fbpx
Connect with us

Entertainment

മഞ്ജു വാര്യരുടെ ജീവൻ അപായത്തിലെന്നും അവർ തടങ്കലിലെന്നും ആവർത്തിച്ച് സനൽകുമാർ ശശിധരൻ

Published

on

മഞ്ജുവാര്യരുടെ ജീവൻ അപകടത്തിൽ ആണെന്ന് പ്രശസ്ത സംവിധായകൻ സനൽ കുമാർ ശശിധരൻ സുദീര്ഘമായൊരു പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിന് തൊട്ടുപിന്നാലെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതുപോലുള്ള സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചിലരുടെ ജീവൻ തുലാസിലാണെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു..

(പോസ്റ്റ് ലിങ്ക് > മഞ്ജുവിന്റെ ജീവൻ അപകടത്തിൽ ? )

ഒഴിവുദിവസത്തെ കളി, ഒരാൾപ്പൊക്കം, ചോല , സെക്സി ദുർഗ്ഗ തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ അനവധി അംഗീകാരങ്ങൾ നേടിയ സംവിധായകനാണ് സനൽകുമാർ ശശിധരൻ. മഞ്ജുവുമായി ബന്ധപെപ്റ്റ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും ആരും പ്രതികരിക്കാത്തതിൽ സനൽകുമാർ ശശിധരൻ നിരാശനാണ്. കാരണം വിഷയം അത്രമാത്രം ഗൗരവമുള്ളതെന്നു അദ്ദേഹം പറയുന്നു. കയറ്റം എന്ന സിനിമ മഞ്ജുവിനെ നായികയാക്കി സംവിധാനം ചെയ്‌തെങ്കിലും ആ പ്രോജക്റ്റ് മുടങ്ങിപ്പോകുകയുണ്ടായി. തന്നെയും തൻറെ സിനിമകളെയും നശിപ്പിക്കാൻ ഏതോ മാഫിയ സംഘം ശ്രമിക്കുന്നതായും സനൽകുമാർ ശശിധരൻ ആരോപിക്കുന്നു. മഞ്ജുവിന്റെ ഈ അപകടാവസ്ഥ ചൂണ്ടിക്കാട്ടി WCC സംഘടനയ്ക്ക് കത്തയച്ചെങ്കിലും അവരും പ്രതികരിച്ചില്ല എന്നും സനൽകുമാർ പറയുന്നു. ആ കത്തു സഹിതം വെളിപെപ്ടുത്തിക്കൊണ്ടു സനൽകുമാർ ശശിധരൻ രണ്ടാമതും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്ന കുറിപ്പ് വായിക്കാം

സനൽകുമാർ ശശിധരൻ

“This is very important. Please don’t take it as a joke. This is a matter of life and blackmailing. Please inquire if it is true or not. #saveherlife
Manju Warrier മഞ്ജു വാര്യരുടെ ജീവൻ അപായത്തിലാണെന്നും അവർ ചിലരുടെ തടങ്കലിൽ ആണ് എന്നും സൂചിപ്പിച്ച് ഞാൻ പോസ്റ്റ് എഴുതിയിട്ട് നാല് ദിവസമായി. ഏതാനും ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു എന്നതൊഴിച്ചാൽ മറ്റൊന്നും സംഭവിച്ചില്ല. മഞ്ജു വാര്യരോ ഞാൻ പേര് പറഞ്ഞിട്ടുള്ള ആരെങ്കിലുമോ സംസാരിച്ചിട്ടില്ല. പകരം എന്റെ ഒപ്പമുണ്ടായിരുന്ന ഒരാളെക്കൊണ്ട് പച്ചക്കള്ളം ഒരു പോസ്റ്റായി ഇട്ടു. അതിന് വ്യാപകമായി പ്രചാരണം നൽകി. ചില ഓൺലൈൻ മാധ്യമങ്ങളിൽ അവരെക്കുറിച്ച് അപവാദകഥകൾ സീരീസായി ഇറക്കി. ഞാൻ ഉന്നയിച്ച ഗൗരവമുള്ള വിഷയം മൗനത്തിൽ മുങ്ങുകയാണ്. ഇതാണ് കേരളം. ഇത്രയേ ഉള്ളു നമ്മുടെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ജാഗ്രത. ഇന്നലെ Women in Cinema Collective ലേക്ക് ഒരു ഇമെയിൽ അയച്ചു. ഇതുവരെയും ഒരു മറുപടിയും കിട്ടിയില്ല. അവർക്ക് മെയിൽ കിട്ടിയോ എന്നറിയില്ല. എന്തായാലും ഇവിടെ അത് കോപ്പി ചെയ്യുന്നു.

സുഹൃത്തുക്കളേ,
ഞാൻ മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തിട്ടുള്ള ഒരു സിനിമ സംവിധായകനാണ്. മലയാളസിനിമാമേഖലയിൽ നിലനിൽക്കുന്ന സ്ത്രീപീഡന നയങ്ങൾക്കും മാഫിയ സംഘങ്ങൾക്കുമെതിരെ wcc നടത്തുന്ന പോരാട്ടത്തിന് അഭിവാദ്യം അർപ്പിച്ചുകൊള്ളുന്നു. ശ്രദ്ധേയായ നടി ഭാവനയ്ക്ക് നേരിട്ട അതിക്രൂരവും മനുഷ്യത്വരഹിതവുമായ പീഡനം പൊതുശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കേരളത്തിന്റെ ക്രമസമാധാന പാലനവ്യവസ്ഥ അട്ടിമറിക്കാൻ കൈകോർത്തിട്ടുള്ള രാക്ഷസീയ ശക്തികളെ ചെറുത്തുതോൽപ്പിക്കാനും നിങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കും വലിയ കൂപ്പുകൈ.

ഈ കത്ത് ഞാൻ എഴുതുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതും ഞാൻ തുറന്ന് പറഞ്ഞിട്ടുള്ളതും എന്നാൽ നിങ്ങളും പൊതുസമൂഹവും ഗൗരവതരമായതെങ്കിലും എന്തുകൊണ്ടോ അവഗണിക്കുന്നതുമായ ഒരു ചൂഷണ വിഷയത്തിന്റെ പ്രാധാന്യം ഒന്നുകൂടി നിങ്ങളുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നതിനാണ്. മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണെന്നും അവർ സ്ഥാപിത താല്പര്യക്കാരായ ഏതാനും പേരുടെ തടവറയിലാണെന്നും വെളിപ്പെടുത്തിക്കൊണ്ട് ഞാൻ ഏതാനും ദിവസം മുൻപ് എന്റെ സോഷ്യൽ മീഡിയകളിൽ എഴുതിയിരുന്നു. നിരവധി ഓൺലൈൻ മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തിരുന്നു എങ്കിലും അതേക്കുറിച്ച് മഞ്ജു വാര്യരോ അവരുമായി ബന്ധപ്പെട്ട മറ്റാളുകളോ പ്രതികരിച്ചു കണ്ടില്ല.

Advertisement

ഞാൻ പേരുകളും സംഭവങ്ങളും, എന്നിൽ സംശയം ജനിപ്പിക്കാൻ കാരണമായ സാഹചര്യങ്ങളും ഉൾപ്പെടെ കാര്യകാരണസഹിതം എഴുതിയ കുറിപ്പ് ബന്ധപ്പെട്ട ആളുകളുടെ പ്രതികരണം ഇല്ല എന്നതുകൊണ്ട് മാത്രം സമൂഹം (പ്രത്യേകിച്ച് സ്ത്രീസമൂഹം) ഗൗരവത്തോടെ കണ്ടില്ല എന്നത് എന്നെ നിരാശപ്പെടുത്തുന്നു.
മഞ്ജുവാര്യരോ ഞാൻ പേരെടുത്ത് പറഞ്ഞ മറ്റാളുകളോ പ്രതികരിച്ചില്ല എങ്കിലും ഞാൻ ഉന്നയിച്ച വിഷയങ്ങൾ കൂടുതൽ ഗൗരവമുള്ളതാണെന്നും അതിനെ മൗനം കൊണ്ട് തേയ്ച്ചുമാച്ചുകളയാൻ അതിനുപിന്നിൽ പ്രവർത്തിക്കുന്ന ചൂഷകരായ നീചശക്തികൾ ശ്രമം നടത്തുന്നു എന്നും എന്നെ ബോധ്യപ്പെടുത്തുന്ന രണ്ടു സംഭവങ്ങൾ എന്റെ പോസ്റ്റിനെത്തുടർന്ന് ഉണ്ടായി.

1. കഴിഞ്ഞ രണ്ടു കൊല്ലമായി കയറ്റം എന്ന ചലച്ചിത്രത്തിന്റെ നിർമാണത്തെ തുടർന്ന് എനിക്കെതിരെയും എന്റെ സിനിമകൾക്കെതിരെയും നടക്കുന്ന വ്യാപകമായ ദുഷ്പ്രചാരണങ്ങളെക്കുറിച്ചും അതിനുപിന്നിലെ മാഫിയാസാന്നിദ്ധ്യത്തെ കുറിച്ചും ഞാൻ നിരന്തരം എഴുതുന്നുണ്ട്. ദുഷ്പ്രചാരണങ്ങളുടെ ഉറവിടം കാഴ്ച-നിവ് സ്ഥാപനങ്ങളിൽ എന്റെ ഒപ്പമുണ്ടായിരുന്നവരും എനിക്ക് വ്യക്തിപരമായി വളരെ ബന്ധമുണ്ടായിരുന്നവരും ആണെന്നും അതിലൊക്കെ ഗൂഡാലോചനകളുണ്ടെന്നും എനിക്ക് സംശയമുണ്ട്. എന്നാൽ ഇക്കാലമത്രയും അതേക്കുറിച്ചൊന്നും പ്രതികരിക്കാതിരുന്ന ആളുകൾ മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണെന്ന് ഞാൻ പോസ്റ്റ് ചെയ്തപ്പോൾ എനിക്ക് മറുപടിയുമായി മുന്നിൽ വന്നിട്ടുണ്ട്. കയറ്റം സിനിമയുടെ ആർട്ട് ഡയറക്ടർ ആയിരുന്ന ദിലീപ് ദാസ് ആണ് മറുപടി പോസ്റ്റ് എഴുതിയിരിക്കുന്നത്. മറുപടിയെന്നോണം പറയുന്ന കാര്യങ്ങളിൽ എനിക്കെതിരെയുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ കൂടാതെ മഞ്ജുവാര്യർക്ക് സത്യം അറിയാവുന്ന ഒരു പച്ചക്കള്ളവും എഴുതിയിട്ടുണ്ട്.

കയറ്റത്തിന്റെ ഷൂട്ടിംഗിനായി മണാലിയിൽ എത്തിയ മഞ്‍ജുവാര്യർ സൗകര്യങ്ങൾ കുറവായതിനാൽ തിരിച്ചുപോകാൻ ആലോചിച്ചിരുന്നു എന്നും അവരെയും ഒപ്പമുണ്ടായിരുന്ന ബിനീഷ് ചന്ദ്രൻ, ബിനു നായർ എന്നിവരെയും ഒരൊറ്റ ടെന്റിൽ താമസിക്കാൻ ഞാൻ കൺവിൻസ്‌ ചെയ്യിച്ചു എന്നുമാണത്. ഇക്കാര്യം കളവാണെന്ന് മാത്രമല്ല ദുരുദ്ദേശത്തോടെ ഉന്നയിച്ചിട്ടുള്ളതുമാണ്. ഈ പോസ്റ്റിന് ചില ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചാരണം കൊടുക്കുകയും ചില മഞ്ജുവാര്യർ ഫാൻ/വെൽഫെയർ പേജുകളിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുള്ളത് എന്റെ ശ്രദ്ധയിൽ പെട്ടു. ഇതും ആസൂത്രിതമായ ഒരു ഗൂഡാലോചനയാണ്. പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ള വെൽഫെയർ പേജുകൾ ചൂഷകർ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് എനിക്ക് സംശയമുണ്ട്. ഞാൻ ഉന്നയിച്ച ഗുരുതരമായ വിഷയം ആരും ഗൗരവത്തോടെ കാണാതിരിക്കാനുള്ള ഒരു കുൽസിത ശ്രമം.

2. രണ്ടാമത്തെ കാര്യം ഞാൻ പോസ്റ്റിട്ടതിനു ശേഷം ക്രൈം നന്ദകുമാർ എന്ന ഓൺലൈൻ പത്രപ്രവർത്തകൻ മഞ്ജുവാര്യരുടെ ഒളിച്ചോട്ടങ്ങൾ എന്നപേരിൽ അവരെ അവമതിക്കുന്ന നിരവധി വീഡിയോകൾ ചെയ്യുന്നു എന്നതാണ്. ഈ സമയത്ത് തന്നെ ഇത്തരം വീഡിയോകൾ ഓൺലൈൻ മാധ്യമങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത് മഞ്ജുവാര്യരെ ബ്ലാക്മെയിൽ ചെയ്ത് തടവിൽ പാർപ്പിച്ചിരിക്കുന്ന ആളുകൾ ആണ് എന്ന് ഞാൻ സംശയിക്കുന്നു. ഇത് കൂടാതെ ചുവടെ ലിങ്ക് കൊടുത്തിട്ടുള്ള വീഡിയോയിൽ ഗുരുതരമായ ഒരു കുറ്റകൃത്യത്തിന്റെ സൂചനയുമുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടൻ ക്രൈം നന്ദകുമാറിന് മഞ്ജുവാര്യരെ സംബന്ധിക്കുന്ന ഒരു കാസറ്റ് എത്തിച്ചു നൽകി എന്നും അത് സ്വകാര്യമായ സംഗതി ആയതിനാൽ പുറത്ത് പറയുന്നില്ല എന്നും നന്ദകുമാർ പറഞ്ഞിരിക്കുന്നു.

സ്ത്രീകളുടെ സ്വകാര്യവീഡിയോകൾ പകർത്തി ബ്ലാക്മെയിൽ ചെയ്ത് ആജീവനാന്തം അടിമകളാക്കി വെയ്ക്കുന്ന മാഫിയാ പ്രസ്ഥാനം മലയാള സിനിമയിൽ ഉണ്ട് എന്ന് നിങ്ങൾക്കറിയാമല്ലോ. അതുകൊണ്ട് തന്നെ നന്ദകുമാർ നടത്തിയിരിക്കുന്ന ഈ വെളിപ്പെടുത്തൽ അതീവപ്രാധാന്യമുള്ളതും ഒരുസ്ത്രീയെ മാത്രം ബാധിക്കുന്നത് അല്ലാത്തതും ആകുന്നു. ഇത്തരത്തിൽ എന്തെങ്കിലും ബ്ലാക്മെയിലിംഗ് കാരണമാണോ മഞ്ജുവാര്യർ മൗനം പാലിക്കുന്നതെന്ന് എനിക്ക് സംശയം തോന്നി. എന്തുതന്നെയായാലും ഇതേക്കുറിച്ച് സിനിമയിലെ സ്ത്രീപീഡനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടന എന്ന നിലയിൽ wcc അന്വേഷിക്കണമെന്ന് താൽപര്യപ്പെടുന്നു.

കാര്യകാരണസഹിതവും പേരുകളും സംഭവങ്ങളും വെളിപ്പെടുത്തിക്കൊണ്ടും ഉന്നയിക്കപ്പെട്ട ഒരു ചൂഷണവിഷയം ചൂഷണത്തിന് ഇരയാകുന്ന ആളുടെ മൗനം കൊണ്ട് മാത്രം റദ്ധാകുകയില്ല എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഞാനിത് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നത്. ഞാൻ മഞ്ജുവാര്യരോട് പ്രണയം പറഞ്ഞിരുന്നു എന്ന് ഞാൻ എന്റെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട് എന്നതുകൊണ്ട് ഒരു കാമുകന്റെ മനോവ്യഥയായി ഇതിനെ കാണരുത് എന്ന് അഭ്യർത്ഥിക്കുന്നു. പ്രായപൂർത്തിയായ സ്ത്രീ ആണെന്നതും മധ്യവയസ്കയാണെന്നതും കൊണ്ട് ബ്ലാക്മെയിലിംഗുകൾക്ക് ഒരു സ്ത്രീ വശംവദയാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

തന്റെ യശ്ശസിനെയും കുടുംബത്തിന്റെ മാന്യതയെയും തകർത്തുകളയാൻ പ്രാപ്തിയുള്ള ഉപകരണങ്ങൾ ചൂഷകന്റെ കയ്യിൽ ഉണ്ട് എങ്കിൽ ഏത് പ്രായത്തിലും പ്രാപ്തിയിലും ഉള്ള സ്ത്രീകൾ മൗനത്തോടെ ചൂഷണത്തിന് വഴങ്ങിക്കൊടുക്കും എന്ന സാമൂഹിക അന്തരീക്ഷം നമ്മുടെ നാട്ടിലുണ്ട്. ആയതിനാൽ ഇക്കാര്യത്തിൽ കൃത്യമായ അവധാനതയോടെ ഇടപെടൽ നടത്തണമെന്നും മഞ്‍ജുവാര്യരുടെ താല്പര്യമെന്നപോലെ സ്ത്രീസമൂഹത്തിന്റെ താല്പര്യം കൂടി മുൻനിർത്തി അവർക്ക് ആവശ്യമുള്ള പിന്തുണകൾ നൽകി ഇടപെടണമെന്നും അഭ്യർത്‌ഥിക്കുന്നു. സ്നേഹബഹുമാനങ്ങളോടെ സനൽ കുമാർ ശശിധരൻ ”

***

Advertisement

ഈ വിഷയവുമായി ബന്ധപ്പെട്ട സനൽകുമാർ ശശിധരന്റെ മറ്റു കുറിപ്പുകൾ

“കാഴ്ച-നിവ് ഓഫീസ് കെട്ടിടത്തിൽ ദുരൂഹമായി എന്തൊക്കെയോ നടക്കുന്നു എന്ന അനുമാനത്തെ തുടർന്ന് ഞാൻ നടത്തിയ അന്വേഷണത്തിൽ അതിൽ ഒരു വലിയ ക്രൈമും സ്ത്രീകളെ ട്രാപ്പ് ചെയ്യുന്ന ഒരു അധോലോക നെറ്റ്വർക്കും ഉൾപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് സംശയമുണ്ടായപ്പോൾ ഞാൻ ഓഫീസ് വിട്ടു. അവിടെയുണ്ടായിരുന്ന വിരലിൽ എണ്ണാവുന്ന ചിലരെയൊഴികെ ആരെയും എനിക്ക് വിശ്വാസം വരാത്തതിനാൽ ഞാനിക്കാര്യം അവിടെയുണ്ടായിരുന്ന ആരുമായും സംസാരിക്കാൻ നിൽക്കാതെ ഡിജിപിക്ക് ഒരു പരാതി അയക്കുകയായിരുന്നു ചെയ്തത്. ആ പരാതി ഞാൻ അയച്ചുകൊടുത്ത ചുരുക്കം ചിലരിൽ ഒരാളായിരുന്നു ദിലീപ് ദാസ്. അതുവായിച്ച് ഞെട്ടൽ രേഖപ്പെടുത്തിയ അയാൾ പിന്നീട് പതിയെ എന്നോട് അകലം പാലിക്കാൻ തുടങ്ങി. ദിലീപ് ദാസ് സിനിമയിലേക്ക് വരുന്നത് ഒരാൾപ്പൊക്കം സിനിമയുടെ പോസ്റ്റർ ചെയ്തുകൊണ്ടാണ്. ഉന്മാദിയുടെ മരണത്തിലൂടെ ആർട്ട് ഡയറക്ടർ ആയി.
മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണ് എന്ന് ആശങ്കപ്പെട്ടുകൊണ്ട് ഞാൻ ഇന്നലെ ഇട്ട പോസ്റ്റിന് ദിലീപ് ഒരു മറുപടി പോസ്റ്റ് ഇട്ടിരിക്കുന്നു. ഞാൻ കുറേക്കാലമായി നടത്തുന്ന നുണപ്രചാരണങ്ങളുടെ തുടർച്ചയാണ് അതെന്നാണ് അയാൾ പറയുന്നത്. കഴിഞ്ഞ രണ്ടുവർഷമായി കയറ്റം സിനിമയെ തുടർന്ന് എനിക്കുണ്ടായ പ്രശ്നങ്ങളെ കുറിച്ചും കാഴ്ച-നിവ് ഓഫീസിലെ ക്രൈമിനെ കുറിച്ചുമൊക്കെ നിരന്തരം ഞാൻ സംസാരിക്കുമ്പോഴും ആരും പരസ്യമായി ഒരു പോസ്റ്റ് ഇട്ടിരുന്നില്ല. എന്തായാലും ഇപ്പോൾ പരസ്യമായി ഒരാൾ എനിക്കെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നു. സ്വാഗതാർഹമായ കാര്യമാണ്.”

“ആരോപണങ്ങളിൽ പ്രധാനം ആദ്യ ദിവസം തന്നെ തിരിച്ചുപോകാൻ മഞ്ജു വാര്യർ ആലോചിച്ചിരുന്നു എന്നും പ്രൊഡ്യൂസറും ഞാനും ചേർന്ന് അവരെ കൺവിൻസ്‌ ചെയ്ത ടെന്റിൽ താമസിപ്പിക്കുക ആയിരുന്നു എന്നുമാണ്. പച്ചക്കള്ളമാണത്. മഞ്ജുവാര്യർ തന്നെ ക്രൂ എല്ലാം ഒരുമിച്ച് കഴിയാം എന്ന് സന്തോഷപൂർവം പറഞ്ഞതുകൊണ്ടാണ് അവർക്ക് വേണ്ടി മാത്രമായി കണ്ടുവെച്ചിരുന്ന ഹോട്ടൽ വേണ്ട എന്ന് വെച്ചത്. സിനിമയുടെ ഒരു ഘട്ടത്തിലും അവർ ഒരുതരത്തിലും അനിഷ്ടം പ്രകടിപ്പിച്ചിരുന്നില്ല. ഇതിൽ സത്യമെന്താണെന്ന് പറയേണ്ടത് മഞ്ജുവാര്യരാണ്. അവർ സംസാരിക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ടാവണം ഇങ്ങനെ ഒരു പച്ചക്കള്ളം ദിലീപിനെക്കൊണ്ട് അവതരിപ്പിക്കുന്നത്.”

“സ്വന്തം ആവശ്യത്തിനായി മറ്റുള്ളവരെ മാനിപ്പുലേറ്റ് ചെയ്യുന്ന ആൾ ആണ് ഞാൻ എന്നും മാനിപ്പുലേഷന് ശ്രമിച്ചിട്ട് നടക്കാത്തത് കൊണ്ടുള്ള നിരാശയിൽ നിന്നാണ് പോസ്റ്റ് എന്നുമാണ് മറ്റൊരു ആക്ഷേപം. ദിലീപിനെ ഞാൻ മാനിപ്പുലേറ്റ് ചെയ്തിട്ടുണ്ടോ എന്നും ഞാൻ മാനിപ്പുലേറ്റ് ചെയ്ത ആളുകൾ ആരെന്നും പറയാതെ ദുരാരോപണം ഉന്നയിക്കുകയാണ്. ദിലീപിനെ ഞാൻ മാനിപ്പുലേറ്റ് ചെയ്തതിന്റെ ഫലമായിട്ടാണ് ഒഴിവുദിവസത്തെ കളി മുതൽ സെക്സി ദുർഗ്ഗവരെയുള്ള ചിത്രങ്ങളിലെ നല്ല പോസ്റ്ററുകൾ എന്ന് പറഞ്ഞാൽ എനിക്കുത്തരമില്ല.”

“എന്റേത് ഡിറ്റക്ടീവ് പണികളും മൈലേജിനു വേണ്ടിയുള്ള ദുരാരോപണങ്ങളും ആണെന്നുള്ള ആരോപണത്തിൽ അർത്ഥമില്ല. എന്നെ ബാധിക്കുന്നതല്ലല്ലോ എന്ന ഉത്തരം മനസിന് നൽകി ഒളിച്ചോടാതെ കണ്മുന്നിൽ മറ്റുമനുഷ്യർക്ക് നേരെ നടക്കുന്ന കുറ്റകൃത്യത്തെക്കുറിച്ചുള്ള സംശയം തോന്നിയാൽ അത് അന്വേഷിക്കുന്നത് മനുഷ്യത്വം എന്നാണ് ഞാൻ കരുതുന്നത്. കുറ്റകൃത്യം അന്വേഷിക്കേണ്ടത് പോലീസിന്റെ പണി അല്ലെ എന്ന് ചോദിച്ചാൽ അല്ല എന്നാണുത്തരം. കുറ്റവാളിയെ കണ്ടുപിടിക്കലാണ് പോലീസിന്റെ ജോലി. കുറ്റകൃത്യത്തെക്കുറിച്ച് ജാഗരൂഗത പുലർത്തുക എന്നതും അന്വേഷണം നടത്തുക എന്നതും പൗരധർമമാണ്.”

Advertisement

“മറ്റൊരു ആരോപണം ഞാൻ ഈ സിനിമയിൽ കൈപ്പറ്റിയ പ്രതിഫലത്തെ കുറിച്ചാണ്. ഞാൻ പ്രതിഫലം കൈപറ്റിയിട്ടില്ല. ബാക്കി എല്ലാവർക്കും തുച്ഛമായതെങ്കിലും അവർക്ക് സന്തോഷമുള്ള പ്രതിഫലം നൽകിയിരുന്നു. കൂടാതെ സിനിമ വിൽക്കുമ്പോൾ കിട്ടുന്ന തുക അനുസരിച്ച് ഷെയർ നൽകും എന്നതായിരുന്നു ധാരണ. കഥ, തിരക്കഥ, എഡിറ്റിംഗ്, സൗണ്ട് ഡിസൈനിംഗ്, ഗാനരചന, സംവിധാനം എന്നിങ്ങനെ കയറ്റത്തിൽ ഞാൻ നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. എന്റെ ഷെയർ മഞ്ജുവാര്യർ വാങ്ങാൻ ധാരണയായത് 15 ലക്ഷം രൂപയ്ക്കാണ്. പണം തന്നത് ഷാജി മാത്യുവാണ് അയാളെനിക്ക് 13.5 ലക്ഷമാണ് തന്നത്. മഞ്ജുവാര്യർ കൊടുത്ത പണം അയാൾ വെട്ടിയതെന്തിന് എന്നെനിക്കറിയില്ല.”

“ഇക്കാര്യങ്ങളിലൊന്നും വ്യക്തത വരുത്താൻ മാഞ്ജുവാര്യരോട് സംസാരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.
കയറ്റം പൂർത്തിയായപ്പോൾ റിയൽസ്ട്രീം എന്നൊരു കമ്പനി അത് വാങ്ങാൻ മുന്നോട്ട് വന്നു. രണ്ടുകോടി രൂപയ്ക്ക് അവർ വാങ്ങാമെന്ന് സമ്മതിച്ചതാണ്. ജിബ്‌നു ജേക്കബ് ആണ് അവരോട് സംസാരിച്ചുറപ്പിച്ചത്. ജിബിനുവിന് എന്നെ അറിയാവുന്നത്കൊണ്ട് അയാൾ എന്നെ നേരിട്ട് വിളിക്കുകയായിരുന്നു. ഞാൻ ഷാജി മാത്യുവുമായി സംസാരിച്ചു. അത് മുന്നോട്ട് പോകുമ്പോൾ ബിനീഷ് ചന്ദ്രൻ എന്നെവിളിച്ച് അതെ കമ്പനി കയറ്റം 1.75 കോടിക്ക് വാങ്ങാൻ തയാറാണെന്ന് അറിയിച്ചു. രണ്ടുകോടിക്ക് വാങ്ങാം എന്ന് പറഞ്ഞ സിനിമ ബിനീഷ് ഇടപെട്ടപ്പോൾ ഒന്നേമുക്കാൽ കോടിയായത് എനിക്ക് സംശയമുണ്ടാക്കി. ഇടപാടുകൾ നേരിട്ട് നടക്കട്ടെ എന്ന് ഞാൻ പറഞ്ഞു. അതയാൾക്ക് രസിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ മഞ്ജുവാര്യർ എന്നെ വിളിച്ച് റിയൽസ്ട്രീമിന്റെ പരസ്യങ്ങൾക്കൊന്നും താനില്ല എന്ന് പറഞ്ഞു. അങ്ങനെ ഒരു നിബന്ധന കരാറിലില്ലാത്തതുകൊണ്ട് പരസ്യത്തിന് നിങ്ങൾ സഹകരിക്കണോ വേണ്ടയോ എന്ന് ഞാനല്ലല്ലോ പറയേണ്ടത് എന്ന് മറുപടി പറഞ്ഞു. റിയൽ സ്ട്രീമിന്റെ പരസ്യത്തിന് മഞ്ജുവാര്യർ സഹകരിക്കും എന്ന് ഞാൻ വാഗ്ദാനം ചെയ്തിട്ടുള്ളതുകൊണ്ടാണ് രണ്ടുകോടി റിയൽസ്ട്രീം ഓഫർചെയ്തത് എന്ന് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്നെനിക്ക് മനസിലായി. ആ വില്പന പിന്നീട് നടന്നില്ല.”

“സിനിമ പുറത്തിറങ്ങാത്തത്തിലും വില്പനയ്ക്ക് ആരും ശ്രമിക്കാത്തതിലും എനിക്കുള്ള അമർഷം ഞാൻ മഞ്ജുവാര്യരോട് പറഞ്ഞു. എന്റെ സാമ്പത്തികസ്ഥിതി ദയനീയമാണെന്ന് മനസിലാക്കിയിട്ടാവും എനിക്ക് കുറച്ച് പണം തരാം എന്നവർ പറഞ്ഞു. ഞാനത് നിഷേധിച്ചു. പിന്നീട് ഞങ്ങൾ മാസങ്ങളോളം സംസാരിക്കാതെ ആയി. എന്റെ സാമ്പത്തിക പ്രശ്നങ്ങൾ താങ്ങാനാവാതെ വന്നപ്പോൾ സിനിമയുടെ എന്റെ ഷെയർ ഏറ്റെടുത്തുകൊണ്ട് കുറച്ച് പണം തരാമോ എന്ന് ചോദിച്ചത് ഞാനാണ്. അങ്ങനെയാണ് എനിക്ക് ആ സിനിമയിൽ നിന്നും പണം ലഭിച്ചത്. കൂടെയുണ്ടായിരുന്ന എല്ലാവർക്കും തുച്ഛമായ പണം ലഭിച്ചപ്പോൾ എനിക്ക് നല്ലതുക കിട്ടി എന്ന ദിലീപിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണ്. സിനിമ വിൽക്കാനോ റിലീസ് ചെയ്യാനോ ഇപ്പോഴും ആരും ശ്രമിക്കാത്തതുകൊണ്ടാണ് ആർക്കും കാര്യമായ പണം ലഭിക്കാത്തത്.”

“ഒരു കാര്യം കൂടി എഴുതണമെന്ന് തോന്നുന്നു. ദിലീപ് എന്നോട് അകലം പാലിക്കാൻ തുടങ്ങിയതോടെ കയറ്റത്തിന്റെ പോസ്റ്ററുകളിൽ എന്റെ പേര് ചെറുതായി ചെറുതായി വരാൻ തുടങ്ങി. ഇതേക്കുറിച്ച് എന്റെ സഹായിയായിരുന്ന അരുൺസോൾ ദിലീപിന്റെ ഒരു പോസ്റ്റിൽ പരാതിപോലെ കമെന്റിട്ടിരുന്നു. അതേത്തുടർന്ന് അരുൺ സോളിനെ ദിലീപ് ഫോണിൽ വിളിച്ച് ആ കമെന്റിന്റെ പേരിൽ വഴക്കുണ്ടാക്കിയിട്ടുണ്ട് എന്ന് ഞാനറിഞ്ഞിട്ടുണ്ട്.”

***

Advertisement

സനൽകുമാർ ശശിധരനെ തകർക്കാൻ ശ്രമിക്കുന്നത് ആര് ?

“ഹരീഷ് (video ^) എന്നെക്കുറിച്ചാണ് സംസാരിച്ചിരിക്കുന്നത്. കുറ്റപത്രമെന്തെന്ന് തന്നെയാണ് ഞാനും ചോദിച്ചുകൊണ്ടിരിക്കുന്നത്. ഭ്രഷ്ടിലൊന്നും സങ്കടമില്ല എന്ന് പറയുന്നുമില്ല. പക്ഷെ ഈയിടെയായി ഞാൻ എന്നെതിരിഞ്ഞു നോക്കുമ്പോൾ ഞാൻ അത്ര മോശമല്ലല്ലോ എന്നൊരു തോന്നലാണ് സത്യത്തിൽ. എന്നെപ്പോലെ എന്റെ ജീവിതം നാളെ എങ്ങനെ ആവുമെന്ന് ഓർക്കുകപോലും ചെയ്യാതെ സത്യമെന്ന് ഉറപ്പുള്ളവ വിളിച്ചുപറയാനും അതിനുവേണ്ടി മല്ലടിച്ചുനിൽക്കാനുമൊക്കെ തയാറാവുന്നവർ വളരെ കുറവാണ് എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. ഇത് ഞാൻ കരുതിക്കൂട്ടി ചെയ്യുന്നതുമല്ല. എത്ര ഒളിച്ചോടാൻ ശ്രമിച്ചാലും അങ്ങനെ ചെയ്തുപോകും. കുറേയായപ്പോൾ ഇപ്പോഴെനിക്ക് മനസിലായി അതാണ് എന്റെ സ്വഭാവം. ഈയിടെ ഒരു സുഹൃത്ത് എന്നോട് സമകാലികനായ മറ്റൊരു സംവിധായകനെ ചൂണ്ടി പറഞ്ഞു “അയാളുടെ സിനിമകളേക്കാൾ കേമമാണ് നിങ്ങൾ ചെയ്യുന്നവ. പക്ഷെ അയാൾ വിജയം നേടുമ്പോൾ നിങ്ങൾ പരാജയം മാത്രം നേടുന്നു. നിങ്ങൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കാത്തതാണ് കാരണം” താരതമ്യത്തിൽ കഴമ്പില്ലെങ്കിലും ഞാൻ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കാത്തതാണ് കാരണം എന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. എനിക്ക് സത്യമെന്ന് തോന്നുന്നത് സൂക്ഷിച്ച് പറയേണ്ട കാര്യമില്ല. അതിന്റെ പേരിൽ കിട്ടുന്ന തല്ലുകൾ, പരാജയങ്ങൾ എന്നെ ത്രില്ലടിപ്പിക്കുകമാത്രമേയുള്ളു. നയപരമായി ജീവിതം നയിച്ചുണ്ടാക്കുന്ന വിജയങ്ങൾ എന്നെ ചെടിപ്പിക്കുക മാത്രമേയുള്ളു. മാത്രമല്ല വിജയപരാജയങ്ങൾ ഒന്നും അളക്കാറായിട്ടുമില്ല. ശത്രുക്കൾ ഉണ്ട് എന്നതും അത്ര മോശം കാര്യമല്ല. പിന്നെ, യാതനകൾ, സ്വസ്ഥതയില്ലാത്ത ജീവിതം.. അതൊക്കെ ശരിയാണ്. പക്ഷെ അതിലിപ്പോൾ ഒരു ത്രില്ലാണ്. ശരിയെന്ന് തോന്നുന്നത് രണ്ടാമതൊന്നാലോചിക്കാതെ പറയാനും ചെയ്യാനുമുള്ള ധൈര്യവും വെളിവില്ലായ്മയും എനിക്കെന്നുമുണ്ടാക്കണേ എന്നതാണ് എന്റെ പ്രാർത്ഥന. എങ്കിലും ഈ ചോദ്യം പ്രസക്തമാണ്. എന്താണ്‌ ഈയുള്ളവന്റെ കുറ്റപത്രം? എന്തിനാണ് ഈ രഹസ്യവിചാരണ? ഭയന്നിട്ടാണോ അതോ ദയന്നിട്ടാണോ? ദയവെനിക്ക് വേണ്ടേ വേണ്ട!”

***

“Very Serious :Manju Warrier ‘s life is in danger
It has been four days since I posted on social media that the life of famous Malayalam actress Manju Warrier is in danger and she is in the custody of some people with vested interests. I posted the names of her managers Bineesh Chandran and Binu Nair and the reasons why I believe she is in detention. But so far neither Manju Warrier nor anyone else concerned has responded. Manju Warrier’s silence reinforces my suspicion. Yesterday I sent an email to @wcc_cinema wcc, organisation working for gender equality in Malayalam cinema. They, too, remain silent on the matter. When I say this on social media today, many people try to see this very serious issue as a joke. It is frightening that the mainstream media in Kerala is trying to pretend that it has not seen this issue. Since the issue I have raised is about the life and liberty of a nationally acclaimed film actress, I would like the national media to take this issue seriously.”

 

Advertisement

*******

Advertisement

 

 

 1,903 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment10 hours ago

തീർച്ചയായും കണ്ടിരിക്കേണ്ട ബയോഗ്രാഫിക്കൽ പ്രിസൺ ലൈഫ് ചിത്രം, സെക്സ് + വയലൻസ് കണ്ടന്റ് ഉണ്ട്

Entertainment11 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment11 hours ago

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

Entertainment11 hours ago

സുരേഷ് ഗോപിയുടെ പിറന്നാൾ, മോഹൻലാലും മമ്മൂട്ടിയും കേക്ക് മുറിച്ചു

SEX12 hours ago

കിടപ്പറയിൽ പുരുഷൻ അൽപ്പം മേധാവിത്വം കാണിക്കണമെന്ന് സ്ത്രീകൾ രഹസ്യമായി ആഗ്രഹിക്കുന്നതായി സർവേ

controversy12 hours ago

“മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..?” തന്റെ പരാമർശത്തിനും സമ്മാനമായി കിട്ടുന്ന തെറികൾക്കും വിശദീകരണവുമായി ധ്യാൻ

Entertainment13 hours ago

പ്രതിയെ പ്രതിക്കൂട്ടിൽ നിർത്തിയ വാശി

Health13 hours ago

ചവറ്റുകുട്ടയിലെ തലയോട്ടി ശരിക്കും സംഭവിച്ചതെന്ത് ?

controversy13 hours ago

എന്റെ കൂടി പൈസ കൂടി ഉപയോഗിച്ചാണ് അമ്മ ലെറ്റർപാഡടിച്ചത്, സംഘടനയുടെ മൂന്നാമത് അംഗമാണ് ഞാൻ, ആ ലെറ്റർപാഡിൽ എന്നെ പുറത്താക്കുന്നെങ്കിൽ അപ്പോ നോക്കാം

Cricket14 hours ago

1996 ഫെബ്രുവരി 17, ബറോഡയിൽ നടന്ന ലോകകപ്പ് മത്സരം ഓർമിക്കപ്പെടുന്നത് ഒരേയൊരാളുടെ പേരിലായിരിക്കും

Entertainment15 hours ago

രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ; മഹാവീര്യർ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Entertainment16 hours ago

ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX2 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment7 days ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Health3 weeks ago

വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ള ഭക്ഷണത്തിന്റെ മണമുള്ള ഉറകളും വിപണിയിൽ ലഭ്യമാണ്

Entertainment11 hours ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment2 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy2 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment2 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment2 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment3 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Entertainment4 days ago

മലയാള സിനിമയിലെ 10 അഡാർ വീഴ്ചകൾ

Entertainment4 days ago

മിന്നൽ മുരളിയിലെ 86 അബദ്ധങ്ങൾ

Entertainment4 days ago

കിച്ച സുദീപ് നായകനായ ‘വിക്രാന്ത് റോണ’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

മിന്നൽ മുരളി സൂപ്പർ, ബേസിലിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുണ്ട്

Entertainment4 days ago

അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ, വീഡിയോ വൈറലാകുന്നു

Advertisement
Translate »