അനുയോജ്യമായതുകൊണ്ടാണ് സ്ത്രീയും പുരുഷനും പരസ്പരം തേടുന്നത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
44 SHARES
525 VIEWS

Sanal Kumar Sasidharan (സംവിധായകൻ)

സ്ത്രീയും പുരുഷനും എതിർ ലിംഗമാണ് എന്ന കാഴ്ചപ്പാടിനെ പിൻപറ്റിയാണ് ഇന്ന് സമൂഹത്തിൽ സ്ത്രീപുരുഷ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകളെല്ലാം നടക്കുന്നത്. സത്യത്തിൽ സ്ത്രീയും പുരുഷനും അനുയോജ്യ ലിംഗങ്ങളാണ് എന്ന കാഴ്ചപ്പാടാണ് ശരി എന്നാണ് എനിക്ക് തോന്നുന്നത്. അനുയോജ്യമായതുകൊണ്ടാണ് സ്ത്രീയും പുരുഷനും പരസ്പരം തേടുന്നത്. എതിർ സ്ഫുലിംഗങ്ങൾ ആകർഷിക്കും എന്ന ഭൗതിക ശാസ്ത്രത്തിന്റെ മാനദണ്ഡം വെച്ചായിരിക്കും എതിർലിംഗം എന്ന കാഴ്ചപ്പാട് സ്ത്രീപുരുഷ ബന്ധത്തിലും പ്രയോഗിക്കുന്നത്. എന്നാൽ ശാരീരികമായ ഏതാനും വ്യത്യാസങ്ങൾ ഒഴിച്ച് നിർത്തിയാൽ മാനസികമായും ആത്മീയമായും സ്ത്രീയും പുരുഷനും വേവ്വേറെയല്ല എന്നതാണ് എന്റെ അനുഭവം. ജീവിതത്തിന്റെ എല്ലാ സങ്കീർണതകളും ഒരേ അളവിൽ തന്നെയാണ് സ്ത്രീയിലും പുരുഷനിലും അനുഭവങ്ങൾ ഉണ്ടാക്കുന്നത്. അങ്ങനെ അല്ല എന്നും സ്ത്രീയുടെയും പുരുഷന്റെയും ജീവിത അനുഭവതലങ്ങൾ വേറെയാണ് എന്നും വാദിക്കുന്നവരുണ്ടാകാം.

എതിർലിംഗ സിദ്ധാന്തമനുസരിച്ച് സമൂഹം വാർത്തെടുത്തിട്ടുള്ള ചട്ടക്കൂടുകൾക്കകത്ത് പെട്ടുപോയതുകൊണ്ടാണ് ഈ വ്യത്യാസം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വ്യത്യസ്ത മനോഭാവങ്ങൾ ഉള്ള സമൂഹങ്ങളിൽ സ്ത്രീപുരുഷജീവിതത്തിലെ അനുഭവതല വ്യത്യാസത്തിന്റെ തോത് വെവ്വേറെ ആയിരിക്കും എന്ന് ശ്രദ്ധിച്ചാൽ മനസിലാകും. എതിർ ലിംഗം എന്നത് ശത്രുലിംഗം എന്ന ഉപബോധമാനസികാവസ്ഥയിലേക്ക് പലപ്പോഴും എത്തിച്ചേരുന്നതും കാണാം. സംഭോഗം എന്ന വാക്കിനെ പെനിട്രേഷൻ (കുത്തിക്കയറ്റുക) എന്ന അക്രമോൽസുകമായ വാക്കുകൊണ്ട് വിവർത്തനം ചെയ്യുന്നത് ഒരു ഉദാഹരണമാണ്. സ്ത്രീ പുരുഷബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകളെയെല്ലാം ലൈംഗീകതയെ മുൻ നിർത്തി നയിക്കുന്നതിൽ പുറമെ കാണാൻ കഴിയാത്തതും ആഴത്തിൽ വ്യാപരിച്ചുകിടക്കുന്നതുമായ ഒരു അധോലോക കച്ചവട താല്പര്യമുണ്ട്. പരമ്പരാഗത ലൈംഗീക വ്യാപാരം മുതൽ ആധുനിക ജനാധിപത്യത്തിൽ രാഷ്ട്രീയബലാബലങ്ങൾ നിശ്ചയിക്കുന്ന കൂട്ടികൊടുപ്പ് വ്യവസായം വരെ ഈ കച്ചവട ശൃംഗലയുടെ കണ്ണികളാണ്.

ശാരീരികമായി ചെറുത്തുനിൽക്കാനുള്ള സ്ത്രീയുടെ കഴിവുകുറവിനെയും അതുവഴിയുണ്ടാകുന്ന അവളുടെ ഉൾഭയത്തെയും മുതലെടുത്തുകൊണ്ടാണ് ഈ കച്ചവട ശൃംഗല കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. സ്ത്രീശാക്തീകരണം, ലിംഗസമത്വം, ലൈംഗീക സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള പുരോഗമന ചർച്ചകളിൽ സ്വതന്ത്ര ലൈംഗീകത പോലെയുള്ള കള്ളക്കുപ്പായങ്ങൾ അണിഞ്ഞുകൊണ്ടാണ് ഈ കച്ചവട മാഫിയ പുരോഗമന ഇടങ്ങളിലെ ചർച്ചകളെ തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് തിരിക്കുന്നത്. ഈ അധോലോക കച്ചവടമാഫിയ വരയ്ക്കുന്ന രൂപരേഖയ്ക്കനുസൃതമായി സ്ത്രീപുരുഷ ബന്ധങ്ങളെയും അവയിലെ ജൈവീകമായ വഴിതെറ്റലുകളെയും എതിർലിംഗ സിദ്ധാന്തത്തെ മുൻ നിർത്തി ചർച്ചചെയ്യുന്നത് ഗുണകരമാണോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. രതിമൂർച്ഛയിൽ പോലും പരസ്പരം അളക്കാൻ കാതും കണ്ണും കൂർപ്പിച്ച് ജീവിക്കുന്ന ശത്രുജീവികളായി സ്ത്രീയും പുരുഷനും മാറുന്നത് ബന്ധങ്ങളിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ പതനമാണെന്നാണ് ഞാൻ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.

ആ പുസ്തകത്തിൽ തിരുവനന്തപുരം ജില്ലയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ കട്ടിലിന്റെ ചുറ്റും ഓടിച്ച ‘മഹാനടനെ’ കുറിച്ച് പറയുന്നുണ്ട്

രജിത് ലീല രവീന്ദ്രൻ ലാൽ ജോസ് സംവിധാനംചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിൽ