മോദിയെ ‘പപ്പു’വാക്കാൻ അമിത് ഷായുടെ അജണ്ട

0
1564

സംവിധായകൻ സനൽ കുമാർ ശശിധരന്റെ പോസ്റ്റാണ് ഈ വിഷയം ചർച്ച ചെയ്യുന്നത്. രാജ്യം ഹിന്ദുത്വ ഫാസിസത്തിന്റെ പരീക്ഷണ ശാലയാകാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും അപടകരകരമായ ചില കാര്യങ്ങൾ കാണാൻ തുടങ്ങിയത് മോദിയുടെ വരവോടെ ആയിരുന്നു. വാജ്‌പേയി അദ്വാനി തുടങ്ങിയ ദ്വന്ദ്വവ്യക്തിത്വങ്ങൾ ബിജെപിയുടെ Image result for amit shah and modiനേതൃസ്ഥാനത്തുണ്ടായിരുന്നപ്പോൾ വാജ്‌പേയ് പാർട്ടിയുടെ മിതവാദ മുഖവും അദ്വാനി തീവ്രവാദ മുഖവും ആയിരുന്നു. എന്നാൽ പിന്നീട് വാജ്‌പേയി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചപ്പോൾ അദ്വാനിയും മോദിയും ആയി ശക്തികേന്ദ്രങ്ങൾ. അദ്വാനി മിതവാദമുഖവും മോദി തീവ്രവാദ മുഖവും ആയി മാറുന്ന കാഴ്ചയാണ് നാം കണ്ടത്. നോക്കൂ..ഒരു പാർട്ടിയുടെ മിതവാദം തന്നെ അപകടകരമായ അവസ്ഥയിലേക്ക് പോകുന്നതും തീവ്രവാദ ചിന്താഗതിക്കാർ അതീവ അപകടകാരികൾ ആകുന്നതും കാണാൻ കഴിയുന്നു. ഇനി മിതവാദമുഖങ്ങൾ ഉണ്ടാകില്ല… തീവ്രവാദവും കൊടിയ തീവ്രവാദവും തമ്മിലാണ് മത്സരം. ഒരു പത്തുവർഷത്തോടെ ബിജെപിയിലെ ഏറെക്കുറെ എല്ലാ നേതാക്കളും കാവിധാരികൾ ആകാനുള്ള സാധ്യത കാണുന്നു. മോദിയെ പുകച്ചു പുറത്തു ചാടിച്ചു അമിത്ഷായുടെ സ്ഥാനാരോഹണം സമീപകാലങ്ങളിൽ ഉണ്ടായേക്കും. അതൊരു അധികാരക്കൈമാറ്റം ആണ്. വ്യക്തികൾ തമ്മിലല്ല..അപകടത്തിൽ നിന്നും കൂടുതൽ അപകടത്തിലേക്ക്. പ്രഗ്യാസിങ്ങുമാരും യോഗി ആദിത്യനാഥുമാരും ദേശീയരാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിക്കുമെന്നത് ഉറപ്പാണ്. അന്ന് ഗോഡ്‌സെ രാഷ്ട്രപിതാവായി അവരോധിക്കപ്പെടും. കാവിരാഷ്ട്രീയത്തിന്റെ പശുമേധത്തിൽ ഇന്ത്യയുടെ പൂർവകാല നന്മകൾ അടിയറവുപറയും . സനൽകുമാർ ശശിശരന്റെ കുറിപ്പ് വായിക്കാം

Sanal Kumar Sasidharan എഴുതുന്നു 

“മോദി” എന്ന വിഗ്രഹത്തെ ഉടച്ച് നശിപ്പിക്കുന്ന വളരെ ആസൂത്രിതമായ പദ്ധതിയാണ് നടന്നു Image result for sanalkumar shashidharanകൊണ്ടിരിക്കുന്നത്.. അല്ലെങ്കിൽ മോദിയെ വെറും പപ്പുവാക്കി അടുത്തിരുത്തി ആളാവാൻ അമിത്ഷാക്ക് കഴിയില്ലായിരുന്നു. വിജയകരമാവുന്ന റോക്കറ്റു വിക്ഷേപണത്തിൽ ഓരോ ഘട്ടം കഴിയുമ്പോഴും റോക്കറ്റിന്റെ ഓരോ ഭാഗം കത്തിത്തീർന്ന് അടർന്ന് വീണുകൊണ്ടിരിക്കും. അധ്വാനി, വാജ്‌പേയി, മോഡി.. അടുത്ത ഘട്ടം അമിത് ഷാ ആണോ ? അറിയില്ല .. എന്തായാലും ഏകശിലാരൂപിയായ ഹിന്ദുരാഷ്ട്രം എന്ന ഗുരുതരമായ അപകടാവസ്ഥയിലേക്ക് ആ റോക്കറ്റ് രാജ്യത്തെ അടുപ്പിച്ചുകൊണ്ടിരിക്കുന്നു..

===