” ഫുട്ബോൾ മരിച്ചു , അണ്ണൻ ഫുട്ബോളിനെ കൊന്നു “

618

Sanal Kumar Padmanabhan

1983 യിൽ ക്രിക്കറ്റ് ഭ്രാന്തൻ രമേശൻ ആയി നിവിൻ പോളി എല്ലാ ബൗളര്മാരെയും ബൗണ്ടറിക്ക് മീതെ പരത്തി വിടുമ്പോൾ , അയാളുടെ ബാറ്റിന്റെ മിഡിലിൽ ആണോ പന്ത് ടച് ആകുന്നതു , ഷോട്ട് കളിക്കുമ്പോൾ ഫുട്ടവർക് ശരിയാകുന്നുണ്ടോ , ബോൾ ഡിഫൻഡ് ചെയ്യുമ്പോൾ ബാറ്റിനും പാടിനും ഇടയിൽ ഗാപ് വരുന്നുണ്ടോ ? എന്നൊന്നും നമ്മൾ ശ്രദ്ധിച്ചില്ല കാരണം സിനിമയും കളിയും രണ്ടാണെന്ന് നമുക്ക് അറിയാമായിരുന്നു.

ക്യാപ്റ്റൻ എന്ന സിനിമയിൽ ജയസൂര്യ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ആയ വി പി സത്യൻ ആയി അഭിനയിക്കുമ്പോൾ , ഗ്രൗണ്ടിൽ അയാളുടെ കാലുകളിൽ പന്ത് അച്ചടക്കത്തോടെ ഇരിക്കുന്നുണ്ടോ , ഫ്രീ കിക്കുകൾ കർവ് ചെയ്യുന്നുണ്ടോ എന്നൊന്നും നമ്മൾ ശ്രദ്ധിച്ചില്ല കാരണം നമ്മൾ ശ്രദ്ധിച്ചത് ജയസൂര്യയുടെ അഭിനയം മാത്രം ആയിരുന്നു കാരണം ജീവിതമല്ല സിനിമ എന്ന് നമുക്ക് അറിയാമായിരുന്നു.

സ്പീഡ് ട്രാക്ക് എന്ന സിനിമയിൽ ക്‌ളൈമാക്‌സ് പോര്ഷനില് കാലിനു വെട്ടു കൊണ്ടിട്ടു പോലും 400 മീറ്റർ റിലേ യിൽ ദിലീപിന്റെ അർജുൻ ഓടി പറന്നു ഫിനിഷ് ചെയ്യുന്നത് കാണുമ്പോൾ നമ്മൾ പുരികം ചുളിച്ചില്ല കാരണം നമുക്ക് അറിയാമായിരുന്നു സിനിമയും അത്ലറ്റിക്‌സും രണ്ടാണെന്ന്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരളം കണ്ട ഏറ്റവും വലിയ താരം കളി അറിയാവുന്നവർ ചിരിക്കുന്ന രീതിയിൽ ബൗൾ എറിഞ്ഞു കൊണ്ടിരുന്നപ്പോൾ ആരും അയാളെ മോശക്കാരൻ ആക്കിയില്ല കാരണം ക്രിക്കറ്റ് അയാളുടെ പ്രൊഫെഷൻ അല്ല എന്നും അയാളുടെ പ്രൊഫെഷൻ ആയ സിനിമയിൽ അയാൾ പെർഫെക്ട് ആണെന്നും നമുക്ക് അറിയാമായിരുന്നു.

പക്ഷെ വിജയ് ജോസഫ് എന്ന മനുഷ്യൻ ഒരു ഫുട്ബോൾ കോച്ച് ആയി വരുന്ന സിനിമയിൽ അയാളുടെ ബോളുമായുള്ള അഭിനയം കാണുമ്പോൾ കഥ ആകെ മാറുക ആണ്.. ” ഫുട്ബോൾ മരിച്ചു , അണ്ണൻ ഫുട്ബോളിനെ കൊന്നു ” ഇത്തരത്തിൽ ആണ് വിമർശനം പോകുന്നത്. ഒന്ന് ഷൂ ലെയ്സ് പോലും കെട്ടാൻ അറിയാത്തവർ പോലും , മാസങ്ങൾ നീണ്ട പരിശീലനം കൊണ്ട് അയാൾ ഉണ്ടാക്കിയെടുത്ത പന്തടുക്കവും , മികവും കണ്ടു അതിനെ അംഗീകരിക്കാതെ വെറും വിമർശനം ആയി വരുന്നത് കാണുമ്പോൾ അത്തരക്കാരുടെ നയം വ്യക്തം ആകുക ആണ് ” താൻ സിനിമയെ
വളരെ സീരിയസ് സമീപിക്കുന്ന ഒരാളെന്നു വരുത്തി തീർക്കാൻ ഏറ്റവും എളുപ്പമുള്ള രണ്ടു വഴികൾ ( വിജയ് സിനിമകളെ കണ്ണുമടച്ചു വിമർശിക്കുക , ലിജോ ജോസ് ന്റെ ഷോട്ടുകൾക്കു എഴുത്തുകാരനോ സംവിധായകനോ മനസ്സിൽ പോലും ചിന്തിക്കാത്ത അർഥങ്ങൾ നൽകി വാനോളം പുകഴ്ത്തുക ) പിന്തുടരുക ആണെന്ന്.

പക്ഷെ നിരൂപകരുടെ കഴമ്പില്ലാത്ത വിമർശനങ്ങളിൽ വാടി പോകാൻ ആവാനായിരുന്നെങ്കിൽ.

” തുടക്ക കാലത്തു തന്റെ ചിത്രങ്ങൾ വിതരണത്തിന് എടുക്കാൻ ആളുകൾ തയ്യാറാവാത്തത് കാണുമ്പോൾ , ആക്ഷൻ ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞപ്പോൾ ” ഈ മുഖം വെച്ച് അതിനൊന്നും പറ്റില്ല ” എന്ന് സംവിധായകരുടെ മറുപടി കേട്ട അന്ന് ,അഴകിയ തമിഴ് മകൻ മുതൽ സുര വരെ തുടർ ചിത്രങ്ങൾ പരാജയത്തിന്റെ പടുകുഴിയിൽ വീണു ഇനിയൊരു തിരിച്ചു വരവ് ഇല്ലെന്നു തമിഴ് ലോകം വിധിയെഴുതിയ അന്ന് , രാഷ്ട്രീയ പ്രേരിതമായി അയാളുടെ സിനിമകൾ ക്കു വിലക്ക് നേരിട്ടപ്പോൾ”

എല്ലാം അയാൾ പണ്ടേ കൊഴിഞ്ഞു പോകുമായിരുന്നു.

അലിഭായി യിലെ പ്രശസ്തമായ ഡയലോഗ് ഓര്മ വരുന്നു ” അറബി കടലിൽ നീന്തി പഠിച്ചവൻ ആണോ കോയ ഈ കനാൽ വെള്ളത്തിൽ കുളിക്കാൻ പേടി ”

വിമർശനങ്ങളുടെ കൂരമ്പുകൾ ഏറ്റു വാങ്ങി കൊണ്ട് ഇരിക്കുമ്പോഴും ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തീർക്കുന്ന ഇത് പോലെ വേറൊരാൾ ഇനിയും വരേണ്ടി ഇരിക്കുന്നു…

തുടർച്ച ആയി 3 ചിത്രങ്ങൾ 200 കോടി ക്ലബിൽ കയറ്റുന്ന ഇന്ത്യയിലെ രണ്ടാമത്തെ നടന് ആശംസകൾ.

(ആദ്യ നടൻ പ്രഭാസ്)

അറിയാതെ ഏറെ ഇഷ്ടമുള്ളൊരു പാട്ടു മൊബൈലിൽ പ്ലേയ് ആയി കൊണ്ടിരുന്നു…

എല്ലാ പുകഴും ഒരുവൻ ഒരുവനിക്കെ….
നീ നദി പോലെ ഒഴുകി കൊണ്ടര്……
എങ്കൽ തലൈവ…
വെട്രി ഉണക്ക്….
മുന്നാൽ മുന്നാൽ വാടാ…..
ഉന്നാൽ മുടിയും ഉന്നാൽ മുടിയും തോഴ……

Advertisements