ഡയലോഗുമായി ഉറ്റ സുഹൃത്ത് ശിവന് വിഷം കൊടുത്ത് കൊണ്ട് സോഫിയെയും കൊച്ചിനെയും കൊല്ലാൻ വന്ന ജാക്‌സ നെ മറന്നുവോ ? ( നാടോടി )ക്രൂരത മണക്കുന്ന അയാളുടെ ചിരി .

Babu Antony | Indian Movie Action Starകാർണിവൽ ഓണർ ഭായി യെ കൊല്ലാൻ വേണ്ടി മരണകിണറിലെ ബൈക്കിന്റെ ബ്രേക്ക് കളയുന്ന , കൈക്കരുത്ത് കൊണ്ട് വിസ്മയം തീർത്ത ജെയിമ്സിനെ ഓർമയില്ലേ ( കാർണിവൽ ) ചോര മണക്കുന്ന കാറ്റിനെ പ്രണയിക്കുന്ന , ബാംഗ്ലൂർ സിറ്റിയെ അടക്കി ഭരിച്ച ചന്ദ്ര ഗൗഡ യെ എങ്ങനെ മറക്കും ? ( മാഫിയ ) പുല്ലൂരാം കുന്നിൽ പുഴയിൽ ചത്തു പൊങ്ങിയ തന്റെ അനിയൻ അലെക്സിയുടെ മരണത്തിനു പകരം വീട്ടാൻ വരുന്ന ഇരട്ട ചങ്കൻസണ്ണിച്ചൻ ഇന്നുമുണ്ട് ഓർമകളിൽ ഒരു ഭീതിയായി .( ഉത്തമൻ )ഒരു മിമിക്സ്ട്രരൂപിലെ മെമ്പേഴ്സിനെ മുഴുവൻ ഒറ്റയ്ക്ക് വിറപ്പിച്ചു നിർത്തിയ കാസർകോട് കദർഭായിയുടെ മകൻ കാസിം ഭായ് തുടങ്ങിയ വില്ലന്മാർ തിരശീലയിൽ പ്രത്യക്ഷപ്പെടുമ്പോൾ കാണികളുടെ മുഖത്ത് കാണപ്പെട്ട ഭീതിയുടെ ഇരുട്ടിനു തീയറ്ററിനകത്തെ ഇരുട്ടിനേക്കാൾ കട്ടി ഉണ്ടായിരുന്നു .ഇടുക്കു ഗോൾഡിലെ ആശുപത്രി സീനിലും കായം കുളം കൊച്ചുണ്ണിയിലെ ക്‌ളൈമാക്‌സ് സീനിലും എല്ലാം മുഴങ്ങി കേട്ട പ്രേക്ഷകരുടെ കയ്യടികൾ .

നായകനായും വില്ലൻ ആയും പ്രേക്ഷകരെ അത്ര മേൽ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തിയ അയാൾ പൊടുന്നനെ സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്തു മാറി നിന്നതു എത്രത്തോളം തങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെന്നതും , അയാളുടെ തിരിച്ചു വരവ് എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്നും പകൽ പോലെ വ്യക്തമാക്കുന്നുണ്ടായിരുന്നു ..

Search About us Classes Directors Hollywood / Bollywood Action ...Babu Antony Sir ഒരു നല്ല ഇടിവെട്ട് ആക്ഷൻ ചിത്രവുമായി തിരിച്ചു വരൂ.ഫുൾ ഫോമിൽ സ്‌ക്രീനിൽ നിറഞ്ഞു നില്കുന്ന നിങ്ങളെ കാണുന്ന കാഴ്ച ഞങ്ങളെ കൂട്ടികൊണ്ടു പോകുന്നത് ആ നൊസ്റ്റാൾജിയ തളം കെട്ടി നിൽക്കുന്ന ഞങ്ങളുടെ കുട്ടിക്കാലത്തേക്ക് ആണ്.നിങ്ങളുടെ സിനിമകൾ കാണുവാൻ ആയി പിരിവിട്ടു വി സി ആറും , വി സി പി യും വാടകക്ക് എടുത്ത വീട്ടുകാരുടെ വഴക്കു കേട്ടു മടുത്തിട്ടും മുടി വളർത്തി നടന്ന ഷർട്ടിന്റെ ഫ്രന്റ് ബട്ടൻസ് അഴിച്ചിട്ടു നടന്ന നീല ജീൻസും വെള്ള ഷൂവും സ്വപ്നം കണ്ടു നടന്ന ആ പഴയ കുട്ടിക്കാലത്തേക്ക് …….