cinema
കസ്റ്റഡിയിലെടുക്കുന്നത് ലൈവിൽ സനൽകുമാർ ശശിധരൻ, “എന്നെകൊണ്ടുപോയി കൊല്ലും”

നടി മഞ്ജുവാര്യരുടെ പരാതിയിന്മേൽ സംവിധായകൻ സനൽകുമാർ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തു. മഫ്തിയിലെത്തിയ പോലീസ് സംഘമാണ് സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തത്. തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നു എന്നുമുള്ള മഞ്ജുവിന്റെ പരാതിന്മേൽ ആണ് പോലീസിന്റെ നടപടി.
എന്നാൽ തന്നെ കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ദൃശ്യങ്ങൾ സനൽകുമാർ ശശിധരൻ ലൈവിൽ കാണിക്കുകയുണ്ടായി. പോലീസ് തന്നെ ഉപദ്രവിച്ചു എന്നും മൊബൈൽ പിടിച്ചുമേടിച്ചു എന്നും സനൽകുമാർ വിഡിയോയിൽ ഉറക്കെ വിളിച്ചുപറയുന്നുണ്ട്. മഞ്ജു വാരിയരുടെ ജീവൻ അപകടത്തിലാണെന്നും അവർ ആരുടെയൊക്കെയോ തടങ്കലിൽ ആണെന്നും സൂചിപ്പിച്ചുകൊണ്ട് സനൽ കുമാർ ശശിധരൻ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റുകൾ വിവാദമായിരുന്നു.
1,123 total views, 4 views today